Saturday, January 18, 2025
LATEST NEWSSPORTS

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റ്

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിച്ചു. മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകനായ സാഹചര്യത്തിലാണ് പണ്ഡിറ്റിന്‍റെ നിയമനം. ചന്ദ്രകാന്ത് പണ്ഡിറ്റിന്‍റെ നിയമനം കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പരിശീലകരിൽ ഒരാളായ ചന്ദ്രകാന്ത് പണ്ഡിറ്റ് 2018 ലും 2019 ലും വിദർഭയെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചു. കഴിഞ്ഞ സീസണിൽ മധ്യപ്രദേശ് കിരീടം നേടിയപ്പോൾ ചന്ദ്രകാന്ത് പണ്ഡിറ്റായിരുന്നു പരിശീലകൻ. ആഭ്യന്തര ക്രിക്കറ്റിൽ പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ ആറാമത്തെ കിരീടമായിരുന്നു അത്. കരുത്തരായ മുംബൈ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.