Sunday, December 22, 2024
Novel

ദേവതാരകം : ഭാഗം 5

എഴുത്തുകാരി: പാർവതി പാറു


അന്നത്തെ ദിവസം ദേവ ആകെ മൂഡ് ഓഫ്‌ ആയിരുന്നു… അഭിയും രാഗേഷും അത് ശ്രദ്ധിക്കുകയും ചെയ്തു..

സിതാര ആ ഒറ്റ ദിവസം കൊണ്ട് തന്നെ എല്ലാവരോടും കൂട്ടായി.. ദേവയുടെ മൗനം അവളെ അവനിൽ നിന്ന് അകറ്റി നിർത്തി…

ഒരു കണക്കിന് ദേവക്ക് അതൊരു ആശ്വാസം ആയിരിന്നു… അവളോട് അടുത്ത് ഇടപഴകിയാൽ അവന് അവനെത്തന്നെ നഷ്ട്ടപെടുമോ എന്നൊരു തോന്നലായിരുന്നു അവന്… ഒരിക്കലും അവളെ ആഗ്രഹിക്കാൻ തനിക്കാകില്ല…. തന്റെ ഉള്ളിൽ അവളുടെ മുഖം പതിഞ്ഞു പോയെങ്കിലും അവളെ അർഹിക്കുന്നില്ല എന്ന് അവന് തന്നെ അറിയാമായിരുന്നു

സംഗീത്… അവന്റെ ആണ്‌ അവൾ… അവന് സ്വയം പറഞ്ഞു സമാധാനിക്കാൻ ശ്രമിച്ചു…

സംഗീത് പറഞ്ഞ പോലെ ആ മാഗസിനിൽ കണ്ട മായയുടെ കവിതയെ കുറിച്ച് സിത്താരക്ക് അറിയും കാരണം അവൾ ആയിരുന്നു ആ മാഗസിനിന്റ എഡിറ്റർ… പക്ഷെ അവളോട് അത് ചോദിക്കാൻ അവന് കഴിഞ്ഞില്ല.. അവളുമായി സൗഹൃദത്തിലായിട്ട് ചോദിക്കാം എന്ന് അവൻ തീരുമാനിച്ചു…

അന്ന് രാത്രി ബാൽക്കണിയിൽ പാട്ട് കേട്ട് ഇരിക്കുമ്പോഴാണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്… അഭിയും രാഗേഷും ഫസലും സിനിമക്ക് പോയതായിരുന്നു…മൂഡ് ശെരി അല്ലാത്തത് കൊണ്ട് ദേവ പോയില്ല…

അവർ വരാൻ സമയം ആകുന്നേ ഉള്ളൂ…
പിന്നെ ആരാണെന്ന് ആലോചിച്ചു അവൻ വാതിൽ തുറന്നതും അവന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൻ ശരിക്കും ഞെട്ടി…

ഒരു ലോങ്ങ്‌ സ്കർട്ടും ടോപ്പും ഇട്ട് മുടി കുളിച്ചു കഴിഞ്ഞ് തുവർത്തുകൊണ്ട് കെട്ടി നെറ്റിയിൽ ഒരു ഭസ്മ കുറി മാത്രം വരച്ചു നിൽക്കുന്ന സിതാര… അവന് തന്റെ കണ്ണുകൾ പിൻവലിക്കാൻ തോന്നിയില്ല.. അത്രക്ക് ഐശ്വര്യം ആയിരുന്നു അവളുടെ മുഖത്ത്…

എന്താ മാഷേ ഒരാൾ വീട്ടിൽ വന്നാൽ ഇങ്ങനെ വാതിൽ അടഞ്ഞു നിൽക്കലാണോ നിങ്ങടെ നാട്ടിലെ രീതി…

അവളുടെ കൂസലില്ലാതെ ഉള്ള വർത്തമാനം ആണ് അവനെ ബോധത്തിലേക് കൊണ്ടുവന്നത്..

ഓ ഐ ആം റിയലി സോറി… തന്നെ പ്രദീക്ഷിക്കാതെ കണ്ടപ്പോ…. ഞാൻ…

ദേവ ആകെ തപ്പികളിച്ചു…

ആണോ… എന്നാ ഇനി എപ്പോ വേണേലും പ്രദീക്ഷിക്കാം ഞാൻ താഴെ തന്നെ ഉണ്ട്… പ്രിയടീച്ചറുടെ സീറ്റ്‌ മാത്രല്ല റൂമും ഞാൻ കയ്യേറി…

അവൾ അകത്തേക്ക് കയറികൊണ്ട് പറഞ്ഞു…

പിന്നെ… ഇത് കൊറച്ചു ഉണ്ണിയപ്പം ആണ്‌… വീട്ടിൽ ഉണ്ടാക്കീതാ .. നിങ്ങൾ ബാച്ചലേഴ്‌സ് ന് എന്ത് കിട്ടിയാലും കോളാണല്ലോ… അതോണ്ട് കൊണ്ട് വന്നതാ…

അവൾ കൈയിൽ ഉള്ള പൊതി അവന് നേരേ നീട്ടി…

ആണോ താങ്ക്യൂ . ഏതായാലും വന്നതല്ലേ തനിക്കു ഞാനും ഒരു സാധനം തരാം… അവളുടെ കൈയിൽ നിന്ന് പൊതി വാങ്ങി അവൻ അടുക്കളയിലേക്ക് നടന്നു… അവൾ ഹാളിൽ തന്നെ നിന്നു …

അവൻ അടുക്കളയിൽ പോയി അമ്മേടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന ഉപ്പിലിട്ട കണ്ണിമാങ്ങായുടെ കുപ്പിയും ആയി വന്നു അവൾക്കു മുന്നിൽ വെച്ചു…

അത് കണ്ടപോഴേക്കും അവൾ കൊച്ചു കുട്ടികളെ പോലെ കുപ്പി എടുത്തു കസേരയിൽ ചമ്രംപടി ഇട്ടിരുന്നു…

എന്റെ മാഷേ…. ഇത് പൊളിച്ചു…

അവൾ കുപ്പിയുടെ അടപ്പ് ആർത്തിയോടെ തുറന്ന് ആദ്യത്തെ കണ്ണിമാങ്ങാ എടുത്തു കടിച്ചു വലിച്ചു ഒരു കണ്ണടച്ചു പറഞ്ഞു…

അവളുടെ കുസൃതി നിറഞ്ഞ ഭാവം അവന്റെ ഉള്ളിലേക്ക് ഇറങ്ങി ചെന്നു… അതിലേറെ ആ വിളി… എന്റെ മാഷേ…

എന്തുകൊണ്ടോ അവനത് വല്ലാതെ ഇഷ്ടായി…
കുറഞ്ഞ സമയം കൊണ്ട് അവർ പരസ്പരം പരിചയപ്പെട്ടു…

അവളുടെ അച്ഛൻ വിലേജ് ഓഫീസിൽ ആണ്‌… അമ്മ ടീച്ചറും… ഒറ്റ മകൾ ആണ്‌…

അവളുടെ വായാടിത്തരം തന്നെ സഹിക്കാൻ പറ്റാത്തോണ്ട് അവർ നെക്സ്റ്റ് റിസ്ക് എടുത്തില്ല…വായ അടക്കാതെ ഉള്ള അവളുടെ സംസാരം അവനൊരു അത്ഭുദം ആയിരുന്നു..

അവൻ അധികം സംസാരിക്കാത്തത് കൊണ്ട് അവനോട് ഇത് വരെ ഒരു പെൺക്കുട്ടിയും ഇങ്ങനെ സംസാരിച്ചിട്ടില്ല… അവളുടെ സംസാരം അവനെ വല്ലാതെ ആകർഷിച്ചു….

സിതാരയുടെ ഹോബി എന്താ…

അവന്റെ ചോദ്യത്തിന് അവൾ ഒരു കണ്ണിമാങ്ങാ കൂടി എടുത്തു കടിച്ചവലിച്ചു പറഞ്ഞു …

ഇത് തന്നെ…

ഹഹഹ.. പക്ഷെ കണ്ടാൽ പറയില്ല…

അതിനവൾ ഒന്ന് ചിരിച്ചു…

മാഷേ എന്നെ ബുദ്ധിമുട്ടി സിതാര എന്നൊന്നും വിളിക്കണ്ട…

എന്നാൽ സംഗീത് വിളിക്കുന്ന പോലെ സീതു എന്ന് വിളിക്കാം

വേണ്ട മാഷ് എന്നെ താര എന്ന് വിളിച്ചോ.. അതാ എനിക്ക് ഇഷ്ടം…

അതെന്താ താരക്ക് ഇത്ര പ്രത്യേകത…

അതോ മാഷേ രണ്ട് കാരണം ഉണ്ട്.. ഒന്ന് എനിക്ക് നക്ഷത്രങ്ങളെ ഭയങ്കര ഇഷ്ടം ആണ്‌.. താര എന്നാൽ നക്ഷത്രം ആണല്ലോ.. രണ്ട് എനിക്ക് നയൻ‌താരയെ ഭയങ്കര ഇഷ്ടാ…

അവളുടെ സംസാരം അവനിൽ കൗതുകം ഉണ്ടാക്കി… കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആണോ അതോ lkg കുട്ടി ആണോ ഇത്… അവൻ ഓർത്തു..

അവൻ ചിരി കടിച്ചു പിടിച്ചു പറഞ്ഞു..

ശെരി താര മിസ്സ്‌….

സംഗീത് അവളെ ഇഷ്ടപെട്ടതിൽ അത്ഭുദം ഇല്ല …അവളെ പോലെ നിഷ്കളങ്കയായ ഒരു കുട്ടിയെ ആരും ഇഷ്ടപ്പെട്ടു പോകും.. അവൻ ഓർത്തു…

താഴെനിന്ന് രമ്യ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴാണ് അവൾ ദേവയോട് ഗുഡ്‌നൈറ്റ് പറഞ്ഞു പോയത്… അവൾ പോയിട്ടും അവിടമാകെ അവൾ നിറഞ്ഞു നിൽക്കുന്ന പോലെ അവൻ തോന്നി..

അവളുടെ ആ കലപില ശബ്ദം… എപ്പോഴും തിളങ്ങുന്ന കണ്ണുകൾ… എല്ലാം അവനിൽ തന്നെ നിറഞ്ഞു നിന്നു….

രാത്രി ഭക്ഷണം കഴിഞ്ഞു ബാൽക്കണിയിൽ ഇരിക്കുമ്പോൾ അവൻ കണ്ടു മുറ്റത്ത് ഫോൺ വിളിച്ചു ആകാശവും നോക്കി ഇരിക്കുന്ന അവളെ… ഇടക്കുള്ള അവളുടെ ചിരിയും… മുഖം കൊണ്ടുള്ള ഭാവങ്ങളും നോക്കി അവനിരുന്നു….

ആകാശത്തേക്ക് നോക്കി കുട്ടികളെ പോലെ അവൾ എന്തൊക്കെയോ പറയുന്നുണ്ട്.. കൊച്ചു കുട്ടികളെ പോലെ…. ഒരു വേള അവൾ തന്റെ മായ ആയിരുന്നെങ്കിൽ… അവനറിയാതെ ആഗ്രഹിച്ചു… അവളിലെ ആ നിഷ്കളങ്കത അവനെ അത്രമാത്രം ആകർഷിച്ചിരുന്നു…

രാത്രി അവളെ ഓർത്തു അവനുറങ്ങി…. ഉറക്കത്തിൽ ഒരു കുഞ്ഞു നക്ഷത്രം അവനെ നോക്കി ചിരിച്ചു… ആ നക്ഷത്രത്തിന് അവളുടെ മുഖമായിരുന്നു …. താര അവന്റെ ചുണ്ടുകൾ മന്ത്രിച്ചു…. അല്ല മായ …. അവന്റെ മനസ് മന്ത്രിച്ചു…

തുടരും

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4