Wednesday, May 1, 2024
LATEST NEWS

കൂപ്പുകുത്തി സ്വർണവില; വൻ ഇടിവ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും പരിഷ്കരിച്ചു. രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഉച്ചയോടെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 640 രൂപ കുറഞ്ഞു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 37,480 രൂപയാണ്.
ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 4685 രൂപയാണ്. ഇന്ന് ഒറ്റയടിക്ക് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ 10 രൂപ ഉയർന്നിരുന്നു.18 കാരറ്റ് സ്വർണത്തിന്റെ വിലയും ആനുപാതികമായി ഇടിഞ്ഞു. 70 രൂപയാണ് ഇടിഞ്ഞത്.  18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3870 രൂപയാണ്

Thank you for reading this post, don't forget to subscribe!

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല.ഹാൾമാർക്ക് വെള്ളിയുടെ വില ഗ്രാമിന് 100 രൂപയായി തുടരുന്നു. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.