റഷ്യയിൽ നിന്നും ക്രൂഡോയിൽ; ഇന്ത്യക്ക് ലാഭം 35000 കോടി
ഡൽഹി: റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിയതിലൂടെ ഇന്ത്യൻ കമ്പനികൾ 35000 കോടി രൂപയുടെ ലാഭമുണ്ടാക്കി. റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പിണങ്ങിയതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യ കുറഞ്ഞ നിരക്കിൽ ക്രൂഡോയിൽ വിതരണം ചെയ്തിരുന്നു.
വികസിത രാജ്യങ്ങളുടെ സമ്മർദം അവഗണിച്ചാണ് ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങിയത്. ഇതോടെ, യുദ്ധകാലത്ത് ചൈനയ്ക്ക് പിന്നിൽ റഷ്യയുടെ ഏറ്റവും വലിയ ക്രൂഡ് ഉപഭോക്താവായി ഇന്ത്യ മാറി. യുദ്ധത്തിൻ മുമ്പ് റഷ്യയിൽ നിന്ന് ആവശ്യമായ ക്രൂഡ് ഓയിലിന്‍റെ ഒരു ശതമാനം മാത്രമാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. യുദ്ധത്തെത്തുടർന്ന് ഇത് 12 ശതമാനമായി ഉയർന്നു.