Saturday, April 27, 2024
GULFLATEST NEWS

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന് വഴിയേ അല്‍ സറൂണി

Spread the love

കാണുന്നതെല്ലാം ശേഖരങ്ങളാക്കി മാറ്റി ഗിന്നസ് വേൾഡ് റെക്കോർഡ് രണ്ട് തവണ സ്വന്തമാക്കിയ ഒരു ഇമറാത്തി പൗരൻ പുതിയ റെക്കോർഡ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. യുണൈറ്റഡ് കിംഗ്ഡം (യുകെ) പാർലമെന്‍റിൽ ആജീവനാന്ത പുരസ്‌ക്കാര ജേതാവ് കൂടിയായ സുഹൈല്‍ അല്‍ സറൂണിയെന്ന ഇമറാത്തി സംരംഭകനാണ് റെക്കോർഡുകളുടെ വഴിയേ നടക്കുന്നത്.

Thank you for reading this post, don't forget to subscribe!

മിനിയേച്ചർ കാറുകളുടെ ഏറ്റവും വലിയ ശേഖരത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് 2002 ൽ സറൂണിക്ക് ലഭിച്ചു. അടുത്ത വർഷം, അദ്ദേഹം 2,000 കാറുകൾ കൂടി സ്വന്തമാക്കി, സ്വന്തം പേരിലുള്ള റെക്കോർഡ് തിരുത്തി.യു.എ.ഇ രാജകുടുംബത്തിന് ശേഷം രണ്ട് തവണ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇമറാത്തിയാണ് അദ്ദേഹം. അറബിക് വസ്ത്രത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ആദ്യ വ്യക്തി കൂടിയാണ് സുഹൈൽ മുഹമ്മദ് അൽ സറൂണി. സുഹൈൽ അൽ സറൂണി ഒരു സംരംഭകൻ മാത്രമല്ല, ഒരു എഴുത്തുകാരനും ഒരു തികഞ്ഞ മനുഷ്യസ്നേഹിയും കൂടിയാണ്. ഇപ്പോൾ അഞ്ച് പുതിയ റെക്കോർഡുകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.