Thursday, January 23, 2025
GULFHEALTHLATEST NEWS

ഖത്തറിൽ കോവിഡ് കൂടുന്നു; നിലവിൽ 1,863 പേർക്ക് കോവിഡ്

ദോഹ: ഖത്തറിൽ കോവിഡ്-19 പോസിറ്റീവ് കേസുകളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 1,863 പേർ പോസിറ്റീവ് ആണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വാരാന്ത്യ റിപ്പോർട്ടിലാണ് കണക്കുകൾ വിശദീകരിച്ചിരിക്കുന്നത്. മെയ് 30 മുതൽ ജൂണ് 5 വരെയുള്ള കണക്കാണിത്.

പ്രതിദിനം ശരാശരി 223 പേർക്കും വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയവരിൽ 23 പേർക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിദിനം ശരാശരി 176 പേരാണ് കോവിഡിൽ നിന്ന് മുക്തി നേടുന്നത്.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കോവിഡ് മരണങ്ങളൊന്നും ഉണ്ടായിട്ടില്ല, രാജ്യത്ത് ഇതുവരെ 677 പേരാണ് കോവിഡ്-19 സ്ഥിരീകരിച്ച് മരിച്ചത്.