Sunday, December 22, 2024
LATEST NEWSSPORTS

ജഡേജയുമായി ഒരു പ്രശ്നവുമില്ലെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ്

ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുമായി തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ്. ‘പോസ്റ്റുകൾ നീക്കം ചെയ്തത് ജഡേജയുടെ വ്യക്തിപരമായ കാര്യമാണ്. നമുക്കിടയിൽ ഒരു പ്രശ്നവുമില്ല. എല്ലാം ഓക്കെയാണെന്നും” പറഞ്ഞു.

മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ബന്ധം വഷളാകുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. താരവും ടീമും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജഡേജ സിഎസ്കെയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തത്. 2021, 2022 സീസണുകളിൽ നിന്നുള്ള ചിത്രങ്ങൾ താരം ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇത് പുതിയ കിംവദന്തികൾക്കും വിവാദങ്ങൾക്കും കാരണമായി.

നേരത്തെ രവീന്ദ്ര ജഡേജയും സിഎസ്കെയും സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തിരുന്നു. എല്ലാ വർഷവും മഹേന്ദ്ര സിംഗ് ധോണിക്ക് ജൻമദിനാശംസകൾ നേരുന്ന ജഡേജ ഇത്തവണ തന്‍റെ പഴയ സുഹൃത്ത് മഹിക്ക് ജൻമദിനാശംസകൾ പോലും നേർന്നിരുന്നില്ല. ജൂലൈ ഏഴിനായിരുന്നു ധോണിയുടെ ജൻമദിനം.