Tuesday, December 17, 2024
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 8

എഴുത്തുകാരി: പാർവതി പാറു

സാർ.. എന്ത് പറ്റി… സാർ അറിയുമോ അവരെ.. അവൾ ചോദിച്ചു. എനിക്ക് മാത്രം അല്ല…. ഒരു കാലത്ത് ഒരു നടുമുഴവൻ അറിയുന്നവർ ആയിരുന്നു അവർ …. ഒരു നാടിന്റെ ഓരോ മണൽത്തരിയും അവരെ വെറുത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു അവർക്ക്…. ഞാനോ താനോ ഒക്കെ ആയിരുന്നെങ്കിൽ ജീവിതം അവസാനിപ്പിച്ചിരുന്നേനെ…. പക്ഷെ അവർ അത് ചെയ്തില്ല…. സാർ എനിക്ക് ഒന്നും മനസിലാവുന്നില്ല… ഒന്ന് തെളിച്ചു പറയൂ… സുദർശൻ എന്തോ പറയാൻ വേണ്ടി എഴുന്നേറ്റതും മുറി തുറന്നു ആനി അകത്തേക്ക് വന്നു….

സുദർശൻ അവളെ തന്നെ ഒരു നിമിഷം നോക്കി…. അവന്റെ കണ്ണുകളിൽ പതിവില്ലാത്ത ഒരു തിളക്കം ഉണ്ടായിരുന്നു…. ആനി… താനെന്താ ഇവിടെ… സുദർശൻ അത്ഭുതത്തോടെ ചോദിച്ചു… മിത്ര അവരെ രണ്ടുപേരെയും മാറി മാറി നോക്കി…. ആനി അവനെ നോക്കി ചിരിച്ചു…. മിത്ര തനിക്ക് ആനിയെ അറിയുമോ…. ആനിയിൽ നിന്നും മറുപടി കിട്ടാത്തത് lഅവൻ മിത്രക്ക് നേരേ തിരിഞ്ഞു… മിത്രക്ക് എന്ത് മറുപടി നൽകണം എന്ന് അറിയില്ലായിരുന്നു…

പക്ഷെ സുദർശൻ അവളെ എങ്ങനെ അറിയും എന്ന് അവളുടെടെ മനസിനെ കുഴക്കി….. സർ.. സാർക്ക് എങ്ങനെ ആനിയെ പരിജയം…. ഓ അതൊരു വലിയ കഥ ആണ്… ഞാൻ പറയട്ടെ ആനി…. അവൻ ആനിയെ നോക്കി ചോദിച്ചു… അവൾ ചിരിച്ചു…. അവൻ മിത്രക്ക് നേരേ തിരിഞ്ഞിരുന്നു…. ഞാൻ ഡിഗ്രീ തേർഡ് ഇയറിൽ പഠിക്കുന്ന കാലം… കോളേജിൽ വന്ന ഫസ്റ്റ് ഇയർ പെൺകുട്ടികളെ വായിനോക്കി നടക്കുന്ന എന്റെ ഫ്രണ്ട്‌സിനെ ഒക്കെ പുച്ഛിച്ചുകൊണ്ട് വെറും പുസ്തകത്തിൽ മാത്രം ഒതുങ്ങി കഴിഞ്ഞിരുന്ന കാലം….

ഒരു ദിവസം ലൈബ്രറിയിൽ ഇരുന്ന് പുസ്തകം വായിക്കുക ആയിരുന്നു ഞാൻ…. പുറത്ത് നല്ല മഴ ആണ്…. കുട്ടികൾ എല്ലാം വരാന്തയിൽ മഴ കണ്ട് നിൽക്കുകയാണ്…. ലൈബ്രറിയിൽ അധികം ആരും ഇല്ല… ഞാനും ജനാലക്കരികിൽ ഇരുന്ന് ഇടക്ക് മഴയുടെ സൗന്ദര്യം ആസ്വദിക്കുകയാണ്… ഇടക്ക് ശക്തമായി ഇടി വെട്ടുന്നുണ്ട്… ഇടക്കെപ്പോഴോ ദൃഷ്ടി മാറ്റിയപ്പോൾ കണ്ടു… ലൈബ്രറിയുടെ ഒരു മൂലയിൽ ഷെൽഫിന് പുറകിൽ ചെവിപൊത്തി മുഖം കുനിച്ചിരിക്കുന്ന ഒരു പെൺകുട്ടി….

ഞാൻ അവളുടെ അടുത്ത് ചെന്നു…. എന്റെ സാമിപ്യം അറിഞ്ഞ പോലെ അവൾ മുഖം ഉയർത്തി…. ഇടി പേടി ആണല്ലേ… ഞാൻ ചോദിച്ചു… അവൾ തലയാട്ടി….. ഞാനും അവൾക്കരികിൽ ഇരുന്നു…. എന്റെ കൈയിൽ ഉള്ള ഇയർ ഫോൺ മൊബൈലിൽ കുത്തി അവളുടെ ചെവിയിൽ വെച്ചു കൊടുത്തു… അവളോഡ് അവിടെ നിന്ന് എഴുന്നേറ്റു ജനാലക്കരികിൽ വന്നിരിക്കാൻ പറഞ്ഞു… അല്പ്പം പേടിയോടെ അവൾ വന്നിരുന്നു… ഞാൻ എന്റെ ഫോണിൽ പാട്ട് ഓൺ ചെയ്തു….

മഴയേ തൂമഴയെ വാനം തൂവുന്ന പൂങ്കുളിരേ വാനം തൂവുന്ന പൂങ്കുളിരേ കണ്ടുവോ എന്റെ കാതലിയെ നിറയെ കണ്‍ നിറയെ പെയ്തിറങ്ങുന്നോരോർമ്മയിലെ.. പെയ്തിറങ്ങുന്നോരോർമ്മയിലെ.. പീലി നീർത്തിയ കാതലിയെ ലാ.. ലെ.. ഹേയ് ഹേയ് ഹേയ് ഹേയ് ഹോ ഹോ ഹോ നീയറിഞ്ഞോ നീയറിഞ്ഞോ നീയെന്റെതാണെന്ന് നീയറിഞ്ഞോ (2) മഴക്കാലം എനിക്കായി മയിൽച്ചേലുളള പെണ്ണേ നിന്നെത്തന്നെ മിഴി നോക്കി മനമാകെ..

കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ പറയാനും വയ്യ പിരിയാനും വയ്യ പലനാളും ഉറങ്ങാൻ കഴിഞ്ഞീലാ അവൾ മഴയിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ്… കൈകൾ പാട്ടിനൊപ്പം താളം പിടിക്കുന്നുണ്ട്…. ഇടി ശക്തമായി മുഴങ്ങുന്നു… പക്ഷെ അവൾ അതൊന്നും അറിയുന്നില്ല…. മ്യൂസിക് പ്ലെയറിൽ പാട്ടുകൾ മാറി മാറി വന്നു…. അവൾ ആ മഴയിലും സംഗീതത്തിലും ലയിച്ചിരുന്നു…. അവളുടെ നീല കണ്ണുകൾ നോക്കി ഞാനും… മഴ ഒന്ന് കുറഞ്ഞു… ഞാൻ പാട്ട് ഓഫ്‌ ചെയ്തു…. അവൾ എന്നെ നോക്കി… ഇത്രയും നേരം ഇടി വെട്ടിയത് താൻ അറിഞ്ഞോ….

അവൾ ഇല്ലെന്ന് ചുമൽ അനക്കി… ഇനി പേടി തോന്നുമ്പോൾ ഇത് പോലെ ചെയ്‌താൽ മതിട്ടോ… ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു… അവളും ചിരിച്ചു… ആ ചിരിക്ക് വല്ലാതെ ആകർഷണം ഉണ്ടെന്ന് എനിക്ക് തോന്നി… പിന്നീടുള്ള ദിവസങ്ങൾ എല്ലാം എന്റെ കണ്ണുകൾ അവളെ തിരഞ്ഞുകൊണ്ടേ ഇരുന്നു… എവിടെ എങ്കിലും വെച്ച് കാണുമ്പോൾ അവൾ തന്നെ നോക്കി ചിരിക്കും… ആ ചിരി മെല്ലെ മെല്ലെ എന്നെ കീഴടക്കുന്ന പോലെ തോന്നി….

ഉള്ളിൽ പ്രണയം പൂവിട്ടു തുടങ്ങിയ കാലം…. ഒരു വർഷം അവളെ രഹസ്യമായി പ്രണയിച്ചുകൊണ്ടിരുന്നു… ഒടുവിൽ അവസാനത്തെ പരീക്ഷയുടെ അന്ന് രണ്ടും കൽപ്പിച്ചു… അവളുടെ മുന്നിൽ ചെന്നു…ഇഷ്ടം തുറന്നു പറഞ്ഞു…. പക്ഷെ എടുത്ത വഴിക്ക് അവൾ പറഞ്ഞു…. അവൾക്ക് മറ്റൊരാളെ ഇഷ്ടം ആണെന്ന്… ഈ ജന്മം അവൾക്ക് മറ്റൊരാളെ ആ സ്ഥാനത്ത് കാണാൻ കഴിയില്ലെന്ന്… അന്ന് കുറേ വേദന തോന്നി… പിന്നെ ഈ കഴിഞ്ഞ വർഷം കൊണ്ട് മെല്ലെ മെല്ലെ അവളെ മറക്കാൻ ശ്രമിച്ചു….

ആ ആളാണ് ഇത്… ആനി.. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…. ആനിയിൽ പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല… മിത്രക്ക് ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ അലട്ടുന്നു എന്ന് തോന്നി… അല്ല ആനി എന്ത് പറയുന്നു തന്റെ ഹീറോ… മാര്യേജ് കഴിഞ്ഞോ..ആളെവിടെ . അവൻ ചോദിച്ചു… ആളെവിടെ ആണെന്ന് ഞാൻ പറയുന്നതിലും നല്ലത് മിത്ര പറയുന്നത് ആണ്… ആനി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ പറഞ്ഞു… സുദർശൻ മിത്രയെ നോക്കി… തനിക്ക് അറിയുമോ.. അനിയുടെ ആളെ…

അവൻ അത്ഭുതത്തോടെ ചോദിച്ചു… മിത്ര മറുപടി ഇല്ലാതെ തലതാഴ്ത്തി…. അവൻ വീണ്ടും ആനിയെ നോക്കി… സുദർശന് അറിയും ആളെ… അമർനാഥ്‌…. മിത്രയുടെ അമറു….അത് പറയുമ്പോൾ അവളുടെ മുഖം നിർവികാരം ആയിരുന്നു… സുദർശൻ കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടപോലെ മിത്രയെ നോക്കി… മിത്ര അപമാനഭാരം കൊണ്ട് മുഖം താഴ്ത്തി… സുദർശൻ എന്തു പറയണം എന്ന് അറിയില്ലായിരുന്നു… ആ കേട്ടത് അവനെ വല്ലാതെ തളർത്തി…. ഞാൻ.. ഞാൻ പിന്നെ വരാം..

അവൻ രണ്ടുപേരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു… പുറത്തിറങ്ങി… ആ മുറിയിൽ നിശബ്ദത നിറഞ്ഞു നിന്നു…. ഞാൻ ഇന്നാണ് അറിഞ്ഞത്…. ഒടുവിൽ നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ആനി പറഞ്ഞു… മ്മ്.. മിത്ര മൂളി…. ആരും ഇല്ലാത്തത് അല്ലേ…. അതാ ഞാൻ വന്നത്…. ആനി പറഞ്ഞു മിത്ര അവളെ നോക്കി…. ഒന്ന് ചിരിച്ചു… അതിന്റെ ആവശ്യം ഒന്നും ഇല്ല.. അവൾ പറഞ്ഞു… നിന്നെ പോലെ സ്വാർത്ഥത ഇല്ലാത്തത് കൊണ്ടാവാം… നിന്നെ ഒറ്റക്കാക്കാൻ തോന്നിയില്ല… പേടിക്കണ്ട മറ്റു ദുരുദ്ദേശങ്ങൾ ഒന്നും എനിക്കില്ല…

ആനി പറഞ്ഞു… അങ്ങനെ ഉള്ള പേടി ഒന്നും എനിക്ക് ഇല്ല… ആനി അത്ര ക്രൂര അല്ലെന്നും അറിയാം… നിനക്ക് നല്ല മനസ് ആണ്.. എന്നെ പോലെ അല്ല…. മിത്ര അത് പറയുമ്പോൾ വാക്കുകളിൽ നിർവികാരത ആയിരുന്നു.. ദൈവം ചിലപ്പോൾ നിന്നെ പോലെ ആണ്… ക്രൂരത…..എന്തിലും ക്രൂരത…. തെറ്റുകൾ ചെയ്യാത്തവരെയും വല്ലാതെ വേദനിപ്പിക്കും…. ആനി പറഞ്ഞു.. മിത്ര മറുപടി ഒന്നും പറഞ്ഞില്ല… നീ എന്നിൽ നിന്ന് പറിച്ചെടുത്ത പോലെ ഒരിക്കലും അവനെ പറിച്ചെടുക്കാൻ ഞാൻ വരില്ല…

എനിക്ക് അവകാശപ്പെട്ടതാണെങ്കിൽ അത് എനിക്ക് അരികിൽ വരും… ആനി അവളെ നോക്കാതെ പറഞ്ഞു… ഇല്ല ആനി നിന്നിലേക്ക് ഇനി ഒരു മടങ്ങി വരവ് എന്റെ അമറുവിന് ഉണ്ടാവില്ല… കാത്തിരുന്ന് ജീവിതം കളയണ്ട…. മിത്രയുടെ വാക്കുകൾ ഉറച്ചതായിരുന്നു…. ആനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അത് മിത്രയുടെ ഹൃദയത്തെ കൊത്തി മുറിച്ചു…. ഒറ്റക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ… ഓർമ്മകൾ…

ആവോളം ഉണ്ട് എന്നിൽ… അവന്റെ… ഞങ്ങളുടെ പ്രണയത്തിന്റെ ഈ ജന്മം മുഴുവൻ ജീവിക്കാൻ അത് മതി എനിക്ക്… തിരിച്ചൊന്നും പ്രദീക്ഷിക്കാതെ ഞാൻ പ്രണയിക്കും… എന്റെ മനസിനെ പിടിച്ചു പറിച്ചെടുക്കാൻ ആർക്കും കഴിയില്ലല്ലോ… അവളുടെ കണ്ണീർ കവിളിനെ നനച്ചു…. അവൾ മുറിവിട്ട് ഇറങ്ങി…. മിത്ര കണ്ണുകൾ മുറുക്കെ അടച്ചു…. പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.. വേദന അണപൊട്ടി.. കണ്ണീരായി ഒഴുകി… അപ്പോഴും അവളുടെ കണ്ണുകളിൽ ചിരിച്ചു നിൽക്കുന്ന അവളുടെ അമറുവിന്റെ മുഖം ആയിരുന്നു….

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 7