എന്നും രാവണനായ് മാത്രം : ഭാഗം 38
എഴുത്തുകാരി: ജീന ജാനകി
രാവിലെ ചാടിത്തുള്ളി രാജിയേം കൂട്ടി കടുവയുടെ വീട്ടിൽ പോകാനിരുന്നതാ…. പക്ഷേ അച്ഛയുടെ വിളി വന്നു…. എന്നെക്കൂട്ടാൻ ഏട്ടൻ ഇങ്ങോട്ട് വന്നിട്ടുണ്ട് എന്ന് പറയാൻ….. മനസ് അസ്വസ്ഥമായി…… കണ്ണേട്ടനെ കാണാൻ മോഹം തോന്നി…. പക്ഷേ സമയം ഇല്ല…. പോകാനുള്ള തയ്യാറെടുപ്പ് നടത്തി… അശ്വതിയുടെ കല്യാണം അടിച്ചു പൊളിക്കാൻ പ്ലാൻ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇവിടെ നിന്നും മാറാൻ കഴിയാത്തത് പോലെ…. പിന്നെ വല്ലാത്തൊരു ഭയം….. ഈ പോക്കിൽ അച്ഛയോടെല്ലാം തുറന്നു പറഞ്ഞാലോ എന്നുമൊരു ചിന്തയില്ലാതില്ല… പക്ഷേ ആ കാണ്ടാമൃഗം വല്ലതും മൊഴിയണ്ടേ…. ഇങ്ങേരെന്നെ ഇങ്ങനെ കന്യകയാക്കി നിർത്തുകയേ ഉള്ളൂ….
എന്തായാലും പോയി വരുമ്പോഴേക്കും കണ്ണേട്ടനെക്കൊണ്ട് ഒരു തീരുമാനം ഞാൻ എടുപ്പിക്കും…. പക്ഷേ എനിക്ക് നല്ല പേടിയുണ്ട്ട്ടോ…. കണ്ണേട്ടൻ നോ പറഞ്ഞാലോ…. മാനസകടുവേയൊന്നും ഞാൻ പാടില്ല…. വീണ്ടും ചെല്ലും…. നല്ല അന്തസ്സായിട്ട് വലിഞ്ഞ്കേറി ചെല്ലും….. നാണം അത് പണ്ടേ ഇല്ല….. എന്നാലും ഒന്ന് വിളിച്ചു പറഞ്ഞേക്കാം… “ഹലോ കണ്ണേട്ടാ……” “എന്താടീ…..” “അതേ ഞാൻ പോകുവാ വീട്ടിൽ…..” “വീട്ടിലോട്ടല്ലേ…. അതിനെന്തിനാ എന്നെ വിളിക്കുന്നേ…..” “ഞാൻ പോയിട്ട് വരുമ്പോഴും ഇതേ പോലെ ഇവിടെ ഉണ്ടാവണം എന്ന് പറയാനാ….. എന്റെ സ്ഥാനത്ത് വേറേ ഏതവളെങ്കിലും വന്നാൽ നിങ്ങൾക്ക് ഞാൻ പഴങ്കഞ്ഞിയിൽ വിഷം കലർത്തി തരും…… കേട്ടല്ലോ……”
“നിനക്ക് രാവിലേം രാത്രീം എന്റെ വായിലിരിക്കുന്നത് കേൾക്കാതെ ഉറക്കം വരില്ലല്ലേ….” “എങ്ങനെ മനസ്സിലായി…..” “അത് എന്നെ വെറുതെ ചൊറിയുമ്പൊഴേ മനസ്സിലാവുമല്ലോ……” “എന്നിട്ടെന്താ മനുഷ്യാ…. എന്റെ ഇഷ്ടം മനസ്സിലാക്കാത്തത്….. പൊന്നു മനുഷ്യാ…. മനസ് കൊണ്ട് നിങ്ങളെന്റെ കെട്ട്യോനാ…. അതിനി മാറാനും പോണില്ല…..” “നിനക്ക് എന്റേന്ന് വഴക്കും തല്ലും ആവശ്യത്തിന് കിട്ടണുണ്ട്…. അത് പോരേ… എന്നിട്ടും എന്തിനാ പെണ്ണേ എന്റെ പിന്നാലെ നടക്കുന്നത്…..” “അതേ…. ഞാൻ നിങ്ങളെ നല്ല നടപ്പ് നടത്തിയിട്ട് ഷോക്കേസിൽ വയ്കാനൊന്നും പോണില്ല…. നിങ്ങളെങ്ങനെയാണോ അതേ പോലെയാ ഞാൻ സ്നേഹിച്ചത്….. നിങ്ങൾ പോലും പ്രശ്നമായി പറയുന്ന നിങ്ങളുടെ ദേഷ്യത്തോടായിരുന്നു എനിക്ക് ആദ്യം പ്രണയം തോന്നിയത്….
കടുവയെയാ ഞാൻ പ്രണയിച്ചത്…. പിന്നീട് എന്തും ചെയ്യാനുള്ള ധൈര്യത്തോട്….. പിന്നെ ദേഷ്യത്തിന് ഉള്ളിൽ ഒരു സ്നേഹപ്പാലാഴി ഒളിപ്പിച്ച കാർക്കശ്യക്കാരനായ കണ്ണനെന്ന വ്യക്തിയോട്….. കാരണം എന്റെ മുന്നിൽ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ആരും കാണാത്ത കണ്ണേട്ടനെ ഞാൻ കണ്ടിരുന്നു…. നിങ്ങടെ കുറുമ്പും കണ്ടിരുന്നു….. എന്നെ തല്ലിയപ്പോൾ കണ്ണേട്ടനിലെ കരുതൽ ഞാനറിഞ്ഞു…. മദ്യലഹരിയിൽ ആയിരുന്നിട്ട് കൂടി അന്നത്തെ ദിവസം എനിക്ക് ഓർമ്മയുണ്ട്…. എന്റെ ചുംബനത്തെ നിങ്ങൾ പൂർണ്ണമനസ്സോടെയാണ് ഏറ്റുവാങ്ങിയത്…. നെഞ്ചോട് ചേരുന്ന നേരമൊക്കെ ക്രമാതീതമായ നിങ്ങളുടെ ഹൃദയത്തുടിപ്പുകളെ തൊട്ടറിഞ്ഞവളാണ് ഞാൻ…..
ഞാനറിയാതെ എന്നെ അറിയുന്നതെന്റെ കണ്ണേട്ടൻ മാത്രാ….. അന്ന് എല്ലാം മറക്കാൻ കണ്ണേട്ടൻ പറഞ്ഞപ്പോൾ അന്നത്തെ ദിവസം ഞാനറിയുകയായിരുന്നു നിങ്ങളെന്റെ ഉള്ളിൽ എത്രത്തോളം പതിഞ്ഞെന്ന്…. അതുകൊണ്ട് ഞാൻ നിങ്ങളേം കൊണ്ടേ പോകൂ… കേട്ടോ എന്റെ വരും കാല പുരുഷാ……” “ഇത് കൂടിയ ഇനം വട്ടാ….. കുതിരവട്ടത്ത് വരണുണ്ടാ…..” “നിങ്ങൾ പൊക്കോ….. അല്ലേലും എന്നെ നിങ്ങൾക്ക് ഒരു വിലയും ഇല്ലല്ലോ മനുഷ്യാ…..” “കിലോ പത്ത് രൂപയാണോ……” “നിങ്ങടെ ഐസിൽ ബ്ലഡ് ഇല്ലേ മനുഷ്യാ…..” “ഞങ്ങൾ കിണറ്റിലെ നല്ലവെള്ളം കൊണ്ടാ ഫ്രീസറിൽ വയ്കുന്നേ….. അപ്പോ ഐസിൽ ബ്ലഡ് ഒന്നും വരില്ല….” “ആ ഐസ് അല്ല…. ഞാൻ കണ്ണാ ഉദ്ദേശിച്ചേ…..” “നീ കൂടുതൽ ഒന്നും ഉദ്ദേശിക്കണ്ട….. വീട്ടിലോട്ടു പോകാൻ നിക്കുവല്ലേ…. അത് നടക്കട്ടെ ആദ്യം…..”
“പുരുഷു എന്നെ അനുഗ്രഹിക്കണം…..” “നിന്നെ സൃഷ്ടിച്ച വിട്ട മഹാത്മാവില്ലേ വീട്ടിൽ…. അങ്ങേരെ പോയി വിളിക്കെടീ…..” വന്ന് വന്ന് ഇങ്ങേർക്കെന്നെ ഒരു ബഹുമാനവുമില്ല…. കേസ് കൊടുക്കണം പിള്ളേച്ചാ…… “കടുവേ……” “നിന്റെ മരണം എന്റെ കൈ കൊണ്ട് ആവണ്ടെങ്കിൽ വെച്ചിട്ട് പോടീ……” “എന്റെ വീട്ടിലെ നിലവിളക്കാ മനുഷ്യാ ഞാൻ…..” “വേറെന്തോ വലുത്…. അല്ല ഇതിലും വലുതൊന്നും വരാനില്ലല്ലോ…..” “ഹും….. ഞാൻ പോണു…. നിങ്ങളെ ഞാൻ വിളിക്കൂല……” “വലിയ ഉപകാരം…..” ഫോണും വച്ച് അങ്ങേരുടെ ഫോട്ടോ നോക്കി നാല് തെറിയും വിളിച്ചപ്പോൾ ഒന്ന് പെറ്റെണീറ്റ സുഖം…. *********** ചക്കിയുടെ ഇഷ്ടം അതെത്രയാണെന്ന് എനിക്ക് അറിയാം…. ഞാനില്ലാതെ അവൾക് ഒന്നിനും കഴിയില്ലെന്നും അറിയാം…..
നെഞ്ചിനകത്ത് നീ എന്നാണ് കയറിയതെന്ന് അറിയില്ല…. പക്ഷേ എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതെന്റെ കാന്താരി ആയിരിക്കും…. നീ വന്ന നാൾ മുതൽ എന്നിലുണ്ടായ മാറ്റം അത് എനിക്ക് തന്നെ അതിശയമായിരുന്നു….. എന്റെ ഉള്ളിലുറങ്ങിക്കിടന്ന ആഗ്രഹങ്ങളും ഞാൻ തളച്ചിട്ട വികാരങ്ങളും എന്നിലേക്ക് തിരിച്ചു വന്നു….. പൊട്ടിച്ചിരിക്കാൻ പഠിച്ചു…. ശൂന്യത, സങ്കടം, മിസ്സിംഗ് ഒക്കെ ഞാനറിഞ്ഞു… ആരും വിചാരിച്ചിട്ട് നിർത്താൻ കഴിയാത്ത പുകവലി നിന്റെ ഒരു വാക്ക് കൊണ്ട് നിർത്തിച്ചു….. പുറത്ത് കാണിച്ചില്ലെങ്കിലും അപ്പയുടെ കൈ കൊണ്ട് മാങ്ങയുടെ കഷ്ണം കഴിക്കാൻ ഞാനും കൊതിച്ചിരുന്നു….
ഞാൻ പറയാതെ തന്നെ നീയെനിക്കത് സാധിച്ചു തന്നു….. എന്നിലെ കുസൃതിയെ ഉണർത്തി…. പ്രണയം എന്താണെന്നു ഒരു നോട്ടം കൊണ്ട് മനസ്സിലാക്കിത്തന്നു….. നിന്റെ മുന്നിൽ പലപ്പോഴും എന്റെ വികാരങ്ങളെല്ലാം അനാവൃതമാകുമെന്ന് തോന്നുമ്പോഴാണ് ഞാൻ വഴക്കിട്ട് മാറുന്നത്….. നിന്നിലെ പ്രണയത്തിന്റെ ആഴം ഒരു ചുംബനത്തിൽ മനസ്സിലാക്കി തന്നു…. നീ പറഞ്ഞ ഓരോ വാക്കും സത്യങ്ങളായിരുന്നു…. പക്ഷേ അതിപ്പോൾ പറഞ്ഞാൽ നീ എന്റെ തലയ്ക് മീതേ ചാടും…. ഇപ്പോ എന്റെ കുശുമ്പിപ്പാറു അത്പോലെ തന്നെ ഇരിക്ക്…. നീ നാട്ടിൽ പോയി തിരിച്ച് വാ….. എന്റെ ദേഷ്യവും വാശിയും അവഗണനയുമെല്ലാം പ്രണയത്തോടെ സ്വീകരിക്കാൻ നിനക്കല്ലാതെ മറ്റാർക്കും കഴിയില്ല….
എത്രയും പെട്ടെന്ന് തന്നെ ഞാൻ എന്റെ ഇഷ്ടം നിന്നോട് പറയും…. നീ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്റെ അച്ഛനെയാണെന്ന് എനിക്കറിയാം…. കളിയാക്കുമെങ്കിലും നിന്റെ മാതാപിതാക്കളെ ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്…. കാരണം അവർ കാരണമല്ലേ എനിക്ക് നിന്നെ കിട്ടിയത്….. അവരുടെ എല്ലാം സമ്മതത്തോടെ തന്നെ നിന്നെ ഞാൻ മിസ്സിസ് കടുവ ആക്കുമെടീ കാന്താരി…. ഇപ്പോ എന്റെ പെണ്ണ് പോയി അടിച്ചു പൊളിച്ചു വാ…. എന്തൊക്കെ പറഞ്ഞാലും നീയില്ലാതെ നിന്നെക്കാണാതെ നെഞ്ചിലൊരു വിങ്ങലാടീ…. ചൊറിയാനായിട്ട് ആണെങ്കിലും നിന്റെ കോൾ അതെന്നും ഞാൻ പ്രതീക്ഷിച്ചിരിക്കും…… നിന്നോളം എന്നെ ആരും മനസ്സിലാക്കിയിട്ടില്ലെടീ….
നീ എന്റെ പെണ്ണാ….. ഈ രാവണന്റെ പെണ്ണ്….. കുഞ്ചുംനൂലി…….” എന്തായാലും എന്റെ പെണ്ണ് കാണാൻ വിളിച്ചതല്ലേ…. ആ സങ്കടത്തിൽ പോണ്ട… കാണാട്ടോ……” *********** ഏട്ടന്റെ കുടെ ഇറങ്ങിയെങ്കിലും മനസ് അവിടെത്തന്നെ ആയിരുന്നു…. പിന്നിടുന്ന വഴിയോരങ്ങളിൽ പ്രതീക്ഷയോടെ മിഴികൾ പാഞ്ഞ് നടന്നു…. പെട്ടെന്ന് ഒരു ചായക്കടയിലേക്ക് നോട്ടം പാറി വീണതും എന്റെ കണ്ണുകൾ തിളങ്ങി…. തേടിയവള്ളി മുണ്ടുമുടുത്ത് അവിടെ ഇരുന്ന് ആരോടോ വർത്താനം പറയുവാ…. എന്നെ കണ്ടതും കുറെ പുച്ഛവും വിതറി തിരിഞ്ഞിരുന്നു…. പുച്ഛമെങ്കിൽ പുച്ഛം… കണ്ടല്ലോ അതുമതി… വിശന്നിരുന്നവന് പഴങ്കഞ്ഞി ആയാലും ധാരാളം… പിന്നെ മ്മള് ചാർജായി….
അതുവരെ വായും മൂടിക്കെട്ടി ഇരുന്ന ഞാൻ ഏട്ടനോട് വർത്താനം പറഞ്ഞു വഴക്കിട്ട് ലാസ്റ്റ് കുരുപ്പെന്നെ ചവിട്ടി താഴെക്കളയും എന്ന് പറഞ്ഞപ്പോൾ അവന്റെ ഫോണെടുത്തു ഗെയിം കളിക്കാൻ തുടങ്ങി…. ഇടയ്ക്ക് ഹോട്ടലിൽ നിന്ന് നല്ല മൊരിഞ്ഞ മസാലദോശ മേടിച്ച് തന്നു… അവസാനം ഏട്ടന്റെ വടയും ഞാൻ തന്നെ കഴിച്ചു… ഏട്ടന്മാർ പണ്ടും അങ്ങനെയാ….. ഇഷ്ടമുള്ളത് എന്നും എനിക്ക് വേണ്ടി മാറ്റി വയ്ക്കും…. സ്കൂളിൽ പഠിക്കുന്ന കാലത്ത് മൂന്നു പേർക്കും കൂടി വല്യച്ഛൻ ഒരു കുടുക്ക മേടിച്ച് കൊടുത്തു…. ഓരോ രൂപയും ചേർത്ത് വച്ചു…. ആ സമ്പാദ്യം കൊണ്ട് ആദ്യം മേടിച്ചത് എനിക്കായൊരു പച്ച നിറമുള്ള ഫ്രോക്ക് ആയിരുന്നു… ഓരോന്ന് ഓർത്തു ഓർത്തു വണ്ടിയിലിരുന്ന് ഉറങ്ങിപ്പോയി….
കണ്ണ് തുറന്നത് കുറേ കലപില കേട്ടിട്ടാണ്…. വേറാരും അല്ല….മ്മടെ സ്വന്തം കസിൻസ്… പിന്നെ കുറേ കുട്ടിപ്പട്ടാളം…. റൂമിലേക്ക് ചെന്ന് ഫ്രഷായി ഡ്രസ് മാറി രാജിയ്കും കണ്ണേട്ടനും മെസേജ് ഇട്ടു…. അടുക്കളയിലേക്ക് ചെന്നപ്പോൾ പോരാളി നല്ല തിരക്കിലായിരുന്നു…. “അമ്മീ….. വിശക്കണു…..” “നിനക്ക് എടുത്തു കഴിച്ചൂടേ….. അല്ല എന്ത് പറ്റി… പതിവില്ലാത്ത ശീലങ്ങളൊക്കെ……” “എന്ത്….” “കുളിയും നനയുമൊക്കെ കണ്ട് ചോദിച്ചതാ…..” പോരാളിയും ട്രോളുവാണല്ലോ…. “ഓഹ്…. ഞാൻ നന്നാവാൻ തീരുമാനിച്ചു….” പെട്ടെന്ന് ഒരു ശബ്ദം കേട്ടു… പുറകിലേക്ക് നോക്കുമ്പോൾ അനിയനാ…. അവന്റെ കയ്യിലെ പാത്രമാ താഴെ വീണു കിടക്കുന്നേ….. പെട്ടെന്ന് എന്റെ അടുത്തോട്ട് ഓടി വന്നു… എന്റെ തലയിലൊക്കെ പിടിച്ചു നോക്കി…
“ഇതെന്റെ ചക്കി അല്ല…. എന്റെ ചക്കി ഇങ്ങനല്ല…. വല്ലാതെ വെയിലൊക്കെ കൊണ്ടാൽ ഇങ്ങനെ വേണ്ടാത്തതൊക്കെ ചിന്തിക്കും….” കള്ളപ്പന്നി…. എനിക്കിട്ട് താങ്ങിയതാ…. ഞാൻ ഒന്നും മിണ്ടാതെ അടുത്തിരുന്ന പലഹാരപാത്രമെടുത്ത് ചിപ്സ് പെറുക്കി തിന്നു…. അങ്ങനെ ഓരോന്ന് പറയുന്നതിനിടയിലാണ് പ്രജി എന്റെ ചങ്ക് കസിൻ അവള് വന്ന് വിളിച്ചത്… അച്ചൂന്(അശ്വതി) മെഹന്ദി ഇടാനായി… അവിടെ ചെന്ന് ഫോൺ നോക്കി ഡിസൈനൊക്കെ നോക്കി സെലക്ട് ചെയ്തു…. അവൾക്കിട്ട് തീർന്നതും എല്ലാ കുരുപ്പുകളും കൈ നീട്ടി… പിന്നെ ഞാൻ തന്നെ എല്ലാത്തിനും ഇട്ടുകൊടുത്തു… പ്രജിയാണ് ആഹാരം എനിക്ക് വാരി തന്നത്…. കുടുംബത്തിലെ എല്ലാം ഒരുമിച്ച് കൂടിയതിന്റെ ആഘോഷമായിരുന്നു അങ്ങോട്ട്….
ഡ്രസ്സ് റെഡിയാക്കലും മേക്കപ്പ് ഐറ്റംസ് മേടിക്കുകയും അന്നത്തെ ദിവസം ഡാൻസ് കളിക്കാൻ വേണ്ടിയുള്ള പ്രാക്ടീസും അങ്ങനെ ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നു… എല്ലാം കഴിഞ്ഞിട്ട് റൂമിലെത്തിയപ്പോൾ ലേറ്റായി…. ബോറടാച്ചപ്പോൾ കല്ലൂനെ വിളിച്ചു…… “ഹലോ…… ” “ടീ നീയെന്തെടുക്കുവാ…..” “വെറുതെ ഇരിക്കുവാടീ…. ചക്കി നിന്നെ മിസ് ചെയ്യുവാടീ…. ഒരാഴ്ച എന്ത് ചെയ്യോ എന്തോ….” “നിന്റെ അവിനാഷ് സാർ എന്ത് പറയുന്നു…..” “അങ്ങേര് മെനക്കെട്ടെന്റെ വീട്ടുകാരെ സ്മരിക്കുന്നുണ്ട്….” “നീ എന്തേലും ചൊറിഞ്ഞു കാണും….” “അത് പിന്നെ നമ്മടെ ബ്ലഡിലുള്ളതല്ലടീ……” “ഉവ്വ….” “ടീ കടുവേട കാര്യം എന്തായി…..” “എന്താവാൻ…. അങ്ങേര് അമ്പിനും വില്ലിനും അടുക്കുന്നില്ല….
യെസ് പറയാതെ എനിക്ക് വീട്ടിൽ പറയാനും പറ്റില്ല…. ഇറങ്ങാൻ നേരത്ത് വീണ്ടും വിളിച്ചു അങ്ങേരുടെ തലയ്കകത്ത് ഓരോന്ന് പ്രസംഗിച്ചു… വല്ല മാറ്റവും ഉണ്ടായാൽ മതി….. ഇല്ലെങ്കിൽ ഞാൻ അങ്ങേരെ പിടിച്ചു പീഡിപ്പിക്കും…” “അയ്യേ….. ആഭാസേ……” “പിന്നല്ലാണ്ട്…. ഒരു പരിധി ഇല്ലേ….. പിന്നെ ശരിയെടീ ഞാൻ പിന്നെ വിളിക്കാം…” ഫോണും വെച്ച് താഴോട്ട് പോയപ്പോൾ അനിയൻ ഒരു പേനയും ബുക്കും വച്ച് ആകാശം നോക്കി ഇരിക്കുവാ….. ഇനി വല്ല വാനനിരീക്ഷണവും നടത്തുവാണോ…. ഏയ്…. “ടാ….. നീയെന്താ ആലോചിച്ചിരിക്കുന്നേ….” “ഞാൻ ഒരു കവിത എഴുതുവായിരുന്നു…” “എന്നിട്ടെവിടെ…..” “ഞാൻ വായിക്കാം…. ആധുനിക കവിതയാണ് കേട്ടോ….” “ഓകെ…. വായിക്ക്….”
“തോമാ തോമാ എന്താച്ഛാ ? പുളി നീ തിന്നോ ? ഇല്ലച്ഛാ…. കള്ളം പറയോ ഇല്ലച്ഛാ…. വായ തുറന്നേ…. ഹാ….ഹാ….ഹാ… ഇനിയും ഒരുപാട് ഉണ്ട്… ഇതിനി എനിക്ക് അയച്ചു കൊടുക്കണം….” “ഈ കവിത ഞാൻ എവിടെയോ…. ങേ…. ജോണീ ജോണീ യെസ് പപ്പ…. എടാ മരത്തലയാ….. ജോണി പഞ്ചസാര തിന്നോണ്ട് നീ തോമയ്ക് പുളി കൊടുത്തല്ലേ….” “പിന്നെ എന്നോട് കവിത വേണമെന്ന് വൈഷു പറഞ്ഞിട്ടാ…..” വൈഷു എന്റെ വകയിലെ ചേച്ചീടെ മോളാണ്… ആള് മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു….. “അതിന് നിന്റെ തല ഒന്ന് പുകയ്ക്ക്… അപ്പോ കിട്ടും…. ഇങ്ങനെ ആദിവാസികളെ പോലെ തലമുടിയും വളർത്തി നടന്നാൽ ഉള്ള ഭാവന വേറേ വഴിയിൽ കൂടി പോകും…… ഇങ്ങട്ട് കുജാല…. കുജാല…. അങ്ങട്ട് കുജാല…. കുജാല…..” “ആഹ്…. എന്റെ മുടി…. വിടെടി…. അവളുടെ ഒരു ഉജാല….”
അങ്ങനെ അടിയായി പിടിയായി തറയിൽ കിടന്ന് ഉരുളക്കമായി അവസാനം ഹമാരി പോരാളി മാ ആയുധവും (കുറ്റിച്ചൂല്) കൊണ്ട് വന്നു…. ആദ്യം അനിയൻ കുരുപ്പ് ഓടി…. പുറകേ ഞാനും…. ആരുടേയോ നല്ലകാലം കാരണം ദേ കിടക്കുന്നു അലച്ചുതല്ലി താഴേ… അവൻ വീണത് ഞാൻ കണ്ടെങ്കിലും ഓടിവന്നോണ്ട് ബ്രേക്ക് കിട്ടീല…. ഞാനും അവന്റെ മേലേ വീണു….. പോരാളി അപ്പോഴേക്കും ഓടിയെത്തി… ഞങ്ങൾ രണ്ടിനേയും തറയിലിട്ട് കുറ്റിച്ചൂലിന് തല്ലി….. അടിയും ബഹളവും കേട്ടാണ് അച്ഛ വന്നത്….. ഞാൻ -എടപെടച്ഛേ…. എടപെടച്ഛേ…. അച്ഛ – ഞാനീ നാട്ടുകാരനല്ലേ….. (താതതന്തൻ തപോവനിയിൽ തപസനുഷ്ഠിക്കാൻ പോയാൽ മതിയാർന്ന്…. വന്ന് വന്ന് ആർക്കും ഒരു വിലയില്ലല്ലോ -ആത്മ) പോരാളി – എത്ര തവണ നിന്നോടൊക്കെ പറഞ്ഞു…. അടി കൂടരുതെന്ന്….. അനിയൻ – സ്വന്തം മക്കളെ ഇങ്ങനെ അടിക്കാമോ….
നിങ്ങളൊരു തള്ളയല്ലേ തള്ളേ…… പോരാളി – നിന്റെ ഈ കുരുവിക്കൂട്…. എന്റെ ചൂലും കുടുങ്ങി…. മര്യാദയ്ക്ക് ഈ ഈർക്കിലെല്ലാം പെറുക്കി കെട്ടിക്കോണ്ട് വാ…. അല്ലേൽ നിന്റെ മുടിയ്ക്ക് ഞാൻ തീയിടും…… അരേ വാ….. പ്രപഞ്ചത്തിലെ ഏറ്റവും വല്യ പോരാളി അമ്മയാണല്ലോ….. രണ്ടെണ്ണം കിട്ടിയെങ്കിലും അവനിട്ട് കിട്ടിയതിൽ നിർവൃതി പൂണ്ടു ഞാൻ റൂമിലേക്ക് പോയി…. കടുവയെ വിളിക്കണം എന്ന് തോന്നിയെങ്കിലും അങ്ങേരുടെ ജാഡ കാരണം വിളിച്ചില്ല… ഉറക്കം വന്നില്ലെങ്കിലും കണ്ണടച്ച് കിടന്നു… ഇടയ്ക്ക് തലയ്ക്കു വല്ലാത്ത ഭാരം തോന്നാൻ തുടങ്ങി…. തല വെട്ടിപ്പൊളിയും പോലെ തോന്നി…. കണ്ണുകൾ നിറഞ്ഞൊഴുകി…(തുടരും)-