Saturday, December 21, 2024
LATEST NEWS

വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് വർദ്ധിപ്പിച്ചു. 35 ബേസിക് പോയിന്‍റുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എല്ലാ കാലാവധിയിലുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ പ്രാബല്യത്തിൽ വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രധാന പലിശ നിരക്കുകൾ വീണ്ടും ഉയർത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് എച്ച്ഡിഎഫ്സി ബാങ്ക് വായ്പാ നിരക്ക് വീണ്ടും വർദ്ധിപ്പിച്ചത്. ഉയർന്ന പണപ്പെരുപ്പ നിരക്കിന്‍റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്കിന്‍റെ ധനനയ അവലോകന യോഗം നിർണായകമാണ്. പ്രധാന പലിശ നിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.