Wednesday, May 1, 2024
LATEST NEWS

കുത്തനെ ഇടിഞ്ഞ് സ്വർണവില; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 160 രൂപയുടെ വർദ്ധനവുണ്ടായി. ഇതോടെ, ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37,200 രൂപയാണ്.

Thank you for reading this post, don't forget to subscribe!

22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇന്നലെ പവന് 20 രൂപയാണ് കൂടിയത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,650 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 15 രൂപയാണ് കൂടിയത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3840 രൂപയാണ്. 
 
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിന് 100 രൂപയാണ്.