Sunday, January 25, 2026
GULFLATEST NEWS

ലാൻഡിംഗിനിടെ വിമാനം പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് നാല് പൈലറ്റുമാരെ എയർവേയ്സ് പിരിച്ചുവിട്ടു

ദോഹ: വിമാനം ലാൻഡിംഗിനിടെ പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് ഖത്തർ എയർവേയ്സ് നാല് പൈലറ്റുമാരെ പിരിച്ചുവിട്ടു. ഖത്തർ എയർവേയ്സ് കാർഗോ ബോയിംഗ് 777 വിമാനം ചിക്കാഗോയിലെ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മെറ്റൽ പോസ്‌റ്റിലാണ് ഇടിച്ചത്.

പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്‍റെ ചിറകിന് സാരമായ കേടുപാടുകൾ സംഭവിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് പുറത്തുവിട്ടിട്ടില്ല. ഇതിനെ തുടർന്ന് എയർവേയ്സ് നാല് പൈലറ്റുമാരെ പിരിച്ചുവിട്ടു.