Tuesday, December 17, 2024
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 6

എഴുത്തുകാരി: പാർവതി പാറു

ക്ലാസ്സ്‌ മുറിയിൽ എത്തിയിട്ടും മിത്രയുടെ കണ്ണുകൾ അമറിൽ തന്നെ ആയിരുന്നു… താനെന്താടോ ഇങ്ങനെ നോക്കുന്നേ… ബെഞ്ചിലേക്ക് ഇരുന്നു കൊണ്ട് അവൻ ചോദിച്ചു…. തനിക്ക് 18 വയസ്സല്ലേ ആയുള്ളൂ… പതിനെട്ടു വയസുള്ള ആൺകുട്ടികൾ ഇങ്ങനെ ഒക്കെ സംസാരിക്വോ…. അവൾ അവനരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു… അതെന്താ സംസാരിച്ചൂടെ… ആവോ… എനിക്ക് അറിയില്ല… ഞാൻ ഇത് വരെ കേട്ടിട്ടില്ല… ഈ പ്രായത്തിൽ ജീവിതത്തെക്കുറിച്ചും ഭാര്യാഭർതൃ ബന്ധത്തെ കുറിച്ചും ഇങ്ങനെ ഒക്കെ സംസാരിക്കുന്ന കുട്ടികളെ….

അതിനൊരു കാര്യം ഉണ്ട് മിത്ര… ഏതോ പുരുഷൻ ഏതോ സ്ത്രീയിൽ അവളുടെ സമ്മതത്തോടെയോ അല്ലെങ്കിൽ അല്ലാതെയോ അവന്റെ കാമം തീർത്തത്തിന്റെ ബാക്കി പത്രം ആണ് ഞാൻ… പെറ്റവയറിന്റെ വേദന പോലും മാറിയിട്ടുണ്ടാവില്ല എന്റെ അമ്മക്ക്… അപമാനഭാരം കൊണ്ടാവും…. അല്ലെങ്കിൽ ഒരമ്മക്ക് കഴിയോ തന്റെ മകനെ… കണ്ണും പൂട്ടി ഉറങ്ങുന്ന ഏതൊരു കുഞ്ഞിനെ കണ്ടാലും കോരി എടുത്ത് തുരുതുരെ ചുംബിക്കാൻ അല്ലേ നമുക്കൊക്കെ തോന്നാറ്… എന്നിട്ടും എന്റെ അമ്മ എന്നെ ഉപേക്ഷിച്ചില്ലേ…. ചെറുപ്പം തൊട്ട് ജീവിതത്തോട് ഒരു തരം വാശി ആണെനിക്ക്….

എന്നെ ഉപേക്ഷിച്ചു പോയ അമ്മയെ ഒരിക്കൽ എങ്കിലും കാണണം…. മകനോടുള്ള സ്നേഹത്തെക്കാൾ വലുതാണോ അഭിമാനം എന്ന് എനിക്ക് ചോദിക്കണം…. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു…. മിത്ര അവന്റെ തോളിൽ കൈവെച്ചു…. അവൻ അവളെ നോക്കി… ആ അമ്മ ഒരിക്കൽ വേദനിക്കും… ഇത്രയും നല്ല മകനെ നഷ്ടപ്പെടുത്തിയത് ഓർത്ത്…. അവൾ കണ്ണിലെ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു…. അന്ന് രാത്രി ആനിയെ വിളിച്ചപ്പോൾ അവൻ മിത്രയെ കുറിച്ചു പറഞ്ഞു… ആനി എനിക്ക് ഇവിടെ നല്ല ഒരു ഫ്രണ്ട് നെ കിട്ടി നിന്നെ പോലെ… ആരാ അത്…

അവളുടെ ചോദ്യത്തിൽ ഒരു അസൂയ ഉണ്ടായിരുന്നു… മിത്ര…. ഒരു പാവം കുട്ടി… എന്നെക്കാളും പാവം ആണോ… അങ്ങനെ ചോദിച്ചാൽ… അറിയില്ല… നിന്നെ പോലെ പാവം ആണ്… സുന്ദരി ആണോ… മ്മ്.. നല്ല സുന്ദരി ആണ്…. എന്നെക്കാളും…. അതിപ്പോ എങ്ങനെയാ പറയാ…. നിന്നെ പോലെ മോഡേൺ ഒന്നും അല്ല അവൾ… ഒരു നാട്ടിൻപുറത്ത്കാരിയാ… ഒരു ശാലീന സൗന്ദര്യം… അപ്പൊ ഞാനോ…. നീ ഒരു ബാർബി ഡോളിനെ പോലെ സുന്ദരി അല്ലേ… നീലക്കണ്ണുകളും ചെമ്പൻ മുടിയും… അവൾക്കത് കേട്ടപ്പോൾ വല്ലാത്ത സന്തോഷമായി… നിനക്ക് കുറേശ്ശെ കുശുമ്പ് വരുന്നുണ്ടല്ലേ… അവൻ കളിയാക്കി ചോദിച്ചു…

അതൊന്നും ഇല്ല… അവൾ പിണക്കത്തോടെ പറഞ്ഞു… എനിക്കറിഞ്ഞൂടെ നിന്നെ…. ആരൊക്കെ വന്നാലും നീ എനിക്ക് എന്റെ ഫസ്റ്റ് ആൻഡ് ബെസ്റ്റ് ഫ്രണ്ട് അല്ലേ…. ആ അത് ഓർമയിൽ ഇരിക്കട്ടെ… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… കോളേജിൽ മിത്ര എപ്പോഴും അവനൊപ്പം തന്നെ ആയിരുന്നു… ക്ലാസ്സിൽ ഉള്ള മറ്റുകുട്ടികളോടൊന്നും അവൾ അധികം സംസാരിച്ചിരുന്നില്ല… അവൾ പൊതുവേ ഒരു സൈലന്റ് ഇന്ട്രോവേർട് ആണെന്ന് അമറിന് മനസിലായി… അത് കൊണ്ട് തന്നെ അവൾക്കൊപ്പം അവനെപ്പോഴും ഉണ്ടായിരുന്നു…. അവർ രണ്ടുപേരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം ഒരു പോലെ ആയിരുന്നു….

വായിക്കാൻ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ മുതൽ പ്രിയപ്പെട്ട നിറങ്ങൾ വരെ അവർക്ക് ഒരു പോലെ ആയിരുന്നു…. അമർ ആനിയെ കുറിച്ചുള്ള എല്ലാം അവളോട്‌ പറഞ്ഞിരുന്നു…. ആനി ഭാഗ്യം ചെയ്ത കുട്ടിയാ… നിന്നെ പോലെ ഒരു കാമുകനെയും ഭർത്താവിനെയും ആണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത്… എടോ അവൾക്ക് എന്നോട് അങ്ങനെ ഒന്നും ഇല്ല… അവൾ എന്നെ നല്ല സുഹൃത്ത് ആയിട്ടാണ് കാണുന്നത്…. ലൈബ്രറിയിൽ ഇരുന്നു സംസാരിക്കികയായിരുന്നു അവർ…. എനിക്ക് തോന്നുന്നില്ല… അവൾക്ക് നിന്നോട് പ്രണയം ആണ്…. അതവൾ ഒരുപക്ഷെ തിരിച്ചറിഞ്ഞിട്ടില്ല…. എനിക്ക് ഉറപ്പുണ്ട്…. ഉടനെ അവൾ അത് തിരിച്ചറിയും….

ഒരു പക്ഷെ ഞാൻ ആയിരിക്കും അതിന് കാരണം… താൻ എന്തൊക്കെയാടോ ഈ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല… ചിലത് മനസിലാവാതിരിക്കുന്നതാണ് നല്ലത്… ഏതോ കഥയിൽ വായിച്ചിട്ടുണ്ട്… “സൗന്ദര്യമോ കരുത്തോ കാരണം ഇഷ്ടപ്പെട്ടു പോയ ഇണയെ എന്നെന്നേക്കുമായി സ്വന്തമായി നിർത്താൻ പ്രയോഗിക്കുന്ന തന്ത്രം ആണ് പ്രണയം…. ” എന്ന്…. ആനിക്ക് നിന്നോട് ഉള്ള സൗഹൃദം ഞാൻ കാരണം കുറഞ്ഞു പോവുമോ എന്ന ഭയം അവളിൽ ഉണ്ടാവാം…. അപ്പോൾ അവളിലെ സുഹൃത്ത് കാമുകിയുടെ രൂപം സ്വീകരിക്കും…. എനിക്കുറപ്പുണ്ട്.. ഹേയ്… ആനി അത്ര സ്വാർത്ഥ അല്ല… അവൾക്ക് അങ്ങനെ ആവാൻ കഴിയില്ല…

എല്ലാ കാമുകിമാരും ഉള്ളുകൊണ്ട് സ്വാർത്ഥരാണ്… തന്റെ ഇണ എന്നും തന്റെ ചിറകിനടിയിൽ തന്റെ ചൂട് പറ്റി കിടക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്….. അവൻ ചിരിച്ചു… ഒരാഴ്ച്ച കൊണ്ട് തന്നെ അവർ നല്ല സുഹൃത്തുക്കൾ ആയി…. ആ വീക്കെൻഡ് അവൻ നാട്ടിലേക്ക് പോയി… ആനി അവനെയും കാത്തിരിക്കുക ആയിരുന്നു…. അവൻ നേരേ അവളുടെ വീട്ടിലേക്ക് ആണ് പോയത്… ഒരാഴ്ചത്തെ വിശേഷങ്ങൾ പറഞ്ഞിട്ട് അവൾക്ക് തീരുന്നില്ലായിരുന്നു…. പപ്പ വന്ന് പാപ്പയോടും വിശേഷങ്ങൾ പറഞ്ഞു ഇറങ്ങാൻ നിന്നപ്പോഴേക്കും മഴപെയ്ത് തുടങ്ങിയിരുന്നു…. അയ്യോ നല്ല മഴ ആണല്ലോ… ഇനി മഴമാറിയിട്ട് പോവാം.. പപ്പ പറഞ്ഞു… വേണ്ട പപ്പ…. ഞാൻ പോവാ..

അവിടെയും എല്ലാവരും എന്നെ കാത്തിരിക്കുക ആവും… ആനി എനിക്ക് ഒരു കുട തന്നാൽ മതി… അവൻ പറഞ്ഞു… ആനി കുടയും ആയി വന്നു… ഞാനും വരുന്നുണ്ട് നിന്റെ കൂടെ.. ആനി പറഞ്ഞു… ഇനി ഈ സന്ധ്യയ്ക്ക് പോരണോ… നാളെ വന്നാൽ പോരെ… പോരാ… അവൾ വാശിപിടിച്ചു… പപ്പയും സമ്മതിച്ചു… അവൾ അവന്റെ കുടയിലേക്ക് കയറി…. നിനക്ക് വേറെ ഒരു കുട കൂടി ഇടത്തൂടെ അമർ ചോദിച്ചു… അതെന്തിനാ തിരിച്ചു വരുമ്പോൾ ഞാൻ ഈ കുട കൊണ്ട് പോന്നാൽ പോരെ… അവൾ കുടയിൽ അവനോട് ചേർന്നു നിന്നു… അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു… അവളെ ചേർത്ത് പിടിക്കാൻ അവന്റെ ഹൃദയം വെമ്പി…. പക്ഷെ എന്തോ ഒന്ന് അവനെ പുറകിലേക്ക് വലിച്ചുകൊണ്ടിരുന്നു… അവനിലെ അനാഥത്വം…. അമർ…

നിനക്ക് ഓർമ്മയുണ്ടോ നമ്മൾ ആദ്യം കാണുമ്പോഴും നല്ല മഴ ആയിരുന്നു… അന്ന് നിന്റെ കുടയിൽ എന്നെ കൂട്ടി നമ്മൾ ഇതുപോലെ നടന്നത്…. പിന്നെ… പേടിച്ചു വിറച്ചു നീ… അന്ന് നിനക്ക് ഇടി എന്ത് പേടിയായിരുന്നു… ഇപ്പോളും എനിക്ക് പേടിയാ… അവൾ പറഞ്ഞു… കഷ്ടം… അവൻ കളിയാക്കി… അമർ അന്ന് നിന്റെ കുടയിൽ നീ എന്നെ കയറ്റുമ്പോൾ നമുക്കിടയിൽ ഒരു സൗഹൃദം വളർന്നു തുടങ്ങുകയായിരുന്നു…. അത് ഒരു റോസാ ചെടി പോലെ വളർന്നു…. പൂവിട്ടു… സുഗന്ധം പരത്തി അല്ലേ… ഭയങ്കര സാഹിത്യം ആണല്ലോ…. അവൻ കളിയാക്കി… അവൾ ചിരിച്ചു… ഇന്ന് നീ എന്റെ കുടയിലേക്ക് കയറിയില്ലേ… ഇനി നമുക്കിടയിൽ ആ സൗഹൃദം വേണ്ട…

നീ എന്താ പറയുന്നേ ആനി… അവൻ അവളെ നോക്കി… എനിക്ക് നിന്നെ ഒരു സുഹൃത്തായി കാണാൻ കഴിയുന്നില്ല അമർ.. എന്റെ മനസ് ഞാൻ പോലും അറിയാതെ പിടിവിട്ടു പോവുന്ന പോലെ തോന്നുന്നു…. ഈ മഴക്കൊടുവിൽ ഞാൻ ഈ കുടയിൽ നിന്ന് ഇറങ്ങുമ്പോൾ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആവാതെ നിന്റെ പ്രണയിനി ആവാൻ ആഗ്രഹിക്കുന്നു…. അവൾ മുഖം കുനിച്ചു പറഞ്ഞു… ആനി.. അത്… അവന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…. യെസ് അമർ… എനിക്ക് റൊമാന്റിക് ആയി പ്രൊപ്പോസ് ചെയ്യാൻ ഒന്നും അറിയില്ല…. i need u…. i love u… അവൾ പറഞ്ഞു…. ആനി… എനിക്കും നിന്നെ ഇഷ്ടം ആണ്… നീ പറഞ്ഞപോലെ പലപ്പോഴും എന്റെ മനസും പിടി വിട്ടു പോയിട്ടുണ്ട്… ഇപ്പോൾ കുറച്ചു നിമിഷങ്ങൾക്ക് മുൻപ് പോലും..

നിന്നെ ചേർത്ത് പിടിക്കാൻ എനിക്ക് കൊതി തോന്നിയിരുന്നു… പക്ഷെ ആനി… ആരോരും ഇല്ലാത്ത എനിക്ക് ചേരുന്നവൾ അല്ല നീ…. അത് നിന്റെ വെറും തോന്നൽ ആണ്…. എന്റെ ഇഷ്ടം ഞാൻ തിരിച്ചറിഞ്ഞത് ഈ ഒരാഴ്ച നിന്നെ പിരിഞ്ഞിരുന്നപ്പോൾ ആണ്…. ഞാൻ അപ്പോൾ തന്നെ പാപ്പയോട് പറഞ്ഞു… പപ്പ പറഞ്ഞതെന്താണെന്നോ… എനിക്ക് നിന്നെക്കാൾ നല്ലൊരു പയ്യനെ കണ്ടു പിടിക്കാൻ പപ്പക്ക് കഴിയില്ലെന്ന്… ഞാൻ ഏറ്റവും കൂടുതൽ ഹാപ്പി ആവുന്നത് നീ എന്റെ കൂടെ ഉള്ളപ്പോൾ ആവും എന്ന്… അതെ എന്നെ ഹാപ്പി ആക്കാൻ നിനക്ക് മാത്രമേ കഴിയൂ അമർ… പറ നീ എന്റെ ലവ് അക്‌സെപ്റ്റ് ചെയ്യില്ലേ… അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…

അമറിന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു… അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു… അവനേറ്റവും പ്രിയപ്പെട്ട നീലക്കണ്ണുകളിലേക്ക് നോക്കി.. അതിൽ അവൻ കാണാൻ ആഗ്രഹിച്ച പ്രണയം മുഴുവൻ ഉണ്ടായിരുന്നു…. മ്മ്… അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി മൂളി… അത് പോരാ… അവൾ കുറുമ്പോടെ പറഞ്ഞു… പിന്നെന്താ വേണ്ട… അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു… എനിക്ക് ഒരുമ്മ കൂടി വേണം… അവൻ ഞെട്ടി… ഇപ്പോളോ…. ആ ഇപ്പൊ.. ഈ റോഡിൽ വെച്ചോ… ആ… ആരെങ്കിലും കാണും പെണ്ണേ…. ആരും കാണില്ല… അവൾ കുറുമ്പോടെ പറഞ്ഞു…. പിന്നെ പോരെ… അവൻ കെഞ്ചി… പോരാ… ഇപ്പൊ വേണം….

അവൾ വീണ്ടും വാശി പിടിച്ചു… അവൻ രണ്ടുവശവും നോക്കി…. നല്ല മഴ ആണ്.. റോഡിൽ ആരും തന്നെ ഇല്ല… അവൻ വീണ്ടും ചുറ്റും നോക്കി…. ആരും ഇല്ലെന്ന് ഉറപ്പിച്ചു… അവന്റെ മുഖം അവളുടെ മുഖത്തിന് നേരേ കൊണ്ടു വന്നു….അവളുടെ കവിളിൽ ചുണ്ടുകൾ പതിപ്പിച്ചു പെട്ടന്ന് തന്നെ വലിച്ചു…. അവൾ കവിളിൽ തലോടി… അയ്യേ ഇതാണോ ഫസ്റ്റ് കിസ്സ്… അവൾ കളിയാക്കി ചോദിച്ചു…. ഛെ… ഞാൻ ഒത്തിരി പ്രദീക്ഷിച്ചു… എടി ഇത് നടു റോഡ് ആണ്… ആരേലും കണ്ടാൽ… ഇത് നിന്റെ അമേരിക്ക അല്ല… എന്ന് വെച്ച്… കാമുകിക്ക് ആദ്യമായിട്ട് ഒരു ഉമ്മ കൊടുക്കുകയാണ്…. അറ്റ് ലീസ്റ്റ് അത് ഓർത്ത് വെക്കാൻ ഉള്ള ടൈം എങ്കിലും എടുത്തൂടെ…. ഇത് ഒരു മാതിരി….

എനിക്ക് ഇങ്ങനെ ഒക്കെ ഉമ്മ വെക്കാനേ അറിയൂ അവൻ പിണക്കത്തോടെ പറഞ്ഞു… ശോ അതാണോ… ഇത് ആദ്യമേ പറയണ്ടേ… എന്നാലേ ഇനി ഉമ്മ വെക്കുമ്പോ ഇതാ ഇങ്ങനെ….. എന്നും പറഞ്ഞവൾ അവന്റെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ ചേർത്തു…. അവനിലെ മധുരം മുഴുവൻ സ്വന്തം ആക്കി… അവനിൽ നിന്നും അകന്നു ഇങ്ങനെ വേണം ഇനി ഉമ്മ വെക്കാൻ കേട്ടോ… അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു…. അവൻ അവളുടെ കവിളുകളിൽ പിടിച്ചു വലിച്ചു… കുറുമ്പി…. അവൾ അവന്റെ കുടയിൽ നിന്ന് ഇറങ്ങി മഴയിലേക്ക് ഓടി…. ആനി… മഴ നനയല്ലേ പെണ്ണേ… അവൻ വിളിച്ചു പറഞ്ഞു… സാരമില്ല…. അവൾ ഉറക്കെ വിളിച്ചു പറഞ്ഞു… പനി പിടിക്കും ആനി…

അവൻ വീണ്ടും പറഞ്ഞു… പിടിച്ചോട്ടെ…. അവൾ വട്ടം കറങ്ങി കൊണ്ട് പറഞ്ഞു….. ഇതേ എന്റെ പെണ്ണേ എന്റെ കൈയിൽ നിന്ന് നീ വാങ്ങിക്കും… എന്ത്… അവൾ കളിയാക്കി ചോദിച്ചു…. കേറിവാടി…അവളുടെ കൊഞ്ചൽ കേട്ട് അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…. ഇല്ല എനിക്ക് പനി പിടിക്കട്ടെ… നാളെ എന്റെ പനി മാറ്റാൻ ഉള്ള മരുന്നും കൊണ്ട് വന്നാ മതി നീ…. ഞാൻ കാത്തിരിക്കും…. അവൾ ആ മഴയത്ത് വീട്ടിലേക്ക് ഓടും വഴി വിളിച്ചു പറഞ്ഞു… അവന്റെ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു… ഒരു മനോഹരമായ പ്രണയചിരി… …….. അവൻ കണ്ണുകൾ തുറന്നു…തുളുമ്പാൽ വെമ്പി നിന്ന കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ കവിളിനെ നനച്ചു….

അവന് എതിർവശം ഉള്ള ബെഞ്ചിൽ അവനെ തന്നെ നോക്കി താടിക്ക് കൈ ചേർത്ത് ഇരിക്കുകയാണ് മിത്ര…. അവൻ കണ്ണ് തുറന്നപ്പോൾ അവൾ എഴുന്നേറ്റ് അവന്റെ അരികിൽ ചെന്നിരുന്നു… അവന്റെ ഒരു കൈ എടുത്ത് അവളുടെ കൈകളിൽ ചേർത്ത് വെച്ചു…. അമർ ഒരു കൈ അവളുടെ തോളിലൂടെ ഇട്ട് അവളെ ചേർത്ത് പിടിച്ചു… അവൾ അവന്റെ നെഞ്ചിൽ തലവെച്ചു ഇരുന്നു… രാത്രിമഴ പെയ്തു തോർന്ന നേരം. കുളിർ കാറ്റിലിലചാർതുലഞ്ഞ നേരം.. ഇറ്റിറ്റു വീഴും നീർ തുള്ളിതന് സംഗീതം ഹൃതന്ത്രികളിൽ ‍ പടർന്ന നേരം കാതരയായൊരു പക്ഷിയെന്‍ ജാലകവാതിലിന്‍ ചാരെ ചിലച്ച നേരം വാതിലിന്‍ ചാരെ ചിലച്ച നേരം…

ഒരു മാത്ര വെറുതെ.. നിനച്ചു പോയി.. അരികിൽ ‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ‍ ഒരു മാത്ര വെറുതെ.. നിനച്ചു പോയി ഒരു മാത്ര വെറുതെ.. നിനച്ചു പോയി അവളുടെ മുടിയിൽ തലോടികൊണ്ടവൻ പാടി… അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ അവന്റെ നെഞ്ചിനെ നനച്ചു…

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 1

എന്ന് സ്വന്തം മിത്ര… : ഭാഗം 2

എന്ന് സ്വന്തം മിത്ര… : ഭാഗം 3

എന്ന് സ്വന്തം മിത്ര… : ഭാഗം 4

എന്ന് സ്വന്തം മിത്ര… : ഭാഗം 5