Wednesday, January 22, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 11

എഴുത്തുകാരി: ജീന ജാനകി

കുറച്ചു സ്റ്റോപ്പുകൾ കഴിഞ്ഞപ്പോൾ തിരക്ക് കുറഞ്ഞു…. എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ് ആകാറായി…. പതിയെ വാതിലിനരികിലേക്ക് നടന്നു നീങ്ങി…. പെട്ടെന്നാ ബസ് ബ്രേക്ക് പിടിച്ചത്… ബാലൻസ് തെറ്റി ഞാൻ ദേ പോണെന്റെ തമ്പുരാനേ…. പക്ഷേ വീഴാനാഞ്ഞ എന്റെ കയ്യിൽ പിടിച്ച് ആരോ വലിച്ചു.. ആ ശക്തിയിൽ ഞാൻ എവിടെയോ പോയിടിച്ചു…. കുറച്ചു നേരത്തേക്ക് എന്താ സംഭവിച്ചത് എന്ന് മനസ്സിലായില്ല…. അല്ല ഞാനിത് ആരെയോ കെട്ടിപ്പിടിച്ചു നിൽക്കുവാ…

നെഞ്ചിന്റെ താളത്തിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു അത് മ്മടെ രാക്ഷസനാണെന്ന്…. പുള്ളിയുടെ ഒരു കൈ കമ്പിയിലും മറുകൈ കൊണ്ട് എന്നെയും ചുറ്റിപ്പിടിച്ചിരിക്കുവാ….. നെഞ്ചൊക്കെ പെരുമ്പറ കൊട്ടാൻ തുടങ്ങി…. കടുവയുടെ ഹൃദയവും വളരെ വേഗം ചെണ്ട കൊട്ടുന്നുണ്ട്…. ഞാനെങ്ങനെ അറിഞ്ഞു എന്നല്ലേ…. ഞാൻ ചെന്നിടിച്ചു നിന്നത് കടുവയുടെ നെഞ്ചിലാ…. കടുവയുടെ നെഞ്ചൊപ്പം പൊക്കമേ എനിക്കുള്ളൂ…. പുള്ളിയുടെ നെഞ്ചിടിപ്പ് ഞാനെന്റെ ചെവിയിൽ ഞാൻ കേട്ടു……

പെട്ടെന്നാ സ്വബോധം വന്നത്…. ഞാൻ പെട്ടെന്ന് തന്നെ പിന്നിലേക്ക് മാറി ബസിൽ നിന്നും ഇറങ്ങി… കാലുകൾ ഓഫീസിലേക്ക് പായുകയായിരുന്നു…. ഇടയ്ക്ക് തിരിഞ്ഞു നോക്കി… ബസ് പോയിക്കഴിഞ്ഞിരുന്നു… മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു… കടുവയെ കാണുമ്പോൾ എനിക്ക് എന്നെ നഷ്ടപ്പെടുന്ന പോലെ….. വഴക്ക് കൂടാനാണെങ്കിലും ആ സാമിപ്യം ഞാൻ ആഗ്രഹിക്കുന്നില്ലേ…. നോ…. ചക്കി… നോ… കടുവയ്ക് നിന്നോട് വെറുപ്പാ….. വേറൊരു മാങ്ങാത്തൊലിയും ഇല്ല…. കൂൾ….. കൂൾ……

“നീലാകാശം പീലി വിടർത്തും പച്ച തെങ്ങോല , കരിഞ്ഞ മഞ്ഞ പൂക്കളിനിടയിൽ ചുവന്ന റോസാ പൂ , കറുത്ത പശുവിന് വെളുത്ത പാൽ ഞാൻ കുടിച്ചപ്പോൾ , കറുത്ത രാത്രിയിൽ ഞാൻ മെല്ലേ കിടന്നുറങ്ങി പോയ്…” ഞാൻ പാട്ടും പാടി ചെന്നപ്പോൾ ഓഫീസിന്റെ പുറത്ത് കല്ലു എന്നെ അന്തം വിട്ടു നോക്കുവാ…… “ന്താടീ നോക്കുന്നേ… കല്ലു…. ഞാൻ അത്തരക്കാരി നഹിം ഹേ….” “ഫ! നിന്റെ ഈ തുള്ളിച്ചേം നഴ്സറിപ്പാട്ടും കണ്ട് നോക്കിപ്പോയതാ എന്റെ പൊന്നേ…..” “ഈ….ഈ…..” “ഇളിക്കണ്ട…. എന്താ കാര്യം ?

കടുവ നിന്റെ തലയ്കടിച്ചോ ? തലയിൽ കിളികളൊക്കെ കൂടൊഴിഞ്ഞ പോലുണ്ടല്ലോ ?” “അതുക്കും മേലെ…..” “ങേ…..അതെന്താ ?” ഞാൻ പറഞ്ഞത് കേട്ട് കല്ലൂന്റെ കിളികൾ കൂടോടെ പറന്നു പോയി…. “ടീ…. ശരിക്കും കടുവ നിന്നെ കെട്ടിപ്പിടിച്ചോ ?” “എന്റെ പൊന്നു കല്ലൂ , ഇത്രേം പറഞ്ഞതിൽ നീ ഇത് മാത്രേ കേട്ടുള്ളോ ? കൊടുങ്കാറ്റിൽ ആന പാറിയ കാര്യം പറയുമ്പോഴാ അവളുടെ അമ്മുമ്മേട കോണോം പാറിയ കഥ…” “ഇത്രേം റൊമാന്റിക് കാര്യം കേട്ടാൽ പിന്നെ ചോദിക്കില്ലേ….” “ഇതിൽ എവിടെയാടീ റൊമാൻസ്…. കാമദേവന്റെ അമ്പ് പോയിട്ട് വല്ല കല്ലോ മണ്ണോ വാരി എറിഞ്ഞാലും കടുവയ്ക് ദത് മാത്രം വരില്ല..”

“ശ്ശോ….. സിനിമേലാണേൽ ഒരു റൊമാൻസിനുള്ള സ്കോപ്പുണ്ട്….” “കോപ്പുണ്ട്….. അയാൾക്ക് എന്നെ കണ്ണിന് നേരേ കാണുന്നതേ ചതുർത്ഥിയാ…..” “ആഹ്….. ടീ പുതിയ പ്യൂൺ വന്നു…… ദേ ലോ നിക്കണില്ലേ വെള്ളേം കറുപ്പും ഇട്ടോണ്ട്….” “ഏത്… ആ ഉപ്പനോ ?” “ഉപ്പനാ ? അതെന്ത് ചാദനം…..” “ടീ… ചെമ്പോത്ത്… അങ്ങേര കണ്ണ് കണ്ടില്ലേ ചുവന്നിരിക്കുന്നു…. കള്ളോ കഞ്ചാവോ ആണോ ?” “അതോ….. അത് അങ്ങേര കണ്ണിൽ ഏഷ്യൻ പെയിന്റിന്റെ മുടി കേറി കൊണ്ടതാ….” “ങേ… അയാളെന്താ അവളുടെ മുടി തിന്നാൻ പോയോ ?”

“എടീ അതല്ല…. പുള്ളിക്കാരൻ ക്യാബിനിൽ നിന്നും ഇറങ്ങി വരുവായിരുന്നു…. പെയിന്റ് ഫോണിൽ നോക്കിയല്ലേ നടക്കൂ…. അങ്ങേര പോയി ഇടിച്ചു…. രണ്ടൂടെ മറിഞ്ഞ് താഴെ വീണു…. അതിന്റെ ഇടയിൽ അവളുടെ മുടി അങ്ങേര കണ്ണിനുള്ളിൽ പോറുകയെന്തോ ചെയ്തു… അവളുടെ ഗോപുരം താഴെ പോയിന്നും പറഞ്ഞു ഇവിടെ നിന്ന് ഉറഞ്ഞ് തുള്ളുവാരുന്നു…… പാവം പുള്ളി പേടിച്ചു… എംഡിനെ കണ്ടപ്പോൾ അവള് അങ്ങേരോട് ഒലിപ്പിക്കാൻ പോയി… ” “കല്ലൂ…. നിനക്ക് തീരെ അസൂയ ഇല്ലല്ലോടി…”

“അയ്യേ… അസൂയയോ… അതും ഇതുപോലെ ഒരു ദുരന്തത്തിനോട്…. നോ വേ….” “മ്…..മ്….. നീ വാ…. കുറേ വർക്കുണ്ട്…..” ഞാനും കല്ലുവും ജോലിയിൽ മുഴുകി…. ************** വീട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും പൊരിഞ്ഞ ചർച്ചയിലാണ്… മീനൂട്ടിയും ഉണ്ട്… രാജിയുടെ അമ്മയുടെ വീട്ടിൽ നാല് ദിവസം പോയി നിൽക്കാനുള്ള തീരുമാനത്തിലാ… അവിടെ ഉൽസവമാണ്…. അവൾക്ക് ഫെസ്റ്റ് നടക്കുന്നത് കൊണ്ട് ലീവാണ്…. എന്റെ കാര്യമാ കഷ്ടം… ലീവ് കിട്ടില്ല…. മൂന്ന് ദിവസവും വർക്കുണ്ട്….

നാലാം ദിവസം ഞാറാഴ്ച. തിങ്കളാഴ്ച പബ്ലിക് ഹോളിഡേ…. ഞാൻ എവിടെ നിൽക്കും അതാണ് പ്രശ്നം… ചർച്ചയ്കൊടുവിൽ മീനൂട്ടി തീരുമാനം പറഞ്ഞു; ” ചക്കിയെ ഞാൻ നോക്കിക്കോളാം…. എത്ര നാൾ വേണമെങ്കിലും… മൂന്ന് ദിവസം അവളിവിടെ നിൽക്കട്ടെ… ഞാറാഴ്ച വൈകിട്ട് കണ്ണനോടൊപ്പം അവളെ അങ്ങോട്ട് വിടാം… പിന്നെ എല്ലാവരും കൂടി പിറ്റേന്ന് രാവിലെ വന്നാൽ മതിയല്ലോ….?” എന്റെ കിളികൾ തലയ്ക്കു ചുറ്റും മൂളി മൂളി പറന്നു… ഹായ് ബ്യൂട്ടിഫുൾ പീപ്പിൾസ്…

ഇതിലും ഭേദം എന്നെ കൊക്കേട മണ്ടേന്ന് ഉരുട്ടി ഇടുന്നതാർന്നു…. കടുവയുടെ വീട്ടിൽ…. നോ…. എല്ലാരും കൂടി എന്നെ അങ്ങേരുടെ വായിലേക്ക് ഇട്ട് കൊടുക്കുവാണോ….. മഞ്ഞ മഞ്ഞ നീല നീല പൊന്നീച്ചകൾ മിന്നി മിന്നി മിന്നി മിന്നി പറക്കുമ്പോൾ…. ഇതാകും അങ്ങേരുടെ കൂടെയുള്ള എന്റെ അവസ്ഥ… ആ മാടന്റെ കൂടെ ഞാൻ…. ആലോചിച്ച് വട്ടായി നിന്നപ്പോളാ രാജി എന്നെ പിടിച്ചു കുലുക്കിയത്…. “നീ എന്താടീ… സ്വപ്നം കാണുവാണോ…. ” “ങേ…. എന്താ…. എന്താ പറഞ്ഞേ…” “ബെസ്റ്റ്…. നിന്റെ മുന്നിൽ ചായേം നീട്ടിക്കൊണ്ട് നിൽക്കാൻ തുടങ്ങിയിട്ട് എത്ര നേരം ആയെടീ മറുതേ…. എന്റെ കൈ കടയുന്നു…..”

“അയ്യോ സോറി ടീ…. ഞാൻ എന്തോ ഓർത്ത് നിൽക്കുവായിരുന്നു….” ഞാൻ ചായ എടുത്തു കുടിച്ച ശേഷം റൂമിലേക്ക് പോയി…. ************* പെണ്ണ് തെക്ക് വടക്കനെ വീഴാൻ പോയപ്പോഴാണ് വലിച്ചു നെഞ്ചിലേക്ക് ഇട്ടത്… പേടിച്ചവൾ നെഞ്ചിലേക്ക് മുഖമമർത്തി നിന്നപ്പോൾ ശരിക്കും ഇത് വരെ അനുഭവിച്ചിട്ടില്ലാത്തൊരു ഫീൽ…. അവളുടെ നിശ്വാസങ്ങൾ എന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ പോലെ തോന്നി… പെട്ടെന്ന് അവൾ അടർന്ന് മാറി വേഗത്തിൽ വണ്ടിയിൽ നിന്നും ഇറങ്ങി നടന്നു പോയി…. അപ്പോഴാണ് എനിക്കും ബോധം വന്നത്…

അയ്യേ… എന്തൊക്കെയാ എനിക്ക് പറ്റുന്നത്… അവളോട് ദേഷ്യം മാത്രം മതി… വേറൊന്നും വേണ്ട… ആകെ വട്ടായിരുന്നു പിന്നെ… വൈകുന്നേരം പാപ്പൻ വിളിച്ച് ആ പിശാചിനെ വീട്ടിൽ നിർത്തുന്ന കാര്യം പറഞ്ഞു… അവളോടൊപ്പം ഒരു വീട്ടിൽ… ഓർക്കാൻ കൂടി വയ്യ… പിന്നെ പാപ്പനോടൊന്നും എതിർത്തു പറഞ്ഞിട്ടില്ല… എല്ലാം മൂളിക്കേട്ടു….. ചിതലിരുന്ന് ബുക്ക് തിന്നുന്ന പോലെ ആ പെണ്ണ് ഇനിയെന്റെ തല തിന്നും… പിന്നെ അന്ന് ചൂടായ ശേഷം അവൾ അകന്നു മാറി പോകുകയാണ് പതിവ്…. അതാണ് ഏക ആശ്വാസം…. എന്റെ നേരെ വന്നാൽ അവളുടെ പല്ല് ഞാൻ അടിച്ചിളക്കും…. കാന്താരി , കുട്ടിപ്പിശാശ്….”

രാജിയും ജലജമ്മയും അങ്കിളും പോയി… എന്നെ മീനൂട്ടീടെ അടുത്ത് ആക്കിയിട്ടായിരുന്നു പോയത്…. വൈകിട്ട് ഓഫീസിൽ നിന്നും ക്ഷീണിച്ചായിരുന്നു വന്നത്…. മീനൂട്ടിയും അച്ഛനും ആട്ടുകട്ടിലിൽ ഇരിപ്പുണ്ടായിരുന്നു….. “മോള് വന്നോ ? പോയി വേഷം മാറ്റി മേലൊക്കെ കഴുകി വായോ…. അമ്മ ചായ എടുക്കാം…..” “ദേ ഇപ്പോ വരാം.. ” കടുവയുടെ റൂമിനോട് ചേർന്നുള്ള റൂമാണ് എനിക്ക് കിട്ടിയത്… മേല് കഴുകി ഡ്രെസ്സും മാറ്റി വന്നപ്പോളേക്കും നല്ല ചൂട് ചായയും പരിപ്പുവടയും അമ്മ എനിക്ക് തന്നു….

പരിപ്പുവട പണ്ടേ മ്മടെ വീക്നെസ് ആയിപ്പോയി… ഞാൻ രണ്ടു പേരുടെയും നടുവിൽ ഇരുന്ന് വെട്ടി വിഴുങ്ങി… അച്ഛന്റെ പരിപ്പുവടയും ഞാൻ തന്നെ തിന്നു…. കുറച്ചു നേരം വർത്താനം പറഞ്ഞിരുന്നു… അപ്പോഴേക്കും ക്ഷീണം കാരണം എന്റെ കണ്ണുകൾ അടയാൻ തുടങ്ങി… ഞാൻ അച്ഛന്റെ മടിയിൽ തല വെച്ച് മയങ്ങിപ്പോയി.. അച്ഛൻ എന്റെ അച്ഛയെപ്പോലെ തന്നെ ആയിരുന്നു…. നേരം എത്രയായി എന്നറിയില്ല… കണ്ണുകൾ വലിച്ചു തുറന്നതും കണ്ടത് കടുവയുടെ തിരുമോന്ത…..

ഞാൻ പതിയെ പുറകോട്ട് നിരങ്ങിയിട്ട് തിരിഞ്ഞു എണീക്കാൻ പോയതേ ഓർമ്മയുള്ളൂ…. ആട്ടുകട്ടിലിൽ ആണെന്ന കാര്യം മറന്നു പോയി…. “എന്റയ്യോ…… എന്റെ നടുവൊടിഞ്ഞേ…..” കടുവ ചാടി എണീറ്റു… അപ്പോഴേക്കും സച്ചുവേട്ടൻ ഓടി വന്നു എന്നെ പിടിച്ചെഴൂന്നേൽപ്പിച്ചു….. ഞാൻ എണീറ്റു ഊരയ്ക് കൈയ്യും കൊടുത്ത് നിന്നു…. അപ്പോഴേക്കും അടുക്കളയിൽ നിന്നും അമ്മയും അച്ഛനും ഓടിവന്നു…. “എന്താ മോളേ…. എന്ത് പറ്റി ?” മീനൂട്ടി വെപ്രാളത്തിൽ ചോദിച്ചു…. “അവൾ തറ ടെസ്റ്റ് ചെയ്ത് നോക്കിയതാ….”

കടുവ ഒരു കൂസലും ഇല്ലാതെ പറഞ്ഞത് കേട്ട് എനിക്ക് കലിച്ച് വന്നു…. ഇയാളെ ഇന്ന് ഞാൻ….. കള്ള മാടൻ….. തനിക്കുള്ള പണി ഞാൻ തരാം….. ഞാൻ അമ്മേടെ മുഖത്ത് നോക്കി പറഞ്ഞു… “ഞാൻ കട്ടിലിൽ നിന്നും എണീക്കുന്ന പോലെ എണീറ്റതാ…. വീണപ്പോഴാ ഇവിടെയാണെന്നുള്ള ബോധം വന്നത്…” “ആഹ്….. ബോധം പണ്ടും ഇല്ലല്ലോ ?” കടുവ ഇടയ്ക്ക് ഇരുന്നു കൗണ്ടർ അടിക്കുവാ…. ഈ കാലനെ ഞാൻ തന്നെ കൊല്ലും…. “മോളുറങ്ങിയോണ്ടാ അച്ഛൻ തലയിണയിൽ കിടത്തിയിട്ട് പോയത്…..”

“സാരല്യ അച്ഛാ…. എനിക്ക് കുഴപ്പമൊന്നുമില്ല…” കടുവയെ ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് ഞാൻ നടുവും തടവി അവിടെ നിന്നും റൂമിലേക്ക് പോയി… പോകും വഴി സച്ചുവേട്ടൻ എന്റെ അടുത്ത് വന്നു…. “ടീ നിനക്ക് വേദനയുണ്ടോ ?” “ഏയ്…. നല്ല സുഖം… അതിന്റെ മോളിന്ന് നടുവും തല്ലി വീണു നോക്ക്….” “നീ ബോധമില്ലാതെ വീണതിന് എന്നോടെന്തിനാടീ ചാടുന്നേ…..” “ആ മാടന്റെ ഡയലോഗ് കേട്ട് ഞാൻ വട്ടെടുത്ത് ഇരിക്കുവാ…. അപ്പൊഴാ സുഖവിവരം തിരക്കാൻ വരുന്നത്….” സച്ചുവേട്ടൻ എന്റെ പറച്ചിൽ കേട്ട് കിടന്നു ചിരിക്കുന്നു…

എനിക്കാണേൽ ദേഷ്യം വന്ന് തലയണ എടുത്ത് അടിച്ചു…. അവസാനം അങ്ങോട്ടും ഇങ്ങോട്ടും തലയണയിട്ട് അടിയായി…. “സച്ചൂ…….” ശബ്ദം കേട്ട് വാതിൽക്കൽ നോക്കുമ്പോൾ ആരാ….മ്മടെ പട്ടാളം… ഞാനും ഏട്ടനും തല കുമ്പിട്ടു നിന്നു… “ടാ….. പാവം വയ്യാത്ത കൊച്ചിനോട് ആണോടാ അടി കൂടുന്നത്….” സച്ചുവേട്ടൻ കിളി പോയി വായും പൊളിച്ച് എന്നെ നോക്കി… ഞാൻ നിഷ്കു എക്സ്പ്രെഷനും വാരി വിതറി നിന്നു…. “നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ തെണ്ടി….” ഏട്ടൻ എന്റെ ചെവിയിൽ പറഞ്ഞിട്ട് അവിടെ നിന്നും എസ്കേപ്പായി….

“അച്ഛന്റെ മോള് വാ……..” ഞാൻ തുള്ളിച്ചാടി അച്ഛന്റെ അടുത്ത് പോയതും ചിരിച്ചുകൊണ്ട് എന്റെ ചെവിയ്ക് പിടിച്ചു…. “ടീ കാന്താരി…. എന്താ ഒരു പാവം….” “ഈ…. മനസ്സിലായി അല്ലേ…. പ്ലീസ് അച്ഛാ…. ചെവി വേദനിക്കുന്നു….” “ഉം…. ഇനി കുറുമ്പ് കാട്ടോ….” “ങ്ഹും……” അച്ഛന്റെ അടുത്ത് നിന്നും ഓടി പുറത്തേക്ക് പോയ ശേഷം തിരിഞ്ഞ് നോക്കി വിളിച്ചു പറഞ്ഞു… “അതേ…. ഇനി എന്തേലും കുറുമ്പ് കാട്ടുമ്പോൾ പട്ടാളം അപ്പോളും ക്ഷമിച്ചാൽ മതീട്ടോ….” “ടീ… കുറുമ്പീ……” അപ്പോഴേക്കും ഞാൻ ഓടി….

കിടന്നിട്ട് ഉറക്കം വരണില്ല…. ശ്ശൊ ഇവിടെ ഇത്രേം നാളും വന്നിട്ടുണ്ടെങ്കിലും ആദ്യായിട്ടാ താമസിക്കുന്നത്…. തനിയെ ഇവിടെ…. ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…. പെട്ടെന്ന് മീനൂട്ടി റൂമിലേക്ക് വന്നു… “മോളെന്താ ഉറങ്ങിയില്ലേ…..” “ഇല്ലമ്മേ…. ” “മോൾക്ക് വേദനയുണ്ടോ ?” “ഏയ്…. അതൊക്കെ മാറി…..” “എങ്കിൽ മോള് കിടന്നോളൂ….” “അമ്മേ ഞാൻ ഉറങ്ങും വരെ എന്റെ അടുത്ത് കിടക്കോ ?” “അതിനെന്താ….. അമ്മേട മോള് വാ…..” ഞാൻ ബെഡിൽ അമ്മയേം കെട്ടിപ്പിടിച്ചു കിടന്നു…

മീനൂട്ടി എന്റെ തല തടവിക്കൊണ്ടിരുന്നു…. എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു…. ************* വീട്ടിലേക്ക് ചെന്നതും അപ്പയുടെ മടിയിൽ തല വെച്ച് ഉറങ്ങുന്ന ജാനകിയെയാണ് കണ്ടത്…. എന്തോ ഒരു കൗതുകം തോന്നി… അച്ഛനും മോളും ആണെന്നേ ആരും പറയുള്ളൂ…. അപ്പ കുറച്ചു കഴിഞ്ഞപ്പോൾ ഒരു തലയിണയിൽ അവളെ കിടത്തിയിട്ട് അമ്മയുടെ അടുത്ത് പോയി.. കിടപ്പ് കണ്ടാൽ എന്തൊരു പാവം…. വാ തുറന്നാൽ തീർന്നു… കാന്താരി മുളക്… അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായതിനെയൊന്നും പറഞ്ഞിട്ട് കാര്യമില്ല…

ഫോണും നോക്കി ഇരുന്നപ്പോഴാണ് ചക്ക വെട്ടിയിട്ട പോലെ എന്തോ വീണ ശബ്ദവും ഒരു നിലവിളിയും കേട്ടു…. ഓടിച്ചെല്ലാൻ തുടങ്ങവേ സച്ചുവിനെ കണ്ടു…. പിന്നെ ഞാൻ അവിടെ തന്നെ ഇരുന്നു… പെണ്ണ് ഊരയ്ക് കൈയ്യും കൊടുത്ത് നിൽക്കുന്നത് കണ്ടപ്പോൾ ചിരി വന്നെങ്കിലും കടിച്ച് പിടിച്ചിരുന്നു…. ഇടയ്ക്കിടെ പെണ്ണിനിട്ട് നല്ല താങ്ങും കൊടുത്തു… അവളുടെ ആ ദേഷ്യത്തോടെ ഉള്ള നിൽപ് കണ്ടപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെയാ ഓർമ വന്നത്….. സച്ചുവിന് അവള് രാജിയെപ്പോലെ തന്നെയാ… രണ്ടിന്റേയും അടികൂടൽ കണ്ടാൽ സഹോദരങ്ങളല്ലെന്ന് ആരും പറയില്ല… അപ്പയ്കും അമ്മയ്ക്കും അവളെ ജീവനാ….

രാത്രി ഉറക്കം വന്നില്ല… പെണ്ണ് നടുവും തല്ലി വീണതല്ലേ…. ഒരു മാനുഷിക പരിഗണന വച്ചിട്ട് ഒന്ന് പോയി നോക്കണം എന്ന് തോന്നി…. അത് ശരിയാകുമോ ? അവൾ ഉറങ്ങിയില്ലെങ്കിലോ ? അവളെങ്ങാനും കണ്ടാലോ ? വേറെ എന്തെങ്കിലും ചിന്തിച്ചു കൂട്ടിയാലോ ….ദേവ്യേ…. ആലോചിക്കാൻ പോലും വയ്യ…. എന്ത് വേണേലും വരട്ടെ… രണ്ടും കൽപ്പിച്ച് റൂമിന് പുറത്തിറങ്ങി… നോക്കുമ്പോൾ അവളുടെ റൂം തുറന്നു കിടക്കുന്നു… പതിയെ ഞാൻ അവിടേക്ക് പോയി… നോക്കുമ്പോൾ മീനൂട്ടിയേം കെട്ടിപ്പിടിച്ചു ഉറങ്ങുന്നു…

ഇതിപ്പോ ഇവിടുത്തെ സന്തതി ഞാനാണോ അതോ ഈ കുരുപ്പോ…. ലേശം അസൂയ തോന്നി…. എന്റെ അമ്മയേം കെട്ടിപ്പിടിച്ചാ ആ മറുത ഉറങ്ങുന്നത്….. ഉറങ്ങുമ്പോൾ എന്താ നിഷ്കളങ്കത… പെട്ടെന്ന് പെണ്ണൊന്ന് തിരിഞ്ഞു… ഞാനേതു വഴിയോടും എന്നാലോചിച്ചപ്പോളാ ശ്രദ്ധിച്ചത്… ഉറക്കത്തിൽ തിരിഞ്ഞതാ…. മുടി മുഖത്തേക്ക് വീണ് കിടക്കുന്നുണ്ട്… ഏതോ ഉൾപ്രേരണയിൽ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…. പതിയെ മുഖത്ത് വീണ മുടിയിഴകളെ വിരലുകൾ കൊണ്ട് ഒതുക്കി… പെണ്ണൊന്ന് ചിണുങ്ങിക്കൊണ്ട് എന്റെ കോളറിൽ പിടിച്ചു വലിച്ചു…. ഞാൻ അവളുടെ മുഖത്തിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ് നിൽക്കുന്നത്…

അവളുടെ ചുടുനിശ്വാസം എന്റെ മുഖത്ത് വീഴുന്നുണ്ട്… എന്ത് ചെയ്യണം എന്നറിയില്ല…. ആദ്യായിട്ടാ ഇവളോട് ഇത്ര അടുത്ത്…. പെണ്ണ് കൈ വിടുന്നില്ല… ബലം പ്രയോഗിച്ചാൽ അവളുണരും…. പിന്നെ ഞാൻ ട്രെയിനിന് തല വെച്ചാൽ മതി…. ഞാൻ പതിയെ അവളുടെ മുഖത്തേക്ക് ഊതി…. പെട്ടെന്ന് തന്നെ കോളറിലെ പിടി വിട്ട് ചെറുതായി ചിണുങ്ങി അവൾ തിരിഞ്ഞു കിടന്നു… കിട്ടിയ ജീവനും കൊണ്ട് ഞാൻ ശരവേഗത്തിൽ റൂമിലേക്ക് പാഞ്ഞു…..

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 10