Thursday, January 23, 2025
LATEST NEWS

സ്വർണം വാങ്ങാം ;സ്വർണവില ഇടിവിൽ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായി രണ്ട് ദിവസം വില ഉയർന്നതിനു ശേഷം ഇന്നലെ സ്വർണ വില ഇടിഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 38200 രൂപയാണ്. ജൂൺ ആദ്യ ദിവസം ഇടിഞ്ഞ സ്വർണ വില രണ്ടും മൂന്നും ദിവസങ്ങളിൽ ഉയർന്നതിനു ശേഷം ഇന്നലെ ഇടിഞ്ഞു. 

സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ കുറഞ്ഞു. ഗ്രാമിനു 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,775 രൂപയാണ്. ജൂൺ മൂന്നിനു 50 രൂപയുടെ വർദ്ധനവുണ്ടായി.  18 കാരറ്റ് സ്വർണത്തിന്റെ വിലയും ഒരു ഗ്രാം സ്വർണത്തിന്റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 30 രൂപ കുറഞ്ഞു. ഗ്രാമിനു 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,945 രൂപയാണ്. ജൂൺ മൂന്നിനു 45 രൂപയുടെ വർദ്ധനവുണ്ടായി.