Sunday, December 22, 2024
LATEST NEWS

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം, സ്വർണ്ണ വില ഇന്ന് ഒരു പവന് 400 രൂപ കുറഞ്ഞു. ഒരു പവന് 36,800 രൂപയാണ് വില. ഗ്രാമിന് 4,600 രൂപയായി കുറഞ്ഞു.

ബുധനാഴ്ചത്തെ വില മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. അന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 രൂപയിലെത്തിയിരുന്നു. വ്യാഴാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ച പവന് 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 37,200 രൂപയായി. ഇതിൽ നിന്നാണ് പവന് 400 രൂപ കുറഞ്ഞത്.

2020 ഓഗസ്റ്റ് 7ന് കേരളത്തിൽ സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കായ, ഒരു പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു.