Wednesday, January 22, 2025
GULFLATEST NEWS

ബിജെപി പ്രസ്താവന മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത് മസ്‌കത്തിലെ ഇന്ത്യന്‍ എംബസി

മസ്‌കത്ത്: പ്രവാചകനെതിരെ ബിജെപി വക്താക്കൾ നടത്തിയ പരാമർശത്തിൽ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പുറത്തിറക്കിയ പ്രസ്താവന മസ്‌കത്തിലെ ഇന്ത്യന്‍ എംബസി വഴി വിതരണം ചെയ്ത സംഭവം വിവാദമാകുന്നു. ഇന്ത്യന്‍ എംബസി കമ്യൂണിക്കേഷന്‍ സെക്രട്ടറിയുടെ മെയിലിലൂടെയാണ് കത്ത് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. ബിജെപി വക്താക്കൾ പ്രവാചകനെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുണ് സിംഗ് പുറത്തിറക്കിയ പ്രസ്താവനയാണ് മസ്കറ്റിലെ ഇന്ത്യൻ എംബസി വഴി പ്രചരിച്ചത്. ഇന്ത്യൻ എംബസിയുടെ കമ്മ്യൂണിക്കേഷൻ സെക്രട്ടറിയുടെ ഇ-മെയിൽ വഴിയാണ് കത്ത് ഒമാനിലെ മാധ്യമങ്ങൾക്ക് കൈമാറിയത്. ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകൻറെ ട്വീറ്റ് എംബസി റീട്വീറ്റ് ചെയ്യുകയും ചെയ്തു.

ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്കെതിരെയാണ് ബി.ജെ.പിയെന്നായിരുന്നു പ്രസ്താവനയുടെ ഉള്ളടക്കം.

എന്നാൽ സംഭവത്തിൽ വിമർശനവുമായി ശശി തരൂർ എംപി രംഗത്തെത്തി. കേന്ദ്ര സർക്കാരും ഒരു രാഷ്ട്രീയ പാർട്ടിയും തമ്മിലുള്ള വ്യത്യാസം എംബസി ഉദ്യോഗസ്ഥർ മനസിലാക്കണമെന്നും തരൂർ പറഞ്ഞു.