Friday, January 17, 2025
LATEST NEWSTECHNOLOGY

രാജ്യത്ത് 5 ജി സേവനങ്ങൾ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമായേക്കും

ന്യൂഡല്‍ഹി: ഈ വർഷം അവസാനത്തോടെ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചേക്കും. 5ജി സ്പെക്ട്രം ലേലത്തിന് സർക്കാർ അനുമതി നൽകി. 72097.85 മെഗാഹെർട്സ് സ്പെക്ട്രം ലേലം ചെയ്യും. 20 വർഷത്തേക്കാണ് സ്പെക്ട്രം നൽകുക. ജൂലൈ അവസാനത്തോടെ ലേല നടപടികൾ പൂർത്തിയാകും.

ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ രാജ്യത്ത് സേവനങ്ങൾ ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ 5ജി വിന്യാസത്തിന്റെ ആദ്യ ഘട്ടത്തിനായി തയ്യാറെടുക്കുകയാണ്.

വിദേശ രാജ്യങ്ങളിൽ പലരും ഇതിനകം തന്നെ 5 ജി സേവനം ആരംഭിച്ചിട്ടുണ്ടെങ്കിലും, ലേല പ്രക്രിയ പൂർത്തിയാകാത്തതിനാൽ 5 ജി ഇന്ത്യയിൽ വിന്യസിക്കാന്‍ കഴിഞ്ഞില്ല. ഈ വർഷം ലേലം നടക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ലേല തീയതി വ്യക്തമാക്കിയിരുന്നില്ല.