Sunday, January 19, 2025
Novel

എന്ന് സ്വന്തം മിത്ര… : ഭാഗം 18

എഴുത്തുകാരി: പാർവതി പാറു

ഭാമി എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് ആറു മാസത്തെ കോച്ചിംഗ് കൊണ്ട് ആദ്യത്തെ തവണ തന്നെ സിവിൽ സർവീസ് എക്സാം പാസ്സ് ആയി… അവൾ ഡൽഹിയിൽ തന്നെ വീണ്ടും ആറുമാസത്തെ ഇന്റർവ്യൂ കോച്ചിങ്ങിന് ജോയിൻ ചെയ്തു… അങ്ങനെ അവളെ കാണാതെ ഒരു വർഷം മിഥുനും മിഥിലയും ഇരുന്നു… ഒടുവിൽ ഇന്റർവ്യൂ കഴിഞ്ഞു അവൾ വന്നു… അവൾ വന്ന ആ ആഴ്ച മിഥുനും മിഥിലയും അവളെ കാണാൻ നാട്ടിലേക്ക് വന്നു…. ഭാമി ഒരു വർഷം കൊണ്ട് നീ ഒന്നൂടെ സുന്ദരി ആയി അല്ലേ കണ്ണേട്ടാ… അവളെ തന്നെ നോക്കി ഇരിക്കുന്ന മിഥുനോട് മിഥില പറഞ്ഞു… നീയും… ട്രിവാൻഡ്രത്ത് എത്തിയപ്പോഴേക്കും നീ ഒന്ന് മോഡേൺ ആയല്ലോ…

മിഥുന്നെ ഇടയ്ക്കിടെ പാളിനോക്കി കൊണ്ട് ഭാമി പറഞ്ഞു… വന്നതിന് ശേഷം അവളെ ഒന്ന് ഒറ്റക്ക് കിട്ടാഞ്ഞിട്ട് ആകെ ഭ്രാന്ത് പിടിച്ച പോലെ ആണ് മിഥുൻ… ഒരു രക്ഷയും ഇല്ലെന്ന് മനസിലായപ്പോൾ അവൻ മുറിയിൽ കയറി ഇരുന്നു… പുറകിൽ നിന്ന് അവന്റെ കണ്ണുകൾ ആരോ പൊത്തി… നീ എന്നോട് മിണ്ടണ്ട… ഭാമി… നിനക്ക് എന്നെ ഇപ്പോൾ ഒരു മൈൻഡും ഇല്ലല്ലോ… അവൾ ചിരിച്ചുകൊണ്ട് അവന്റെ മടിയിലേക്ക് ഇരുന്നു… ആ ഇങ്ങനെ തന്നെ പറയണം ട്ടോ കണ്ണേട്ടാ… ഇത്ര കഷ്ടപ്പെട്ട് മുങ്ങി ഇങ്ങോട്ട് വന്ന എന്നോട്… അവൻ ചിരിച്ചു… ഹാവൂ ഒന്ന് ചിരിച്ചല്ലോ എന്റെ ചെക്കൻ.. അവൾ അവനെ കെട്ടിപിടിച്ചു..

എന്റെ ഭാമി എത്ര നാളായി… നിന്റെ ഈ മണം ഒന്ന് അറിഞ്ഞിട്ട് അവൻ അവളെ മുറുക്ക കെട്ടിപിടിച്ചു… എന്റെ കണ്ണേട്ടാ… ഒന്ന് മെല്ലെ.. എനിക്ക് ശ്വാസം മുട്ടുന്നു… ആ നീ കുറച്ചു സഹിക്ക്.. നിന്നെ കാണാതെ ഞാൻ ഇവടെ എത്ര ശ്വാസംമുട്ടി എന്നോ… ഓ പറയുന്നത് കേട്ടാൽ തോന്നും എനിക്ക് ഒരു വിഷമവും ഇല്ലെന്ന്.. ഞാൻ എന്തോരം മിസ്സ്‌ ചെയ്തെന്നോ… അവൾ അവന്റെ താടി പിടിച്ചു വലിച്ചു… ഡീ മെല്ലെ വലിക്കെടി.. വേദന ഉണ്ട്… സഹിച്ചോ.. അവൾ അവന്റെ കവിളിൽ കടിച്ചു… ഭാമി നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിക്കാൻ ആയി ട്ടോ.. മ്മ്.. പക്ഷെ മിഥില… അവൾക്ക് ഞാൻ നോക്കുന്നുണ്ട്.. ഉടനെ ശെരി ആവും…

എന്നാണ് എന്റെ വിശ്വാസം ആവട്ടെ… ഏതായാലും എനിക്ക് അടുത്ത മാസം ട്രെയിനിങ് തുടങ്ങും… അത് കഴിഞ്ഞു വന്നിട്ടാവാം മ്മ്… അപ്പോൾ വീണ്ടും ആറു മാസം.. അവൻ നെടുവീർപ്പിട്ടു എന്റെ കണ്ണേട്ടാ ഞാൻ വരില്ലേ… എന്റെ കണ്ണേട്ടന്റെ മാത്രം ഭാമി ആവാൻ… എന്നും ഈ നെഞ്ചിന്റെ ചൂട് പറ്റി കിടക്കാൻ.. അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… ഭാമിയുടെ ആറുമാസത്തെ ട്രെയിനിങ് കഴിഞ്ഞപ്പോഴേക്കും മിഥുൻ അവരുടെ ഇഷ്ടം വീട്ടിൽ അറിയിച്ചു…. ആർക്കും എതിർപ്പുകൾ ഒന്നും ഇല്ലായിരുന്നു… ഭാമി വന്നാൽ ഉടനെ വിവാഹം നടത്താൻ അവർ തീരുമാനിച്ചു….

അങ്ങനെ ഭാമി വന്നു.. ഒരു മാസത്തിന്റെ ഉള്ളിൽ നിശ്ചയം തീരുമാനിച്ചു… കണ്ണേട്ടാ എന്തിനാ ഇത്ര തിരക്ക് പിടിക്കുന്നേ… മിഥിലക്ക് ഒന്നും ശെരി ആവാതെ നമ്മൾ ജീവിച്ചു തുടങ്ങണോ… മിഥുന്റെ തോളിൽ തലവെച്ചു അവൾ പറഞ്ഞു… എന്റെ കാര്യം ഓർത്ത് നിങ്ങൾ വിഷമിക്കണ്ട… മൂന്നു മാസം കൂടി കഴഞ്ഞാൽ കോഴ്സ് തീരും… ആൾറെഡി രണ്ടു ഇന്റർവ്യൂ അറ്റൻഡ് ചെയ്തതിൽ ഏതെങ്കിലും ഒന്ന് കിട്ടാതിരിക്കില്ല.. പിന്നേ വിവാഹം… എന്നേം എന്റെ അമ്മേനേം ഒരുമിച്ച് സ്വീകരിക്കാൻ തയ്യാറായി ഒരാൾ വരുമ്പോൾ നടത്തി തന്നാൽ മതി എന്റെ ഏട്ടൻ…. മിഥില അവന്റെ മറുഭാഗത് ഇരുന്നു പറഞ്ഞു…

എന്നാലും മോളെ.. നാളെ നിനക്ക് തോന്നരുത് ഏട്ടൻ നിന്നെ ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കി എന്ന്.. എനിക്കങ്ങനെ തോന്നുമോ ഏട്ടാ… ഇക്കാലം അത്രയും ഒരു കുറവും ഇല്ലാതെ നോക്കിയില്ലേ.. ഇതിൽ കൂടുതൽ എന്താ.. ഏട്ടൻ വേഗം ഇവളെ കെട്ടാൻ നോക്ക്… മിഥില പറഞ്ഞു…. ഭാമി നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം പൂത്തി… അവൻ രണ്ടു കൈകൾ കൊണ്ടും അവരെ ചേർത്ത് പിടിച്ചു… അങ്ങനെ അടുത്ത മാസം അവരുടെ നിശ്ചയവും വിവാഹവും നടത്താൻ തീരുമാനിച്ചു….

ഇതിനിടയിൽ രാഗസുധക്കും മിഥുനും ഒരു കുഞ്ഞു കൂടി ജനിച്ചു…. നിഥിൻ നാട്ടിലെ ജോലി ഒഴിവാക്കി ദുബായ് ൽ ആയിരുന്നു.. രാഗസുധ രണ്ടാമത്തെ കുഞ്ഞു ഉണ്ടായതിന് ശേഷം തിരിച്ചു പോയില്ല.. നിഥിൻ വിവാഹത്തിന് അടുപ്പിച്ചു വരുകയുള്ളൂ എന്നുള്ളത് കൊണ്ട് മിഥുൻ ആകെ തിരക്കിൽ ആയിരുന്നു… കണ്ണേട്ടാ.. എണീക്ക് എത്ര നേരായി വിളിക്കുന്നു… നമുക്ക് പോണ്ടേ മിഥില രാവിലെ തന്നെ അവനെ വിളിച്ചു ഉണർത്തുകയാണ്… എന്റെ മാമാട്ടി പ്ലീസ് ഇന്നലെ രാത്രി ഒത്തിരി ലേറ്റ് ആയിട്ടാ കിടന്നേ നല്ല ക്ഷീണം ഉണ്ട്… അവൻ പുതപ്പ് തലയിലൂടെ ഇട്ട് പറഞ്ഞു…

അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ്.. കല്യാണഡ്രസ്സ്‌ എടുക്കാൻ പോണ്ടേ… ഭാമയും മാമിയും ഒക്കെ കാത്ത് നില്ക്കാ.. നിങ്ങൾ പൊക്കോ.. ഞാൻ അങ്ങോട്ട്‌ എത്തിക്കോളാം… അത് പറ്റില്ല ഏട്ടൻ പറ്റിക്കും ഇല്ല.. നീയും അച്ഛനും ഏട്ടനും ഒന്നും ഇല്ലാതെ ഞങ്ങൾ പെണ്ണുങ്ങൾ മാത്രം ആണോ ഡ്രസ്സ്‌ എടുക്കാൻ പോണ്ടേ.. ശ്രീദേവി മുറിയിലേക്ക് കയറി പറഞ്ഞു… എന്റെ അമ്മേ ഞാൻ വന്നോളാം… നിങ്ങൾക്ക് സെലക്ട്‌ ചെയ്ത് തീരുമ്പോളേക്കും ഞാൻ എത്തും.. ഷുവർ.. ശെരി.. നീ വാ മിഥിലേ.. ശ്രീദേവി മിഥിലയെയും മാളുവിനെയും കൂട്ടി ഇറങ്ങി… ഭാമയും രാഗസുധയും ലക്ഷ്മിയും ഷോപ്പിലേക്ക് എത്തി..

കല്യാണ സാരി നമുക്ക് ഏട്ടൻ വന്നിട്ട് എടുക്കാം.. ബാക്കി ഇപ്പോൾ നോക്കാം… മിഥില പറഞ്ഞു… എല്ലാ പെണ്ണുങ്ങളും കൂടി ഷോപ്പിംഗ് പൊടി പിടിക്കുകയാണ്… അപ്പോഴാണ് മിഥിലക്ക് ഒരു കാൾ വന്നത്… ഫോൺ സംസാരിച്ചു കഴിഞ്ഞു അവൾ ഭാമിക്ക് അരികിൽ വന്നു… ഭാമേ എനിക്ക് അത്യാവശ്യം ആയി ഒന്ന് വീട്ടിൽ പോണം… ഇപ്പോളോ എന്താ കാര്യം.. ഞാൻ പറഞ്ഞിരുന്നില്ലേ.. ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്ത കാര്യം.. അതിൽ സെലക്ട്‌ ആയിട്ടുണ്ട്.. എന്റെ സർട്ടിഫിക്കറ്റ് അവർക്ക് മെയിൽ ചെയ്ത് കൊട്ക്കണം ഇന്ന് തന്നെ… ഞാൻ എടുത്തിട്ട് വരാം… നീ എങ്ങനെ പോവും…. ഞാൻ ബസിൽ പൊക്കോളാം..

ഇങ്ങോട്ട് ഏട്ടന്റെ കൂടെ വരാം…. ശെരി വേഗം പോയി വാ… മിഥില തിരക്കിട്ട് ഇറങ്ങി.. തിരക്കിൽ അവൾ ഫോൺ എടുക്കാൻ മറന്നു…. അത് ഭാമി കണ്ടത് കൊണ്ട് അവൾ മിഥുനെ വിളിച്ചു വരുമ്പോൾ അവളെ കൂട്ടി വരണം എന്ന് പറഞ്ഞു…. ………. ആ നശിച്ച ദിവസം ഇല്ലാതാക്കിയത് ഞങ്ങൾ മൂന്ന് പേരുടെയും സ്വപ്‌നങ്ങൾ ആയിരുന്നു പ്രദീക്ഷകൾ ആയിരുന്നു… മിഥുൻ സോഫയിൽ നിന്ന് എഴുനേറ്റ് ബാൽക്കണിയിലേക്ക് ഇറങ്ങി ഒരു സിഗരറ്റ് കത്തിച്ചു… മിത്ര മെല്ലെ നടന്ന് അവനരികിൽ എത്തി… എന്നിട്ട്…. മിത്ര ചോദിച്ചു.. ഭാമി വിളിച്ചു പറഞ്ഞത് പോലെ ഞാൻ മിഥിലയുടെ വീട്ടിലേക്ക് ചെന്നു…

അവിടെ ഞാൻ കണ്ടത്.. പിച്ചി ചീന്തി കിടക്കുന്ന എന്റെ മാമാട്ടിയെ ആണ്… ഒരു നിമിഷം ഞാൻ സ്വാർഥൻ ആയി… അവളെ ആശുപത്രിയിൽ എത്തിച്ചാൽ ഇത് പോലീസ് കേസ് ആവും പിന്നേ പത്രങ്ങൾക്കും ടീവി ക്കും ആഘോഷിക്കാൻ എന്റെ മാമാട്ടി ഒരു വാർത്ത ആകും.. അതെനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു.. ആ നിമിഷം ഞാൻ അവളുടെ ഏട്ടൻ മാത്രം ആയി. .. ഞാൻ അവളെ വീട്ടിലേക്ക് കൊണ്ട് വന്നു… മുകളിൽ അടച്ചിട്ട എന്റെ പഴയ മുറിയിൽ അവളെ കിടത്തി … ഒരു ഡോക്ടർ ആയ എനിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു…

ആരോടും ഒന്നും പറഞ്ഞില്ല… മിഥിലയെ കാണാതെ മാളുമ്മ വേദനിക്കുമ്പോഴും ആ അമ്മയോട് നടന്നത് പറയാൻ എനിക്ക് കഴിഞ്ഞില്ല.. തനിക്ക് സംഭവിച്ചത് തന്റെ മകൾക്കും സംഭവിച്ചത് അറിഞ്ഞാൽ ആ ഹൃദയം താങ്ങില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ… പക്ഷെ മാളുമ്മ പോലീസിൽ പരാതി കൊടുത്തു.. ആ അന്വേഷണം എങ്ങനെ ഒക്കെയോ എന്നിലേക്ക് എത്തി.. നാട്ടുകാർക്ക് മുന്നിൽ ഞാനും മിഥിലയും കാമുകി കാമുകൻ ആയിരുന്നത് കൊണ്ടാവാം… ഒടുവിൽ ഞാൻ പിടിക്കപ്പെട്ടു… രണ്ടു മാസത്തോളം ജയിലിൽ കഴിഞ്ഞു…തെളിവുകൾ എല്ലാം എനിക്ക് എതിരായിരുന്നു..

അതിനിടയിൽ മാളുമ്മ അപമാനം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്തു.. എന്റെ മാമാട്ടി രക്ഷപെട്ടു… കുറേ നാളത്തെ ചികിത്സക്ക് ശേഷം അവൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ നിരപരാധി ആണെന്ന് അവൾ പൊലീസിന് മൊഴി നൽകിയത്… അങ്ങനെ ഞാൻ പുറത്തിറങ്ങി.. എത്ര ചോദിച്ചിട്ടും അത് ചെയ്തത് ആരാണെന്നു മാത്രം അവൾ പറഞ്ഞില്ല.. അപ്പോഴേക്കും ആ പാപത്തിന്റെ കറ അവളുടെ ഉദരത്തിൽ പിറവി എടുത്തു…. അമ്മ നഷ്ടപെട്ട അവൾക്ക് ഞാൻ മാത്രം ആയി ആശ്രയം.. നാട്ടുകാരും വീട്ടുകാരും ഞങ്ങളെ ആർപ്പോടെയും വെറുപ്പോടെയും നോക്കിയപ്പോൾ അവിടെ നിൽക്കാൻ തോന്നിയില്ല…

അവളെയും കൂട്ടി ഇങ്ങോട്ട് പൊന്നു… എന്റെ മാമാട്ടിയുടെ കളിയും ചിരിയും ഒക്കെ ഇല്ലാതായി.. ഒടുവിൽ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു… അവന്റെ ചിരി കാണുമ്പോൾ ഞങ്ങൾ എല്ലാം മറക്കും… എന്നാലും ഒറ്റക്കാവുമ്പോൾ ഓർമ്മകൾ മനസിനെ ഭ്രാന്ത് പിടിപ്പിക്കും… അവൻ സിഗരറ്റിൽ നിന്ന് പുക വലിച്ചൂതി… കുറ്റി ദൂരേക്ക് എറിഞ്ഞു… മിത്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അപ്പോൾ ഭാമി..? അവളും വിശ്വസിച്ചോ.. എല്ലാം അറിയില്ല…. പോലീസ് എന്നെ കൈയാമം വെച്ച് കൊണ്ട് പോകുമ്പോൾ എന്നെ നോക്കി കണ്ണീർ പൊഴിക്കുന്ന ഭാമിയെ ആണ് ഞാൻ അവസാനമായി കണ്ടത്..

ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ അറിഞ്ഞു.. അവൾ ജോലി കിട്ടി നോർത്ത് ൽ ആണെന്ന് എന്ന്… വിളിക്കാൻ ശ്രമിച്ചു കുറേ കിട്ടിയില്ല.. പിന്നെ പതിയെ പതിയെ ശ്രമിക്കാതെ ആയി… മറന്നോ… മിത്ര അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.. മറക്കാനോ… എവിടെ…. കാണാതിരിക്കുമ്പോൾ മറക്കാൻ എളുപ്പം ആണെന്ന് പറയുന്നതൊക്കെ വെറുതെ ആണെടോ… അങ്ങനെ ഒന്നും ഒരാളെ മറക്കാൻ കഴിയില്ല… മിത്ര ഒരു നിമിഷം അമറിനെ ഓർത്തു.. അവനും ഇടക്ക് അങ്ങനെ പറഞ്ഞിരുന്നത് അവൾ ഓർമിച്ചു… ഭാമിക്കും അങ്ങനെ തന്നെ ആവില്ലേ… അറിയില്ല.. ആയിരിക്കാം… പക്ഷെ ഇന്നവൾ എന്റെ പഴയ ഭാമി അല്ലാലോ…

ഒരു നാട് മുഴുവൻ നോക്കി കൊണ്ട് പോവുന്ന ഉദ്യോഗസ്ഥ ആണ്… സത്യഭാമ IAS… ബീഹാറിൽ ആണിപ്പോൾ… അവളുടെ തിരക്കുകൾക്കിടയിൽ എന്നെ ഓർക്കാൻ പോലും അവൾ മറന്നു കാണും.. എനിക്ക് തോന്നുന്നില്ല… ഒരു പക്ഷെ ഡോക്ടർ ഒർക്കുന്നതിൽ ഏറെ ഭാമി നിങ്ങളെ ഓർക്കുന്നുണ്ടാവും… അതൊരു പെണ്ണിന്റെ മനസ് ആണ്… അത് മനസിലാക്കാൻ അവളെ സൃഷ്ടിച്ചവന് പോലും കഴിയില്ല… ശെരി ആണ്… താനും അങ്ങനെ ആണല്ലോ.. അല്ലേ.. മിത്ര ഒരു മങ്ങിയ ചിരി ചിരിച്ചു.. ഞാൻ ഇറങ്ങട്ടെ എന്നാൽ… അവൻ അവളോട്‌ യാത്ര പറഞ്ഞു നടന്നു.. ഡോക്ടർ ഒരു മിനിറ്റ്… അവൾ വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നിന്നു… കഥയിൽ ഇപ്പോഴും രണ്ടു ചോദ്യങ്ങൾ ബാക്കി ആണ്..

ഒന്ന് മിഥിലയുടെ അച്ഛൻ രണ്ട് അവളുടെ കുഞ്ഞിന്റെ അച്ഛൻ.. അത് രണ്ടും ആരാണെന്ന് നിങ്ങൾക്ക് അറിയാം… അതാരാണെന്ന് ഞാൻ ചോദിക്കുന്നില്ല… പക്ഷെ ഒന്ന് എനിക്ക് അറിയാം അവർ രണ്ടുപേരും നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ആണ്.. അത്കൊണ്ടാണ് നിങ്ങൾ എല്ലാം സ്വയം ഏറ്റെടുത്തത് … വലിയ മനസ്സാണ് നിങ്ങൾക്ക്.. ഞാൻ വേദനിച്ചാലും അപമാനിക്കപ്പെട്ടാലും എനിക്ക് വേണ്ടപ്പെട്ടവർക്ക് ഒന്നും സംഭവിക്കരുതെന്ന്… നല്ലതാണ് ആ കാഴ്ചപ്പാട്.. പക്ഷെ ഒന്നോർത്തോളൂ..

മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം നശിപ്പിച്ചപ്പോൾ നിങ്ങൾക്കു നഷ്ടം ആയത് ഒരു ജന്മം മുഴുവൻ കിട്ടേണ്ട സ്നേഹം ആണ്… കരുതൽ ആണ്… ഒരു നല്ല മനസ് ആണ്… ഭാമി… മിഥിലയുടെ കണ്ണീരിന് വേണ്ടി പകരം കൊടുത്തത് ആ പാവത്തിന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും ആണെന്ന് മറക്കാതിരുന്നാൽ നന്ന്…. മിത്രയുടെ വാക്കുകൾ അവന്റെ ഹൃദയത്തെ കുത്തി നോവിച്ചു..

തുടരും… അപ്പോൾ അവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കി… ഇനിപ്പോ എവിടന്ന് തുടങ്ങണം എന്നാ ഞാൻ ആലോചിക്കണേ 🤔🤔😝😝 നിങ്ങൾ പറ എന്നിട്ട് ബാക്കി എഴുതാം 😇😇

എന്ന് സ്വന്തം മിത്ര… : ഭാഗം 17