Friday, January 17, 2025
HEALTHLATEST NEWS

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടി പുത്തൂർ പഞ്ചായത്തിലെ ഇലച്ചിവഴിയിൽ മുരുകേഷിന്‍റെയും ജ്യോതിയുടെയും ഒരു വയസുള്ള മകൻ ആദർശ് മരിച്ചു. മുരുകേഷിന്‍റെയും ജ്യോതിയുടെയും ഒരു വയസുള്ള കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു.

കോട്ടത്തറ ആശുപത്രിയിൽ നിന്ന് റഫറൻസ് കേസുകൾ വർദ്ധിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് കുഞ്ഞിന്‍റെ മരണം. റഫറൻസ് കേസുകൾ ഒഴിവാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.