Sunday, November 24, 2024
Novel

ദേവതാരകം : ഭാഗം 4

എഴുത്തുകാരി: പാർവതി പാറു


സംഗീതേ എന്നെ ഒന്ന് റെയിൽവേ സ്റ്റേഷനിൽ ആക്കി തരുമോ… എനിക്കു ആറു മണിക്ക് ആണ്‌ ട്രെയിൻ… കാഞ്ഞങ്ങാട് പോണം….അമ്മേടെ വീട്ടിൽ…

അഹാ എന്താ അവിടെ വിശേഷം…

നാളെ അമ്മമ്മയുടെ സപ്തതി ആണ്…എല്ലാരും എത്തീട്ട്ണ്ട്.. monday ഞാൻ അവ്ട്ന്ന് വരും..

ഓ അപ്പൊ രണ്ട് ദിവസം അടിച്ചു പൊളിക്കാൻ പോവാണ് അല്ലേ…

സംഗീത് ദേവയെ ട്രെയിൻ കയറ്റി വിട്ടു… രാത്രി 9 അരക്ക് അവൻ കാഞ്ഞങ്ങാട് എത്തി… അവനെ പിക്ക് ചെയാൻ അവന്റെ അമ്മാവന്റെ മകൻ നന്ദു വന്നിരുന്നു… നന്ദു ബാംഗ്ലൂർ ഒരു ഐ ടി കമ്പനിയിൽ ആണ്‌ വർക്ക്‌ ചെയ്യുന്നേ….

ദേവയും അവനും നല്ല സുഹൃത്തുക്കൾ ആണ്… അവർ പരസ്പരം എല്ലാം തുറന്ന് പറയാ റുണ്ട്.. പക്ഷെ എന്തുകൊണ്ടോ മായയുടെ കാര്യം ദേവക്ക് അവനോട്‌ പറയാൻ തോന്നിയില്ല…

അവിടെ എത്തി എല്ലാവരോടും കത്തി വെച്ച് രാത്രി ഒത്തിരി വൈകിയാണ് കിടന്നേ…

പിറ്റേന്ന് ദേവ ആണ് അമ്മമ്മയെ അമ്പലത്തിൽ കൊണ്ട് പോയേ.. കൂടെ നന്ദുവും അമ്മയും ഉണ്ടായിരുന്നു…

അമ്പലത്തിൽ തൊഴുതു നിൽക്കുമ്പോൾ അവന്റെ മനസ്സിൽ ഒരൊറ്റ പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു….

ഈശ്വര ജീവിതത്തിൽ ഇത് വരെ ഞാൻ ഒന്നും ആവശ്യപ്പെട്ടില്ല…ആദ്യമായി ഞാൻ ചോദിക്കട്ടെ… എന്റെ മായ അവളെവിടെ ആണെങ്കിലും എന്റെ മുന്നിൽ കൊണ്ട് വന്ന നിർത്തികൂടെ… ഒന്ന് കാണണം അത്ര മാത്രേ വേണ്ടൂ…

എന്തോ ഞാൻ പോലും അറിയാതെ എന്റെ മനസ് അവളെ സ്നേഹിക്കുന്നു…. അവളുടെ അക്ഷരങ്ങളിലൂടെ ഒരിക്കലും കാണാത്ത അവളെ ഞാൻ പ്രണയിക്കുന്നു… എന്റെ സ്നേഹം അതവൾ ഒരിക്കലും അറിയണ്ട… അവൾ സ്നേഹിക്കുന്ന ആളെ തന്നെ അവൾക്കു കിട്ടട്ടെ… ആ സ്നേഹത്തിനു മുന്നിൽ എന്റെ പ്രണയം ഒന്നും അല്ല… അവരൊന്നിക്കട്ടെ…എന്റെ സ്നേഹം അതെന്നും മൗനമായി എന്റെ ഉള്ളിലിരിക്കട്ടെ… ഒന്ന് കണ്ടാൽ മതി… വെറുതെ… ഒരിക്കൽ എങ്കിലും…. എന്റെ മുന്നിൽ കൊണ്ട് വരില്ലേ അവളെ…

കണ്ണടച്ച് തെഴുത് കഴിഞ്ഞു തിരിഞ്ഞ് ഇറങ്ങിയപ്പോൾ അവന് നേരെ വരുന്ന പെൺകുട്ടി യുടെ കണ്ണുകളിൽ അവന്റെ കണ്ണുടക്കി…

ആ കാപ്പി കണ്ണുകളിൽ കണ്ട തിളക്കം ഒരുവേള അവനിൽ മായ യുടെ ഓർമ്മകൾ ഉണർത്തി… അവന്റെ മായ അവളാണെന്ന് അവന്റെ മനസ് മന്ത്രിച്ചു….

ദാവണി ഉടുത്തു മുടി കുളിപ്പിന്നൽ കെട്ടി കൈ നിറയെ കുപ്പിവളകളും ഇട്ട് കൂടെ ഉള്ള കുഞ്ഞു പെൺകുട്ടിയോട് എന്തൊക്കെയോ പറഞ്ഞു ചിരിച്ചു വരുന്ന അവളെ അവൻ കണ്ണെടുക്കാതെ നോക്കി…

അവൾക്കു മുന്നിൽ പോയി നിൽക്കാൻ അവന് തോന്നിയില്ല….അവളറിയാതെ അവനവളെ കൺനിറയെ കണ്ടു…. നന്ദു വന്നു വിളിച്ചപ്പോഴാണ് അവന് ബോധം തിരിച്ചു വന്നത്…. അവസാനമായി അവളെ ഒന്നുടെ നോക്കി അവൻ തിരിഞ്ഞ് നടന്നു..

വിട്ടിൽ എത്തിയിട്ടും അവന്റെ മനസ് ആകെ ഉരുകകയായിരുന്നു… താനെന്ത് മണ്ടൻ ആണ്‌… ഒരു പെൺകുട്ടിയെ കാണുമ്പോഴേക്കും അത് മായ ആണെന്ന് തെറ്റ്ധരിച്ചു… എന്തോ അവൾ മായ അല്ലെന്ന് മനസിനെ പറഞ്ഞു മനസിലാക്കാൻ ആകുന്നില്ല….

അവൻ അവന്റെചിന്തകളെ ശാസിച്ചു… അല്ല അവളല്ല എന്റെ മായ…. …
പിറന്നാൾ ആഘോഷം നടക്കുമ്പോഴും അവൻ അസ്വസ്ഥനായിരുന്നു…

അന്ന് രാത്രി കിടന്നിട്ട് ഉറക്കം കിട്ടിയില്ല… ഒടുവിൽ അവൻ തലയിണയും എടുത്തു ടെറസിൽ വന്നു കിടന്നു… പൂർണചന്ദ്രനും ആയിരം നക്ഷത്രങ്ങളും അവനെ നോക്കിയിരിയിരുന്നു…

“നീ നക്ഷത്രങ്ങൾ ചിരിക്കുന്നത് കണ്ടിട്ടുണ്ടോ… ഞാൻ കണ്ടിട്ടുണ്ട്…. കണ്ണടച്ചാൽ മതി…. ആയിരം നക്ഷത്രങ്ങൾ ചിരിക്കുന്നത് കാണാം…. പക്ഷെ ആ നക്ഷത്രങ്ങൾക്കൊക്കെ നിന്റെ മുഖമാണ്… ”

അവൻ ഒന്ന് പുഞ്ചിരിച്ചു…

കണ്ണുകൾ മെല്ലെ അടച്ചു….

അവൻ കണ്ടു ആയിരം നക്ഷത്രങ്ങൾ അവനെ നോക്കി ചിരിക്കുന്നത്…പക്ഷെ ആ നക്ഷതങ്ങൾക്കൊക്കെ അവളുടെ മുഖമാ യിരുന്നു…അമ്പലത്തിൽ വെച്ച് കണ്ട ആ ദാവണികാരിയുടെ മുഖം….

രാത്രി വൈകി ഉറങ്ങിയത് കൊണ്ട് ദേവ എഴുനേൽക്കാൻ വൈകി.. ഉച്ചക്ക് ഉണുകഴിഞ്ഞു ഇരുന്നപ്പോൾ നന്ദു ബേക്കൽ ഫോർട്ട്‌ പോവാം എന്ന് നിർബന്ധിച്ചു…

നന്ദുവിന്റെ അനിയൻ അപ്പു വിനെയും ദേവയുടെ അനിയൻ ശ്രീകുട്ടനെയും കൂട്ടി അവർ പോയി… ഒത്തിരി തവണ പോയിട്ടുണ്ടെങ്കിലും ദേവ ക്ക് അവിടം ഭയങ്കര ഇഷ്ടം ആണ്… കോട്ടക്ക് മുകളിൽ നിന്ന് നോക്കുമ്പോൾ കടൽ ഒന്നുകൂടെ സുന്ദരി ആണെന്ന് തോന്നും ……

ബീച്ചിൽ സന്ധ്യക്ക് സൂര്യസ്തമയം കണ്ട് ഇരിക്കുമ്പോൾ ദേവ അറിയാതെ മോഹിച്ചത് ഒരിക്കൽ തന്റെ തോളിൽ തല ചേർത്ത് തന്റെ കൈകളിൽ മുറുക്കെ പിടിച്ചു സൂര്യനെ നോക്കുന്ന മായ ആയിരുന്നു…

ഒരിക്കലും നടക്കില്ല….

എങ്കിലും ആ സ്വപ്നം അവന്റെ മനസ്സിൽ കുളിരു കോരി വിതറുന്നുണ്ടായിരുന്നു….

പിറ്റേന്ന് രാവിലെ നേരത്തെ ഉള്ള ട്രെയിനിൽ ദേവ കോളേജിലേക് പോന്നൂ… ഫസ്റ്റ് ഹവർ ക്ലാസ്സ്‌ ഉണ്ടായിരുന്നു…. ക്ലാസ്സ്‌ കഴിഞ്ഞ് തിരിച്ചു സീറ്റിൽ വന്നിരുന്നപ്പോ പ്രിയ ടീച്ചർടെ ടേബിൾ കാലി ആയിരുന്നു…. പുതിയ ആള് വന്നുകാണില്ല….

ലൈബ്രറിയിൽ റിട്ടേൺ ചെയ്യാനുള്ള ബുക്കും എടുത്തു അവൻ നടന്നു…

ബുക്ക്‌ റിട്ടേൺ ചെയ്ത് തിരിഞ്ഞു നടക്കുമ്പോഴാണ് കോമേഴ്‌സ് സെക്ഷനിൽ നിന്ന് അവൻ അമ്പലത്തിൽ വെച്ച് കണ്ട കുട്ടി നടന്നു വരുന്നത് കാണുന്നത്…

മായ അവന്റെ മനസ് മന്ത്രിച്ചു …

ഒരു സിമ്പിൾ പ്ലെയിൻ വൈറ്റ് ടോപ്പും റെഡ് പാന്റും ഷാളും ഇട്ട് മുടി ഒതുക്കി കെട്ടിവെച്ച് മുഖത്തു ചമയങ്ങൾ ഒന്നും ഇല്ലാതെ.. ഒരു കുങ്കുമ കുറി മാത്രം നെറ്റിയിൽ വരച്ചു തിളങ്ങുന്ന കണ്ണുകളുമായി അവൾ…

ദേവക്ക് തന്റെ കണ്ണുകളെ വിശ്വാസം വന്നില്ല…. നിറഞ്ഞ ചിരിയുമായി… കൈയിൽ ഒതുക്കി പിടിച്ച പുസ്തകങ്ങളുമായി അവൾ നടന്നു വരുന്നത് തന്റെ ജീവിതത്തിലേക്ക് ആണെന്ന് അവന് തോന്നി….

അവൾ തന്നെ മറികടന്നു ലൈബ്രേറിയന്റെ അടുത്ത് ബുക്ക്‌ ഏല്പിച്ചു…

ഒടുവിൽ ഇവടെ തന്നെ എത്തി അല്ലേ മോളേ.

മ്മ്… എന്ത് ചെയ്യാനാ എന്റെ വിധി….

കുസൃതി നിറഞ്ഞ അവളുടെ വാക്കുകൾ ദേവയുടെ ഹൃദയത്തിൽ തട്ടി പ്രതിധ്വനിച്ചു… അവളുടെ രൂപത്തിന് ഉതകുന്ന ചെറിയ ശബ്ദം…

അല്ല ദേവ സാർ നെ പരിചയപ്പെട്ടില്ലേ….

ലൈബ്രേറിയൻ പറഞ്ഞപ്പോൾ അവളെ കണ്ണെടുക്കാതെ നോക്കി നിന്ന ദേവ പെട്ടന്ന് കണ്ണുകൾ പിൻവലിച്ചു …

സർ ഇത് ആണ്‌ പ്രിയമിസ്സ്ന് പകരം വന്ന പുതിയ ആളു… അല്ല ആളു പഴയത് തന്നെയാ… അല്ലേ മോളേ…

ലൈബ്രേറിയൻ പരിജയപ്പെടുത്തി

മ്മ് …കൊച്ചി പഴയ കൊച്ചിയ… പക്ഷെ ബിലാൽ പഴയ ബിലാലല്ല…. ലൈബ്രറിയനെ നോക്കി ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു അവൾ ദേവക്ക് നേരേ തിരിഞ്ഞു….

ഹേലോ സാർ … ഐ യാം സിതാര…. സിതാര ചന്ദ്രൻ ..ഫ്രം കാഞ്ഞങ്ങാട്…

സിതാര….

അവൻ മനസ്സിൽ വീണ്ടും മന്ത്രിച്ചു… അല്ല അവളപ്പോൾ എന്റെ മായ അല്ല… പക്ഷെ എന്തുകൊണ്ട് എന്റെ ഉള്ളിൽ മായയെ ഓർക്കുമ്പോൾ മുഖം അവളാകുന്നു….

ഉള്ളിലെ മാനസിക സംഘർഷം പുറത്ത് കാണിക്കാതെ നിറഞ്ഞ പുഞ്ചിരിയോടെ അവൻ പറഞ്ഞു

ദേവദത്..ഫ്രം തൃശൂർ… അവളോട് കൂടുതൽ ഒന്നും പറയാനാകാതെ അവൻ തിരിഞ്ഞ് നടന്നു….

ഈശ്വര എന്തിനെന്നോട് ഈ പരീക്ഷണം…മായയെ കാണിച്ചു തരാനല്ലേ ഞാൻ ആവശ്യപ്പെട്ടുള്ളു … എന്തിന് ഇവളെ എന്റെ ഉള്ളിൽ മായയായി പ്രതിഷ്ഠിച്ചു…

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് തന്നെ ആ മുഖം എന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു പോയി… ഇവളല്ല എന്റെ മായ എന്ന് ഞാൻ എങ്ങനെയെന്റെ മനസാക്ഷിയെ പറഞ്ഞു മനസിലാക്കും….

ഇന്നലെ മനസിൽ പതിഞ്ഞ മുഖത്തെ സ്വീകരിച്ചു മാസങ്ങൾക്ക് മുൻപ് പതിഞ്ഞ ഹൃദയത്തെ ഞാൻ ഇല്ലാതാക്കണോ… ഇല്ല എനിക്കു കഴിയില്ല….അവൻ ആകെ അസ്വസ്ഥനായി…

തിരിച്ചു സീറ്റ്‌ൽ വന്നു കണ്ണുകൾ അടച്ചിരുന്നു… കണ്ണടച്ചാൽ ആ മുഖം ആണ് അമ്പലത്തിൽ വെച്ച് ചിരിച്ച നടന്നു വരുന്ന തന്റെ മായയെ ‌… ലൈബ്രറിയിൽ വെച്ച് തന്നോട് പുഞ്ചിരിയോടെ സംസാരിക്കുന്ന അവളെ….

അവൻ കണ്ണുകൾ ശക്തിയായി തുറന്നു അപ്പോൾ കണ്ടു തനിക്കു നേരേ ചിരിച്ചുകൊണ്ടു വരുന്ന സിതാരയെ…..

അവന് ആകെ ഭ്രാന്ത്പിടിക്കുന്ന പോലെ തോന്നി

പ്രണയം ഒരാളെ ഇത്രത്തോളം നോവിക്കുമോ…

അവൾ അവന്റെ തൊട്ടടുത്തു വന്നിരുന്നു… ഒരു കൈ അകെലെ അവളുണ്ട്… അവളുടെ ശരീരത്തിൽ നിന്ന് അവനിതുവരെ ആസ്വദിക്കാത്ത ഒരു ഗന്ധം വമിക്കപെടുന്നത് അവനറിഞ്ഞു….

ഓരോ പെണ്ണിനും ഓരോ മണമാണ്…. പണ്ടെവിടെയോ കേട്ട വാക്കുകൾ അവനോർത്തു…

മുഖം ഉയർത്തി അവളെ നോക്കണം എന്ന് ഒരു വേള അവന്റെ കണ്ണുകൾ ആഗ്രഹിച്ചു…

അവൾ നിന്റെ മായ ആണ്‌… മനസിന്റെ കോണിൽ ഇരുന്ന് ആരോവീണ്ടും വീണ്ടും പറയുന്നത് പോലെ അവന് തോന്നി…

അവളോട് എന്തൊക്കെയോ ചോദിക്കാൻ അവന്റെ നാവുകൾ വെമ്പി…

ഒടുവിൽ സർവ ധൈര്യവും സംഭരിച്ചു തല ഉയർത്തിയപ്പോൾ ആണ്‌ ആ വിളി അവന്റെ കാതിൽ പതിച്ചത്….

സിത്തു..

ദേവയുടെ കണ്ണുകൾ വാതിലിൽ കൈ കെട്ടി ചിരിച്ചു നിൽക്കുന്ന സംഗീതിലേക്ക് പതിഞ്ഞു…

സംഗീതേട്ടാ…

സ്നേഹം നിറഞ്ഞ വിളിയോടെ അവനരികിൽ നിന്ന് എഴുന്നേറ്റു സഗീത്തിനരികിലേക്ക് നടന്നടുക്കുന്ന സിതാരയെ കണ്ടപ്പോൾ ദേവയുടെ ഹൃദയമൊരുവേള നിന്ന് പോയി….

വെൽകം ബാഗ് ടു അവർ കിങ്‌ഡം ഓഫ് ഹെവൻ… അവളുടെ തോളിലൂടെ കൈ ഇട്ട് സംഗീത് പറഞ്ഞു….

താങ്ക്യൂ താങ്ക്യൂ … അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകി..

ഓ ചക്കി എത്തിയപ്പോളേക്കും ചങ്കരനും എത്തീലോ… ഇനി നിന്നെ ഇവിടന്ന് പറഞ്ഞു വിടാൻ ഞങ്ങൾ കൊട്ടേഷൻ കൊടക്കണ്ടി വരുമോ സംഗീതേ…

hod രാഘവൻ സർ ന്റെ ചോദ്യത്തിൽ ഒരു ചിരി കൊടുത്ത് സംഗീത് ദേവക്ക് അരികിൽ വന്നു….

ദേവ ഇതാണ് എല്ലാരും പറഞ്ഞ മൊതല്…
സിതാര… എന്റെ വായാടി സിത്തു…

സംഗീതിന്റെ വാക്കുകൾ ദേവയുടെ മനസ്സിൽ കൊളുത്തി വലിച്ചു… അതെ അവൾ അവന്റെ പെണ്ണാണ്… വർഷങ്ങളായി അവൻ കൊണ്ട് നടക്കുന്ന അവന്റെ പ്രണയം… അവൾ എന്റെ മായ അല്ല…അവന്റെ സിതാര ആണ്…

തുടരും

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3