Saturday, January 18, 2025
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 34

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

അവളെ മുറുകെ പുണർന്നുകൊണ്ട് കണ്ണൻ നെറുകയിൽ ഉമ്മവെക്കാനാഞ്ഞതും വസു അവനെ തടഞ്ഞു കൊണ്ട് പുറകോട്ടാഞ്ഞു.. ആഞ്ഞതിന്റെ ശക്തിയിൽ അവളുടെ കൈകൾ പിന്നിലിരുന്നിരുന്ന മേശയിൽ തട്ടി പുസ്തകങ്ങൾ താഴെ വീണു… നന്ദൂട്ടന് ഞാൻ ചേരില്ല… ആരോരും ഇല്ലാത്തവളല്ലേ ഞാൻ… വേണ്ടാ നന്ദൂട്ടാ… ഇത് ശരിയാവില്ല.. വസു അവന് മുഖം കൊടുക്കാതെ പറഞ്ഞു തിരിഞ്ഞതും കാണുന്നത് താഴെ വീണു കിടക്കുന്ന പുസ്തകങ്ങളാണ്… വീണ് കിടന്ന പുസ്തകങ്ങൾ പെറുക്കാനായി കുനിഞ്ഞിരുന്നു… ഞാൻ.. ശരിയാക്കിക്കോളാം… കണ്ണൻ പറഞ്ഞു..

എന്നാൽ അവന്റെ വാക്കുകൾക്ക് വസു ചെവികൊടുത്തില്ല… അത് സാരമില്ല.. ഞാൻ ചെയ്‌തോളാം.. അത്രയും പറഞ്ഞവൾ പുസ്തകങ്ങൾ ഓരോന്നായി കയ്യിലെടുത്തു.. ചിതറികിടക്കുന്ന പേപ്പർ കഷ്ണങ്ങളിൽ കണ്ണുകളുടക്കിയതും ഒരു നിമിഷം നിർജീവമായിരുന്നു.. പിന്നീടത് കയ്യിലെടുത്തു… ഇത്… ഇത് ഞാൻ എന്റെ നന്ദന് എഴുതിയ കുറിപ്പുകളാണല്ലോ? ആ കത്തുകൾ തന്റെ നെഞ്ചോടണച്ചു പിടിച്ചവൾ പറഞ്ഞു.. ഇതെങ്ങനെ നന്ദൂട്ടന്റെ കയ്യിൽ വന്നു.. എനിക്കറിയണം.. പറ നന്ദൂട്ടാ… നന്ദൂട്ടനറിയോ ന്റെ നന്ദനെ… അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് വസു ചോദിച്ചു.. അതോ എനിക്ക്… എനിക്കാ കത്തുകൾ എഴുതിയതിനി നന്ദൂട്ടനാണോ? പറയാൻ…

അവളുടെ സ്വരം ആജ്ഞയായുണർന്നതും കണ്ണൻ ഒന്നും പറയാതെ അവളെ തന്നോട് ചേർത്തു പിടിച്ചു… മൃദുവായി അവളുടെ കാതിൽ വിളിച്ചു. ന്റെ ലച്ചൂട്ടി ഈ നന്ദൂട്ടനെ കേൾക്കാമോ? കേൾക്കാമെന്നോ കേൾക്കില്ലെന്നോ പറയാതെ വസു കണ്ണനെ തന്നെ നോക്കി നിന്നു.. കണ്ണടച്ച് ദീർഘമായി നിശ്വസിച്ചു കൊണ്ട് കണ്ണൻ പറഞ്ഞു തുടങ്ങി.. കുറെ കാലത്തിനിപ്പുറം ഞാൻ തിരിച്ചു വന്നത് നിനക്ക് വേണ്ടിയിട്ടായിരുന്നു.. അന്ന് അവിചാരിതമായിട്ടാണ് നിനക്കുള്ള പുസ്തകം എന്റെ കയ്യിൽ കിട്ടിയത്… അങ്ങനെ ഞാൻ അതിൽ കുറിപ്പുകൾ വെച്ചു തുടങ്ങി… നേരിട്ട് വരാൻ എന്തോ ഒരു ഉൾഭയം..

അഥവാ നീ പറഞ്ഞാലോ നന്ദൂട്ടനെ അങ്ങനെ കണ്ടിട്ടില്ലെന്ന്.. നിന്നെ ഞാൻ എന്നുമുതലാണ് പ്രണയിക്കാൻ തുടങ്ങിയതെന്ന് എനിക്ക് പോലും അറിയില്ല… പക്ഷേ… ഇവിടെ നിന്ന് വിട്ടു നിന്ന നാളുകളത്രയും ഞാൻ നിന്നെ കുറിച്ചു മാത്രമായിരുന്നു ഓർത്തത്.. നീ എന്നെ മറന്നു കാണുമോ ഓർക്കുന്നുണ്ടോ എന്നെല്ലാം.. തിരികെ വന്ന എനിക്ക് പറയാനുണ്ടായിരുന്നു.. കഴിഞ്ഞ എട്ട് വർഷമായി എന്റെ മനസിന്റെ കോണിൽ ഞാൻ മറച്ചു വെച്ച പ്രണയം.. നിന്നെ ഞാൻ പ്രണയിക്കുന്നു അഥവാ പ്രണയിച്ചിരുന്നു എന്നറിയുമ്പോൾ അത്ഭുതത്തോടെ പുഞ്ചിരിക്കുമെന്ന് കരുതി ഞാൻ… പക്ഷേ…

നിന്റെ കണ്ണിൽ എന്നും പതിഞ്ഞത് അനന്തൻ മാത്രമായിരുന്നു… എന്റെ കത്തുകൾ ഹരി വഴിയാണ് ഞാൻ ആ പുസ്തകങ്ങളിൽ എത്തിച്ചിരുന്നത്… പക്ഷേ നിന്നെ മറഞ്ഞു നിന്നു നോക്കിയിരുന്ന ഞാൻ ഒരിക്കൽപോലും എന്നെ തിരയുമ്പോൾ നിന്റെ കണ്ണിൽ പ്രണയം കണ്ടിരുന്നില്ല… മറിച്ചു ഭയമോ ദേഷ്യമോ എന്തൊക്കെയോ ആണ് ഞാൻ കണ്ടതത്രയും… അതെനിക്ക് മനസിലാക്കാൻ കഴിയും… പിന്നെ നീയെന്നെ ഒരിക്കലും സംശയിക്കില്ലെന്നും എനിക്കറിയാം കാരണം മറ്റാരേക്കാളും നിനക്ക് എന്റെ കയ്യെഴുത്തു അറിയാം.. നീ അത് ഞാൻ ആണെന്ന് കണ്ടുപിടിക്കരുത് എന്ന വാശിയിലാണ് ഞാൻ വേറെ രീതിയിൽ കയ്യെഴുത്തു മാറ്റി എഴുതിയത് പോലും…

ഒടുക്കം കത്തുകളൊക്കെയായി മുന്നിൽ വരുമ്പോൾ നീ അത്ഭുതപെടുന്നതും.. വിടർന്നു നിൽക്കുന്ന നിന്റെ കണ്ണിൽ എന്നോടുള്ള പ്രണയം വിടരുന്നതും കാണാൻ കാത്തു നിന്ന ഞാൻ കാണുന്നത് മറ്റൊരാളെ പ്രണയത്തോടെ നോക്കുന്ന നിന്നെയാണ്… തകർന്നു പോയി ഞാൻ… അന്ന് ആ മഴയുള്ള ദിവസം അനന്തന്റെ കൈകളിൽ നീ സുരക്ഷിതത്വം അനുഭവിച്ചുകൊണ്ടവനെ പ്രണയത്തോടെ നോക്കിയപ്പോൾ കാഴ്ചക്കാരനായി ഞാനും ഉണ്ടായിരുന്നു…

ഹരിയുടെ ചോദ്യങ്ങൾക്കുമുന്നിൽ നീ പതറിയത് സത്യങ്ങൾ അറിഞ്ഞുവെച്ചവൾ ചോദിച്ചപ്പോൾ ഒന്നുമറിയാതെ ഉത്തരങ്ങളില്ലാതെ നീ നിന്റെ പ്രണയത്തെ വിശ്വാസത്തെ മുറുകെ പിടിച്ചത്.. ഞാനും… ഞാനും വിശ്വസിച്ചിരുന്നു ലച്ചു.. എന്റെ പ്രണയത്തെ… പക്ഷേ തോൽവികൾ ഏറ്റുവാങ്ങി ഒടുക്കം ഞാൻ കോമാളിയായത് എന്നാണ് എന്നറിയുമോ നിനക്ക്? നിന്നെ എന്റേതാക്കാൻ അവസാന ശ്രമമെന്നോണം ഓടിവന്ന ഞാൻ കാണുന്നത് അനന്തനെ പുണർന്നു നിൽക്കുന്ന നിന്നെയാണ്… തിരികെ ഒന്നും പറയാതെ നിന്റെ ജീവിതത്തിൽ നിന്നും മടങ്ങാൻ ഞാൻ തീരുമാനിച്ചു.. പക്ഷേ…

അപ്പോഴും എവിടെയോ… എവിടെയോ ഒരു പ്രതീക്ഷയുടെ ഇത്തിരിവെട്ടം ഞാൻ കണ്ടിരുന്നു.. മിഥു വുഡ്ബി ആണെന്ന് പറഞ്ഞു അനന്തന്റെ ഫോട്ടോ അയച്ചതും അവളുടെ ഏറെ നാളത്തെ പ്രണയം സഫലീകരിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴും ഞാൻ വേദനിച്ചത് അത്രയും നിന്നെ ഓർത്തായിരുന്നു.. ലച്ചൂ… എന്റെ ലെച്ചുവിനിത് എങ്ങനെ സഹിക്കാൻ കഴിയും എന്നോർത്ത്.. ഈ പ്രതിസന്ധി നീ എങ്ങനെ തരണം ചെയ്യുമെന്നോർത്ത് എത്രത്തോളം വേദനിച്ചിട്ടുണ്ട് ഞാൻ എന്ന് നിനക്കറിയോ?

അന്നാ വിവാഹ ദിവസം സർവ്വവും നഷ്ട്ടപെട്ടവാളെ പോലെ നീ അവിടെ നിന്നിറങ്ങിയപ്പോൾ എന്തോ കൂടെ ഞാനും ഉണ്ടായിരുന്നു… ബോധമറ്റ് എന്റെ കൈകളിലേക്ക് വീണു കൊണ്ട് നീ എന്നെ വിളിച്ചില്ലേ നന്ദൂട്ടാ… ന്ന്.. എന്നെ വിളിച്ചുകൊണ്ട് ന്റെ നന്ദൻ എന്ന് നീ അനന്തനെ അഭിസംബോധന ചെയ്തപ്പോഴും .. ഞാൻ തകർന്നില്ല.. പകരം നീ എന്നെ വെറുത്തിട്ടില്ലല്ലോ എന്ന സമാധാനമായിരുന്നു എനിക്ക്.. പിന്നീടുള്ള ദിവസങ്ങളിൽ അത്രയും നീ ഇരുട്ടിനെ പ്രണയിച്ചപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു അനന്തൻ നിനക്കാരായിരുന്നെന്ന്.. നിന്നെ തിരികെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഞാൻ വീണ്ടും തീരുമാനിച്ചു..

പക്ഷേ എന്റെ പ്രതീക്ഷകൾ അസ്തമിച്ചതത്രയും അനന്തന് വേണ്ടി നീ നിന്റെ ജീവൻ പോലും ബലിയർപ്പിക്കാൻ തയ്യാറായപ്പോഴായിരുന്നു… തോറ്റു പോയി നിന്റെ പ്രണയത്തിനു മുന്നിൽ ഞാൻ… മാപ്പ്… നിന്നെ പറഞ്ഞു പറ്റിച്ചതിന്.. എല്ലാം ഒളിച്ചു വെച്ചതിന്.. അത്രയും പറഞ്ഞവൻ തലതാഴ്ത്തിയിരുന്നു… കണ്ണൻ പറഞ്ഞത് എല്ലാം കേട്ടവൾ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു… എന്റെ… എന്റെ നന്ദൻ…. എന്തിനാ എന്നെ പറ്റിച്ചത്? ഞാൻ എന്ത് തെറ്റ് ചെയ്തു? ഒരിക്കലെങ്കിലും എന്നോട് നേരിട്ടൊന്ന് സംസാരിച്ചൂടായിരുന്നോ? അനന്തനോടുള്ള പ്രണയം എന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നപ്പോഴെങ്കിലും ഒന്ന് പറയാമായിരുന്നു..

എനിക്കിത് സഹിക്കാൻ കഴിയുന്നില്ലല്ലോ… ഞാൻ… ഞാൻ മാത്രമാണ് കോമാളിയായത്… എ ജോക്കർ അല്ലേ.. പക്ഷേ… ആ കത്തുകൾ ഇല്ലായിരുന്നെങ്കിലും ഞാൻ അനന്തനെ പ്രണയിച്ചേനെ… നന്ദൂട്ടാ.. പേരറിയാത്ത എന്തോ ഒന്ന്… ഏതോ ഒരു മുൻജന്മബന്ധനം.. അതാണ് എനിക്ക് അദ്ദേഹത്തോട് തോന്നിയിരുന്നത്.. പക്ഷേ അവകാശി ഉള്ള ഒന്നാണെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ എന്റെ ഉള്ളിൽ തന്നെ ഞാൻ അത് കുഴിച്ചുമൂടിയേനെ.. എന്റെ നന്ദനായി ഞാൻ അന്നും ഇന്നും കണ്ടത് അനന്തൻ സർ നെയാണ്… അത് മാറി… നന്ദൂട്ടനെ പ്രതിഷ്ഠിക്കാൻ എനിക്ക് കഴിയില്ലെന്ന് തോന്നുന്നു.. ലച്ചൂ…

ഞാൻ ഒന്ന് പറഞ്ഞോട്ടെ… പക്ഷേ അന്ന് ആത്മാർത്ഥമായി തന്നെയാണ് ഞാൻ പറഞ്ഞത് ഹരിക്ക് വേണ്ടി മാത്രമാണ് ഞാൻ നിന്നെ വിവാഹം കഴിച്ചതും… നിന്റെ മറ്റൊരുകാര്യങ്ങളിലും ഞാൻ ഇടപെടാതിരുന്നതും അതുകൊണ്ട് മാത്രമാണ്… എനിക്ക്… എനിക്കും അറിയാം പ്രണയനഷ്ട്ടത്തിന്റെ വേദന… നിന്നോളം ഇല്ലെങ്കിലും നിന്റെ കണ്ണിൽ അനന്തനെ മാത്രം കണ്ടിരുന്ന നാളുകളിൽ അത്രയും ഞാനും അതനുഭവിച്ചിരുന്നു പെണ്ണേ… നിനക്കെന്നോട് ക്ഷമിക്കാൻ…. ഈ ജന്മം നിനക്ക് കഴിയുമോ? ഈ ജന്മം മാത്രം മതി…. ഞാൻ അത് മാത്രമേ നിന്നോട് ചോദിക്കുന്നുള്ളു… എന്തെങ്കിലും ഒന്ന് പറ ലച്ചൂ…

മൗനമായി ചുവരിൽ തല ചേർത്തു വെച്ചു കണ്ണീർ വാർക്കുന്ന വസുവിനോട് കണ്ണൻ പറഞ്ഞു… എനിക്ക്… എനിക്കൊന്ന് തനിച്ചിരിക്കണം… എനിക്കിനി നന്ദൂട്ടനെ കാണണ്ട… അത്രയും പറഞ്ഞവൾ മുഖം വെട്ടിച്ചു… അവളുടെ മുൻപിൽ മുട്ട് കുത്തിയിരുന്ന് കൊണ്ട് കണ്ണൻ ആ കാലുകളിൽ തൊട്ടതും വസു കാലുകൾ പിൻവലിച്ചു… ക്ഷമിക്കെടി…. നീ ക്ഷമിക്കാതെ ഞാൻ ഇനി ഇങ്ങോട്ട് വരില്ല.. അത്രയും പറഞ്ഞു കൊണ്ട് കണ്ണൻ പുറത്തിറങ്ങിയതും കണ്ടു അവരുടെ മുറിയിൽ നിൽക്കുന്ന സുദേവിനെയും ഹരിയേയും… മുഖം കണ്ടപ്പോഴേ കണ്ണന് മനസ്സിലായിരുന്നു അവർ വന്നിട്ട് കുറെ നേരമായി എന്ന്…

അവരെ മറികടന്ന് പോകാനഞ്ഞതും ഹരി വിളിച്ചു… ഏട്ടാ… ഞങ്ങൾ… അറിഞ്ഞു… കള്ളം പറഞ്ഞതാണല്ലേ… ഈ പറഞ്ഞ കള്ളം കൊണ്ട് നിങ്ങൾ എന്ത് നേടി? ഒരിക്കൽ… ഒരിക്കൽ ഇതാലോചിച്ചു പരിതപിക്കാനിടവരരുത് ഇനി .. ഒരിക്കലും തിരുത്താനാകാത്ത കള്ളമായി പോയി ഇത്… പറ്റുമെങ്കിൽ നിങ്ങളുടെ ഭാവിയുടെ ചുഴിയിൽ പെട്ട് എരിഞ്ഞു തീർന്നു പോയ രണ്ടുപേരുണ്ട്… വേണ്ടാ… ഞാൻ ഒന്നും പറയുന്നില്ല… തോറ്റ് പോയി ഞാനും… അനിയത്തിയും സുഹൃത്തും പറഞ്ഞു പറ്റിക്കുമെന്ന് കരുതാൻ എനിക്ക് കഴിഞ്ഞില്ല… നീ ക്ഷമിക്കടാ…. സുദേവ് പറഞ്ഞൊപ്പിച്ചു… ക്ഷമ…

അത്രയും പറഞ്ഞു കണ്ണൻ പുറത്തേക്ക് പോയി… കരഞ്ഞിരിക്കുന്ന വസൂനെ ഒന്ന് എത്തി നോക്കിയ ശേഷം അവരും പിൻവാങ്ങി.. കാർ പുറത്തേക്ക് പോകുന്ന ശബ്‌ദം കേട്ടതും വസു എഴുന്നേറ്റ് ജനലോരം ചെന്ന് എത്തി നോക്കി… അകന്നു പോകുന്ന കാറിനെ നോക്കി മിഴിനീർ പെയ്തു കൊണ്ടിരുന്നു.. കണ്ണൻ പറഞ്ഞ വാക്കുകൾ ഓർത്തോർത്തു വസു കിടന്നു… അത്രേം നൊന്തോ… ഹൃദയം മുറിഞ്ഞൊ നന്ദൂട്ടാ… എനിക്ക്… എനിക്ക് സിഷ്ഠയാവണ്ട… പക്ഷേ ഇനി ലെച്ചുവാകാൻ കഴിയുമോ എന്നും അറിയില്ല… ക്ഷമിക്ക് നന്ദൂട്ടാ…

എന്നോട് ക്ഷമിക്ക്.. കണ്ണൻ പറഞ്ഞ വാക്കുകൾ ഓർത്തോർത്തു എപ്പോഴോ നിദ്രയെ പുൽകി… ഇടക്ക് ഞെട്ടിയുണർന്നതും മുറിയിലേക്ക് ചെന്ന് കണ്ണനെത്തിയോ എന്ന് നോക്കി വന്നില്ലെന്ന് കണ്ടതും ഫോണെടുത്തു വിളിക്കാൻ ശ്രമിച്ചു.. പക്ഷേ പിന്നീട് എന്തോ ഓർത്തെന്നപോലെ ആ ഉദ്യമം ഉപേക്ഷിച്ചു… കണ്ണനെ ഓർത്തങ്ങനെ കിടന്നു… മേശയുടെ മുകളിൽ ഇരുന്നിരുന്ന അവന്റെ ഫോട്ടോ കയ്യിലെടുത്തു ചോദിച്ചു.. എന്റെ നന്ദനാണോ?? അറിഞ്ഞില്ലല്ലോ ഞാൻ… എനിക്ക് പറ്റണില്ലല്ലോ ദൈവമേ…

അനന്തന് പകരം ഹരിനന്ദ് നെ നന്ദനായി കാണാൻ… ഇനിയും പരീക്ഷിച്ചു മതിയായില്ലേ കണ്ണാ എന്നെ… വസു ഉള്ളിൽ കേണു കൊണ്ടിരുന്നു… കണ്ണനെ കാണാഞ്ഞതും വസുവിനെ പിന്നെ ഉറക്കം കടാക്ഷിച്ചതേയില്ല .. പുലർച്ചെ എപ്പോഴോ ഒന്ന് മയങ്ങി… പിന്നീട് കണ്ണുതുറന്ന് പുറത്തേക്കിറങ്ങിയതും.. നേരം വെളുത്തിരുന്നു.. താഴേക്ക് ഇറങ്ങിയതും ധൃതിയിൽ തിരക്കിട്ട് പോകുന്ന മാധവ് നെയും സുജയെയും ആണ് കാണുന്നത്… അവളെ കണ്ടിട്ടും കാണാത്തമട്ടിൽ ഇറങ്ങി പോകുന്ന ഹരിയെ കണ്ടതും എന്താണെന്ന് മനസിലാകാതെ നോക്കി നിന്നു..

ഞങ്ങൾ ഹോസ്പിറ്റൽ വരെ പോകുവാണ് സുദേവ് അവളുടെ അരികിലേക്ക് വന്ന് പറഞ്ഞു.. ദേവേട്ടൻ എന്ത് നോക്കി നിൽക്കുവാ വരുന്നുണ്ടോ? ഹരിയുടെ ചോദ്യം കേട്ടതും സുദേവ് വേഗം തന്നെ ഇറങ്ങി.. തിരിഞ്ഞകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് കറന്റ് വന്നതും ഹാളിൽ ടിവി ഓൺ ആയതും… ന്യൂസ് ചാനലിലേക്ക് നോക്കിയ വസു തറഞ്ഞു നിന്നു… പുറത്തേക്ക് ഇറങ്ങിയോടിയപ്പോൾ കണ്ടു കാർ തിരിച്ചിടുന്ന സുദേവിനെ.. കാത്തിരിക്കാം..ചെമ്പകം പൂക്കും യാമങ്ങൾക്കായി ❤️🌸

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 33