Friday, November 15, 2024
Novel

ദേവതാരകം : ഭാഗം 12

എഴുത്തുകാരി: പാർവതി പാറു

ഹെലോ എന്താ… ദേവ…. എങ്ങനെ ഉണ്ട് ഇപ്പൊ…. ഫോൺ എടുത്തുതും സംഗീത് ചോദിച്ചു…. കൊഴപ്പല്ല്യാ… വേദന കുറവുണ്ട്… ദേവ ഫോണും എടുത്ത് അടുക്കളയിൽ നിന്ന് ഇറങ്ങി…. താര പാത്രം കഴുകി വന്നപ്പോഴേക്കും ദേവ റൂമിൽ കയറി സംഗീത്തിനോട് സംസാരിക്കുകയായിരുന്നു… അവനോട് യാത്ര പറയാതെ അവൾ താഴേക്ക് പോയി.. സംഗീത് ദേവയോട് കുറേ സംസാരിച്ചു.. അവന്റെ സംസാരത്തിൽ തന്നോടുള്ള സ്നേഹവും കരുതലും നിറഞ്ഞിരുന്നു…. അവനെ പോലെ ഉള്ള സുഹൃത്തുക്കളെ ആണ്‌ ആവിശ്യം… അവർ എന്നും നമുക്ക് ഒരു മുതൽക്കൂട്ട് ആവുന്നു… അവനെ തനിക്ക് എന്നും വേണം… അവനെ വേദനിപ്പിക്കാൻ തനിക്ക് ആവില്ല… താരയുടെ വാക്കുകളിലും പ്രവർത്തിയിലും അവൾക്ക് തന്നോട് ഉള്ളത് സൗഹൃദത്തിൽ കവിഞ്ഞ ഒരു ബന്ധം ആണെന്ന് തോന്നുന്നുണ്ട്…

പക്ഷെ സംഗീത് താരയെ സ്നേഹിക്കുന്നുവെങ്കിൽ അവളെ അവന് നൽകേണ്ടത് തന്റെ കടമയാണ്… ആ നല്ല സുഹൃത്തിനു വേണ്ടി തന്റെ പ്രണയം ത്യജിക്കുവാൻ തനിക്ക് കഴിയണം… അപ്പോഴല്ലേ താനും ഒരു നല്ല സുഹൃത്ത് ആവുകയുള്ളൂ… ദേവ മനസ്സിൽ ഓർത്തു… അന്നത്തെ ദിവസം താര പിന്നെ ദേവയെ കാണാൻ വന്നില്ല… ഫസലും അഭിയും രാഗേഷും വന്നപ്പോൾ ദേവ അവരുമായി സംസാരിച്ചിരുന്നു… രാത്രി നോക്കിയപ്പോൾ താരയെ എന്നത്തേയും പോലെ മുറ്റത്ത് കണ്ടു… പക്ഷെ അവന് അവളുടെ അടുത്ത് പോവാൻ എന്തോ മടി തോന്നി… അവൽക്കരികിൽ നിൽക്കുമ്പോൾ ദേവക്ക് മനസ് പതറി പോവുന്ന പോലെ തോന്നും… അവളെ കാണുമ്പോൾ തന്റെ ഉള്ളിൽ പ്രണയം എന്ന വികാരം മാത്രമേ ഉണ്ടാവുന്നുള്ളൂ… സംഗീതിന്റെ മനസ്സിൽ എന്താണെന്ന് അറിയും വരെ അവളോട്‌ അകന്നു നിന്നെ പറ്റൂ…

പിറ്റേന്ന് കോളേജിൽ എത്തി ദേവ ആകെ തിരക്കിൽ ആയിരുന്നു… അവന്റെ അപകടം അറിഞ്ഞ കുട്ടികളും അദ്ധ്യാപകരും ഓക്കെ അവനെ കാണാൻ വന്നുകൊണ്ടേ ഇരുന്നു.. എല്ലാവരോടും മറുപടി പറഞ്ഞു പറഞ്ഞു അവന് മടുത്തു… വൈകുന്നേരം ഇറങ്ങാൻ നേരം ആണ്‌ അവൻ താരയെ ശെരിക്കും കണ്ടത് പോലും… മാഷേ ഇന്ന് വെള്ളിയാഴ്ച അല്ലേ.. നാട്ടിൽ പോവുന്നുണ്ടോ…. ഇല്ല… നാളെ എനിക്ക് ഹോസ്പിറ്റലിൽ പോണം.. അതോണ്ട് ഈ ആഴ്ച്ച പോണ്ടെന്ന് വെച്ചു… താനിന്ന് പോവില്ലേ.. ഇല്ല ഞാനും പോണില്ല…. അതെന്തേ… അല്ലെങ്കിൽ വീക്കെൻഡ് ആവാൻ കാത്തിരിപ്പ് ആണല്ലോ… ഒന്നും ഇല്ല… അച്ഛനും അമ്മക്കും ഏതോ കല്ല്യാണവും സൽക്കാരവും ഓക്കെ ഉണ്ട്… അവിടെ പോയാൽ ഞാനും പോണ്ടിവരും.. എനിക്ക് വയ്യ… അതോണ്ട് ഇവിടെ നിൽക്കാം എന്ന് വെച്ചു.. എല്ലാവരും പോയാൽ ഒറ്റക്ക് ആവില്ലേ…

ഒറ്റക്കല്ലല്ലോ മഷില്ലേ…. അവന്റെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞുകൊണ്ട് അവൾ നടന്നു… താരേ നീ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്… നിന്റെ കണ്ണിൽ നിന്ന് ഓടി ഒളിക്കാൻ നോക്കുമ്പോൾ നീ എന്നെ തിരഞ്ഞുവരികയാണല്ലേ…. അവനോർത്തു… അന്ന് വൈകുന്നേരം താരയും ദേവയും ഒഴിച്ച് എല്ലാവരും നാട്ടിൽ പോയി… ദേവക്ക് ഹോസ്പിറ്റലിൽ പോവാൻ വേണ്ടി അഭി തന്റെ ബൈക്ക് അവിടെ വെച്ച് ബസ്സിൽ പോയി… വൈകുന്നേരം മേല്കഴുകി അമ്മയെ ഫോൺ ചെയ്ത് ബാൽക്കണിയിൽ ഇരിക്കുമ്പോൾ ആണ്‌ ഗേറ്റ് കടന്ന് താര വരുന്നത് അവൻ കണ്ടത്. അവൻ ആദ്യമായി അവളെ കാണുമ്പോൾ ഉടുത്ത ദാവണി ആണ്‌ വേഷം… തന്റെ ഹൃദയത്തിൽ പതിഞ്ഞത് ഈ വേഷം ആയിരുന്നു… താര അപ്പൊ വീട്ടിൽ ഉണ്ടായിരുന്നില്ലേ…. ഇവൾ ഈ നേരത്ത് എവിടെ പോയതാ… ബാൽക്കണിയിൽ ദേവയെ കണ്ടതും താര ഒന്ന്‌ ചിരിച്ചു… അവൻ ഫോൺ വെച്ച് താഴേക്ക് ചെന്നു…

താൻ ഈ നേരത്ത് എവിടെ പോയതാ… അമ്പലത്തിൽ…. അതെന്ത് പറ്റി സാധാരണ രാവിലെ അല്ലേ പോവാറ് … ഇന്ന് രാവിലെ സമയം കിട്ടിയില്ല… അതാ.. അവൻ ചിരിച്ചു… മാഷേ രാത്രി ഫുഡ്‌ ഉണ്ടാക്കേണ്ട… ഞാൻ ഉണ്ടാക്കിക്കോളാം… അത്.. വേണ്ടടോ… ഞാൻ ഉണ്ടാക്കിക്കോളാം… അപ്പൊ എന്റെ പിറന്നാൾ ചോറ് ഉണ്ണാൻ എനിക്ക് ആരും ഇല്ലാതാവില്ലേ…. അവൾ മുഖം താഴ്ത്തി പറഞ്ഞു… അവന് അത് കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി… ഇന്ന് അവളുടെ പിറന്നാൾ ആയിരുന്നു… എനിക്ക് ഒരിക്കലും മറക്കാത്ത പിറന്നാൾ സമ്മാനിച്ചവളുടെ പിറന്നാൾ… താനത് അറിയാതെ പോയി… അവന് വല്ലാത്ത വേദന തോന്നി… ഞാൻ വരാം… അവളെ നോക്കാതെ മറുപടി നൽകി അവൻ മുകളിലേക്ക് പോയി… താനവളെ ഒന്ന്‌ വിഷ് ചെയ്തത് പോലും ഇല്ല… ഒരു സമ്മാനം പോലും കൊടുത്തില്ല… അവൻ വേഗം ഡ്രസ്സ്‌ മാറി ബൈക്ക് എടുത്തു പുറത്ത് പോയി… രാത്രി എട്ട് മണിയോടെ അവൻ തിരിച്ചെത്തി…

നേരേ താരയുടെ അടുത്ത് ആണ് ചെന്നത്… ബെൽ അടിച്ചു കുറച്ച് കഴിഞ്ഞപ്പോൾ അവൾ വാതിൽ തുറന്നു… ഞാൻ അടുക്കളയിൽ ആയിരുന്നു മാഷേ.. സോറി സാരമില്ല… അവൻ അകത്തു കയറി മാഷ് ഇരിക്ക്.. ഒരു അഞ്ചു മിനുട്ട്… ലേശം പണി കൂടെ ഉണ്ട്… അവൾ അകത്ത് പോയതും ദേവ ബൈക്കിൽ നിന്നും അവൻ വാങ്ങിച്ച കേക്ക് എടുത്തു കൊണ്ട് വന്ന് ടേബിളിൽ സെറ്റ് ചെയ്തു…. അവൾ അടുക്കളയിൽ നിന്ന് വന്നപ്പോൾ കേക്കിൽ കാൻഡിൽ വെക്കുന്ന ദേവയെ ആണ്‌ കണ്ടത് … അവൾക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു… ആ വാടോ വന്ന് കട്ട്‌ ചെയ്യ്… ഹാർട്ട്‌ ഷേപ്പ് ൽ ഉള്ള ഒരു ചെറിയ റെഡ്‌വെൽവെറ്റ് കേക്ക് ആയിരുന്നു അത്… അതിന്റെ മുകളിൽ… happy bday താര എന്നെഴുതി രണ്ട് സ്റ്റാറും വരച്ചിരുന്നു… അവൾ അതിലേക്ക് നോക്കി നിന്നപ്പോൾ ദേവ കത്തി എടുത്ത് അവളുടെ കൈയിൽ വെച്ച് കൊടുത്തു…

സന്തോഷത്തോടെ അവളത് മുറിച്ചു… ഒരു കഷ്ണം എടുത്ത് ദേവയുടെ വായിൽ വെച്ച് കൊടുത്തു… അവളുടെ വിരലുകൾ അവന്റെ അധരങ്ങളിൽ ആദ്യമായി സ്പർശിച്ചു… ജീവിതത്തിൽ അമ്മ അല്ലാതെ ഒരു സ്ത്രീയും അവനെ ഊട്ടിയിട്ടില്ല… അവളുടെ ആ പ്രവർത്തിയിൽ അവൻ കോരിത്തരിച്ചു…. അവനും ഒരു കഷ്ണം അവൾക്ക് നേരേ നീട്ടി… സന്തോഷത്തോടെ അവളുടെ അധരങ്ങൾ അതിനെ സ്വീകരിച്ചു… ഇനി ഭക്ഷണം കഴിക്കാം…അവൾ പറഞ്ഞു അവൾ അടുക്കളയിൽ പോയി ഓരോ വിഭവങ്ങൾ ആയി എടുത്തു കൊണ്ട് വന്നു… രണ്ടില ഇട്ടു…. അവർ പരസ്പരം എല്ലാം വിളമ്പി ഇരുന്നു… വലിയ സദ്യ ഒന്നും ഇല്ലായിരുന്നു… ചോറും സാമ്പാറും.. പയർ തോരനും… അവിയലും… പപ്പടവും… താര ഉണ്ടാക്കിയ ഭക്ഷണം ദേവ ആസ്വദിച്ച് കഴിച്ചു…. സംഗീത് അന്ന് പറഞ്ഞപോലെ അവൾക്ക് നല്ല കൈപ്പുണ്യം ഉണ്ട്… അവൻ ഓർത്തു…

ഭക്ഷണം കഴിക്കുമ്പോൾ മുഴുവൻ താര വാചാല ആയിരുന്നു…. അവളും അച്ഛനും അമ്മയും അടങ്ങുന്ന അവളുടെ ലോകത്തെ പറ്റി… അവരുടെ ആഘോഷങ്ങളെ പറ്റി… ദേവ അവൾക്ക് നല്ലൊരു കേൾവിക്കാരൻ ആയി…. ഭക്ഷണം കഴിഞ്ഞ് മേശ വൃത്തിയാക്കാനും പാത്രം അടുക്കിവെക്കാനും ഓക്കെ ദേവയും അവളെ സഹായിച്ചു… എല്ലാം തീർത്ത് ദേവ മുറ്റത്തേക്കിറങ്ങി… താരയും അവന് പുറകെ വന്നു… താര… താനെന്റെ പിറന്നാളിന് എത്ര മറക്കാൻ പറ്റാത്ത ഓർമ്മകൾ ആണ്‌ എനിക്ക് തന്നത്… പക്ഷെ എനിക്ക് അതിനു കഴിഞ്ഞില്ല… i am really sorry… അതിന് ഞാൻ തിരിച്ചു പ്രതീക്ഷിച്ചിട്ടാണ് അങ്ങനെ ചെയ്തേ എന്ന് മാഷ്ക്ക് തോന്നിയോ…. ഇല്ല…. എന്നാലും… ഒരു എന്നാലും ഇല്ല… ഇനി അത്രക്ക് വിഷമം ഉണ്ടെങ്കിൽ എന്റെ അടുത്ത പിറന്നാൾ ഒരിക്കലും മറക്കാത്തത് ആക്കിയാൽ മതി…

അവളുടെ ആ മറുപടിയിൽ ദേവ ഒന്ന്‌ ഞെട്ടി… അടുത്ത പിറന്നാളിന് നമ്മൾ ഒരുമിച്ചാവും എന്ന് എന്താ ഉറപ്പ്…. അവൻ സംശയത്തോടെ ചോദിച്ചു… എനിക്കുറപ്പുണ്ട്…. അവൾ ആകാശത്തിലേക്ക് നോക്കി പറഞ്ഞു… എനിക്കും അത് തന്നെയാണ് പെണ്ണേ ആഗ്രഹം.. ദേവ മനസ്സിൽ പറഞ്ഞു.. അവളുടെ മനസ് മറ്റെവിടെയോ ആയിരുന്നു… അത് മനസിലാക്കിയ ദേവ ബൈക്കിന്റെ അടുത്ത് പോയി അവൻ അവൾക്കായി വാങ്ങിച്ച പിറന്നാൾ സമ്മാനം എടുത്തു കൊണ്ട് വന്നു… അവൾക്ക് നേരേ നീട്ടി… പെട്ടന്ന് പോയി വാങ്ങിയത് ആണ്‌… ഇഷ്ടം ആവുമോ എന്ന് അറിയില്ല… അവൾ ആ ചെറിയ ബോക്സ്‌ തുറന്ന് നോക്കി…. നക്ഷത്രങ്ങളുടെ ആകൃതിയിലുള്ള രണ്ട് സെക്കന്റ്‌ സ്റ്റെഡ്ഡ് ആയിരുന്നു അത്… ആ ബോക്സിന്റെ മുകളിൽ താരക്ക് സ്നേഹപൂർവ്വം ദേവ എന്ന് എഴുതിയിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞു… സന്തോഷം കൊണ്ട്… ഇഷ്ടായോ… അവൻ അവൽക്കരികിലേക്ക് നിന്ന് ചോദിച്ചു… മ്മ്… ഒത്തിരി..

അവൾ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു… അവർ രണ്ടുപേർക്കും അവരുടെ കണ്ണുകളെ മോചിപ്പിക്കാൻ തോന്നിയില്ല… പിന്നെ എന്തോ ഓർത്ത് കൊണ്ട് താര അവളുടെ കണ്ണുകൾ വലിച്ചു… അപ്പോഴാണ് ദേവക്കും ബോധം വന്നത്… അവന് അവളെ നോക്കാൻ ബുദ്ധിമുട്ട് തോന്നി.. അപ്പൊ ശെരി താര ഗുഡ്‌നൈറ്റ്… അവൻ വേഗം പറഞ്ഞു നടന്നു… മാഷേ ഒന്ന്‌ നിന്നെ… അവൾ വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി . ഈ പിറന്നാൾ ഞാൻ ഒരിക്കലും മറക്കില്ല…താങ്ക്യൂ സൊ മച് … ഓ വരവ് വെച്ചിരിക്കുന്നു… അവൾ മറുപടി പറയും പോലെ തിരിച്ചു പറഞ്ഞു അവൻ നടന്നു… പിറ്റേന്ന് രാവിലെ ഹോസ്പിറ്റലിൽ പോവാൻ ഒരുങ്ങി താഴെ ചെന്നപ്പോൾ ബൈക്കിൽ ചാരി നിൽക്കുന്ന താരയെ ആണ്‌ ദേവ കണ്ടത്… എന്താ മാഷേ ഇത്… തീരെ കൃത്യനിഷ്ഠ ഇല്ല… നേരം എത്ര ആയി ഞാൻ കാത്ത് നിൽക്കുന്നു… താനെങ്ങോട്ട….

ദേവ സംശയത്തോടെ ചോദിച്ചു… ആഹാ ബെസ്റ്റ്… ഇന്ന് ഹോസ്പിറ്റലിൽ പോണ്ടേ… മറന്ന് പോയോ…. അതിന് താനെന്റെ കൂടെ വരുന്നുണ്ടോ… പിന്നെ… മുറി ഡ്രസ്സ്‌ ചെയ്യാൻ പോവുമ്പോ ബൈസ്റ്റാൻഡർ വേണ്ടേ… വേഗം വാ അവൻ ചിരിച്ചു… തന്റെ കൂടെ പോരാൻ ഉള്ള അവളുടെ തിരക്ക് കണ്ടപ്പോൾ അവന് ചിരി വന്നു… അവൻ ബൈക്ക് എടുത്തു.. ഹോസ്പിറ്റലിൽ എത്തി ദേവയെ മുറി ഡ്രസ്സ്‌ ചെയ്യാൻ കയറ്റി… ഒരു അര മണിക്കൂർ കൊണ്ട് എല്ലാം കഴിഞ്ഞു…. താര ഇനി എന്താ പരിപാടി… വീട്ടിലേക്ക് പോവല്ലേ… മാഷ്ക്ക് പോയിട്ട് തിരക്ക് ഉണ്ടോ… ഹേയ് എന്ത് തിരക്ക്… എന്ന നമുക്കൊന്ന് കറങ്ങിയാലോ… മാഷ് കോഴിക്കോട് അങ്ങാടി ശരിക്കും കണ്ടിട്ടില്ലല്ലോ… ഇല്ല… എന്ന പോവല്ലേ… ആദ്യം അവർ പോയത് പബ്ലിക് ലൈബ്രറി യിൽ ആയിരുന്നു… ദേവ അവിടെ മെമ്പർഷിപ്പ് എടുത്തു…. താര പിന്നെ 5 വർഷമായി അവിടുത്തെ മെമ്പർ ആണ്‌… അത്യാവശ്യത്തിനു വലിയ ലൈബ്രറി ആണ്‌ അത്…

നീണ്ട ഇടനാഴികളും വരാന്തകളും വിശാലമായ പൂന്തോട്ടങ്ങളും ഓക്കെ ഉള്ള ഒരിടം… ദേവയും താരയും അവിടെ മുഴുവൻ ചുറ്റിക്കണ്ടു… രാവിലത്തെ സമയം ആയത് കൊണ്ട് വലിയ തിരക്കൊന്നും ഇല്ലായിരുന്നു… കുറേ നടന്ന് ക്ഷീണിച്ചപ്പോൾ അവർ ഒരു ജനാലക്ക് അരികിൽ പോയി ഇരുന്നു… താര എന്തൊക്കെയോ ഓർത്ത് ഇരിക്കുകയാണ് എന്ന് ദേവക്ക് തോന്നി.. എന്താടോ ആലോചിക്കുന്നേ…. ഹേയ് ഞാൻ ആദ്യം ആയി സംഗീതേട്ടന്റെ കൂടെ ഇവിടെ വന്നത് ഓർത്ത് പോയി… എന്റെ വായനയിൽ ഉള്ള താല്പര്യം കണ്ട് ഏട്ടൻ ഇവടെ കൊണ്ട് വന്ന് മെമ്പർഷിപ്പ് എടുപ്പിച്ചു… പിന്നെ ആഴ്ചയിൽ ഒരു ദിവസം ഞങ്ങൾ ഇവിടെ വരും… കോളേജ് വിട്ടിട്ട്… എന്നെ പോലെത്തന്നെ സംഗീതേട്ടനും ഒരു പുസ്തക പുഴു ആയിരുന്നു…. അവൾ പറയുന്നതൊക്കെ ശ്രദ്ധയോടെ ദേവ കേട്ടുകൊണ്ടിരുന്നു… അവളുടെ ഉള്ളിൽ സംഗീത്തിനുള്ള സ്ഥാനം എത്ര വലുത് ആണെന്ന് അറിയുകയായിരുന്നു… അവിടെ നിന്ന് ഇറങ്ങിയപ്പോഴേക്കും 12 അര ആയിരുന്നു… താര തനിക്ക് വിശക്കുന്നില്ലേ..

നമുക്ക് എന്തേലും കഴിക്കാം… പിന്നെ നല്ല വിശപ്പുണ്ട്… മാഷ് റഹ്മത്തിലെ ബീഫ് ബിരിയാണി കഴിച്ചിട്ടില്ലല്ലോ.. ബിരിയാണി ന്ന് പറഞ്ഞാ അതാണ് ബിരിയാണി… അവളുടെ വർത്തമാനം കേട്ട് ദേവക്ക് ചിരി വന്നു… ശാന്തമായ അന്തരീക്ഷത്തിൽ അവൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാം എന്ന് വിചാരിച്ച അവന് തെറ്റി… നല്ല തിരക്കുള്ള ഹോട്ടൽ ആയിരുന്നു അത്… പക്ഷെ അവൾ പറഞ്ഞപോലെ ഇത്രയും രുചി ഉള്ള ബിരിയാണി അവൻ ഇതിന് മുന്നേ കഴിച്ചിട്ടില്ലായിരുന്നു… ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോൾ ഒന്നര ആയിരുന്നു… വെയിലിന്റെ ചൂട് അസഹ്യം ആയിരുന്നു… മാഷേ നല്ല വെയിലാ… ഈ നേരത്തിനി ബൈക്കിൽ കറങ്ങിയാൽ തലവേദന എടുക്കും… നമുക്ക് ഒരു പടത്തിന് കയറിയാലോ.. ഇന്നത്തെ ദിവസം തനിക്ക് വിട്ട് തന്നതല്ലേ… തീരുമാനങ്ങൾ ഓക്കെ താനെടുത്തോ… എന്നാ കോർനേഷൻ ൽ പോവാം… അതെന്തിനാ നമ്മക്ക് RP mall ൽ പോയാ പോരേ… അവൻ സംശയത്തോടെ ചോദിച്ചു.. എന്റെ മാഷേ ഈ mall ൽ ഒന്നും ഇരുന്ന് സിനിമ കണ്ടാൽ എനിക്ക് ദഹിക്കില്ല…

പടം കാണുമ്പോ അൽപ്പം കൂക്കും വിളീം ഓക്കെ വേണം അതല്ലേ രസം… അവളുടെ കുസൃതി ദേവയും ആസ്വദിക്കുക ആയിരുന്നു… അവർ തിയേറ്റർൽ എത്തിയപ്പോളേക്കും ടിക്കറ്റ് കൊടുത്ത് തുടങ്ങിയിരുന്നു… ദേവ പോയി ടിക്കറ്റ് എടുത്തു വന്നു… ഇവിടുത്തെ ഏറ്റവും പഴയ തിയേറ്ററിൽ ഒന്നാണ് ഇത്… കോഴിക്കോടിന്റെ വളർച്ച കണ്ട തിയേറ്റർ ‌… പടം കാണുമ്പോ ഇങ്ങനെ ഉള്ളിടത്ത്ന്ന് കാണണം…. അല്ലാതെ അമ്പത് ആളെ കൊള്ളുന്ന കുടുസ് മുറിയിൽ ഇരുന്നല്ല… അവൾ ദേവയോട് പറഞ്ഞു… ഓ ശെരി… ഞാൻ ഒന്നും പറഞ്ഞില്ലേ.. ദേവ അവളുടെ മുന്നിൽ കൈകൂപ്പി.. പൊറിഞ്ചു മറിയം ജോസ് എന്ന പടത്തിന് ആണ് അവർ കയറിയത്… സൗഹൃദത്തിന്റെ കഥ പറയുന്ന മനോഹരമായ സിനിമ… രണ്ട് പേരും സിനിമയിൽ ലയിച്ചു… താര അവളിൽ മറിയത്തെയും… ദേവ അവനിൽ പൊറിഞ്ചുവിനെയും കണ്ടു… സംഗീതിനെ ജോസിന്റെ സ്ഥാനത്ത് കാണാനേ ദേവക്ക് ആയുള്ളൂ…

അത് അങ്ങനെ തന്നെ ആവാൻ അവൻ മനസ് കൊണ്ട് ആശിച്ചു (പടം കണ്ടവർക്ക് കത്തും ).. ജോസ് മരിക്കുന്ന സീൻ കണ്ടപ്പോൾ താര അവളുടെ കൈ എടുത്ത് ദേവയിൽ ചേർത്ത് വെച്ചു… അവൻ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ഓരോ സീനും കഴിയും തോറും അവൾ കരയാൻ തുടങ്ങി… ദേവ അവളുടെ കൈകളിൽ പിടിച്ച് സമാധാനിപ്പിച്ചു… പൊറിഞ്ചു മരിക്കുന്നത് കണ്ടപ്പോഴേക്കും അവൾ പൊട്ടി കരയാൻ തുടങ്ങിയിരുന്നു… ദേവ ആകെ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയി… സിനിമയെക്കാളേറെ അവളുടെ കരച്ചിൽ ആണ്‌ അവനെ സങ്കടപ്പെടുത്തിയത്… സിനിമ കഴിഞ്ഞ് എല്ലാവരും എഴുനേൽക്കാൻ തുടങ്ങി… താര അപ്പോഴും തല കുമ്പിട്ട് ഇരിക്കുകയാണ്.. താരേ.. ദേവ അലിവോടെ വിളിച്ചു… അവൾ തല ഉയർത്തി… ഒരു മങ്ങിയ ചിരി ചിരിച്ചു.. അപ്പൊ ഇത്രേ ഉള്ളല്ലേ ഈ വായാടി… അത് ഒരു സിനിമ അല്ലേ… അയ്യേ അത് കണ്ടിട്ടാണോ താനിങ്ങനെ കരഞ്ഞത്… മോശം മോശം… അവളെ ഉഷാറാക്കാൻ വേണ്ടി അവൻ അവളെ കളിയാക്കി… താര ചുണ്ട് കൂർപ്പിച്ചു… പിന്നെ അവനെ നോക്കി പേടിപ്പിച്ചു എണ്ണീറ്റു… ബൈക്കിന്റെ അടുത്ത് എത്തി ദേവ കേറിയിട്ടും താര കയറാതെ നിൽക്കുന്നത് കണ്ട് അവന് സംശയം ആയി…

എന്താടോ കേറാതെ നിക്കണേ കേറണേൽ എനിക്ക് ഒരു വാക്ക് തരണം.. ബൈക്കിന്റെ മുന്നിൽ വന്ന് നിന്ന് അവൾ പറഞ്ഞു… എന്താ പറ ഞാനിന്ന് പടം കണ്ട് കരഞ്ഞ കാര്യം ആരോടും പറയരുത്… അവൾ തല താഴ്ത്തി പറഞ്ഞു. ഹഹാ.. അവൻ പൊട്ടി ചിരിച്ചു… ഇത്രേ ഉള്ളോ… പറയില്ല ട്ടോ… ഇനി കയറ്… അവൻ ചിരി അടക്കി പറഞ്ഞു… താങ്ക് യൂ എന്ന് പറഞ്ഞു അവന്റെ കവിളിൽ പിടിച്ച് വലിച്ചു അവൾ ബൈക്കിൽ കയറി.. ദേവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… ഇനി എങ്ങോട്ടാ.. അവൾ ബൈക്കിൽ കയറിയതും ദേവ ചോദിച്ചു.. അതിത്ര ചോദിക്കാൻ ഉണ്ടോ… വൈകുന്നേരം അയാൾ കോഴിക്കോട് കടപ്പുറം അല്ലാതെ വേറെ ഓപ്ഷൻ ഇല്ല… അവൻ വണ്ടി എടുത്തു.. നേരേ സൗത്ത് ബീച്ചിലേക്ക് വിട്ടു.. സമയം ആറുമണി ആവുന്നേ ഉള്ളൂ… അവൾ പറഞ്ഞത് ശെരി ആണ്‌ സന്ധ്യ സുന്ദരി ആവുന്നത് കടൽ തീരങ്ങളിൽ ആണ്… ബൈക്ക് പാർക്ക്‌ ചെയ്ത് അവർ ബീച്ചിലൂടെ നടന്നു… മാഷേ… ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നെ കളി അക്ക്വോ… ആദ്യം കാര്യം പറ.. എനിക്ക് ഐസ് ഒരതി വേണം… അടുത്തുള്ള ഉന്തുവണ്ടി യിലേക്ക് ചൂണ്ടി അവൾ കുട്ടികളെ പോലെ പറഞ്ഞു… വാങ്ങിച്ചോ..

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞതും അവൾ ഓടി.. കൊതിയോടെ ഐസ് നുണയുന്ന അവളെ അവൻ കണ്ണെടുക്കാതെ നോക്കി… പിന്നെയും അവർ നടന്നു… ഇടക്ക് താര തിരയിൽ കാലു നനക്കുന്നുണ്ടായിരുന്നു… താര നോക്കിയപ്പോൾ ദേവ എന്തോ ഓർത്ത് ചിരിക്കുന്നതാണ് കണ്ടത്… എന്താ മാഷേ ചിരിക്കണേ… ഹേയ് ഞാൻ ഇന്നത്തെ ദിവസത്തെ പറ്റി ആലോചിക്കുക ആയിരുന്നു… ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഞാൻ ഒരു പെൺകുട്ടിയെ കൂട്ടി ഇങ്ങനെ കറങ്ങുന്നത്….. അപ്പൊ മാഷ്ക്ക് ഗേൾ ഫ്രണ്ട്‌സ് ഒന്നും ഇല്ലായിരുന്നോ… ഹേയ് ഇല്ല… പൊതുവേ ഞാൻ അൽപ്പം റിസേർവ്ഡ് ടൈപ്പ് ആയതോണ്ട് പെണ്ണ് സൗഹൃദങ്ങൾ കുറവ് ആയിരുന്നു… പിന്നെ ശ്രദ്ധ മുഴുവൻ പഠിപ്പിൽ ആയിരുന്നത് കൊണ്ട് ആരേം പ്രേമിച്ചതും ഇല്ല…. ആരും ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുമില്ലേ.. അവൾ സംശയത്തോടെ ചോദിച്ചു… അങ്ങനെ ചോദിച്ചാൽ… അവൻ എന്തോ ഓർത്തുകൊണ്ട് പറഞ്ഞു… ഒരു കുട്ടി ഉണ്ടായിരുന്നു അവളുടെ പേരൊന്നും എനിക്ക് അറിയില്ല…. ഒരു ക്യാമ്പ് ൽ വെച്ച് കണ്ടതാ ..

അന്ന് എപ്പോളും എന്റെ പുറകെ ആയിരുന്നു… ഫ്രണ്ട്‌സ് ഓക്കെ പറഞ്ഞു അവൾക്ക് എന്നോട് പ്രേമം ആണെന്ന്… പക്ഷെ അവൾ നേരിട്ട് പറഞ്ഞില്ല…. ക്യാമ്പ് കഴിയുന്ന ദിവസം അവൾ വന്നു പറഞ്ഞു എന്നെ ഇഷ്ടം ആണെന്ന്.. അത് വെറും ഒരു ഇൻഫാൿച്വഷൻ ആണെന്ന് പറഞ്ഞു ഞാൻ അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു… പിന്നീട് അവളെ കണ്ടോ…. ഇല്ല… ആ കുട്ടി അതൊക്കെ മറന്നു കാണും…. ആ കുട്ടി വീണ്ടും വന്നു ഇഷ്ടം ആണെന്ന് പറഞ്ഞാൽ മാഷെന്ത് ചെയ്യും താനെന്താടോ ഈ പറയണേ… ആ കുട്ടി ഇപ്പോൾ വേറെ കല്യാണം ഒക്കെ കഴിച്ചു സുഖമായി ജീവിക്കുന്നുണ്ടാവും… എനിക്ക് ഇഷ്ടം അല്ലെന്ന് പറഞ്ഞിട്ടും എന്നെ കാത്തിരിക്കാൻ മാത്രം മണ്ടി ഒന്നും ആവില്ല ആ കുട്ടി.. അത് ശെരിയ… അവർ വീണ്ടും നടന്നു… അവളുടെ കൂടെ മനോഹരം ആയ സായാഹ്നം ആസ്വദിക്കുകയായിരുന്നു ദേവ…. താര… ആരോ പുറകിൽ നിന്ന് വിളിക്കുന്നത് കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്… കണ്ണട വെച്ച് വളരെ ഫോർമൽ ആയി ഡ്രസ്സ്‌ ചെയ്ത ഒരു സുമുഖനായ ചെറുപ്പക്കാരൻ… അറിയോ താരേ… അവൻ വീണ്ടും ചോദിച്ചു… അതെന്താ വിനുവേട്ടാ അങ്ങനെ ചോദിച്ചേ….

ദേവ സർ ഇത് വിനു ഏട്ടൻ… സോറി വിനായക്… എന്റെ സീനിയർ ആയിരുന്നു കോളേജിൽ… ആളെ മനസിലാവാതെ നിന്ന ദേവയോട് അവൾ പറഞ്ഞു… വിനുവേട്ടാ ഇത് ദേവ സർ… എന്റെ കൊള്ളീഗ് ആണ്‌… അവർ പരസ്പരം കൈ കൊടുത്തു.. താൻ കോളേജിൽ ജോയിൻ ചെയ്തുല്ലേ… വീണ്ടും പ്രിയപ്പെട്ടവരുടെ അടുത്ത് എത്തി അല്ലേ… മ്മ്മ്… അങ്ങനെ അല്ലേ വേണ്ടേ….താര ചിരിച്ചുകൊണ്ട് മറുപടി നൽകി… വിനുവേട്ടൻ sbi ൽ കേറി അല്ലേ…. Mm..സംഗീത് പറഞ്ഞതാവും അല്ലേ… അതെ… അവൾ പറഞ്ഞു… താര ഞാനിപ്പോഴും ഒന്നും വിശ്വസിക്കുന്നില്ല… അന്നും ഇന്നും നിന്നോട് എനിക്ക് തോന്നിയ ഇഷ്ടത്തിന് ഒരു കുറവും ഇല്ല…. നിനക്കിനിയും സമയം ഉണ്ട്… എന്തിനാ ഇങ്ങനെ എല്ലാവരെ കൊണ്ടും പറയിപ്പിക്കുന്നത്…. അവന്റെ വർത്തമാനത്തിന് അവൾ വെറുതേ ചിരിച്ചു കൊടുത്തു… ഇതാ നിന്റെ പ്രശ്നം… സംസാരിക്കേണ്ട സമയത്ത് ഒന്നുകിൽ കരയും അല്ലെങ്കിൽ ചിരിക്കും… അല്ലെങ്കിൽ നൂറു നാവ് ആണ്‌… ദേവക്ക് അവന്റെ വർത്തമാനം കേട്ട് ദേഷ്യം തോന്നി… താരയോട് അവൻ അത്ര സ്വാതന്ത്ര്യം എടുക്കുന്നതിൽ അവനെന്തോ താൽപര്യക്കുറവ് തോന്നി…

അവൻ പറഞ്ഞു നിർത്തിയിട്ടും താര മറുപടി പറഞ്ഞില്ല… താരേ നിനക്ക് ഒന്നും പറയാനില്ലേ… അവൻ അലിവോടെ ചോദിച്ചു… വീട്ടിൽ എല്ലാവരോടും ഞാൻ അന്വേഷിച്ചതായി പറയണം… കടലിലേക്ക് നോക്കി അവൾ പറഞ്ഞു… തിരിച്ചു മറുപടി നൽകാതെ വിനുവും നടന്നു… ദേവക്ക് താരയോട് പലതും ചോദിക്കണം എന്ന് ഉണ്ടായിരുന്നു… പക്ഷെ എങ്ങനെ ചോദിക്കണം എന്ന് അറിയാത്തത് കൊണ്ട് അവനും മൗനം പാലിച്ചു… നീണ്ട നിശബ്ദതക്ക് ശേഷം താര പറഞ്ഞു… വിനുവേട്ടൻ എന്റെ സീനിയർ ആയിരുന്നു… യൂണിയനിലും ഒരുമിച്ചായിരുന്നു…. നല്ല ഒരു സൗഹൃദം ആയിരുന്നു ഞങ്ങളുടേത്…

ഞാൻ തേർഡ് ഇയർ ൽ പഠിക്കുമ്പോൾ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു… ഞാൻ ഉടനെ തന്നെ ഇഷ്ടം അല്ല എന്ന് പറഞ്ഞു…. ഒരു ക്യാമ്പസ്‌ നേരം പോക്കായിട്ടേ വിനുവേട്ടൻ അതിനെ കണ്ടുകാണു എന്നാണ് ഞാൻ വിചാരിച്ചേ… പക്ഷെ അതങ്ങനെ അല്ലായിരുന്നു. ഇപ്പോഴും എനിക്ക് വേണ്ടി കാത്തിരിക്കുകയാണ്…. ദേവക്ക് ആകെ വല്ലായ്മ തോന്നി…. അത് മറച്ചു കൊണ്ട് അവൻ ചോദിച്ചു… താനെന്തേ അവനോട് നോ പറഞ്ഞേ….. കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞു. എനിക്ക് അന്ന് മുതലേ ഇഷ്ടം മറ്റൊരാളെ ആയിരുന്നു ‌. …. താരയുടെ വാക്കുകൾ തിരമാലകൾ പോലെ ദേവയുടെ നെഞ്ചിൽ ആഞ്ഞടിച്ചു….

തുടരും

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 8

ദേവതാരകം : ഭാഗം 9

ദേവതാരകം : ഭാഗം 10

ദേവതാരകം : ഭാഗം 11