Sunday, February 23, 2025
LATEST NEWSSPORTS

ഹോക്കി ഒളിമ്പ്യൻ വരീന്ദർ സിംഗ് അന്തരിച്ചു

ജലന്ധർ: ഹോക്കി ഒളിമ്പ്യൻ വരീന്ദർ സിംഗ് അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ജലന്ധറിൽ വച്ചാണ് അന്ത്യം. 1972 ലെ മ്യൂണിക്കിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി. 1976ലെ സമ്മർ ഒളിമ്പിക്സിലും അദ്ദേഹം മത്സരിച്ചു. 75 കാരനായ വരീന്ദറിന്റെ വിയോഗത്തിൽ ഹോക്കി ഇന്ത്യ അനുശോചിച്ചു. രണ്ട് തവണ ഒളിമ്പ്യനായ അദ്ദേഹം ഇന്ത്യൻ ഹോക്കിയുടെ മഹത്തായ ഭൂതകാലത്തിന്റെ ഭാഗമാണ്. 1972 മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലം നേടിയ ടീമിലും 1973ൽ ആംസ്റ്റർഡാമിൽ നടന്ന ലോകകപ്പിൽ വെള്ളി മെഡൽ നേടിയ ടീമിലും വരീന്ദർ ഉണ്ടായിരുന്നു.