Saturday, January 18, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 33

എഴുത്തുകാരി: ജീന ജാനകി

എന്തൊക്കെയാ ദൈവമേ ഞാൻ ചെയ്തേ…. അങ്ങേരെ ഞാൻ കേറി ഉമ്മിച്ചോ…. അടിയും റൊമാൻസും രണ്ടും ഒരു കുടക്കീഴിൽ…. എന്നാലും അങ്ങേര് പറഞ്ഞതിന്റെ ഉദ്ദേശം എന്താ…. പലിശയും കൂട്ടുപലിശയുമൊക്കെ നോക്കിത്തരാൻ ഞാനെന്താ ബാങ്കിൽ ഡെപ്പോസിറ്റ് ഇട്ടതാണോ…. ഞാൻ പതിയെ എണീറ്റു കണ്ണാടിക്ക് മുന്പിൽ ചെന്ന് നിന്നു… കരപ്പാട് നന്നായി അറിയാനുണ്ട്…. ഇന്നലത്തെ ഓർമയിൽ കഴുത്തിൽ ഒന്ന് നോക്കി… അടിപൊളി…. ലൗ ബൈറ്റ് ചുവന്ന് കിടപ്പുണ്ട്… ആലോചിച്ചപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു… ഇത്രേം നാളും എനിക്കൊരു വിചാരം ഉണ്ടായിരുന്നു…

എനിക്ക് നാണം വരില്ലെന്ന്… ദേ ഇപ്പോ വാകപ്പൂ ചുവക്കും പോലെ മോന്തേലൊക്കെ എന്താ രക്തപ്രസാധം…. ഇങ്ങേരെക്കൊണ്ട് ഞാൻ തോറ്റു… ഭാഗ്യത്തിന് വന്നപ്പോൾ കയ്യിലൊരു സ്കാർഫ് കരുതിയിരുന്നു… അതെടുത്ത് കഴുത്തിൽ ചുറ്റി ഇട്ടു… ഇപ്പോ കഴുത്ത് ആരും കാണില്ല… ഇനി കവിള് മറയ്കണമല്ലോ…. കാലമാടൻ എന്നെ പഞ്ഞിക്കിട്ടില്ലെന്നേയുള്ളൂ…. മുടി ലൂസ് ഹെയറായിട്ട് അടികിട്ടിയ കവിൾ മറയും വിധം ഇട്ടു…. അണപ്പല്ല് ഊഞ്ഞാലാ ഊഞ്ഞാലാ പാടുവാ…. പതിയെ കവിളിൽ ഒന്ന് തൊട്ടു… സ്സ്…. വേദനയുണ്ട്… ഇങ്ങേരെ വല്ല കൂടം കൊണ്ടും ഉണ്ടാക്കിയതാണോ… ഓരോന്നും പറഞ്ഞ് മനസ്സിൽ കടുവയെ തെറിയും വിളിച്ച് നിന്നപ്പോഴാണ് പുറകിലൊരു മുരടനക്കം ശ്രദ്ധിച്ചത്…

തല തിരിച്ചു നോക്കാനുള്ള മടി കാരണം കണ്ണാടിയിൽ നോക്കി… അല്ലാ…. ആരാ ഇത് വാര്യംപള്ളിയിലെ മീനാക്ഷിയല്ലേ… അല്ലല്ലോ…. പിന്നെ യാരത്…. കടുവ…. കൊച്ചു ഗള്ളൻ കറുത്ത ടീഷർട്ടും കാവി മുണ്ടുമൊക്കെ ഇട്ട് നിക്കുവാ….. പിരി…. പിരി… മീശ പിരി… ഒന്നൂടെ കടുവ മുരടനക്കിയപ്പോളാണ് ഞാൻ ഞെട്ടിയത്… അയ്യേ…. ഞാനിങ്ങേരേം വായിനോക്കി നിക്കുവാരുന്നോ…. മാനം പോയി…. അല്ലേലും എനിക്കിപ്പോ എന്താ… ഉണ്ടെങ്കിൽ അല്ലേ പോകൂ…. ഇങ്ങോട്ടാണല്ലോ മന്ദം മന്ദം മന്ദാകനൻ ആയി വരുന്നത്… ഇപ്പോ എന്റെ അടുത്ത് വരുമ്പോൾ മുന്നേ വരുന്നതിന്റെ ഇരട്ടിയായി നെഞ്ചിൽ ഉടുക്കുകൊട്ടും പാട്ടും നടക്കുവാണല്ലോ…. നോട്ടം അത്ര പന്തിയല്ല….

വീണ്ടും ഉമ്മിക്കാനാണോ…. തിരിഞ്ഞു നിൽക്കണം എന്നുണ്ടെങ്കിലും കാലനങ്ങുന്നില്ല…. വല്ല പശയിലുമാണോ ഇനി ചവിട്ടിയത്…. വെള്ളവും ആഹാരവും കൊടുത്തു പരിപോഷിപ്പിച്ചിട്ടും അംഗങ്ങൾക്കൊന്നും എന്നോടൊരു കൂറും ഇല്ല…. കടുവയ്ക് മുന്നിൽ അറ്റൻഷനായി നിന്നോളും…. ആള് ദേ എന്റെ തൊട്ട് പിന്നിൽ വന്ന് തമ്പടിച്ചിട്ടുണ്ട്…. കൈയും കാലും വിറച്ചിട്ട് പാടില്ല…. കണ്ണാടിയിൽ കൂടി എന്നെ നോക്കി നിൽക്കുവാണ്….. ശ്ശൊ വീണ്ടും മോന്ത തുടുക്കുവാണല്ലോ…. ഈ ശരീരത്തിൽ ഇതിനും വേണ്ടി നാണമിതെവിടെ കിടക്കുന്നെന്റെ ദൈവമേ… പോരാളിയ്ക് ഒരു ഫോട്ടം അയച്ചു കൊടുക്കണം….

എനിക്ക് നാണം അയലത്തൂടെ പോയിട്ടില്ല പോലും… ആ ഞാനാണ് ഇവിടെ പൂമരം പോലെ പൂത്തുലഞ്ഞു നിൽക്കുന്നത്… കഷ്ടപ്പെട്ടു പിടിച്ചു വച്ചേക്കുന്ന കൺട്രോൾ ഇങ്ങേര് മുല്ലപ്പെരിയാർ ഡാം പൊട്ടിക്കും പോലെ പൊട്ടിക്കും എന്ന് തോന്നുന്നുണ്ട്… ഇങ്ങനെ നോക്കല്ലേ മനുഷ്യാ…. അവസാനം ചാരിത്ര്യം ചാരിത്രമായിപ്പോയെന്നും പറഞ്ഞു കടുവ മേലേ നോക്കി മേക്കോന്ന് അലറേണ്ടി വരും…. ഐ ആം വെരി ഡേഞ്ചറസ് വുമൺ…. പിന്നല്ല…. ഇന്നലെ എനിക്ക് ബോധമില്ലായിരുന്നു… എന്നാൽ ഇങ്ങേരുടെ ഈ നോട്ടം കണ്ടാൽ ഇപ്പോ ബോധം പോകുന്ന പോലുണ്ട്….

കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ…. “എന്താടീ നിന്ന് സ്വപ്നം കാണുന്നേ….” “അതേ…. അങ്ങോട്ട് ഒന്ന് മാറി നിന്നേ… എങ്ങോട്ടാ തള്ളിക്കേറി വരുന്നേ….” “ഓഹോ…. നിനക്ക് എന്നെ തോന്നുമ്പോഴൊക്കെ ഉമ്മിക്കാം അല്ലേ…. ഞാൻ നിന്റെ അടുത്ത് നിൽക്കുന്നതല്ലേ ഉള്ളൂ….” പെട്ട്….. പെട്ട്…. “അത്….. ഞാൻ…. പിന്നെ….” “നീ പീന്നെ അല്ല… ഇന്നലെയാ… എന്താ ഒരു ടേസ്റ്റ്…..” അയ്യേ…. ഇങ്ങേരിത് എന്താ പറയുന്നേ…. “എ….. എന്താ….” “അല്ല ഇന്നലെ രാത്രി അമ്മ ഉണ്ടാക്കി വച്ച ആഹാരമേ…. അടിപൊളി ആയിരുന്നു എന്ന്….” അല്ലെങ്കിൽ എത്ര ടേസ്റ്റിൽ ഉണ്ടാക്കി വച്ചാലും കമ എന്നൊരു വാക്ക് പറയാത്ത ഉരുപ്പടിയാ….

എന്താ പുകഴ്ത്തൽ…. ഈ പറഞ്ഞതിന് ഒരു ദ്വയാർത്ഥം ഇല്ലേ…. “അതേ…. മാറങ്ങോട്ട് ഞാൻ പോട്ടെ…” “അവിടെ പോയിട്ട് മല മറിക്കാൻ ഒന്നൂല്ലല്ലോ…. ഫുഡ് ഒക്കെ രാജിയും സച്ചുവും കൂടി ഉണ്ടാക്കി…” “അതേ…. നിങ്ങളെന്നും രാവിലെ ഇരുമ്പുലക്കയാണോ വെട്ടിക്കേറ്റുന്നേ… എന്ത് തല്ലാ മനുഷ്യാ….” ഒരു ചിരിയോടെ എന്നിൽ നിന്നും പിന്നോട്ട് മാറിയ ശേഷം എന്നെ കണ്ണേട്ടന് നേരേ തിരിച്ചു നിർത്തി…. “നല്ല വേദനിച്ചോ പെണ്ണേ….” “മ്….” “എങ്കിലേ കാര്യായിപ്പോയി…. നോവാൻ തന്നെയാ അടിച്ചത്….. ഇനി നീ കള്ള് കാണുമ്പോഴേ ഈ അടി ഓർക്കണം… ഇനി ഒരിക്കൽ കൂടി ആവർത്തിച്ചാൽ പിന്നെ നിന്നെ ഞാൻ കാലേ വാരി നിലത്തടിക്കും…..”

ഞാൻ മോന്ത വെട്ടിത്തിരിച്ചു…. അപ്പോളേക്കും എന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു… ഞാൻ വിയർത്തു… കൈകൾ ഡ്രെസ്സിൽ മുറുകി….. “അതേ…. ഇന്നലെ തന്നതിന്റെ പലിശ വേണ്ടേ…..” പറന്നു…. പറന്നു…. എന്റെ കിളികൾ പറന്നു…. കിളികൾ പറന്നതോ…. വേണ്ടെന്ന രീതിയിൽ ഞാൻ തലയാട്ടി… അപ്പോൾ കടുവ വേണം എന്ന് തലയനക്കി എന്റെ കുറച്ചു കൂടി അടുത്തേക്ക് വന്നു…. ആ നിശ്വാസത്തിന്റെ ചൂടിൽ ഞാൻ കണ്ണുകൾ അടച്ചു…. ആ വിരലുകൾ എന്റെ കവിളുകളെ തലോടി… പതിയെ മുഖത്തേക്ക് ഒന്ന് ഊതി…. ഞാൻ പുളഞ്ഞുപോയി… കുറച്ചു നേരം അങ്ങനെ നിന്നിട്ടും അനക്കം ഒന്നുമില്ലാത്തോണ്ട് കണ്ണ് തുറന്നു നോക്കി…

കടുവ മാറി നിന്നു എന്നെ നോക്കി ചിരിക്കുന്നുണ്ട്…. എന്നിട്ട് എന്നെ നോക്കി ചുണ്ട് തടവി കാണിച്ചിട്ട് കള്ളച്ചിരിയോടെ പുറത്തേക്ക് പോയി…. കൂടെ ഒരു പാട്ടും…. വാടി വാടി വാടി എൻ ക്യൂട്ട് പൊണ്ടാട്ടി… ഇങ്ങേരടിക്കുന്ന ഗോളെല്ലാം അസ്ഥാനത്താണല്ലോ… സംതിംഗ് ഫിഷി…. ഇനി അങ്ങേരുടെ വായിൽ ചാടാതെ നടക്കാം…. അതേയുള്ളൂ ഇനി മാർഗം… വിശന്നിട്ട് വയർ തള്ളയ്ക് വിളിക്കുന്നു… ഞാനെന്റെ പള്ളയ്ക് വല്ലതും ഭൂഖാൻ കൊടുക്കട്ടെ…. റെഡി സ്റ്റടി ഗോ…. ചലോ അടുക്കള….

രാവിലെ തൊട്ട് പെണ്ണിന്റെ റിലേ മൊത്തം അടിച്ചു പോയെന്നാ തോന്നുന്നേ…. അടുത്ത് നിൽക്കുമ്പോൾ കടിച്ച് തിന്നാൻ തോന്നും… കവിളൊക്കെ വീങ്ങിയിരിപ്പുണ്ട്… കണ്ടപ്പോൾ നെഞ്ച് പിടഞ്ഞു… എന്നാലും അത് അവൾക് ആവശ്യമായിരുന്നു… കയ്യിലിരിപ്പ് ആറ്റം ബോംബിന്റെയാ… പക്ഷേ അവളോട് ചേർന്ന് നിന്ന ഓരോ നിമിഷവും അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് വരെ തോന്നിപ്പോയി… എന്നാലും എടീ കാന്താരി നിന്നെ ഞാൻ വട്ടം കറക്കും… നല്ല പോലെ വഴക്കും കേൾക്കും നീ…. എന്റെ എല്ലാ സ്വഭാവങ്ങളും നീ അറിയണം…. എന്റെ ദേഷ്യവും സ്നേഹവും താങ്ങാൻ നിനക്ക് കഴിയണം…

അപ്പോൾ മോൾക്കുള്ള പണി ചേട്ടൻ പതിയെ തരാം കേട്ടോ… നീ എന്നെ അൺ റൊമാന്റിക് മൂരാച്ചി എന്നല്ലേ വിളിക്കുന്നേ… അത് നിന്നെക്കൊണ്ട് ഞാൻ മാറ്റി വിളിപ്പിക്കും…. എന്റെ പൊണ്ടാട്ടി കെട്ട്യോൻ പിന്നെ വരാം… ഇപ്പോ കുറച്ചു റെസ്റ്റ് എടുത്തോ നീ…. ********** ചെല്ലുമ്പോൾ തന്നെ രാജിയും സച്ചുവേട്ടനും ഡൈനിങ് ടേബിളിന്റെ എതിർവശങ്ങളിൽ ഇരിപ്പുണ്ട്…. ഞാൻ – ഗുഡ് മോണിംഗ് ചെല്ലംസ്…. സച്ചു – വന്നല്ലോ ആട് തോമാച്ചീ…. ഊതിയപ്പോൾ തീപ്പൊരി വല്ലോം പറന്നോ… രാജി – ഇവള് പറന്ന ലക്ഷണമുണ്ട്… എന്താടീ മോന്തയിൽ…. ഞാൻ പെട്ടെന്ന് മുടി മുന്നോട്ട് എടുത്തിട്ടു… ഞാൻ – അത് ഒന്ന് വീണതാ…. സച്ചു –

കണ്ടിട്ട് ആരുടേയോ കൈ വീണപോലുണ്ടല്ലോ…. രാജി – ആട്ടവിളക്കണഞ്ഞൊരീ കളിയരങ്ങിൽ നിന്റെ ആത്മരാഗ…. ഞാൻ – നിനക്ക് വേറൊരു പാട്ടും കിട്ടീലേടീ…. രാജി – ശ്ശെടാ എനിക്കൊരു പാട്ട് പാടാനും പറ്റൂലേ….. സച്ചു – എടീ നീ കേറിപ്പോയത് ചേട്ടായിയുടെ റൂമിലേക്ക് അല്ലേ…. ഈ തല്ലിൽ ഒതുങ്ങിയത് തന്നെ ഭാഗ്യം… ജീവനോടെ കിട്ടോ എന്നൊരു ശങ്ക ണ്ടാർന്നൂട്ടോ…. ഹൈ… ഞാൻ – സച്ചൂ നമ്പൂടിടി…. ഒരുപാട് കളിയാക്കല്ലേ… ഇപ്പോ എനിക്ക് ബുക്കാറോ….. രാജി – നീ റൂമിന്നല്ലേ വന്നത്…. അവിടെ വാഷ് റൂമുണ്ടാർന്നല്ലോ… കണ്ടില്ലേ… ഞാൻ – പോടീ അതല്ല…. ഗർഭ….. സച്ചു – ഓഹോ…. ഒരു രാത്രി കൊണ്ട് ഗർഭം ഉണ്ടായോ…. ഇവിടൊരു കുഞ്ഞിക്കാല് വരാറായോ…. ഞാൻ – അയ്യെടാ…. നല്ല പഷ്ട് കോമഡി….

പോയി ആ നഴ്സറിയിൽ നോക്ക്… ഒരുപാട് കുഞ്ഞിക്കാല് കാണും…. എനിക്ക് വിശക്കുന്നു… എനിക്ക് ഭൂഖാൻ എന്തേലും കിട്ടോ…. രാജി – നിനക്ക് വേണ്ടി ചേട്ടായി കഞ്ഞി ഉണ്ടാക്കാൻ പറഞ്ഞിരുന്നു… അപ്പോഴേ ഞങ്ങൾക്ക് മനസ്സിലായി… പൊന്നുമോൾടെ അണപ്പല്ല് പോയിക്കാണും എന്ന്…. ഞാൻ – പോയതൊന്നും ഇല്ല… ഓണത്തിന് ഊഞ്ഞാലാടുന്ന പോലെ ആടുന്നുണ്ട്… സച്ചു – അത് അടുത്ത അടിയിൽ ഭൂമിയിൽ പതിക്കും…. ഞാൻ – ഞാനെന്താ ചെണ്ടയാണോ…. എപ്പോഴും എടുത്തിട്ട് തല്ലാൻ….. രാജി – നിനക്ക് പ്രേമിച്ചാലേ പറ്റുള്ളൂ എന്ന് പറഞ്ഞു നടന്നതല്ലേ…. അനുഭവിക്കെടീ… കേട്ടിട്ടില്ലേ അനുഭവങ്ങൾ പാച്ചാളികൾ എന്ന്…. ഞാൻ –

അതിനൊന്നും കുറവില്ലെടീ…. അങ്ങേരുടെ റൊമാൻസ് മാത്രം താങ്ങാൻ പറ്റണില്ല…. “ച്ലും….” ഞാൻ തിരിഞ്ഞു നോക്കുമ്പോൾ രണ്ടും കസേരയിൽ നിന്നും എണീറ്റു അന്തം വിട്ടു നിൽക്കണുണ്ട്…. സച്ചുവേട്ടന്റെ കൈയിൽ നിന്നും ഗ്ലാസ് വീണ് പൊട്ടിയ ശബ്ദമാ കേട്ടത്…. രാജി – ചേട്ടായിക്ക് റൊമാൻസോ… സച്ചു – നീ സ്വപ്നം കണ്ടോ….. ഞാൻ – സത്യാ പറഞ്ഞേ…. രാജി – പോടീ….. തോന്നിയതാകും… സച്ചു – മോര് വേണോ… കെട്ടിറങ്ങാത്തോണ്ടാ…. നീ കഞ്ചാവൊന്നും വലിച്ചില്ലല്ലോ…. ഏയ് കഞ്ചാവിലും അത്ര എഫക്റ്റ് ഉണ്ടാവില്ല… നീലച്ചടയനാകും…. ഞാൻ – ആരും വിശ്വസിക്കണ്ട…. ഹും… രാജി – അതൊക്കെ വിട്… കഴിക്കണ്ടേ…

നിന്നെ വെയിറ്റ് ചെയ്തതാ… വിശന്ന് കുടല് കരിയുന്നു…. സച്ചു – ഞാൻ ചേട്ടായിയെ വിളിച്ചോണ്ട് വരാം…. അപ്പോഴേക്കും മുകളിന്ന് എഴുന്നള്ളി…. കടുവ വരുന്നേ… കടുവ വരുന്നേ…. കാവിയുമുടുത്ത് കടുവ വരുന്നേ…. കലിപ്പും കാട്ടി കടുവ വരുന്നേ….. എന്താ ഒരു അടക്കം…. എന്താ ഒരു ഒതുക്കം… ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം ഉണ്ടോ മുഖത്ത്… എനിക്ക് എതിർ വശത്ത് വന്നിരുന്നു… ഹേ മനുഷ്യാ… ഇന്നലെ പിടിച്ചു ഉമ്മിച്ച മോന്തായം തന്നെ… പെയിന്റൊന്നും പോയിട്ടില്ല… എബടെ…. പ്ലേറ്റിൽ കയ്യിട്ട് ഇളക്കുവാ…. ഒരു കയ്യും കണ്ണും ഫോണിലാ…. രാവിലെ ഉഴുത് മറിക്കുവാണല്ലോ….

രാജിയും സച്ചുവേട്ടനും ഞങ്ങളെ ഒന്ന് നോക്കിയ ശേഷം മിണ്ടാതിരുന്നു ഭൂഖോട് ഭൂഖ്… ഞാനും ഭൂഖാൻ തുടങ്ങി… നമ്മളായിട്ട് എന്തിനാ കുറയ്ക്കുന്നേ… അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണ് കാലിൽ എന്തോ ഇഴയുന്ന പോലെ തോന്നി… ഞാനൊന്നു ഞെട്ടി… പതിയെ ടേബിളിന് അടിയിലേക്ക് നോക്കി… പാമ്പല്ല…. കടുവക്കാലാ…. ശ്ശെടാ… ഒരു ഭാവമാറ്റവും ഇല്ലല്ലോ… കാല് വലിച്ചെടുത്ത് എണീക്കാൻ നോക്കും മുൻപേ അങ്ങേരെന്റെ കൊലുസ്സിനിടയിലേക്ക് കാൽവിരൽ കൊരുത്തു… അയാം ട്രാപ്പ്ട്…. ഇത്രേം ചെയ്തിട്ടും വല്ല കൂസലും ഉണ്ടോ… കൊലുസ്സ് പൊട്ടിയാൽ മേരി പോരാളീ മാ മുതുകത്ത് എല്ലൊടിച്ചാൻ പാട്ട് നടത്തും… തൊണ്ടേന്ന് ആഹാരം ഇറങ്ങണില്ല…

മനപ്പൂർവ്വാ…. എന്നെ കഴിപ്പിക്കാതിരിക്കാനുള്ള പ്ലാനിംഗാ…. ആഹാ…. അത്രയ്കായോ…. വാശിക്ക് പ്ലേറ്റിലുള്ളത് മുഴുവനും കഴിച്ചു… എന്നിട്ടും മതി വരാതെ രാജീടേന്നൂടെ കയ്യിട്ട് വാരി… സച്ചു – ശരിക്കും നീ കള്ള് തന്നാണോ കുടിച്ചത്… അതോ മൂരിക്ക് വിശപ്പ് ഗുളിക കലക്കി വച്ച കാടിയോ…. ഞാൻ – ഈ….. കടുവ മാത്രം ഒന്നും മിണ്ടാതെ കഴിച്ച് എണീറ്റ് പോയി… ഇങ്ങേരെന്താ നാഗവല്ലി ആണോ…. ചിലപ്പോൾ രൗദ്രം ഇപ്പോൾ ശൃംഗാരം…. ********** പെണ്ണിനെ വട്ടാക്കാൻ നല്ല രസമാണ്… കഴിക്കാൻ നേരം ചെറിയൊരു കുസൃതി കാണിച്ചു… എണീറ്റ് പോകും എന്നറിയാവുന്നത് കൊണ്ടാണ് കൊലുസ് തന്നെ ലോക് ചെയ്തത്…. എന്നോടുള്ള വാശിയിൽ ആഹാരം മുഴുവനും കഴിച്ചു…

ഒരു കോൾ വന്നാണ് മുകളിലേക്ക് പോയത്…. അവിടെ നിന്നും താഴെ നോക്കിയപ്പോൾ മൂന്നും കൂടി മാവിന്റെ മൂട്ടിൽ നിൽപ്പുണ്ട്… പെണ്ണ് ദേ വലിഞ്ഞ് കേറുന്നുണ്ട്…. മഴക്കോള് വരണുണ്ട്…. ഈ പെണ്ണിനോട് പറഞ്ഞാൽ കേൾക്കൂല…. മഴയും ചാറുന്നു…. ഇവളെന്റേന്ന് മേടിച്ച് കൂട്ടും… ഫോൺ അവിടെ വെച്ചിട്ട് മുണ്ടും മടക്കിക്കുത്തി താഴേക്ക് ചെന്നു…. അപ്പോഴേക്കും മഴ കൂടി… എന്നെ കണ്ടതും താഴെ നിന്ന രണ്ടും രണ്ട് വഴിക്ക് ഓടി…. ചക്കിയാണേൽ ആകെ പെട്ട അവസ്ഥയിൽ… അവളെ വലിച്ചു താഴെയിറക്കിയ ശേഷം വീടിന്റെ പുറകിലെ ചുമരിനോട് ചേർത്തു…. അവൾക്കെതിരായി ഞാൻ നിന്നു…

“ടീ നീ എന്റെ കൈ കൊണ്ട് ചാവാൻ ഇറങ്ങിയതാണോ….” “അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ…” “ഒന്നും ചെയ്തില്ലേ… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ മരത്തിൽ വലിഞ്ഞ് കയറരുതെന്ന്….” “മ്…..” “പിന്നെന്തിനാടീ കേറിയത് മരംകേറി….” “അത്…. മാങ്ങ….” “നിനക്ക് വാ തുറന്നു പറഞ്ഞൂടേ മാങ്ങ വേണമെങ്കിൽ…. കാല് വഴുതി വീണിരുന്നെങ്കിലോ….” പെണ്ണ് തല താഴ്ത്തി നിൽക്കുവാണ്…. മുഖത്തും കഴുത്തിലുമെല്ലാം മഴത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു… ടോപ്പിന്റെ സ്ഥാനം മാറിയപ്പോൾ ചെറുതായി അനാവൃതമായ തോളിലും ജലകണങ്ങൾ തിളങ്ങി…. സ്ഥാനം മാറിക്കിടക്കുന്ന ടോപ് ഞാൻ നേരേയാക്കിക്കൊടുത്തു… എന്റെ കൈ ദേഹത്ത് തട്ടിയപ്പോൾ അവളൊന്നു ഞെട്ടി…..

പെണ്ണ് തല കുമ്പിട്ടു നിൽക്കുവാ…. ഈശ്വരാ… ഇവൾടെ നാണം ഫോട്ടോ എടുത്തു വയ്കണം… വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന പ്രതിഭാസം ആണ്….. പെട്ടെന്നാണ് ഭയങ്കരമായ ശബ്ദത്തിൽ ഇടി വെട്ടിയത്…. അത് കേട്ടതും പെണ്ണ് ഉടുമ്പിനെ പോലെ ഇറുകെ പിടിച്ചെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി… “ചക്കി…..” “മ്…..” “നിനക്ക് ഇടി പേടിയാണോ…..” “മ്…..” “എങ്കിൽ ജീവിതകാലം മുഴുവൻ ഈ ഇടി വെട്ടിക്കോണ്ടിരിക്കട്ടെ….” “മ്… ങേ…. അയ്യെടാ… മാറങ്ങോട്ട്….” വിട്ട് മാറിയിട്ട് എന്റെ നെഞ്ചിലൊരു കുത്ത്…. “ആഹ്…. കൊല്ലോടീ നീയെന്നെ….” “ആം…. കൊല്ലും… നിങ്ങളെന്നെ വട്ടാക്കാൻ വന്നാൽ കൊല്ലും ഞാൻ….”

“ആണോ…. എന്റെ ചിഞ്ചു എവിടെ ?” “ദേ….. മര്യാദയ്ക്ക് നിന്നോ…. ഇല്ലെങ്കിൽ നിങ്ങൾക്ക് ഞാൻ വല്ല വിമ്മും കലക്കിത്തരും…. ഹും…. കള്ളത്തെമ്മാടി…” “ടീ…….” ഞാൻ വിളിച്ചതും അവളോടിപ്പോയിരുന്നു…. എന്റെ ചുണ്ടുകളും പുഞ്ചിരിക്കാൻ തുടങ്ങിയിരുന്നു…. എന്റെ മനസ് അവളോട് മന്ത്രിച്ചു…. “എത്ര പിണക്കമാണെങ്കിലു പരിഭവമാണെങ്കിലും ഒരു ഇടിനാദം മതി നീ എന്റെ നെഞ്ചിലേക്ക് പതുങ്ങുവാൻ… നിന്റെ ഈ സാമിപ്യത്താൽ ഞാൻ ആ ഇടിനാദത്തെ പോലും പ്രണയിച്ചു പോയി പെണ്ണേ…..”

ഉച്ചയ്ക്കാണ് പോയവരെല്ലാം മടങ്ങി വന്നത്…. അവിടെ നിന്നും ആഹാരം കഴിച്ച ശേഷം ഞങ്ങൾ സ്നേഹതീരത്ത് വന്നു…. വന്ന് വന്ന് കടുവയുടെ റൊമാൻസ് സഹിക്കാൻ വയ്യന്നെ…. എന്നിട്ട് എന്തേലും തുറന്നു പറയോ…. അതില്ല… അങ്ങേര വല്ല അമ്പലത്തിലോ കൊണ്ട് നടയ്കിരുത്തണം…. ഒട്ടും റൊമാന്റിക് അല്ലെന്ന് പറഞ്ഞതിനുള്ള എട്ടിന്റെ പണിയാണോ ദൈവമേ…. ഇതിപ്പോ കടുവയ്ക് കൊമ്പല്ലിന്റെ ക്ലാസ് കൊടുത്ത പോലുണ്ട്….. ചെമ്പകം നിലവിളിക്കുന്നുണ്ടല്ലോ… നോക്കുമ്പോൾ കടുവ കാളിംഗ്…. രാത്രി ആയോണ്ട് കാക്ക മലർന്നു പറന്നാലും കാണില്ലല്ലോ…. പിന്നെ കുറേ ബെല്ലടിച്ചിട്ടാ എടുത്തത്…

നമ്മൾ വിളിയും പ്രതീക്ഷിച്ചു ഇരിപ്പാണെന്ന് വിചാരിക്കരുതല്ലോ…. “ഹലോ…..” “ഓൺലൈൻ വാ….” “അതേ എ…..” ടൂ…… വച്ചോ…. ചോദ്യവും ഇല്ല പറച്ചിലും ഇല്ല…. ഇതെന്താ റേഡിയോ ആണോ…. പിന്നെ ഞാനും നെറ്റ് ഓണാക്കി…. കടുവയ്ക് മെസ്സേജ് ടൈപ്പാൻ തുടങ്ങി… “എന്താ….” “നീ ഉറങ്ങിയോ…” “ഇല്ല… തല കുത്തി നിക്കുവാ….” “തല പണ്ടേ തിരിഞ്ഞതല്ലേ… പിന്നെ ഇനി പെടലീം കുത്തി നിൽക്കാത്തതിന്റെ കുറവേ ഉള്ളൂ…. എടീ പെൺപിള്ളേർ ആയാൽ അടക്കോം ഒതുക്കോം വേണം…” “പാതിരാത്രി എനിക്ക് ക്ലാസെടുക്കാൻ വന്നതാണോ….”

“ഏയ്…. നമ്മുടെ പലിശ ഇടപാടിന്റെ കാര്യം അറിയാൻ വന്നതാ….” ദൈവമേ ഇങ്ങേരിത് വരെ ഇത് വിട്ടില്ലേ… “അതൊക്കെ കഴിഞ്ഞ കാര്യമല്ലേ….” “ഏയ്…. അങ്ങനൊന്നും കഴിയില്ല മോളേ.. അത് പോട്ടെ…. നാളെ ജോലിക്ക് പോകുന്നില്ലേ നീ…..” “പോണം….” “അപ്പോ നാളെ കാണാം… ഇപ്പോ എന്റെ കുഞ്ചുംനൂലി കിടന്നുറങ്ങിക്കോ… ഗുഡ് നൈറ്റ്….” “ഗുഡ് നൈറ്റ്…..” ഫോണും ഓഫാക്കി മാറ്റി വച്ചു… ചെറുപുഞ്ചിരിയോടെ തലോണയും നെഞ്ചോട് ചേർത്തു ഞാൻ ഉറങ്ങാൻ കിടന്നു…(തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 32