സ്വര്‍ണത്തിന് ഇ-വേ ബിൽ നിര്‍ബന്ധമാക്കിയേക്കും
ഇ-വേ ബിൽ സംസ്ഥാനങ്ങൾക്കുള്ളിൽ സ്വർണ്ണമോ വിലയേറിയ ലോഹങ്ങളോ കൊണ്ടുപോകുന്നതിന് നിർബന്ധമാക്കാൻ സാധ്യത. നികുതി വെട്ടിപ്പും കള്ളക്കടത്തും തടയാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം പരിഗണിച്ചേക്കുമെന്നാണ് വിവരം. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം നേരത്തെ ജിഎസ്ടി കൗണ്‍സിലിന് ഇക്കാര്യം ശുപാർശ ചെയ്തിരുന്നു.
രണ്ട് ലക്ഷം രൂപയിൽ കൂടുതൽ വിലവരുന്ന സ്വർണ്ണം കൊണ്ടുപോകുന്നതിനാകും ഇ-വേ ബിൽ നിര്‍ബന്ധമാക്കുക. എന്നിരുന്നാലും, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിച്ചേക്കും.