Tuesday, March 11, 2025
GULFLATEST NEWS

സൗദിയിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ ചൂടു തുടരും

ജിദ്ദ: സൗദി അറേബ്യയിലെ താപനില ഇന്ന് മുതൽ ശനിയാഴ്ച വരെ വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. റിയാദിന്റെ കിഴക്കൻ ഭാഗങ്ങൾ, ഖസീം, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. മദീനയിലെയും യാംബുവിന്റെയും ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്നും താപനില 47 ഡിഗ്രി സെൽഷ്യസിനും 50 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.