Sunday, December 22, 2024
HEALTHLATEST NEWS

ആന്ധ്ര പ്രദേശിൽ വാതകച്ചോർച്ച; അൻപതോളം തൊഴിലാളികൾ ആശുപത്രിയിൽ

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാതക ചോർച്ചയെ തുടർന്ന് 50 ഓളം സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപല്ലെ ജില്ലയിലെ ബ്രാൻഡിക്സ് സ്പെഷ്യൽ ഇക്കണോമിക്സ് സോണിലാണ് വാതക ചോർച്ചയുണ്ടായത്. ഇവിടെയുള്ള ഒരു തുണി ഫാക്ടറിയിലെ തൊഴിലാളികൾ വാതകം ശ്വസിച്ചതിനെ തുടർന്ന് അവശനിലയിലായി. സമീപത്തെ ലബോറട്ടറിയിൽ നിന്നാണ് അമോണിയ വാതകം ചോർന്നതെന്നാണ് പ്രാഥമിക നിഗമനം.

ജൂൺ മൂന്നിന് സമാനമായ സംഭവം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 200 ഓളം സ്ത്രീകളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ഹൈദരാബാദും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും വാതക ചോർച്ചയെക്കുറിച്ച് പരിശോധന ആരംഭിച്ചു.