Wednesday, January 22, 2025
LATEST NEWSSPORTS

ഫിഫ പ്രതിനിധികൾ ഇന്ത്യയിൽ; നിർണായക ചർച്ചകൾ നടത്തും

ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ പ്രശ്നങ്ങൾ വിലയിരുത്താൻ ഫിഫ, എഎഫ്സി പ്രതിനിധികൾ ഇന്ത്യയിൽ പ്രധാന ചർച്ചകൾ നടത്തും. പ്രതിനിധികൾ പ്രഫുൽ പട്ടേൽ, എഐഎഫ്എഫ് ഉദ്യോഗസ്ഥർ എന്നിവരുമായി നിർണായക ചർച്ച നടത്തും. ഒപ്പം പുതിയ ഭരണസമിതിയുമായും ചർച്ച നടത്തുന്നതാണ്.

അവസാന ആഴ്ചകളിൽ ഫിഫ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ ഭരണസമിതിയിലെ പ്രശ്നങ്ങളും സുപ്രീം കോടതി വിധിയും പഠിക്കുകയായിരുന്നു. ഇന്ന് ഫിഫയുമായി തൃപ്തികരമായ ചർച്ചകൾ നടന്നില്ലെങ്കിൽ ഇന്ത്യക്ക് വിലക്കേർപ്പെടുത്തുമെന്ന ആശങ്കയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.

നേരത്തെ നൈജീരിയയ്ക്കും പാകിസ്താനും സമാനമായ പ്രശ്നങ്ങൾ നേരിട്ടപ്പോൾ ഫിഫ വിലക്കേർപ്പെടുത്തിയിരുന്നു. സുപ്രീം കോടതി നാമനിർദ്ദേശം ചെയ്ത ഭരണസമിതിയാണ് ഇപ്പോൾ എഐഎഫ്എഫിന് നേതൃത്വം നൽകുന്നത്. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്.