Tuesday, January 21, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 28

എഴുത്തുകാരി: ജീന ജാനകി

സ്നേഹ പതിയെ എണീറ്റു…. അടിച്ച ആളിനെ കണ്ടതും അവൾ വിറയ്ക്കാൻ തുടങ്ങി….. അവിനാഷ്….. മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി ഇരിക്കുന്നു… തൊട്ട് പിറകിലായി കല്ലുവും നിൽപ്പുണ്ട്…. സ്നേഹ – സാർ….. എന്തിനാ എന്നെ തല്ലിയത്….. അവിനാഷ് – അത് നിനക്കറിയില്ലേ…. സ്നേഹ ഒന്ന് പതറി… എങ്കിലും അത് മറച്ചു വെച്ചു നിഷ്കളങ്കയായി പറഞ്ഞു… സ്നേഹ – ഇല്ല… സാർ… ഞാനൊന്നും ചെയ്തിട്ടില്ല…. അവിനാഷ് – ഓഹ്… അങ്ങനെ ആണോ…. ജാനകിയുടെ കാലിൽ സ്റ്റേജിൽ വച്ച് ചില്ലു തറച്ചതും ആ കുട്ടിയെ ഹോസ്പിറ്റൽ കൊണ്ട് പോയതും താനറിഞ്ഞില്ലേ….. സ്നേഹ –

അയ്യോ… അതെപ്പോൾ… ഞാനിവിടെ ആയിരുന്നു… സർ ഞാൻ അറിഞ്ഞി…… ‘ഠേ…….’ പറഞ്ഞു മുഴുവനാക്കും മുൻപ് സ്നേഹയുടെ കരണം വീണ്ടും പുകഞ്ഞു…. അവിനാഷ് ഇവിടിപ്പോ ആരാ പടക്കം പൊട്ടിച്ചേ…ഇന്ന് വിഷുവാ…. ആ അവസ്ഥയിലും… തിരിഞ്ഞു നോക്കിയപ്പോൾ കല്ലു കയ്യും കുടഞ്ഞ് നില്പുണ്ട്….. കല്ലു – ഛീ…. നീയറിഞ്ഞില്ല അല്ലേടീ…. സ്നേഹയുടെ വായ്ക്കുള്ളിൽ ചോര ചുവച്ചു…. കരണവും പൊത്തിപ്പിടിച്ച അവളെ കല്ലു മുടിക്ക് കുത്തിപ്പിടിച്ച് എണീപ്പിച്ചു…. കല്ലു – പറയടീ മര്യാദയ്ക്ക്… നീയല്ലേ അവിടെ ചില്ല് കൊണ്ടിട്ടത്…. സ്നേഹ – ലീവ് മീ കല്യാണീ…. നിനക്ക് എന്താ ഭ്രാന്താണോ…. ഞാനൊന്നും ചെയ്തില്ലെന്ന് പറഞ്ഞില്ലേ….. കല്ലു –

ടീ നിന്നെ….. കല്ലു അവളുടെ കവിളിന് കുത്തിപ്പിടിച്ചപ്പോളേക്കും അവിനാഷ് അവളെ പിടിച്ചു മാറ്റി…. അവിനാഷ് – കല്ലു…. നീ നില്ക്…. ഞാൻ ചോദിക്കാം…. സ്നേഹ ചെയ്തിട്ടില്ല അല്ലേ…. അവിനാഷ് ഒരു ചെറിയ പെട്ടി സ്നേഹയെ കാണിച്ചു…. സ്നേഹ ഞെട്ടി അവിനാഷ് – ഈ പെട്ടി പരിചയം ഉണ്ടോ… സ്നേഹ – ഇ…..ഇല്ല….. അവിനാഷ് – തന്റെ കയ്യിൽ എപ്പോഴും കെട്ടുന്നൊരു ചെയിൻ ഉണ്ടല്ലോ… അതെവിടെ…. സ്നേഹ അപ്പോഴാണ് കൈ നോക്കുന്നത്… ചെയിൻ മിസ്സിംഗ് ആണ്…. സ്നേഹ – അതിവിടെ എവിടെയോ വീണുകാണും….. അവിനാഷ് – ദേ ഇതാണോ എന്ന് നോക്ക്…..

പെട്ടിയുടെ കൊളുത്തിൽ കുടുങ്ങിക്കിടക്കുന്ന ചെയിൻ കണ്ട് സ്നേഹയുടെ ശ്വാസം വിലങ്ങി….. അവിനാഷ് – ഇനി ഇതും നിഷേധിക്കുവാണേൽ മറ്റൊരു തെളിവ് തരാം…. ദേ നോക്ക് എന്റെ വീഡിയോ ക്യാമറ…. ഞാൻ ഇവരുടെ ഡാൻസ് റെക്കോർഡ് ചെയ്യാൻ ഫോക്കസ് ചെയ്ത് വച്ചിരുന്നതാ….. നീ സ്റ്റേജിൽ കയറുന്നതും ചില്ലിടുന്നതും വളരെ വ്യക്തമായി ഇതിൽ പതിഞ്ഞിട്ടുണ്ട്…. ഇനി നിഷേധിക്കുന്നോ നീ….. പറയെടീ….. അവിനാഷിന്റെ അലർച്ച കേട്ട് സ്നേഹ പേടിച്ചു വിറയ്ക്കാൻ തുടങ്ങി… അവിനാഷ് – നീ ഇതൊക്കെ എന്തിനാ ചെയ്തത്…. കല്ലൂനെ അപകടപ്പെടുത്താനല്ലേ…. പക്ഷേ അതിനിടയിൽ പെട്ട് പോയത് ചക്കിയും…. നീ എന്താ വിചാരിച്ചത്… ഇങ്ങനൊക്കെ ചെയ്താൽ ഞാൻ നിന്റെ പുറകേ വരുമെന്നോ….

അതിന് ഈ അവിനാഷ് വേറേ ജനിക്കണം….. അവിനാഷിന്റെ ജീവിതത്തിൽ ഒരേയൊരു പെണ്ണേ ഉള്ളൂ… ദേ ഈ നിൽക്കുന്ന കല്യാണി…. എന്റെ കല്ലു…. നീയെന്നല്ല വേറേത് സൗന്ദര്യധാമം വന്നാലും അവൾക്ക് പകരമാവില്ല…. നിന്റെ ഡിസ്മിസൽ ലെറ്റർ നിനക്ക് ഉച്ചയ്ക്ക് തന്നെ കിട്ടും…. ഇനിയെന്റെ പെണ്ണിന് നേരേ എന്തേലും തറ വേലയും കൊണ്ട് വന്നാൽ അവിനാഷിന്റെ തനി സ്വരൂപം നീയറിയും….. കല്ലു കണ്ണും മിഴിച്ചു നില്ക്കുന്നത് കണ്ട് അവിനാഷ് കണ്ണുകൊണ്ട് എന്താണെന്ന് ചോദിച്ചു…. അവൾ ഒന്നുമില്ലെന്ന് ചുമൽകൂച്ചി കാണിച്ചു… പാവം കല്ലു പറന്ന് പോയ കിളികളെ പിടിച്ചു കൂട്ടിലടയ്കുകയാണെന്ന് അവനറിയില്ലല്ലോ…. സ്നേഹ നിന്ന് മോങ്ങുന്നുണ്ട്….. കല്ലു – ഞങ്ങളായോണ്ട് ഇത്രേ കിട്ടിയുള്ളൂ….

കണ്ണേട്ടനാണ് വന്നതെങ്കിൽ നിന്നെ പച്ചയ്ക്ക് കൊളുത്തിയേനേ….. ഇനിയെങ്കിലും നന്നാവടീ…. കുറേ കോലോം കെട്ടി നടക്കുന്നു….. ഇനിയെന്റെ ചക്കിയ്ക് എന്തേലും പറ്റിയാൽ മുടിഞ്ഞ മോളേ മുണ്ടാട്ടി മോറീ നിന്റെ അവസാനമായിരിക്കും… അതും പറഞ്ഞു കല്ലു തിരിഞ്ഞു നടന്നു… പുറകേ അവിനാഷും… വാതിൽക്കൽ ചെന്ന് ഒരുനിമിഷം ആലോചിച്ച ശേഷം കല്ലു തിരികെ പാഞ്ഞ് വന്ന് ഒരടി കൂടി കൊടുത്തു….. കല്ലു – കൈത്തരിപ്പ് തീരണില്ല… അതോണ്ടാ…. എന്നിട്ട് അവൾ പുറത്തേക്ക് ഇറങ്ങി… അവിനാഷ് അന്തം വിട്ടു നിൽപ്പുണ്ട്… കല്ലു – എന്താ ഇങ്ങനെ നോക്കുന്നേ…. അവിനാഷ് – ഞാൻ ഇല്ലാർന്നേൽ നീ ആ പെണ്ണിനെ കൊല്ലില്ലേ…. കല്ലു – എന്താ സംശയം… എന്റെ ചക്കിയെ ആര് വേദനിപ്പിച്ചാലും കൊല്ലും ഞാൻ…

പിന്നെ ഈ മദയാനയ്ക് ഞാൻ കുറേയായി ഓങ്ങി വച്ചതാ…. ഇപ്പോഴാ അവസരം കിട്ടിയത്… അതിരിക്കട്ടെ അകത്തു വെച്ച് എന്തൊക്കെയോ പറഞ്ഞല്ലോ… ഞാൻ സാറിന്റെ പെണ്ണാണെന്നൊക്കെ…. അവിനാഷ് – അതെ…. നീ എന്റെ പെണ്ണാ…. എന്തേ നിനക്ക് ഇഷ്ടല്ലേ…. കല്ലു ഒന്ന് പതറി…. അവിനാഷ് അവളെ തനിക്ക് നേരെ പിടിച്ച് നിർത്തി… അവളുടെ കൈകളെ തന്റെ ഉള്ളിലാക്കിയ ശേഷം ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…. “കല്ലു…. എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്…. തനിക്ക് എന്റെ നല്ല പാതിയായി വരാൻ സമ്മതാണോ…..” “സ….സമ്മതം…..” അവൻ അവളെ ചേർത്ത് പിടിച്ചു….

“ഈ മാസാവസാനം തന്നെ ഒഫീഷ്യൽ ആയി പെണ്ണ് കാണാൻ വരാം….” അവൾ പുഞ്ചിരിച്ചു…. “മ്…. നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം സർ….” “ശരി…. പിന്നെ നമ്മൾ മാത്രം ഉള്ളപ്പോൾ ഈ സർ വിളി വേണ്ട… അമ്മ എന്നെ വിനു എന്നാണ് വിളിക്കുന്നത്… നീ വിനുവേട്ടാ എന്ന് വിളിച്ചാൽ മതി……” “ഓകെ വിനുവേട്ടാ….” അവർ കളിയും ചിരിയുമായി ഹോസ്പിറ്റലിലേക്ക് തിരിച്ചു….. *********** കണ്ണേട്ടനും സച്ചുവേട്ടനും കൂടി ഫുഡ് മേടിക്കാൻ പോയതാ…. ഇത് വരെ കണ്ടില്ല….. ഞാൻ – അയ്യോ….. എനിക്ക് വിശക്കണേ….. ഞാനിപ്പോ ചാവുമേ…. രാജി – വായടക്കെടീ മറുതേ….. നിന്നോട് ഞാൻ എന്തേലും മുണുങ്ങാൻ പറഞ്ഞതല്ലേ…. പോത്ത് പോലെ കിടന്നുറങ്ങിയിട്ട്…. ഞാൻ – അത് ഞാൻ ഉറങ്ങാൻ ലേറ്റ് ആയോണ്ടാ എണീക്കാൻ താമസിച്ചത്…. രാജി – നീയും കല്ലൂനെ പോലെ ഡോറയും കണ്ടോണ്ട് ഇരുന്നിട്ടല്ലേ…. ഞാൻ –

അതെന്താ…. ഡോറ അത്ര മോശമാണോ…. രാജി – ഡോറ മോശമല്ല…. അതും കണ്ട് കിടന്നിട്ട് നട്ടപ്പാതിരയ്ക് പിച്ചും പേയും പറച്ചിലാ മോശം…. കുളം കുന്ന് അവളുടെ അമ്മുമ്മേട നായരുടെ വീട്…. എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്….. ഞാൻ – ഈ…. ഞാൻ അറിയാതെ…. അപ്പോഴാണ് കണ്ണേട്ടനും സച്ചുവേട്ടനും റൂമിലേക്ക് വരുന്നത്… കയ്യിൽ പൊതിയുണ്ട്…. കണ്ണേട്ടൻ മുണ്ട് മാറിയിട്ടുണ്ട്…. ഞാൻ – വേഗം താ….. ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട്….. എന്താ മേടിച്ചത്….. സച്ചു – ഞാൻ ബിരിയാണി മേടിക്കാൻ പറഞ്ഞതാ… പക്ഷേ ചേട്ടായി മസാലദോശ മേടിച്ചു…. രാജി – ആഹാ…. അവളുടെ ഫേവറിറ്റ് തന്നെ മേടിച്ചല്ലോ….. ഞാൻ കണ്ണേട്ടനെ നോക്കി… മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ നിൽക്കുവാ…..

ഇങ്ങേരെന്താ ഇരുമ്പ് വിഴുങ്ങിയിട്ട് നിൽക്കുവാണോ…. സച്ചു – നീ കഴിക്ക്….. ഞാനും ചേട്ടായിയും കോഫി കുടിച്ചു… രാജീ വാ…. നിനക്ക് എന്തേലും കഴിക്കാൻ മേടിച്ച് തരാം…. ചേട്ടായി ഇവിടെ നിക്ക്… ഞാൻ – ഞാനും അവളും ഷെയർ ചെയ്തു കഴിച്ചോളാം…. രാജി – എനിക്ക് മസാലദോശ അത്ര പഥ്യം അല്ലെടാ…. വേറെന്തേലും കഴിക്കാം…… ഇത്തവണ എന്റെ കിളിയാ പാറിയത്…. എന്താണെന്ന് അല്ലേ… കഴിഞ്ഞ ആഴ്ച മസാലദോശ ഞാൻ മേടിച്ചോണ്ട് വന്നിരുന്നു… അന്ന് കഴിച്ച് തീർത്തിട്ട് അതിന്റെ പേപ്പറ് വരെ തൊട്ട് നക്കിയവളാ പഥ്യമല്ലെന്ന്…. എവിടെയാ എന്തൊക്കെയോ ചീഞ്ഞു നാറുന്നു… ഞാൻ തല കുലുക്കി… രണ്ട് പേരും എന്നെ നോക്കി ഇളിച്ചോണ്ട് റൂമും അടച്ച് പുറത്തേക്ക് പോയി….

കണ്ണേട്ടനും ഞാനും മാത്രമായി റൂമിൽ… തനിച്ചായപ്പോൾ ആകെ ഒരു പരവേശം… കടുവ മസാലദോശയും കൊണ്ട് എന്റെ മുന്നിൽ വച്ചു…. എന്നിട്ട് ഒരു കസേര എന്റെ അടുത്തേക്ക് വലിച്ചിട്ട് ഇരുന്നു… “ചക്കീ….. ” “മ്…….” “നിന്നെ കാറിലാ ഇങ്ങോട്ട് കൊണ്ടുവന്നത്…. രാജിയൊക്കെ ഒരുപാട് കരഞ്ഞ് വിളിച്ചു… എന്നിട്ടും നീയൊന്ന് ഞരങ്ങിയതേയുള്ളൂ…. നിനക്ക് ഞങ്ങൾ പറഞ്ഞതൊന്നും ഓർമയില്ലേ…..” (ഓഹ്…. അങ്ങനെ വരട്ടെ…. ആ സമയത്ത് പറഞ്ഞത് എന്തേലും ഞാൻ കേട്ടോ എന്നറിയാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ്…. അതിനാണ് പശു ചാണകം ഇടാൻ പോകുമ്പോലെ ചവിട്ടിത്തൊഴിച്ച് നിന്നത്….

ഇപ്പോ ശരിയാക്കിത്തരാം…. പാതിമയക്കത്തിൽ കണ്ണേട്ടൻ പറഞ്ഞ ഓരോ വാക്കുകളും ഞാൻ കേട്ടു… അതുകൊണ്ടാണ് ആ കൈയിൽ ഞാൻ മുറുകേ പിടിച്ചത്… നിങ്ങളെക്കൊണ്ട് ഞാൻ പറയിക്കും…. കള്ള ബടുവാ…. -ആത്മ ) ഞാൻ പരമാവധി നിഷ്കു ചമഞ്ഞ് ചോദിച്ചു…. “ഇല്ല കണ്ണേട്ടാ… എന്തൊക്കെയാ പറഞ്ഞേ….” ആ മുഖത്ത് ആശ്വാസം പടരുന്നത് ഞാൻ കണ്ടു…. “ഏയ്…. അവളിരുന്ന് കരഞ്ഞു… അത്രേയുള്ളൂ….” “പാവം… അല്ലേലും എന്നോട് ഭയങ്കര സ്നേഹമാ……” “മ്…. നീയെന്താ ഇത്രയും ദിവസം എന്നെ കാണാതെ ഒളിച്ചു നടന്നത്…. ഞാൻ അങ്ങനെ പറഞ്ഞോണ്ടാണോ….” “ഏയ്….. കണ്ണേട്ടൻ പറഞ്ഞത് കാര്യമല്ലേ…. എന്റെ പൊട്ടത്തരം… വിഷമം ഉണ്ടായിരുന്നു… എന്നാൽ ഇപ്പോ ഞാനതൊക്കെ വിട്ടു…

കണ്ണേട്ടന് നല്ലൊരു സുഹൃത്തായി ഞാനുണ്ടാവും…..” (ഞെട്ടി….. ഞെട്ടി…. എന്റെ കണ്ണാ… നിങ്ങടെ ഈ ഒളിച്ചു കളി ഞാൻ തീർത്തു തരാം…. പിന്നെ കെട്ട്യോൾ നല്ല സുഹൃത്തായിരിക്കണം…. അതോണ്ടാ സുഹൃത്താകാം എന്ന് പറഞ്ഞത്… എന്റെ കടുവക്കുട്ടാ….. നിങ്ങൾ നോക്കിക്കോ എന്റെ അഞ്ച് പിള്ളാരെ കൊണ്ട് നിങ്ങളെ ഞാൻ അപ്പാ എന്ന് വിളിപ്പിക്കും….. മിഷൻ കടുവ സ്റ്റാർട്ടട്…. എന്റെ കണ്ണാ മിന്നിച്ചേക്കണേ…. മിന്നിക്കാൻ പറഞ്ഞോണ്ട് എന്റെ തലയ്ക് മീതേ മിന്നാമിന്നി പറക്കേണ്ട ഗതികേട് വരരുത്…. അങ്കം ഈ മുതലിനോടായോണ്ട് അംഗങ്ങൾക്കൊന്നും യാതൊരു ഭംഗവും വരുത്താതെ എന്നെ കാത്തോളണേ…. -ആത്മ ) കടുവ എന്നെ ഒന്ന് നോക്കിയ ശേഷം കഴിക്കാൻ പറഞ്ഞു….

“കണ്ണേട്ടൻ കോഫി മാത്രല്ലേ കുടിച്ചുള്ളൂ…. നമുക്ക് ഒരുമിച്ച് കഴിക്കാം….” “ഏയ്…. വിശപ്പില്ല….” “അതൊന്നും അല്ല…. എന്റെ ഫ്രണ്ടാവാൻ ഇഷ്ടല്ലാത്തോണ്ടല്ലേ…. എനിക്കറിയാം…” (വീണ്….വീണ്…. സെന്റിയിൽ വീണ്…. -ആത്മ ) എന്നെ നോക്കിയ ശേഷം കുറേശ്ശെ കഴിക്കാൻ തുടങ്ങി… അങ്ങനെ വർത്താനം പറഞ്ഞു കഴിച്ചു… കൈ കഴുകാൻ താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ കടുവ ഓടി വന്നു… “അല്ല… എങ്ങോട്ട് ഇറങ്ങിപ്പോകുന്നു….” “കൈ കഴുകാൻ… ” “മൂന്ന് ദിവസത്തേക്ക് കാല് തറയിൽ ഊന്നരുതെന്നാ പറഞ്ഞത്….” “അപ്പോൾ ഞാനെന്ത് ചെയ്യും….” “നീ ഒന്നും ചെയ്യണ്ട… ഞാൻ വെള്ളവും ഒരു വേസ്റ്റ് ബോക്സും ഇങ്ങോട്ട് കൊണ്ട് വരാം….” “മ്…..” അങ്ങനെ ഞാൻ വായൊക്കെ കഴുകി ഇരുന്നപ്പോൾ ഭൂമിയിലെ മാലാഖ റൂമിലേക്ക് വന്നു….

എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു… ഞാനും വിട്ടു കൊടുത്തില്ല… തിരിച്ചും അതേ പോലൊരു ചിരി പാസ്സാക്കി… മാലാഖയുടെ കൈയിലെ സിറിഞ്ച് കണ്ടപ്പോൾ എന്റെ ചിരി ഫ്ലൈറ്റ് പിടിച്ചു പോയി…. നഴ്സ് – ടി ടി എടുക്കണം….. ഞാൻ – അയ്യോ….. എന്നെ കുത്തണ്ട… നഴ്സ് – ഉറുമ്പ് കടിക്കുന്ന വേദനയല്ലേ ഉള്ളൂ…. ഇതെടുത്തില്ലെങ്കിൽ കാല് പഴുക്കും…. സർ വൈഫിനെ ഒന്ന് പിടിക്കൂ…. കടുവയും ഞാനും ഒന്നിച്ചു ഞെട്ടി… വൈഫാ…. അതെപ്പാ….. ഞാൻ അന്തം വിട്ടു കടുവയെ നോക്കി… എന്റെ നോട്ടം കണ്ടിട്ടാണോ എന്തോ കടുവ ചിരി കടിച്ച് പിടിക്കണുണ്ട്…. മാനം പോയി… എനിക്ക് സൂചി പേടിയാണെന്ന് അറിഞ്ഞ്… ഞാൻ ദയനീയമായി കടുവയെ നോക്കി… എന്നിട്ട് വേണ്ടെന്ന് തലയാട്ടി….

എന്റെ അടുത്തേക്ക് വന്നു… മുഖത്ത് ഒരു കള്ളച്ചിരി ഉണ്ട്…. കണ്ണൻ – എന്താ മോളെ…. കൈ നീട്ടിയേ….. ചേട്ടനിവിടെ തന്നെ ഉണ്ടല്ലോ… (ങേ…. ഏത് ചേട്ടൻ…. എവിടത്തെ ചേട്ടൻ…. അവസരം മുതലാക്കുവാണല്ലേ സജീ…..) നഴ്സ് – കൈ പിടിക്ക് സാർ….. ഞാൻ – പ്ലീസ്… എന്റെ കയ്യിലേക്ക് മരുന്ന് ഒഴിച്ചു താ…. ഞാൻ കുടിച്ചോളാം…. മാലാഖ നിന്ന് ചിരിച്ചു… പെട്ടെന്ന് കണ്ണേട്ടൻ എന്റെ അടുത്ത് ഇരുന്നു… കണ്ണൻ – ഇതൊക്കെ മാറണ്ടെ…. കണ്ണടയ്ക്…… ഞാൻ കണ്ണടച്ചു…. മാലാഖ കൈയിലെ ബ്ലൗസ് കുറച്ചു ഉയർത്തി അവിടെ സ്പിരിറ്റ് തേച്ചു… ഞാൻ കണ്ണ് മുറുകെ അടച്ച് കണ്ണേട്ടന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…. കണ്ണേട്ടൻ എന്റെ തല തടവിത്തന്നു… ചെറിയൊരു തരിപ്പ് എനിക്ക് കൈയിൽ അനുഭവപ്പെട്ടു…..

ഞാൻ കണ്ണേട്ടന്റെ ഷർട്ടിലെ പിടി മുറുക്കി….. നഴ്സ് – കഴിഞ്ഞു….. ഞാൻ പതിയെ തിരിഞ്ഞു നോക്കി… അവർ അവിടെ നിന്നും പോയി… അപ്പോഴാണ് ഞാൻ കണ്ണേട്ടനോട് ചേർന്നിരിക്കുന്നു എന്ന് ബോധ്യം വന്നത്… ഞാൻ ഞെട്ടി പിന്നിലേക്ക് മാറി….. ഞങ്ങൾ ഒന്നും സംസാരിച്ചില്ല… കുറച്ചു കഴിഞ്ഞപ്പോൾ കല്ലുവും അവിനാഷ് സാറും വന്നു….. കല്ലു കണ്ടപാടെ വന്നെന്നെ കെട്ടിപ്പിടിച്ചു ഉമ്മ തന്നു…. കല്ലു – ടീ എങ്ങനുണ്ട്…. ഞാൻ – ഏയ്… ഫൈൻ… കണ്ണേട്ടാ ഇത് ഞങ്ങടെ എംഡി അവിനാഷ് സാർ… കണ്ണൻ – ഹായ്….. അവിനാഷ് – ഹായ്…… ഞാൻ – കല്ലൂ നീ ഏഷ്യൻ പെയ്ന്റിനെ കൊന്നോ…. അവിനാഷ് – കൊന്നില്ല…. അടിച്ചു പിരുത്തു…… കല്ലൂ – പിന്നെ ഞാൻ അവൾക്ക് ഉമ്മ കൊടുക്കണോ….

ഇതും കേട്ടോണ്ടാണ് രാജിയും സച്ചുവേട്ടനും അകത്തേക്ക് വന്നത്…. രാജി – എടീ എന്റെ ഷെയറും കൂടി കൊടുത്തോ…. കല്ലു – എല്ലാർടേം ഷെയർ കൊടുത്തിട്ടുണ്ട്…. അവളെ പിരിച്ച് വിട്ടു… അവിനാഷ് – ജാനകി ആർ യൂ ഓകെ… ഞാൻ – യെസ് അവിനാഷ് – ദേ നിങ്ങടെ കല്ലൂനെ ഞാനിങ്ങെടുക്കുവാ…. ഒഫീഷ്യൽ ആയിത്തന്നെ എല്ലാം മുന്നോട്ട് പോട്ടെ…. ഞാൻ – അത് പൊളിച്ചു… ഇനി ഇവള് നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ കറങ്ങില്ലല്ലോ…. കല്ലു – പോടീ…. പോടീ….. കുറേ നേരം അവരോടൊപ്പം ചിലവഴിച്ചു… തമാശയും അന്താക്ഷരിയൊക്കെ കളിച്ചു… അപ്പോഴേക്കും ഡിസ്ചാർജ് ചെയ്യാനുള്ള സമയം ആയി…. കൈയിലും കാലിലും പിടിച്ചു തൂക്കി എടുത്തോണ്ട് പോയാലോ എന്ന് സച്ചുവേട്ടൻ….

അതിന്റെയൊക്കെ കമന്റ് കേട്ട് തറയിലൂടെ ഇഴഞ്ഞ് വരാമെന്ന് ഞാനും പറഞ്ഞു… പെട്ടെന്ന് രണ്ട് കൈകൾ എന്നെ കോരിയെടുത്തു….. നോക്കുമ്പോൾ ആരാ…. എന്റെ പ്രാണനാഥൻ…. എന്റെ നെഞ്ചിടിപ്പ് കൂടി… ഞാൻ ആ കണ്ണിലേക്ക് നോക്കി…. എന്നെ നോക്കുന്നില്ല… ഇങ്ങേരെന്താ ഇങ്ങനെ…. ഒരുമാതിരി അരിച്ചാക്ക് എടുക്കും പോലെ… ഒന്ന് നോക്കുന്ന പോലുമില്ല… സച്ചു – ആരിവനാരിവൻ ചക്കേം തൂക്കി പോയിടുന്നു….. ( ബാഹുബലി bgm ) (ചക്കയോ….. ഈ ചവറിനെ ഞാൻ……. ങേ ഇതെന്താ തറയിലിടുന്നോ…. പുറത്തിരിക്കുന്ന ഈ ഉന്തുവണ്ടിയിൽ കൊണ്ട് പ്രതിഷ്ഠിക്കാനാണോ എന്നെ പൊക്കി എടുത്തത്….. ആ സച്ചുക്കൊരങ്ങന്റെ പാട്ട് കേട്ടപ്പോഴേ ഞാൻ വിചാരിച്ചു… അവസാനം പടക്കക്കട ഹുദാ ഗവ… ആഹ്…..

ഇതൊന്നും കൊണ്ട് ഞാൻ പിന്മാറില്ല…. നോക്കിക്കോ…. -ആത്മ ) വണ്ടിയിലേക്ക് എടുത്ത് കയറ്റിയത് കണ്ണേട്ടനാണ്…. രാജി എന്നോടൊപ്പം പുറകിൽ കയറി… സച്ചുവേട്ടനും കണ്ണേട്ടനും മുന്നിൽ കയറി…. കല്ലുവിനെ അവിനാഷ് സാർ ഹോസ്റ്റലിൽ ആക്കാം എന്ന് പറഞ്ഞു കൊണ്ട് പോയി……. *********** പെണ്ണിന് മസാലദോശയും മേടിച്ച് മുണ്ടും മാറി ഞാൻ വന്നു…. സച്ചു രാജിയേയും കൊണ്ട് പുറത്തേക്ക് പോയി…. ഞാൻ പറഞ്ഞതൊക്കെ കേട്ടോ എന്നറിയാൻ ഒരു ശ്രമം നടത്തി… അതിൽ അവളൊന്നും കേട്ടില്ലെന്ന് പറഞ്ഞു…. ഈ കാണിക്കുന്ന അവഗണനയുടെ കാരണം ഞാൻ ചോദിച്ചു…

ഇപ്പോ അവളുടെ മനസ്സിൽ ഒന്നുമില്ലെന്ന് പറഞ്ഞപ്പോഴും സമാധാനമിയെങ്കിൽ കൂടി ഉള്ളിലെവിടെയോ ഒരു നോവ് പോലെ…. ഇന്ന് അവളൊരു കുഞ്ഞിനെ പോലെ ഞാൻ കഴിക്കാത്തതിന് പരിഭവിച്ചപ്പോഴും എനിക്കു വാത്സല്യമാണ് തോന്നിയത്… മസാലദോശയും ചട്ണിയും വടയും ഉരുളക്കിഴങ്ങ് കറിയും ഒരുമിച്ച് കുഴച്ചാണ് കഴിക്കുന്നത്… ഇതൊക്കെ എന്ത് കോപിനേഷനാണോ എന്തോ…. കഴിക്കുന്നതിനിടയിൽ വെള്ളമെടുക്കാനായി അവൾ തിരിഞ്ഞപ്പോൾ പെട്ടെന്ന് ഒരു കുസൃതിയ്കാണ് അവൾ കുഴച്ച് വെച്ചത് കുറച്ചെടുത്ത് കഴിച്ചത്….. ആദ്യമായിട്ടാണ് ഇങ്ങനൊരു കോംപിനേഷൻ…. പക്ഷേ അതിന് ഒത്തിരി സ്വാദുണ്ടായിരുന്നു…. എല്ലാം കഴിഞ്ഞ് ടി ടി എടുക്കാൻ വന്നപ്പോൾ പെണ്ണിന്റെ പേടി….

നഴ്സ് വൈഫിനെ പിടിക്കാൻ പറഞ്ഞപ്പോൾ കുഞ്ചുംനൂലി അന്തം വിട്ടു നിന്നു… അത് കണ്ട് എനിക്ക് ചിരിയാണ് വന്നത്… ഇൻജെക്ഷൻ എടുക്കാൻ കൈ പിടിച്ച സമയം അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…. ഒരു ബട്ടൺ ഓപ്പൺ ആയിരുന്നതിനാൽ ആ മുഖം നഗ്നമായ എന്റെ നെഞ്ചിലാണ് അമർന്നത്…. അവളുടെ ചുടുനിശ്വാസത്തിൽ എന്റെ നെഞ്ചിൽ വിയർപ്പ് പൊടിഞ്ഞു…. ഞെട്ടി അടർന്നു മാറിയപ്പോൾ വിലപ്പെട്ടതെന്തോ പറിഞ്ഞു പോകും പോലെ തോന്നി… പിന്നീട് അവളുടെ എംഡിയും കല്ലുവും വന്നു… ഈ പണി ഒപ്പിച്ചവൾക്ക് ഒന്ന് കൊടുക്കണം എന്ന് ഓർത്തിരുന്നെങ്കിലും കല്ലു അതൊക്കെ കൈകാര്യം ചെയ്തതുകൊണ്ട് ഞാൻ അതങ്ങ് വിട്ടു…. പിന്നീട് എല്ലാവരും കുറേ നേരം കളിയും കാര്യവുമായി ഇരുന്നു…

പോകാൻ നേരം അവളെ കയ്യിൽ കോരിയെടുത്തു… പരമാവധി അവളെ നോക്കിയില്ലെങ്കിലും അവളുടെ നോട്ടം എന്നിലേക്ക് പാറി വീഴുന്നത് ഞാനറിഞ്ഞു…. എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോഴാണ് വീൽചെയറിൽ ഇരുത്തിയത്…. പെണ്ണിന് അതൊട്ടും ഇഷ്ടായില്ലെന്ന് മോന്ത കണ്ടപ്പോൾ മനസ്സിലായി… മോന്തയും വീർപ്പിച്ചു ഇരുപ്പുണ്ട്…. ഇത്തവണ ഞാനായിരുന്നു ഡ്രൈവ് ചെയ്തത്…. മുന്നിലെ മിററിലൂടെ ഞാൻ കണ്ടു അവളെ…. രാജിയുടെ തോളിൽ ചാരി ഇരുന്നു ഉറങ്ങുവാ….. എന്റെ കുറുമ്പിപ്പെണ്ണ്…….  (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 27