Wednesday, January 22, 2025
LATEST NEWSSPORTS

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്. കൗണ്ടി ക്ലബ്ബ് ലെസെസ്റ്റെർഷയറിനെതിരായ നാല് ദിവസത്തെ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ആരംഭിക്കും. നാല് ഇന്ത്യൻ താരങ്ങൾ ലീസെസ്റ്റർഷെയറിനായി കളിക്കും. കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയ വിരാട് കോഹ്ലി ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കോവിഡ് കാരണം സ്പിന്നർ ആർ അശ്വിൻ ഇംഗ്ലണ്ടിൽ എത്തിയിട്ടില്ല. ആദ്യ ടെസ്റ്റിന് മുമ്പ് അദ്ദേഹം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ലീസെസ്റ്റർഷെയറിനായി കളിക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ. മറ്റ് കളിക്കാർ ഇന്ത്യൻ ടീമിനായി കളിക്കും. ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം. മറ്റൊരു ടീം ഈ മാസം അവസാനം അയർലൻഡിനെതിരെ ടി20 പരമ്പര കളിക്കും. പരമ്പരയ്ക്കുള്ള ടീം ഈ മാസം 23നോ 24നോ ഡബ്ലിനിലേക്ക് തിരിക്കും. 26, 28 തീയതികളിലാണ് മത്സരങ്ങൾ നടക്കുക.

മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുൽ ത്രിപാഠിയും ആദ്യമായി ടീമിലെത്തി. ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ എന്നിവർ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതിനാൽ സ്‌ക്വാഡിലില്ല.