Friday, April 4, 2025
HEALTHKeralaLATEST NEWS

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരു മരണം; ആയിരത്തിന് മുകളിൽ രോഗികൾ

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,278 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടാതെ കോവിഡ്-19 ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 407 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആയിരത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. സ്കൂളുകൾ വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.