Saturday, January 18, 2025
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 35

എഴുത്തുകാരി: പാർവതി പാറു

ഭാമിയെ കണ്ട് മടങ്ങുമ്പോൾ ആരും പരസ്പരം സംസാരിച്ചില്ല. വീട്ടിൽ എത്തിയതും ആരോടും ഒന്നും പറയാതെ മിത്ര മുറിയിൽ കയറി വാതിലടച്ചു.. മിഥുൻ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.. അമർ മിഥുനിനെയും വിളിച്ചു പുറത്തേക്ക് ഇറങ്ങി… നിനക്ക് ഭാമിയോട് ദേഷ്യം ആണോ… അമർ അവനോട് ചോദിച്ചു… ഒരിക്കലും ഇല്ല അമർ.. അവൾ ഇന്ന് അങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ടാവും… ആദ്യം ഒക്കെ അവളെനിക്ക് ഒരു പൊട്ടി പെണ്ണായായിരുന്നു…

പക്ഷെ അവൾ ഒരു ഡിഗ്രി ഒക്കെ ആയപ്പോൾ വളരെ പക്വതയോടെ സംസാരിച്ചു തുടങ്ങി.. പിന്നീട് അവൾ പറയുന്ന ഓരോ കാര്യത്തിൽ നിന്നും അതെനിക്ക് മനസിലാവാറുണ്ട്… അതെ.. ഇന്നും അവൾ അങ്ങനെ ഒക്കെ പറയാൻ ഒരു കാരണം ഉണ്ട്.. മിത്ര നിന്നോട് പറയാതെ പോയ അവളുടെ എല്ലാം എല്ലാം ആയ കിരൺ….ഭാമിയുടെ കിരൺ സാർ…. അമർ മിത്ര മിഥുനിനോട് പറഞ്ഞു നിർത്തിയ കഥയുടെ ബാക്കി കൂടി അവന് പറഞ്ഞു കൊടുത്തു… മിഥുൻ അടക്കിപിടിച്ചാണ് എല്ലാം കേട്ടത്….

എല്ലാം പറഞ്ഞു തീർന്നപ്പോൾ മിഥുൻ എഴുന്നേറ്റു.. ഇപ്പോൾ മനസിലായി… ഓർമ്മ ഉറച്ച കാലം തൊട്ട് എന്നെ ഉള്ളിൽ കൊണ്ട് നടന്ന എന്റെ ഭാമി ഇന്ന് എന്നെ എന്തിന് തള്ളി പറഞ്ഞു എന്ന്…. അവൾ ഒരു പാവം ആണ് അമർ.. ആരുടെ വേദനയും അവൾക്ക് സഹിക്കാൻ ആവില്ല… അവളെ ഇത്രയും വലിയ ആളാകാൻ കാരണക്കാരൻ ആയ കിരണിനോട് അവൾക്ക് ചെയ്യാൻ കഴിയുന്ന ഒരു വലിയ കാര്യം ആണ് അവൾ ചെയ്യുന്നത്…

എന്റെ ഭാമിക്ക് അറിയാം എനിക്ക് കിരണിനെ പോലെ മിത്രയെ സ്നേഹിക്കാൻ ആവും എന്ന്… അതെ… അത് തന്നെ ആണ് ഭാമിയും പറഞ്ഞത്.. പക്ഷെ നിനക്ക് അതിന് കഴിയുമോ…. ഭാമിയെ മറന്ന് മിത്രയെ സ്വീകരിക്കാൻ നിന്റെ മനസാക്ഷി അനുവദിക്കുമോ… ആനിയെ മറന്ന് മിത്രയെ ചേർത്ത് പിടിക്കാൻ നിനക്ക് സാധിക്കുന്നില്ലേ… അതിനു ഞാൻ ആനിയെ മറന്നിട്ടില്ല.. അവൾ ഇപ്പോളും ഉണ്ട് ഉള്ളിൽ എന്റെ പെണ്ണ് ആയിട്ട്..

മിത്രയെ ഞാൻ ചേർത്ത് പിടിച്ചത് എന്റെ സുഹൃത്ത് ആയിട്ടാണ്… നീ അവളെ ചേർത്ത് പിടിക്കേണ്ടത് ഭാര്യ ആയിട്ടാണ്.. അതായത് നിന്റെ ഭാമിയുടെ സ്ഥാനത്ത്.. അതിന് നിനക്ക് കഴിയുമോ.. അറിയില്ല.. ഭാമിയെ മറക്കാൻ എനിക്ക് കഴിയില്ല.. പക്ഷെ മിത്രക്ക് കിരണിന്റെ സ്ഥാനത്ത് എന്നെ കാണാൻ കഴിയുന്ന അന്ന് എന്റെ ഉള്ളിൽ ഭാമിയുടെ സ്ഥാനത്ത് മിത്ര ഉണ്ടാവും … അത് ഒരിക്കലും എനിക്ക് വേണ്ടി അല്ല.. എന്റെ ഭാമിക്കും മിത്രക്കും വേണ്ടി…

ഭാമിക്ക് ഞാൻ ഒരു വാക്ക് കൊടുത്തിട്ടുണ്ട് എന്നും അവൾ എടുക്കുന്ന ഏത് തീരുമാനത്തിന് ഒപ്പവും ഉണ്ടാവും എന്ന വാക്ക്.. അതെനിക്ക് പാലിക്കണം… അമർ മിഥുന്റെ തോളിൽ കൈവെച്ചു.. എനിക്ക് മനസിലാവുന്നില്ല നിന്നെ…. മിഥുൻ ചിരിച്ചു… മനസ്സിൽ നിന്ന് ഭാമിയും ഒത്തുള്ള ജീവിതം എന്ന പ്രദീക്ഷ രണ്ടു വർഷം മുൻപ് എടുത്തു കളഞ്ഞവൻ ആണ് ഞാൻ.. ഇന്ന് പക്ഷെ കുറച്ചു നിമിഷത്തിലേക്ക് ആണെങ്കിലും വീണ്ടും ഒന്ന് മോഹിച്ചു…

പക്ഷെ അവൾ പറഞ്ഞതാണ് ശെരി… അവൾക്ക് ചെയ്തു തീർക്കേണ്ടതായി പലതും ഉണ്ട്… അവൾ ഇന്ന് സന്തോഷം കണ്ടെത്തുന്നത് അതിൽ ആണ്.. ഞാൻ ഒരിക്കലും അതിന് എതിരല്ല… അവൾ എന്നെ അവിശ്വസിച്ചില്ലല്ലോ.. വെറുത്തില്ലല്ലോ എനിക്ക് അത് മതി… ഈ ജീവിതം മുഴവൻ സന്തോഷം നൽകാൻ.. മിഥുൻ മുറിയിലേക്ക് നടന്നു.. ഭാമിയെയും മിഥുനിനെയും ഓർത്ത് ആമിറിന്റെ ഉള്ളിൽ വേദന തോന്നി..

കണ്മുന്നിൽ മറ്റൊരു പ്രണയം കൂടി ഇല്ലാതാവുന്നത് കണ്ടപ്പോൾ അവന്റെ ഹൃദയം പൊള്ളി…. ….. എന്താ അമർ ദൈവം എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്… ആദ്യം പ്രിയപ്പെട്ടവരേ എല്ലാം എന്നിൽ നിന്ന് പറിച്ചെടുത്ത്… ഇപ്പോൾ ഞാൻ കാരണം സ്നേഹിച്ചവരെ പിരിച്ചുകൊണ്ട്.. ആദ്യം നിന്നെയും ആനിയെയും ഇപ്പോൾ മിഥുനിനെയും ഭാമിയെയും.. എല്ലാവരും പിരിയാൻ കാരണം ഞാൻ അല്ലേ അമർ… അവന്റെ തോളിൽ ചാരി ആകാശത്തിലെ നക്ഷത്ത്രങ്ങളിൽ നിന്ന് കണ്ണെടുക്കാതെ അവൾ പറഞ്ഞു… അല്ല.. മിത്തൂ..

അതൊന്നും നീ കാരണം അല്ല.. പിരിയാൻ വിധിക്കപ്പെട്ടവർ ആണ് ഞങ്ങൾ എല്ലാം.. നീ അതിനൊരു നിമിത്തം ആയെന്ന് മാത്രം… വേണ്ടായിരുന്നു എന്ന് തോന്നുകയാണ് അമർ… ഒന്നും.. മിഥുനിനോട് അടുക്കണ്ടായിരുന്നു.. നമുക്ക് നമ്മൾ മാത്രം മതിയായിരുന്നു അല്ലേ അമറു… ഞാൻ അവന്റെ ജീവിതത്തിൽ വന്നില്ലായിരുന്നു എങ്കിൽ ഭാമിയും മിഥുനും ഒന്നിച്ചേനെ അല്ലേ… ഒരിക്കലും ഇല്ല…. പിറകിൽ നിന്ന് മിഥുൻ പറഞ്ഞു…

അവനും അവർക്കരികിൽ വന്നിരുന്നു… മിത്രയുടെ ഒരു കൈ അവന്റെ കൈകൾക്കിടയിൽ വെച്ചു…. നീ ഇല്ലായിരുന്നു എങ്കിലും ഞങ്ങൾ ഒന്നിക്കില്ല.. നീ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇന്ന് അവളെ വീണ്ടും കാണില്ല.. നീ ഇല്ലായിരുന്നു എങ്കിൽ അവൾക്കെന്നോട് വെറുപ്പ് ഇല്ലെന്ന് ഞാൻ അറിയുമായിരുന്നില്ല… അവളെന്നെ അവിശ്വസിച്ചിട്ടില്ലെന് ഞാൻ അറിയുമായിരുന്നില്ല…. ഇന്ന് ഞാൻ അത് അറിഞ്ഞില്ലേ.. അതാണ് എന്റെ സന്തോഷം….

മിത്ര അവനെ തന്നെ നോക്കി…. എനിക്ക് അറിയാം മിത്ര.. നിന്റെ കിരണിന് പകരം ആവാൻ എനിക്കോ എന്റെ ഭാമിക്ക് പകരം ആവാൻ നിനക്കോ കഴിയില്ല… ആർക്കും മറ്റൊരാൾക്ക്‌ പകരം ആവാൻ കഴിയില്ല.. ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളൂ… അന്ന് ഞാൻ പറഞ്ഞിരുന്നില്ലേ.. നീയും ഭാമിയും തമ്മിൽ എവിടെയൊക്കെയോ സമാനതകൾ ഉണ്ടെന്ന്…. ഇപ്പോളും എനിക്ക് അത് തോന്നുന്നുണ്ട്… നിങ്ങൾക്ക് രണ്ടുപേർക്കും സ്വയം എത്ര വേദനിച്ചാലും മറ്റൊരാളുടെ വേദന താങ്ങാൻ ആവില്ല.. അത് കൊണ്ടാണ് ഭാമി നിന്നെ സ്വീകരിക്കണം എന്നും ..

നീ ഭാമിയെ സ്വീകരിക്കണം എന്നും എന്നോട് പറയുന്നത്.. രണ്ടുപേർക്കും വലിയ മനസ് ആണ്… നിങ്ങൾക്കിടയിൽ ഉത്തരം മുട്ടിപോവുന്നത് എനിക്കാണ്… മിഥുൻ അവളോട് പറഞ്ഞു…. എനിക്കത് മനസ്സിലാവുന്നുണ്ട്… ഈ ഹൃദയം നിറയെ ഭാമി ആണ്.. ഈ ഹൃദയം നിറയെ ആനിയും.. അവൾ രണ്ടു കൈകൾ കൊണ്ടും മിഥുനിന്റെയും അമറിന്റെയും നെഞ്ചിൽ തൊട്ടു.. പക്ഷെ നിങ്ങൾ രണ്ടുപേരും ഇതിനിടയിൽ ഒരൽപ്പം സ്ഥലം എനിക്ക് വേണ്ടി ഒഴിച്ച് വെച്ചിട്ടുണ്ട്… ഒരു ചെറിയ ലോകം… ആ ചെറിയ ലോകം മാത്രം മതി എനിക്ക്…

നിങ്ങൾ രണ്ടുപേരും നിങ്ങളെ പ്രണയിക്കുന്നവരിലേക്ക് തിരികെ പോണം.. എനിക്ക് വേണ്ടി ഒരു വലിയ ലോകവുമായി അവിടെ ഒരാൾ ഉണ്ട് എന്നും.. അവൾ ആകാശത്തേക്ക് കൈകൾ ചൂണ്ടി… എന്റെ ഏട്ടൻ പറയാറുണ്ട് മരിച്ചവരെല്ലാം നക്ഷത്രങ്ങൾ ആയി മാറും എന്ന്.. നോക്ക് എന്റെ എല്ലാവരും അവിടെ ആണ്.. അച്ഛൻ.. അമ്മ.. ഏട്ടൻ… കിരണേട്ടൻ.. എന്റെ കുഞ്ഞുവാവ.. എല്ലാവരും…

നിങ്ങൾ അനുവദിക്കുകയാണെങ്കിൽ ഞാനും ഞാനും കൂടെ പൊക്കോട്ടെ അങ്ങോട്ട്‌…. എന്റെ കിരണേട്ടന്റെ അടുത്തേക്ക്… കണ്ടോ എന്റെ കിരണേട്ടനെ പാവം അവിടെ ഒറ്റക്കാണ്.. ഞാനും കൂടെ ചെല്ലട്ടെ അങ്ങോട്ട്‌.. പ്ലീസ്… അവളുടെ കണ്ണ് നിറഞ്ഞിരുന്നു… അമറും മിഥുനും എഴുന്നേറ്റു വന്ന് അവളുടെ തോളിൽ കൈ ഇട്ടു… നോക്ക്… അമർ ആകാശത്തേക്ക് വിരൽ ചൂണ്ടി… നിന്റെ കിരണേട്ടൻ നിന്നെ നോക്കുന്നത്… നീ ഈ ഭൂമിയിൽ തന്നെ വേണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നിന്റെ കിരണേട്ടൻ ആണ്..

അത് കൊണ്ടല്ലേ നീ സ്വയം ശിക്ഷിച്ചപ്പോളും നിന്നെ വീണ്ടും രക്ഷിച്ചത്… അതെ…നീ ഈ ഭൂമിയിൽ വേണം.. ഞങ്ങൾക്ക് ഒപ്പം… ഞങ്ങൾ ഉള്ളപ്പോൾ നീ ഈ ഭൂമിയിൽ ഒരിക്കലും ഒറ്റക്കാവില്ല… ആവാൻ ഞങ്ങൾ സമ്മതിക്കില്ല… മിഥുൻ അവളോട്‌ പറഞ്ഞു… ആഗ്രഹങ്ങളും തീരുമാനങ്ങളും ഒന്നും അല്ല സന്ദർഭങ്ങളാണ് മനുഷ്യന്റെ വിധി നിർണ്ണയിക്കുന്നത്… നമ്മൾ മൂന്നുപേരും അതിനുള്ള ഉദാഹരങ്ങൾ ആണ്… ഇനി നമുക്ക് ഈ വിധിയും ആയി പൊരുത്തപ്പെടാം….

ഈ വിധിയും ആയി മുന്നോട്ട് പോവാം… മിഥുൻ പറഞ്ഞു… ശരി… രണ്ടുപേർക്കും നടുവിൽ ഞാൻ ഉണ്ടാവും… എന്നും… പക്ഷെ നിങ്ങളുടെ രണ്ടുപേരുടെയും ഒരു കൈ ഇപ്പോളും ശൂന്യം ആണ്.. ആ കൈകളിൽ നിങ്ങൾ രണ്ടുപേരും നിങ്ങളുടെ പ്രണയം ചേർത്ത് പിടിക്കണം.. അതാണ് എന്റെ ആഗ്രഹം… അമർ നീ ചേർത്ത് പിടിക്കും ആനിയെ .. പിടിക്കണം.. കാരണം ആനിയുടെ കൈകളിലെ പിടിത്തം നീ ആയി തന്നെ വേർപ്പെടുത്തിയത് ആണ്…

നിന്റെ കൈകൾക്കായി ഇന്നും അവൾ കൊതിക്കുന്നുമുണ്ട്… പക്ഷെ എന്റെ കൈകളിലേക്ക് ഭാമി മടങ്ങി വരുമെന്ന് എനിക്ക് തോന്നുന്നില്ല… കാരണം ആനി അല്ല ഭാമി… ഭാമി എന്റെ കൈകളിൽ നിന്നും സ്വയം പിടുത്തം വിട്ട് പോയതല്ലേ.. അത് പറയുമ്പോൾ മിഥുനിന്റെ ശബ്ദം ഇടറിയിരുന്നു…. മിത്ര രണ്ടുപേരുടെ കൈകളിലും ഒന്നുകൂടി മുറുകെ പിടിച്ചു ആകാശത്തേക്ക് നോക്കി… നക്ഷത്രങ്ങൾക്ക് അപ്പോൾ പതിവിൽ കൂടുതൽ പ്രകാശം ഉണ്ടായിരുന്നു… അവളുടെ പ്രിയപ്പെട്ടവരുടെ ചിരി പോലെ….

തുടരും….

എന്ന് സ്വന്തം മിത്ര… : ഭാഗം 34