Sunday, December 22, 2024
GULFLATEST NEWS

അബുദാബിയിൽ ഇനി വിമാന യാത്രക്കാരുടെ ലഗേജ് വീട്ടിലെത്തി ശേഖരിക്കും

അബുദാബി: വിമാന യാത്രക്കാരുടെ ലഗേജ് വീടുകളിൽ ശേഖരിക്കുന്ന ഓഫ് എയർപോർട്ട് ചെക്ക്-ഇൻ സർവീസ് അബുദാബിയിൽ ആരംഭിക്കുന്നു. വിദേശയാത്ര കഴിഞ്ഞ് എത്തുന്നവരുടെ ലഗേജും വിമാനത്താവളത്തിൽ നിന്ന് ശേഖരിച്ച് നാട്ടിലെത്തിക്കും. ഇക്കാരണത്താൽ, യാത്രക്കാർക്ക് നാട്ടിലേക്ക് പോകാൻ കയ്യും വീശി വിമാനത്താവളത്തിലേക്ക് പോകാം.

ലഗേജ് ശേഖരിക്കുന്നതിനൊപ്പം ബോർഡിംഗ് പാസും ലഗേജ് ടാഗും നൽകുന്നതിനാൽ യാത്രക്കാരൻ വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറിൽ ക്യൂ നിൽക്കേണ്ടതില്ല. സെക്യൂരിറ്റി ചെക്കിന് ശേഷം നേരെ അകത്തേക്ക് പോകാം. ടൂറിസം 365 ഉം ഒയാസിസ് മി എൽഎൽസിയും സംയുക്തമായി വികസിപ്പിക്കുന്ന നൂതന സേവനം ജൂലൈ പകുതിയോടെ ആരംഭിക്കും. ഇതിനുപുറമെ സിറ്റി ചെക്ക്-ഇൻ സൗകര്യവും ഉണ്ടാകും.

ലഗേജ് നിയുക്ത കേന്ദ്രത്തിൽ എത്തിച്ചുകഴിഞ്ഞാൽ സിറ്റി ചെക്ക്-ഇൻ സൗകര്യം വിമാനത്താവളത്തിൽ എത്തിക്കും. സേവനം അഭ്യർത്ഥിക്കുന്നതിനും ലഗേജുകളുടെ ചലനം നിരീക്ഷിക്കുന്നതിനും ഒരു മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കും. ഒന്നിൽ കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ ഗ്രൂപ്പ് പരിശോധനയും സാധ്യമാണ്. ആപ്ലിക്കേഷൻ വഴിയും സേവന ഫീസ് അടയ്ക്കാം.