Saturday, April 20, 2024
GULFLATEST NEWS

ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കി

Spread the love

ദോഹ: ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജുകൾ ഈടാക്കാതെയുള്ള ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനം നിർബന്ധമാക്കിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ‘കുറഞ്ഞ തുക, കൂടുതൽ സുരക്ഷ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി, എല്ലാ വാണിജ്യ ഔട്ട്ലെറ്റുകളിലും മൂന്ന് തരം ഇലക്ട്രോണിക് പേയ്മെന്‍റ് സേവനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

Thank you for reading this post, don't forget to subscribe!

ബാങ്ക് കാർഡ്, ബാങ്ക് പേയ്മെന്‍റ് വാലറ്റ് അല്ലെങ്കിൽ ക്യുആർ കോഡ് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പേയ്മെന്‍റുകൾ നടത്തുന്നത് നിർബന്ധമാക്കിയതായി മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു. ഇലക്ട്രോണിക് പണമിടപാടുകള്‍ കള്ളപ്പണ ഇടപാടുകളും  മോഷണവും ഉള്‍പ്പെടെയുള്ള അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം, വാണിജ്യ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കുലറിൽ, ഇലക്ട്രോണിക് ഇടപാടുകൾക്ക് അധിക നിരക്കുകൾ ഈടാക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, ആപ്പിൾ പേ, സാംസങ് പേ, ഗൂഗിൾ പേ തുടങ്ങിയ ആഗോള ഡിജിറ്റൽ വാലറ്റ് സേവനങ്ങളും മൊബൈൽ പേയ്മെന്‍റ് സേവനമായ ഗൂഗിൾ പേയും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.