Sunday, December 22, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 24

എഴുത്തുകാരി: ജീന ജാനകി

ഊണ് കഴിക്കാൻ നേരം ചിഞ്ചു എന്റെ അടുത്ത് വന്നിരുന്നപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് കാണണം…. ദേഷ്യം വന്നു ചുവന്നിരിക്കുവാ….. ഇടയ്ക്കുള്ള അവളുടെ നോട്ടത്തിൽ അസൂയയ്കും കുശുമ്പിനും അപ്പുറത്ത് ഒത്തിരി സ്നേഹം ഒളിച്ചിരുന്നു എന്നെനിക്ക് മനസ്സിലായി… സച്ചു കിട്ടിയ അവസരം നന്നായി മുതലാക്കി… പെണ്ണിന്റെ പുറം പള്ളിപ്പുറം ആക്കി….. ആ സമയം ചക്കിയുടെ ചുണ്ടിൽ ഊറിക്കൂടിയ ചിരിയിൽ കുറുമ്പും ഉണ്ടായിരുന്നു…. ചിരിയിൽ പുറത്ത് കാണുന്ന കൊമ്പല്ലിന് വല്ലാത്തൊരു ആകർഷണീയത ഉണ്ട്….

വൈകുന്നേരം ആണ് രാജിയും അവളും തിരികെ മടങ്ങിയത്… പുറത്തേക്ക് ഇറങ്ങിയ നേരം അവളുടെ ഒരു തിരിഞ്ഞ് നോട്ടം…. ചുട്ടുപഴുത്ത മരുഭൂമിയിൽ നിൽക്കുന്നവന്റെ തലയിൽ ഒരു വലിയ വാർപ്പ് ഐസ്കട്ട വാരി ഇട്ടൊരു ഫീലായിരുന്നു…. അറിയാതെ തന്നെ പുഞ്ചിരിച്ചു പോയി… കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു അവൾ നടന്നു പോയി…. ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥ…. പെട്ടെന്ന് തന്നെ സ്വബോധം വന്നു….. എന്താ ഞാൻ ചിന്തിക്കുന്നത്…. അങ്ങനൊന്നും പാടില്ല… അവൾക്ക് സന്തോഷം കൊടുക്കാൻ എനിക്ക് കഴിയില്ല…

ഞാനായിട്ട് അവൾക് പ്രതീക്ഷ കൊടുക്കാൻ പാടില്ല…. ഒത്തിരി കരഞ്ഞതല്ലേ…. ഇനിയെങ്കിലും ആ പാവം സന്തോഷം അനുഭവിക്കട്ടെ…. പക്ഷേ അവളെ അടുത്ത് ചെല്ലുമ്പോൾ ഈ അകൽച്ച കാണിക്കാൻ പറ്റണില്ല… പറ്റില്ല… എനിക്ക് ആരും കൂട്ടിന് വേണ്ട… എന്നും തനിയെ മതി…. *************** രാത്രി വീട്ടിൽ വിളിച്ചിട്ട് കിടക്കയിലേക്ക് ചാഞ്ഞു… പക്ഷേ ഉറക്കം മാത്രം വരണില്ല…. ഫോണെടുത്തു ഗാലറി തുറന്നു…. കടുവയുടെ ഫോട്ടോ ഓപ്പൺ ചെയ്തു…. അതെങ്ങനെ വന്നെന്നാകും….

അതൊക്കെ ഞാൻ രാജീടെ ഫോണിൽ നിന്നും അടിച്ചു മാറ്റി…… ഒരു കറുത്ത ഷർട്ടും അതേ കരയുള്ള മുണ്ടും ഉടുത്തിട്ടുണ്ട്… ഒരു കൈയിൽ മുണ്ടിന്റെ തുമ്പ് പിടിച്ചിട്ടുണ്ട്… മറ്റെ കൈയിൽ സ്റ്റീലിന്റെ ഇടിവളയും…. പലപ്പോഴും എന്റെ കൺട്രോൾ കളയുന്നത് ആ കൈയാണ് … എന്താണെന്ന് അല്ലേ…. കയ്യിൽ പുള്ളിക്ക് അത്യാവശ്യം രോമമൊക്കെ ഉണ്ട്… അതിനിടയിൽ കിടക്കുന്ന ഇടിവളയും കൂടി ആകുമ്പോൾ പിന്നെ പറയണ്ട…. ഉഫ്….. നെറ്റിയിൽ കറുത്ത കുറി….

ഒരു ബട്ടൺ തുറന്നിട്ടിരിക്കുന്ന ഷർട്ടിനുള്ളിലൂടെ വെളുത്ത് രോമാവൃതമായ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന സ്വർണ്ണമാല കാണാം…. അതിന്റെ തുമ്പിലായി ഉണ്ണിക്കണ്ണന്റെ ലോക്കറ്റും…. മീശ പിരിച്ച് വെച്ചിട്ടുണ്ട്… ചെറുചിരിയോടെ നെഞ്ച് വിരിച്ചു നിൽക്കുവാ….. ദൈവമേ…. ഈ ഉരുപ്പടിയെ ഞാൻ എങ്ങനെ വായിനോക്കാതെ ഇരിക്കും…. ജ്ജാതി ലുക്കല്ലേ…. ചക്കി കൺട്രോൾ …. വായിനോക്കരുത്…. കണ്ണടച്ച് ഒരു ദീർഘമായി ഒന്ന് ശ്വസിച്ചു… കിട്ടി…. കിട്ടി…..

എന്ത് കിട്ടീന്നാണോ…. ധൈര്യം…. ദത് തന്നെ… ഇപ്പോ തന്നെ ഞാൻ കടുവയ്കിട്ട് നാല് പറയും…. മുഖത്ത് കുറച്ചു കലിപ്പൊക്കെ വരുത്തി… എന്നിട്ട് കടുവയുടെ ഫോട്ടോ ഓപ്പൺ ചെയ്ത് വഴക്ക് പറയാൻ തുടങ്ങി…. ടോ താനാരാണാണാവോ…. ശ്ശെ…. പുല്ല് കയ്യിന്ന് പോയി…. കോൺസൺട്രേറ്റ്…. “ടോ കടുവേ താനാരാണെന്നാ തന്റെ വിചാരം… കാമദേവനോ…. ആ രംഭയെ കണ്ടപ്പോൾ പല്ല് മുപ്പത്തിരണ്ടും പുറത്തിട്ട് ഇളിച്ചോണ്ടിരുന്നല്ലോ….. എന്നിട്ട് എന്നെ കണ്ടാൽ അങ്ങേരുടെ ആമവാതം പിടിച്ച എക്സ്പ്രെഷൻ…..

ഇതെന്താ കുക്കുംബർ ടൗണോ…. ദേ മനുഷ്യാ ഞാനൊരു കാര്യം പറഞ്ഞേക്കാം …. നിങ്ങൾ എനിക്കുള്ളതാ…. വേറേ ഒരുത്തിയും മോഹിക്കണ്ട…. അവളുടെ ഒരു ഒലിപ്പീര്…. കന്നേട്ടാ പുണിശ്ശേരി , കന്നേട്ടാ വെള്ളം , ഒരു കന്നേട്ടൻ… ഇങ്ങനെ പോയാൽ മടിയിൽ കേറിയിരുന്ന് ഊട്ടുമല്ലോ കുഞ്ഞുവാവയ്ക്…. ഊട്ടാനല്ല ആട്ടാനാ തോന്നുന്നത്… ആരെ കാണിക്കാനാ മനുഷ്യാ നെഞ്ചും കാണിച്ചു നിൽക്കുന്നേ…. പതിയെ ഞാൻ ഫോട്ടോ സൂം ചെയ്ത് ആ മുഖത്തേക്ക് തലോടി…. എന്താ ഒരു പാവം….

ഇനിയും അവളെ കാണുമ്പോൾ നിന്ന് ഇളിച്ചാൽ കാട്ടു പോത്തേ കാലമാടാ അൽ പത്തലു….. മനസ്സിലായില്ലേ… പത്തലൂരി അടിക്കും എന്ന്… എന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു… കണ്ണുകൾ നിറഞ്ഞു…. ഫോട്ടോയിൽ ഒരു ഉമ്മ ചാർത്തിക്കൊടുത്തു….. പിന്നെ ഫോണും നെഞ്ചോട് ചേർത്ത് ഉറങ്ങി… *************** “ടീ കല്ലു ….. നിനക്ക് രാവിലെ ഒന്നും തന്നില്ലേ കഴിക്കാൻ…” “ഏയ് ഞാൻ രണ്ട് കുറ്റി പുട്ട് തിന്നു…. നീയെന്താ അങ്ങനെ ചോദിച്ചത് ? വിശക്കണുണ്ടോ ?

എങ്കിൽ കാന്റീനിൽ പോയി നമുക്ക് രണ്ട് മസാലദോശ തട്ടാൻ….” “ഓഹ്…. ഇവളെ ഞാൻ…. എടീ മരയോന്തേ നീ ഈ നഖം തിന്നുതീർക്കുന്നത് കണ്ട് ഞാൻ ചോദിച്ചുപോയതാ… അല്ല അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ… നിന്റെ വയറ്റിൽ വല്ല കോഴിക്കടയും ഉണ്ടോ… എന്ത് തീറ്റയാടീ ഇത്….. ഇതൊന്നും ദേഹത്ത് കാണാൻ ഇല്ലല്ലോ….” “കണ്ണ് വെയ്കാതെടീ പിശാചേ…. പിന്നെ വണ്ണം വയ്ക്കാൻ ഞാൻ പഞ്ചജീരക ഗുഡം മേടിച്ച് കഴിക്കണുണ്ട്….” “കറക്റ്റ് അളവിന് കഴിക്കണം…. അല്ലാതെ കാടി കുടിക്കും പോലെ വിഴുങ്ങരുത്…. ഈ….” “ഈ….. ” “ഇളിക്കല്ലേ….

പറ നീ എന്തിനാ ഇഞ്ചി കടിച്ച പോലിരിക്കുന്നേ…. ആ മദയാന വല്ല പണിയും തന്നോ…..” “അതൊന്നും അല്ല പെണ്ണേ…. അടുത്ത ശനിയാഴ്ച കമ്പനിയുടെ ആനിവേർസറി ആണ്… സ്റ്റാഫ് എല്ലാരും ഏതെങ്കിലും ഐറ്റം അവതരിപ്പിക്കണം എന്നാ ഏഷ്യൻ പെയ്ന്റ് പറഞ്ഞത്….” “ചുമ്മാ വന്ന് പ്രസംഗവും കേട്ട് ഫുഡും കഴിച്ച് പോയാൽ പോരേ…. ഇവിടത്തെ പിഎ കൊച്ചമ്മ എന്തിനെങ്കിലും ഉണ്ടോ ?” “അവള് ഫാഷൻ ഷോയ്ക്ക് ഉണ്ടെന്നൊക്കെ പറയുന്നു…..” “നമുക്ക് എന്ത് പ്രോഗ്രാം ചെയ്യാം …. ഞാൻ ഒന്ന് തിങ്കട്ടെ….

നീയും തിങ്ക്….” “എടീ നമുക്ക് ഒരുമിച്ച് ഒരു ഫ്യൂഷൻ ഡാൻസ് കളിച്ചാലോ…. ” “ഡാൻസോ…. നീ ഒന്ന് മിണ്ടാതിരി പെണ്ണേ…. എനിക്ക് വയ്യ…. കളിച്ചിട്ട് എത്ര നാളായി… വേണ്ടെടാ……” “പ്ലീസ് ടീ…. അവളുടെ അഹങ്കാരം ഒന്ന് തീർക്കാനാ…. പ്ലീസ്… പ്ലീസ്….” “ഈ പെണ്ണ്…… ശരി…. പക്ഷേ എവിടെ പ്രാക്ടിക്കൽ ചെയ്യും…. ” “ഞാൻ ഈ ആഴ്ച വീട്ടിൽ പോണില്ല… ശനിയും ഞായറും ഞാൻ രാജീടെ വീട്ടിൽ വരാം… രാവിലെ തൊട്ട് വൈകുന്നേരം വരെ അവിടെ പ്രാക്ടീസ് ചെയ്യാം….” “അത് കൊള്ളാം… ഞാൻ അവരോട് അനുവാദം ചോദിച്ചിട്ട് വിളിച്ചു പറയാം നിന്നോട്…..”

“മ്….. ” “അല്ല കല്ലു…. നിനക്ക് ആ മറുതയെ കാണിക്കണം എന്നേ ഉള്ളോ…. അതോ വേറെന്തേലും ഉദ്ദേശം…..” “ദുരുദ്ദേശം മാത്രം…..” “മനസിലാവുന്നുണ്ട് എനിക്ക്… സത്യം പറയെടീ….. നീ അവിനാഷ് സാറിനെ വളക്കാനല്ലേ ഇതൊക്കെ കാണിക്കുന്നത്…” “ഛേ…. വളയ്കാനും തിരിക്കാനും എന്നൊന്നും പറയല്ലേ കൊച്ചേ…. ശരിക്കും അങ്ങേരെ ഇഷ്ടായിട്ടാടീ…..” “മ്….മ്……” “അതവിടെ നിൽക്കട്ടെ…. കുറച്ചു ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു… കടുവയുടെ കാര്യം പറയുമ്പോൾ നിനക്ക് നൂറു നാവാണല്ലോ ഇപ്പോ……” “കണ്ണേട്ടൻ പാവമാടീ……” “ങേ…. കടുവ മാറി കണ്ണേട്ടനായോ…. മ്… ആട്ടമുണ്ട്…. ആട്ടമുണ്ട്…..”

“ഒന്ന് പോടീ…. ഞാൻ കാര്യായിട്ടാ പറഞ്ഞത്… കണ്ണേട്ടനെ കാണുമ്പോൾ ഇതുവരെയില്ലാത്ത ഫീലിംഗ് ഒക്കെയാ…. അറിയില്ല എങ്ങനെയാ പറയേണ്ടത് എന്ന്…. പക്ഷേ എനിക്ക് ജീവനാണ്…. വല്ലാത്തൊരു ഭ്രാന്ത് പോലെ….” “ഇതിച്ചിരി കൂടിയ ഇനമാണല്ലോ മോളേ…. നീ പ്രേമിക്കാൻ തീരുമാനിച്ചോ….” “ശ്ശെടാ….. എനിക്ക് ഇതൊന്നും ചെയ്യണ്ടേ…. നീ എന്താ എന്നെ നടയ്കിരുത്താൻ പോകുവാണോ ?” “ഉവ്വെടീ… വേണേൽ ഇരുത്താം…. മാതാ ജാനകി ആനന്ദതീർത്ഥ…. എപ്പടി…..” “ആഹാ…. പായസത്തിൽ മുളകിട്ടപോലുണ്ട്….” “ഈ…..ഈ……” *

ജലജമ്മയുടെ അനുവാദത്തോടെ ഡാൻസ് പ്രാക്ടീസ് ചെയ്യാൻ ശനിയാഴ്ച രാവിലെ കല്ലു വീട്ടിലേക്ക് വന്നു….. ആദ്യം പാട്ടുകൾ സെലക്ട് ചെയ്യുന്ന തിരക്കിലായിരുന്നു…. രാജിയും ഞങ്ങളെ ഹെൽപ് ചെയ്യാൻ കൂടി….. രാജിയും കല്ലുവും പെട്ടെന്ന് കൂട്ടായി… ചെന്നൈ സെന്തമിഴ് മറന്തേൻ ഉന്നാലെ പാട്ടിൽ തുടങ്ങി , ഡോലരേ ഡോലരെ , കണ്ണോട് കാൺപതെല്ലാം കലൈവാ , വഴി അവസാനം തമ്പുരാൻ എഴുന്നള്ളി ആ പാട്ടിൽ അവസാനിക്കുന്നതാണ് ഫ്യൂഷൻ സോംഗ്…. ഡാൻസ് പ്രമാണിച്ച് കാലിലെ സ്വർണ്ണക്കൊലുസിന് റെസ്റ്റ് കൊടുത്തു… പകരം നിറയെ മുത്തുള്ള വെള്ളിക്കൊലുസ് അണിഞ്ഞു….

ചിലങ്ക ഇട്ട് കളിക്കുന്നൊരു ഫീലിന് വേണ്ടി…. പ്രഹസനം വെറും പ്രഹസനം…… കണ്ടാൽ നാട്ടുകാർ കൂവാതിരിക്കാനായി യൂട്യൂബിൽ നോക്കി ഡാൻസിന് സ്റ്റെപ്പിടാം എന്ന് ഞാൻ പ്രഖ്യാപിച്ചു…. അതുകൊണ്ട് തന്നെ ഫോണിലിരുന്ന് തോണ്ടി തോണ്ടി ഏതാണ്ടൊക്കെയോ കണ്ടുപിടിച്ചു… കല്ലു കളിച്ച് നോക്കാൻ തുടങ്ങി…. കല്ലു – എടീ മറുതേ , വന്ന് കളിച്ച് നോക്കെടീ…. ഞാൻ – നീ കളിക്ക് മുത്തേ…. ഞാൻ നോക്കി പഠിച്ചോളാം…. രാജി – എടീ മടിച്ചി , എണീറ്റ് പോടീ എരുമേ… ഞാൻ പാവാട മടക്കിക്കുത്തി….

കല്ലു – നീയെന്താ ഇന്ദുചൂഡന് പഠിക്കുവാണോ….. ഞാൻ – പുല്ല്…. ഈ ളോഹ പോലത്തെ പാവാടയും ഇട്ട് കളിക്കാനൊന്നും പറ്റില്ല…. ടീ രാജി , ആ ഷെൽഫിന്ന് എന്റെ ഷോർട്ട്സ് ഇങ്ങെടുക്ക്…. മുട്ടിന് താഴെവരെയുള്ള ഷോർട്ട്സും ടീഷർട്ടും ഇട്ട് മുടിയും പുട്ടപ്പ് ചെയ്തു ഞാൻ കളിക്കാൻ റെഡിയായി…. കല്ലു എന്നെ അടിമുടി ഒന്ന് നോക്കി… ഞാൻ – എന്താടീ സീൻ പിടിക്കുവാണോ… കല്ലു – അയ്യേ… എനിക്ക് അത്രേം ദാരിദ്ര്യം ഒന്നൂല്ല…. നിന്റെ ഈ കോമ്പിനേഷൻ നോക്കി നിന്നതാ…. ഞാൻ – അതിനെന്താ കുഴപ്പം… കല്ലു – മോഡേൺ ഡ്രസ്സും കാലിൽ കിലുക്കാപെട്ടി കൊലുസ്സും….

ഒരുമാതിരി ഐസ്ക്രീമില് മീൻകറി ഒഴിച്ചപോലുണ്ട്… രാജി – ഇതിന്റെ പേര് കിലുക്കാംപെട്ടി കൊലുസെന്നാണോ….. കല്ലു – തമ്പുരിനറിയാം…. ഞാൻ ഒരു ഫ്ലോയിലങ്ങ് പറഞ്ഞതാടീ….. പക്ഷേ കേൾക്കാൻ ഒരു സുഖം ഒക്കെയുണ്ട്…. രാജി – ടീ ചക്കീ….. ബ്രേക്ക് ഫാസ്റ്റ് എന്താടീ… വിശക്കണു…. ഞാൻ – സ്ട്രിംഗ് ഹോപ്പേർസ് ആൻഡ് പൊട്ടറ്റോ സ്റ്റ്യൂ…. കല്ലു – പൊട്ടറ്റോ സ്റ്റ്യൂ ഓകെ… മറ്റേത് എന്താ ചാദനം…. ഞാൻ – അറിയില്ല… ഷെയിം ഷെയിം പപ്പിട ഷെയിം…. അതാണ് മ്മടെ ഇടിയപ്പം…. കല്ലു – ആ…. അങ്ങന പണ…. ഞാൻ വിചാരിച്ച് ഏതോ ഫ്രഞ്ച് ഡിഷാണെന്ന്…. കാടിക്കലത്തിൽ തലയിട്ട് പഴങ്കഞ്ഞി മോന്തുന്നവളാ….

അവൾടെ സ്ട്രിംഗ് ഹോപ്പേർസ്…. ഞാൻ – അത് പിന്നെ അതെല്ലാം നൂലുപോലെ മറ്റേ നൂലിന്റെ മേലേ കേറി ചുറ്റിപ്പിണഞ്ഞ് ദിങ്ങനെ അല്ലേ കിടക്കുന്നേ…. കല്ലൂന്റേം രാജീടേം നോട്ടത്തീന്ന് അവളുമാരുടെ കിളികൾ കുളുമണാലിക്ക് ടൂർ പോയെന്ന് എനിക്ക് പുരുഞ്ചിത്…. രാജി – എന്റമ്മോ നീയൊരു പ്രസ്ഥാനമാടീ ചക്കീ….. ഇമ്മാതിരി കുരുട്ടു പേരൊക്കെ നിനക്കേ കിട്ടൂ…. ഞാൻ – പിന്നല്ല….. ചുമ്മാതാണോ എനിക്ക് ഇത്രേം ഫാൻസ്….. കല്ലു – ക്രാ…. തൂഫ്…. ഞാൻ – എന്താടീ നിന്റെ അണ്ണാക്കിൽ അണ്ണാൻ ചാടിയോ…. കല്ലു –

അണ്ണാനല്ല…. അണലി…. നീയൊന്ന് കളിച്ചേ……. പിന്നെ ഞാനും കല്ലുവും കൂടി പൂരക്കളി ആയിരുന്നു… കൈ കൊട്ടുന്നു , കാലുകൊണ്ട് താളം ചവിട്ടുന്നു, തറേൽ ഇരുന്നു നിരങ്ങുന്നു… അവിടന്നും ഇവിടന്നും കറങ്ങി കറങ്ങി രണ്ടൂടെ കൂട്ടിയിടിച്ച് നടുവും തല്ലി തറയിൽ പടോന്നും പറഞ്ഞു വീഴുന്നു….. ഞാൻ – എടീ മൂദേവീ , നീ കഞ്ചാവടിച്ചോണ്ടാണോ കറങ്ങുന്നേ…. ആ വഴിയല്ലേ കറങ്ങാനുള്ളേ…. അതിന് പകരം നീ എന്റെ നെഞ്ചത്തോട്ട് വന്ന് കേറിയതെന്തിനാ… കല്ലു – ഞാൻ വിചാരിച്ചു നീ മറ്റേ വഴി കറങ്ങുമെന്ന്…. ഞാൻ – തേങ്ങ….. എന്റെ ഒരു കാലെവിടെ…. കല്ലു – ദേ ഇവിടുണ്ട്…..

ഞാൻ നോക്കുമ്പോൾ രാജി കട്ടിലിൽ ഇരുന്നും കിടന്നും ഒക്കെ ചിരിക്കുന്നു…. ഞാൻ – ഓഹ്… അമ്മയ്ക്ക് പ്രാണവേദന…. അണ്ണാച്ചിക്ക് വീണവായന…. കിടന്നു കിണിക്കാതെ വന്ന് പിടിക്കെടീ…. കല്ലു – അണ്ണാച്ചിയോ…. മോൾക്കല്ലേ വീണവായന…. ഞാൻ – നിനക്കിപ്പോ ഞാൻ വായിച്ചു കേൾപ്പിച്ചു തരാം…. അവൾടെ ഒരു ഡോലരെ… എന്റെ സുഷുമ്ന അവിടെ ഉണ്ടോ ആവോ… രാജി അപ്പോഴേക്കും ഞങ്ങളെ രണ്ടിനേയും പിടിച്ചു എണീപ്പിച്ചു…. രാജി – അവിടെയില്ലാതെ എവിടെ പോവാനാ… ഞാൻ – ദേ വെറും വയറ്റിൽ എന്നെക്കൊണ്ട് സംസ്കൃത ശ്ലോകം പാടിപ്പിക്കരുത്…. അമ്മേ എന്റെ ദാമ്പത്യം …… കല്ലു –

അതും അലച്ച്തല്ലി വീഴുന്നതും തമ്മിൽ എന്താടീ ബന്ധം…. ഞാൻ – നീ പ്ലസ് ടൂവിന് ബയോളജി സയൻസ് അല്ലാർന്നല്ലേ…. കല്ലു – എനിക്ക് പാറ്റയെ പേടിയായോണ്ട് ഞാൻ കംപ്യൂട്ടർ സയൻസാ എടുത്തേ…. ഞാൻ – അതാ നിനക്ക് ഇതില് പൊതുവിജ്ഞാനം കുറവ്…. രാജി – വേദനയുണ്ടോടീ…. ഞാൻ – നല്ല സുഖാടീ….. ഈ ശീമപ്പന്നി എന്റെ മേലേയാ വന്ന് വീണത്…. കല്ലു – ഈ….ഈ….. ഞാൻ – ഇളിക്കല്ലേ…. വിശന്നിട്ട് വയ്യ…. രാജി – എടീ ഞാൻ പോയി ഫുഡ് ഇങ്ങോട്ട് കൊണ്ട് വരാം….. കല്ലു – ടീ ഞാനും വരുന്നു…. എനിക്ക് കുറച്ചു ഐസ് വേണം….. ഞാൻ – ചെല്ല്…. ഞാൻ ഇതൊന്നൂടെ നോക്കട്ടെ….. അവർ രണ്ടുപേരും താഴേക്ക് പോയി….

ഞാൻ പാട്ട് പ്ലേ ചെയ്തിട്ട് കളിക്കാൻ തുടങ്ങി…. കുറേ നാൾ കളിക്കാതിരുന്ന് കളിക്കുന്നത് കൊണ്ട് ശരീരം ചെറിയ വേദന തോന്നി…. എന്നാലും അതൊന്നും മൈൻഡ് ചെയ്തില്ല… കളിക്കാൻ തുടങ്ങി… ഞാൻ തിരിഞ്ഞ് നിന്നായിരുന്നു കളിച്ചത്… അതുകൊണ്ട് തന്നെ വാതിൽ എനിക്ക് കാണാൻ സാധിച്ചിരുന്നില്ല… പെട്ടെന്ന് എന്റെ നെഞ്ചിടിപ്പ് ഉയരാൻ തുടങ്ങി… രോമങ്ങൾ ഒക്കെ എഴുന്നേറ്റു…. പരിചിതമായ ഗന്ധം എന്നെ പൊതിഞ്ഞു….

തിരിഞ്ഞു നോക്കിയതും എന്റെ കിളികൾ കൂടും എടുത്തോണ്ട് പറന്നുപോയി…. പകച്ചുപോയി എന്റെ ബാല്യം… ഇരുകൈകളും നെഞ്ചിൽ പിണച്ച് കെട്ടി വാതിലിൽ ചാരി എന്നെയും നോക്കി നിൽക്കുകയായിരുന്നു കടുവ…… ഏത് വഴി ഓടും…. എവിടെ … എവിടെ … കണ്ടം എവിടെ….. തമ്പുരാനേ…. ഞാൻ ആകെ ചമ്മിനാറി നിൽക്കുവാണ് കടുവയുടെ മുന്നിൽ…… (തുടരും)- ഇതിന്റെ ബാക്കി രാത്രി 8 മണിക്ക് ഈ പേജിൽ വായിക്കാം…

എന്നും രാവണനായ് മാത്രം : ഭാഗം 23