ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 47
എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )
നിന്റെ ഗോപച്ഛന്റെ ഭാര്യ.. നിന്റെ അമ്മയുടെ കൂട്ടുകാരി.. സ്വന്തം മകനെക്കാൾ ഏറെ നിന്നെ സ്നേഹിച്ചവർ… പക്ഷേ.. എല്ലാരും സ്വാർത്ഥരല്ലേ ലച്ചൂ… ഇടക്ക് സത്യമറിയാതെ ആണെങ്കിലും ചെറിയൊരു സ്വാർത്ഥത ഇവരും കാണിച്ചു.. കണ്ണൻ പറഞ്ഞു നിർത്തിയതും വസു അവരെ തന്നെ നോക്കി നിന്നു.. അവളുടെ ചുണ്ടുകൾ മൗനമായി അവരുടെ പേര് വിളിച്ചോതി.. മിഴികൾ നിറഞ്ഞു തൂവിയപ്പോഴും അവൾ നിശ്ചലമായി അവരെ തന്നെ നോക്കി നിന്നു.. വർഷങ്ങൾക്കു കണ്ടു മറന്ന മുഖം..
ചുളിവുകളും വെള്ളകീറിയ മുടിയിഴകളും മാത്രമാണ് മാറ്റമായി പറയാനുള്ളു. തന്നെ കണ്ട തിളക്കം ആ മിഴികളിൽ നിറഞ്ഞു നിൽക്കുന്നതായി തോന്നിയവൾക്ക്.. അവളുടെ അരികിലേക്ക് വന്ന് അവർ കൈകളിൽ പിടിച്ചു.. അവരുടെ തൊട്ടു പിറകിലായി മറ്റു മൂന്നു പേരും അങ്ങോട്ടേക്ക് വന്നു.. വീണ്ടും നിർവികാരതയോടെ അവരെ നോക്കി നില്ക്കാൻ മാത്രമേ വസുവിനായുള്ളു… മോളെ… വസൂ… എന്നെ മനസ്സിലായോ മോൾക്ക് ആ വൃദ്ധ ചോദിച്ചതും വസു അറിയാമെന്ന രീതിയിൽ തലയാട്ടി..
അനന്തൻ സർ ന്റെ അമ്മച്ചി.. ഒരിക്കൽ ഞാൻ കണ്ടിരുന്നു.. അവൾ ചിരിയോടെ പറഞ്ഞു.. പക്ഷേ.. എന്റെ മുന്നിൽ നീ വന്നിട്ടും ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ മോളെ നീ ഞങ്ങളുടെ വസു ആണെന്ന്.. നിനക്ക് വേണ്ടി അനന്തൻ അലയാത്ത ഇടങ്ങളുണ്ടായിരുന്നില്ല.. നീ ഇല്ലാതെ അവനു പറ്റില്ലായിരുന്നു.. എന്റെ ലിനിയുടെ മോളായിട്ട് കൂടി ഞാൻ നിന്നെ അറിയാതെ പോയല്ലോ.. ആനി പതം പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു.
അന്ന് മോളുടെ അച്ഛനെയും അമ്മയെയും നഷ്‌ടമായ ദിവസം ആനി പറഞ്ഞു തുടങ്ങിയതും വസുവും അവരോടൊപ്പം ആ ദിവസത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നന്ദേട്ടാ എനിക്കും ചെമ്പക പൂക്കൾ വേണം.. അനന്തന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് വസു പറഞ്ഞു.. അത് കുറച്ചു മുകളിൽ അല്ലേ സിഷ്ഠ ഞാൻ എങ്ങനാ അത് പറിച്ചു തരുന്നേ? അനന്തന്റെ മറുപടി കേട്ടതും വസു ചൊടിച്ചു കൊണ്ട് ഓടി മറഞ്ഞു.. അവൾ പോയ വഴിയെ നോക്കി അനന്തൻ മരത്തിൽ കയറി ചെമ്പക പൂക്കൾ ഇറുത്തു..
കുമ്പിളിൽ ആക്കി വീടിന്റെ മുൻവശത്ത് എത്തിയതും അച്ഛനും അമ്മയ്ക്കും ഒപ്പം കാറിൽ കയറി പോകുന്ന വസുവിനെ ആണ് കാണുന്നത്. അമ്മച്ചി സിഷ്ഠ എവിടെ പോയി..? അനന്തൻ ചോദിച്ചതും ആനി പറഞ്ഞു നിന്നോട് പിണങ്ങി സഹദേവേട്ടന്റെ നാട്ടിലോട്ട് പോയതാണ്.. നാളെയോ മറ്റന്നാളോ ആയി തിരിച്ചു വരുമായിരിക്കും.. കൈകളിൽ കരുതിയിരുന്ന ചെമ്പകപൂക്കളുടെ കുമ്പിളുമായി കാറ് പോയ വഴിയെ അവൻ നോക്കി നിന്നു.. നാട്ടിലെത്തിയിട്ടും വസുവിന് അത്ര വലിയ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല..
എങ്കിലും സുദേവിന്റെ നിർബന്ധത്തിനു വഴങ്ങി അവൾ അമ്പലത്തിലേക്ക് നടന്നു.. ആരിത് സിഷ്ഠയൊ.. എന്ന് വന്നു.. ഹരിയുടെ കൂടെ വന്ന കണ്ണൻ അവളെ കണ്ടതും തിരക്കി.. ദേ ഹരി.. നിന്റെ ഏട്ടനോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് എന്നെ സിഷ്ഠ എന്ന് വിളിക്കരുതെന്ന്.. എന്നെ എന്റെ നന്ദേട്ടൻ മാത്രം വിളിച്ചാൽ മതി അങ്ങനെ.. പിണങ്ങി പോകുന്ന വസുവിനെ നോക്കി അവർ ചിരിയോടെ നിന്നു.. നിനക്കറിയില്ലേ കണ്ണാ അവൾക്ക് അങ്ങനെ വിളിക്കുന്നത് ദേഷ്യമാണെന്ന്.. അറിയാം സുധി..
പക്ഷേ അവളെ ദേഷ്യം പിടിച്ചു കാണാൻ നല്ല ചന്തമല്ലേ.. പ്രദക്ഷിണം വെക്കുന്ന വസുവിനെ നോക്കി കണ്ണൻ പറഞ്ഞു.. വല്ലാതെ ചന്തം നോക്കണ്ട.. അവളുടെ നന്ദേട്ടൻ അറിഞ്ഞാൽ പിന്നെ നിനക്ക് നല്ല പണി കിട്ടും.. അവളെന്നു വെച്ചാൽ അവനൊരു ഭ്രാന്താണെന്ന് കേട്ടിട്ടുണ്ട്.. പുളിയുറുമ്പുള്ള ചെമ്പകമരത്തിൽ ഇവൾക്ക് വേണ്ടി കയറി പൂ പൊട്ടിച്ചു താഴെ വീണു കാലൊടിച്ച വിദ്വാനാണ്.. സുധി പറഞ്ഞു.. കേട്ടിട്ടുണ്ട്.. കഴിഞ്ഞ തവണ ഹരിയോട് വസു പറഞ്ഞിരുന്നല്ലോ.. ഹരി പറഞ്ഞു ഞാനും കേട്ടിട്ടുണ്ട് അവളുടെ നന്ദേട്ടന്റെ കഥകളെല്ലാം..
വസൂ.. നിന്റെ നന്ദേട്ടനെ എന്താ കൊണ്ടുവരാഞ്ഞേ.. വസുവിനൊപ്പം ആൽ തറയിൽ ഇരുന്ന ഹരി ചോദിച്ചു.. അതോ.. ഞങ്ങൾ തമ്മിൽ പിണങ്ങിയാർന്നു.. അല്ല ഞാൻ നന്ദേട്ടനോട് പിണങ്ങി.. വസു കുസൃതിയോടെ പറഞ്ഞു.. അപ്പോൾ ഇനി നിങ്ങൾ മിണ്ടില്ല? എനിക്കും നിന്റെ നന്ദേട്ടനെ കാണാൻ നല്ല കൊതി തോന്നുന്നു വസു.. എന്റെ നന്ദേട്ടനെ വേറെ ആരും നന്ദേട്ടാ ന്ന് വിളിക്കണത് എനിക്കിഷ്ടല്ല ഹരി.. വസു പറഞ്ഞു.. പിന്നീടൊന്നും പറയാതെ വസു നടന്നു പുറകെ തന്നെ ഹരിയും..
വീട്ടിലെത്തിയതും വസു തന്റെയും അനന്തന്റെയും ഫോട്ടോകൾ അടങ്ങിയിരുന്ന ചെറിയൊരു ആൽബം ഹരിയെ കാണിച്ചു.. അനന്തന്റെ അവളോടുള്ള വാത്സല്യവും സ്നേഹവും എല്ലാം വാ തോരാതെ വിവരിച്ചു കൊടുത്തു.. താഴേന്ന് വിളിവന്നപ്പോൾ അങ്ങോട്ടേക്ക് പോയി.. അപ്പോഴും ഹരിയുടെ കണ്ണുകൾ ആ ചിത്രങ്ങളിൽ തന്നെ ഉടക്കി നിന്നിരുന്നു.. പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങാൻ നേരം വസു ആൽബത്തിന് വേണ്ടി ഒരുപാട് തിരഞ്ഞു.. പക്ഷേ കണ്ടുകിട്ടിയില്ല.. അമ്മേ അച്ഛേ… ഞാൻ വരണില്ല.. നന്ദേട്ടനോട് പിണങ്ങിയിരിക്കുവാന്ന് പറഞ്ഞാൽ മതി.. പോകാനിറങ്ങിയ അവരോട് വസു പറഞ്ഞു..
അന്ന് യാത്ര പറഞ്ഞിറങ്ങിയതിൽ പിന്നെ അവളുടെ അമ്മയും അച്ഛനും തിരികെ വന്നില്ല.. ഗോപൻ മരണവിവരം വീട്ടിൽ അറിയിച്ചു വസുവിനെയും കൊണ്ട് ചെന്നു.. വെള്ളപുതച്ചു കിടക്കുന്ന ശരീരങ്ങൾക്ക് അരികിൽ ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ വസു ഇരുന്നു.. സംസ്കാരച്ചടങ്ങുകൾക്ക് ശേഷം ആ വീട്ടിലെ അച്ഛന്റെയും അമ്മയുടെയും മുറിയിൽ അവൾ കഴിച്ചു കൂട്ടി.. അവളുടെ മൗനം അത്രമേൽ ആഴത്തിൽ സ്പർശിച്ചത് അനന്തനെ ആയിരുന്നു.. എങ്കിലും അവളെ ഒരു ഇരുട്ടിനും വിഷാദത്തിനും വിട്ടു നൽകാതെ അനന്തൻ പൊതിഞ്ഞു പിടിച്ചിരുന്നു..
ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് അവളെ തിരികെ തറവാട്ടിലേക്ക് പറഞ്ഞയച്ചത്.. എന്നാൽ പത്താംക്ലാസ് ആയിരുന്നത് കൊണ്ട് അനന്തൻ തിരക്കിലായിരുന്നു പരീക്ഷയും മറ്റുമായി.. പരീക്ഷ കഴിഞ്ഞു വസുവിനെ തിരിച്ചു കൂട്ടി കൊണ്ടുവരാൻ ഇരുന്നപ്പോഴാണ് ഗോപൻ മരിക്കുന്നത്.. വസുവിനെ വിളിച്ചെങ്കിലും അവൾ വന്നില്ല.. കത്തുകൾ അയച്ചു മറുപടി ഇല്ലായിരുന്നു.. പിന്നീട് ആനിയെ കൂട്ടി അവളെ കാണാൻ ചെന്നു.. വീട്ടിൽ എത്തിയപ്പോഴാണ് അവൾക്ക് പറ്റിയ ആക്‌സിഡന്റിനെ പറ്റി അറിഞ്ഞത്.. ഓടി ഹോസ്പിറ്റലിൽ എത്തി..
അനന്തന്റെ കരച്ചിലും ബഹളവും കണ്ടോ എന്തോ ഹോസ്പിറ്റലിലുള്ളവർ കയറി കാണാൻ അനുമതി നൽകി.. മരിച്ചു ജീവിച്ചവൾ.. യന്ത്രങ്ങളാൽ ജീവിതം തിരിച്ചു പിടിച്ചവൾ.. അരികിലെത്തി തലയിലെ കെട്ടിൽ വിരലോടിച്ചു.. മെല്ലെ നെറ്റിയിൽ തടവി.. കാതോരം ചിലമ്പിച്ച സ്വരത്തിൽ സിഷ്ഠ എന്ന് മന്ത്രിച്ചു.. കണ്ണ് ചിമ്മി തുറന്നെങ്കിലും.. അപരിചിതനെ പോലെ വീണ്ടും നോക്കി കൊണ്ടിരുന്നു.. നോക്ക് മോളെ.. നന്ദേട്ടന്റെ കൂടെ വരുവല്ലേ.. ചെമ്പകം പൂവിട്ടു തുടങ്ങിയിട്ടുണ്ട്..
അവളോട് ചേർന്നു നിന്ന് അനന്തൻ പറഞ്ഞെങ്കിലും അവനെ തന്നെ നോക്കി അവൾ മയക്കത്തിലേക്ക് വീണു.. പുറത്തിറങ്ങിയപ്പോഴാണ് അവൻ അറിയുന്നത് എന്നെന്നേക്കുമായി അവളുടെ ഓർമ്മകൾ മരണമടഞ്ഞെന്ന്.. അച്ഛന്റെ മരണവും സിഷ്ഠയുടെ അവസ്ഥയും അവനെ പാടേ തളർത്തി.. അവൾ പൂർവ സ്ഥിതിയിൽ ആയതും ഷെയർ വാങ്ങിച്ചുകൊണ്ട് ജയനും മുത്തശ്ശനും തിരിച്ചു.. ഭർത്താവിന്റെ വിയോഗം.. സഹോദരസ്ഥാനത്തുണ്ടായിരുന്ന സഹദേവന്റെയും കൂട്ടുകാരിയുടെ മരണവും ആനിയെ തളർത്തി..
അതിലും കൂടുതലായി അവർ തളർന്നത് അനന്തന്റെ അവസ്ഥ കണ്ടിട്ടാണ്.. അവരുടെ മുന്നിൽ കുഞ്ഞായിരുന്ന അനന്തൻ ലിനിയുടെ വയറിൽ തലോടി വസുവിനെ ഉമ്മവെക്കുന്നതും.. പെൺകുട്ടി ആണെങ്കിൽ നിനക്കുള്ളതാണ് അനന്താ എന്ന് അവന്റെ നെറുകയിൽ ഉമ്മവെച്ചു കൊണ്ട് പറഞ്ഞിരുന്ന ലിനിയുടെ മുഖം മിന്നി മറഞ്ഞു.. അവരുടെ ആഗ്രഹമായിരുന്നു മക്കൾ ഒരിക്കലും ഈ വീട് വിട്ടു പോകാതിരിക്കാൻ സൗഹൃദം എന്നും നിലനിൽക്കാൻ.. അനന്തനുള്ളതാണ് വസുവെന്ന് എന്നും കളിയായും കാര്യമായും പറഞ്ഞിരുന്നത് അവർ ഓർത്തു..
അമല ബോർഡിങ്ങിൽ ആയതു കൊണ്ട് തന്നെ അവൻ മുഴുവൻ സമയവും ചെലവിട്ടത് വസുവിന്റെ കൂടെയായിരുന്നു.. ആരും അടിപതറുന്ന അവസ്ഥയിൽ നിന്നും വീണ്ടും അവർ ജീവിച്ചു തുടങ്ങി.. അനന്തൻ അമ്മച്ചിയുടെയും ചേച്ചിയുടെയും അതിജീവനം കണ്ട് തന്റെ വിഷമങ്ങൾ മറക്കാൻ ശ്രമിച്ചു.. എന്നാൽ വസു എന്നും ആ മനസ്സിൽ ഒരു നോവ് തന്നെയായിരുന്നു.. അവളെ കാണാനായി ആരോടും പറയാതെ അവൻ അവളുടെ നാട്ടിലേക്ക് വന്നു.. പക്ഷേ അവരെവിടെയാണെന്ന് തറവാട്ടിലുള്ളവർ മറച്ചു വെച്ചു.. അന്നത്തെ അവന്റെ പ്രായം വെച്ചു അന്വേഷിക്കുന്നതിനും പരിധികൾ ഉണ്ടായിരുന്നു..
പതിയെ പതിയെ സാധാരണ നിലയിലേക്ക് അവനെത്തി.. പക്ഷേ ഉള്ളിൽ നിറഞ്ഞു നിന്നതത്രയും അവളായിരുന്നു.. ആ ഓർമകളിൽ ശിഷ്ട കാലം തള്ളി നീക്കി അവൻ.. ഓർമ്മകൾ മറനീക്കി വരുന്നുണ്ടോ വസു തിരയുകയായിരുന്നു ആ മുഖം.. ചുവരിൽ നിറഞ്ഞിരിക്കുന്ന കുഞ്ഞു വസുവിന്റെ തൊട്ടടുത്ത് തോളിൽ കൈചേർത്തു നിൽക്കുന്ന പയ്യന് അനന്തന്റെ ഛായയുണ്ടോ എന്ന് തിരയുകയായിരുന്നു ആ കണ്ണുകൾ.. അമല അവളുടെ തൊട്ടരികിൽ വന്നു കൈകളിൽ കൈ ചേർത്തു കൊണ്ട് ചോദിച്ചു.. ഓർക്കുന്നുണ്ടോ എന്നെ വസു.. ഇല്ലെന്ന് തലയാട്ടിയതും പുഞ്ചിരിയോടെ അമല പറഞ്ഞു..
എങ്ങനെ ഓർക്കാനാണ് അല്ലേ.. ഞങ്ങളും നിന്നെ മറവിയ്ക്ക് വിട്ടു കൊടുത്തിരുന്നു.. ഇന്ന് വർഷങ്ങൾക്ക് ശേഷം നിന്നെ കണ്ടപ്പോൾ എന്തോ ഉള്ളിൽ സന്തോഷം മാത്രമേയുള്ളു.. നീ മറന്നെങ്കിലെന്താ.. എന്റെ മനസ്സിൽ ഇന്നും ഉണ്ട് ബോഡിങ്ങിലേക്ക് എന്നെ കാണാൻ നന്ദന്റെ കയ്യും പിടിച്ചു വരുന്ന നിന്റെ രൂപം.. അമല കണ്ണുനീർ തുടച്ചു.. ഒരു മാപ്പു പറച്ചിൽ കൊണ്ടോ ഏറ്റു പറച്ചിൽ കൊണ്ടോ നഷ്ടപെട്ട വസന്തം എനിക്ക് തിരികെ തരാൻ കഴിയില്ല.. എങ്കിലും.. ആനി അവളോട് ചേർന്നു നിന്നു പറഞ്ഞു..
എങ്കിലും മോളെന്നോട് ക്ഷമിക്കണം.. മരിച്ചു പോകുന്നിടത്തെങ്കിലും അമ്മച്ചിക്ക് സമാധാനിക്കാമല്ലോ അമ്മച്ചിയോട് മോള് പൊറുത്തെന്ന്… അവരുടെ കൈകൾ ചേർത്തു പിടിച്ചു വസു മെല്ലെ ചിരിച്ചു.. ഒരു ഏറ്റുപറച്ചിലിന്റെ സമയം കഴിഞ്ഞിരിക്കുന്നു.. അമ്മച്ചി.. അന്നത്തെ കാര്യമൊന്നും എനിക്ക് ഓർമ്മ പോലുമില്ല.. പിന്നെ ഞാൻ എന്തിനമ്മച്ചിയെ വെറുക്കണം.. വസു പറഞ്ഞു നിർത്തി.. കണ്ണുനീർ തുടച്ചവൾ കണ്ണനോട് പറഞ്ഞു.. നമുക്ക് പോകാം നന്ദൂട്ടാ.. ഇവിടെ എനിക്ക് പറ്റുന്നില്ല.. ഇനിയൊന്നും എനിക്കറിയണ്ട.. ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചോളാം.. നിൽക്ക് വസൂ..
നിനക്ക് നിന്റെ അനന്തൻ സർ നെ കാണണ്ടേ.. വസു കണ്ണുകൾ ഉയർത്തി അവനെ നോക്കി.. പിന്നെ അമലയോടൊപ്പം നിന്നിരുന്ന മിഥുനയെയും മാളവികയെയും നോക്കി.. വേണ്ടാ.. ഭൂതകാലം മരിച്ചവൾക്ക് എന്ത് കളിക്കൂട്ടുകാരൻ.. എന്റെ ഓർമയിൽ ഇച്ചേട്ടനും നന്ദൂട്ടനും ഹരിയും മാത്രേമേയുള്ളു.. പിന്നെ ഹരി വിലക്കിയതുകൊണ്ട് മാത്രം ഞാൻ കൂട്ട് കൂടാതെ പോയ എന്റെ അന്നമ്മയും.. നിങ്ങള് മതി എനിക്ക് ഇനിയുള്ള കാലം മുഴുവൻ.. കണ്ണനോട് ചേർന്നു നിന്നവൾ കരഞ്ഞു.. അവളെ ആശ്വസിപ്പിക്കാൻ അവൻ കൈകളുയർത്തി..
പിന്നെ അത് തനിയെ താഴ്ത്തി.. ലച്ചൂ.. എനിക്ക് വേണ്ടി ഒന്ന് ക്ഷമിക്ക്.. കുറച്ചു സമയം.. കുറച്ചു സമയം തന്നൂടെ.. പിന്നീട് ഒന്നും പറയാതെ മുറിയുടെ ചുമർ നീക്കി.. ഒരു ശബ്ദത്തോടെ അത് നീങ്ങിയപ്പോൾ അതിനോട് ചേർന്നുള്ള മുറിയിലേക്ക് നോട്ടമെത്തി. മുറിയുടെ അകത്തു നിന്നും പുറത്തേക്ക് ഒരാൾ ഇറങ്ങി വന്നു പത്തിരുപത്തിയാറു വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ.. വസു കണ്ണെടുക്കാതെ അവനെ നോക്കി നിന്നു.. അനന്തന്റെ മോനാണ് അവളുടെ നോട്ടം കണ്ടതും ആനി പറഞ്ഞു.. വസുമ്മാ..
അവളുടെ മുന്നിൽ വന്നു നിന്നവൻ വിളിച്ചു.. അനുവും നിവിയും മനുവും ആകെ അമ്പരപ്പോടെ അവനെ നോക്കി.. കുഞ്ഞാ.. അവന്റെ കവിളിൽ തലോടി വസു പുഞ്ചിരിച്ചു.. അച്ഛൻ മയക്കത്തിലാണ് കണ്ണനെ നോക്കി അവൻ പറഞ്ഞു.. അവരെ നോക്കി ചിരിച്ചു കൊണ്ട് കണ്ണൻ ആ മുറിക്കുള്ളിലേക്ക് കയറി.. മയങ്ങുന്ന രൂപത്തിന്റെ അരികിൽ എത്തി അവൻ വിളിച്ചു.. അപ്പോഴും ആ മുറിയിൽ ഈരടികൾ കേട്ടുകൊണ്ടിരുന്നു.. ഒരു വിളിക്കായ് കാതോർക്കാം.. മിഴിയടക്കുമ്പോൾ മറുവിളിക്കായി ഞാൻ പോരാം.. ഉയിര് പൊള്ളുമ്പോൾ.. അതിരുകൾക്കകലെ പാറാം കിളികളെപോലെ പുലരുമോ സ്നേഹം.. നാളെ തെളിയുമോ മാനം.. ഇനിയുമുള്ളൊരു ജന്മം നീ കൂട്ടായ് വരുമോ..
കണ്ണന്റെ വിളി കേട്ടതും അവൻ മയക്കത്തിൽ നിന്നും ഉണർന്നു.. അവിടെ കൂടിയ എല്ലാവരും നോക്കി കാണുകയായിരുന്നു അനന്തനെ.. വസു ആകെ തരിച്ചു നിന്നു.. ഒരു കൈപിടിക്കായി അവൾ അടുത്ത് കണ്ട ടേബിളിൽ കയ്യമർത്തി.. എന്നാൽ ടേബിളിൽ നിന്നും താഴേക്ക് വീണ പുസ്തകങ്ങളിൽ അവളുടെ ശ്രദ്ധയെത്തി.. കണ്ണുകൾ പെയ്തു കൊണ്ടിരുന്നു.. ഓടി ആ മുറിയുടെ മുന്നിൽ എത്തിയതും അവിടെ ഇരിക്കുന്ന ആളെ കണ്ടു… ആ മുറിയിലാകമാനം കണ്ണോടിച്ചവൾ തളർന്നു വീണു.. വീഴുന്നതിനു മുൻപ് അവളെ ഒരു കൈകൾ താങ്ങിയിരുന്നു..
ചെമ്പകം പൂക്കും… കാത്തിരിക്കാം..