Wednesday, January 22, 2025
Novel

അസുരന്റെ മാത്രം: ഭാഗം 4

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


സിധുവിനോടെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾക്കു തെല്ലൊരു ആശ്വസം ലഭിച്ചു അവൾ സിദ്ധുവിനെ ഒന്നു നോക്കി അവൻ അവളെ തന്നെ നോക്കിക്കൊണ്ട് ഇരിക്കാരുന്നു

“നമുക്കെല്ലാം ശെരിയാക്കാഡോ”
അതിന്റെ മറുപടി ആയി അനു ഒന്നു ചിരിക്കുക മാത്രം ചെയ്യ്തു

ഇന്ന് ക്യാമ്പിന്റെ ലാസ്റ്റ് ദിവസം ആയതു കൊണ്ട് ചെറി ക്യാമ്പ്ഫയർ ഒക്കെ നടത്തുന്നുണ്ട് സിദ്ധു അവളെയും ചേർത്തു പിടിച്ചു ക്യാമ്പ്ഫയർ നടക്കുന്നിടത്തേക്കു നടന്നു പക്ഷെ അവരെ തന്നേ പിൻതുടരുന്ന ആ രണ്ടു കണ്ണുകളെ കണ്ടില്ല അയാൾ കൈ ചുരുട്ടി അരിശത്തിൽ ഭിത്തിയിൽ ഇടിച്ചു

അവർ രണ്ടു പേരും അവരുടെ വാലുകളുടെ അടുക്കലേക്ക് എത്തി അപ്പോഴേക്കും അട്ടവും പാട്ടും ഓക്കെ തുടങ്ങിയിരുന്നു ലെച്ചുവും എല്ലാം മറന്നു അവരുടെ ഒപ്പം കൂടി.

അന്നത്തെ രാത്രിയും കഴിഞ്ഞു പിറ്റേന്ന് പോവാനായി എല്ലാവരും തയാറെടുത്തു എയർപോർട്ടിൽ എത്തി ചെക്കിങ്ങും എല്ലാ ഫോര്മാലിറ്റി എല്ലാം കഴിഞ്ഞു വിമാനത്തിൽ കയറി ഫ്ലൈറ്റ് ടെക്ക്ഓഫ് ചെയ്യ്തു അവൾ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാഞ്ഞിരുന്നു അങ്ങനെ കിടന്നപ്പോൾ ഓരോ കാര്യങ്ങൾ ആയി അവളുടെ ഉള്ളിലേക്ക് ഒഴുകി എത്തി

ഒരു പെണ്കുഞ്ഞു ഇല്ലാതിരുന്നതിന്റെ വിഷമം രണ്ടു വീട്ടു കാരുടെയും ഇടയിൽ ഉണ്ടായിരുന്നു അങ്ങിനെ ഇരുന്നപ്പോഴാണ് ലക്ഷ്മി രണ്ടാമതും ഗർഭിണി ആകുന്നതു പിന്നീടങ്ങോട്ട് പ്രാർഥനയും നേർച്ചയും വഴിപാടും ഓക്കെ ആയിരുന്നു അതിന്റെ ഓക്കെ ഫലം ആയി അനു ജനിച്ചു രണ്ടച്ഛനമ്മമാരും അവളെ മാറിമാറി നോക്കി ലക്ഷ്മി പെറ്റമ്മയും രാധ പോറ്റമ്മയും ആയി ഇതൊക്കെ അഞ്ചു വയസുള്ള ഉണ്ണിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അങ്ങനെ വർഷം ഓരോന്നായി കടന്ന് പോയി ഒരുദിവസം സിറ്റ്ഔട്ടിൽ ഇരുന്നു കളിക്കുക ആയിരുന്ന മൂന്നു വയസുകാരി അനുവിനെ ഉണ്ണി പുറകിൽ നിന്നു തള്ളി അവൾ നടക്കല്ലിലുടെ ഉരുണ്ട് മുറ്റത്തെ ചരൽ മണ്ണിൽ ചെന്നു വീണു ലെച്ചുവിന്റെ കരച്ചിൽ കേട്ട് എല്ലാവരും ഓടി വന്നു മുറ്റത്തു തലയും ചുണ്ടും പൊട്ടി കിടക്കുന്ന അനുവിനെ ആണ് കാണുന്നത് രാധയും ലക്ഷ്മിയും ഓടി വന്നു അനുവിനെ വാരി എടുത്തു ചന്ദ്രൻ ദേഷ്യം കൊണ്ട് ഉണ്ണിയുടെ അടുക്കലേക്കു നീങ്ങി തല്ലാൻ കൈ പൊക്കീതും രാജൻ ഓടി വന്നു ഉണ്ണിയെ വട്ടം പിടിച്ചു

“വേണ്ട ചന്ദ്ര അവൻ അറിയാതെ ചെയിതതാകും”

“ഇവൻ കാണിച്ച അഹങ്കാരത്തിനു എന്താ ചെയ്യേണ്ടത്”
അതും പറഞ്ഞു വീണ്ടും തല്ലാനായി വന്ന ചന്ദ്രനെ രാജൻ പിടിച്ചു തള്ളി ഉണ്ണി പേടികൊണ്ട് രാജന്റെ പുറകിലേക്ക് ഒളിച്ചു

“അവൻ കുട്ടി അല്ലേ തല്ലേണ്ട”

“രാജേട്ടാ”ലക്ഷ്മി കരഞ്ഞു കൊണ്ട് വിളിച്ചു

“എന്താ ലക്ഷ്മി”

“മോളു വിളിച്ചിട്ട് മിണ്ടണില്ല”

“ചന്ദ്ര വേഗം വണ്ടി എടുക്ക് എത്രയും പെട്ടെന്നു മോളേ ഹോസ്പിറ്റലിൽ എത്തിക്കണം”രാജൻ അതു പറഞ്ഞതും ചന്ദ്രൻ കാറിന്റെ അടുക്കലേക്കു ഓടി പുറകെ രാജനും ലക്ഷ്മിയും രാധയും ഓടി
കാർ വീടിന്റെ ഗേറ്റ് കടന്ന് ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു ഇതെല്ലാം കണ്ടുകൊണ്ട് പേടിച്ചു ഉണ്ണി അവർ പോകുന്നതും നോക്കി നിന്നു

****************
ICU വിൽ നിന്നും ഇറങ്ങിവന്ന ഡ്രോക്ട്ടറുടെ അടുക്കലേക്കു ചദ്രൻ നടന്നു ചെന്നു

“ഡോക്ടർ മോൾക്കിപ്പോ എങ്ങനുണ്ട്”

“She is now alright പെട്ടെന്നുള്ള വീഴ്ചയിൽ കുട്ടി പേടിച്ചു പോയതാണ് നാളെ ഡിസ്ചാർജ് ചെയ്യാം പിന്നെ തലയിൽ സ്റ്റിച് ഉണ്ട് അതു ഇളകാതെ നോക്കണം ആദ്യത്തെ രണ്ടു മൂന്നുദിവസം ഭക്ഷണം ഓക്കെ കഴിക്കാൻ കുറച്ചു പാടായിരിക്കും അതുകൊണ്ട് ലിക്യുഡ് ആയി കൊടുത്താൽ മതി”

“ശെരി ഡോക്ടർ tnku”

“നന്ദിയുടെ ആവിശ്യം ഇല്ല ഇതെന്റെ ജോലി അല്ലേ”

അപ്പോഴേക്കും രാധയും ലക്ഷ്മിയും കരഞ്ഞു തളർന്നിരുന്നു ഡോക്ടർ അടുത്തുനിന്നും നടന്നു വരുന്ന ചന്ദ്രന്റെ അടുക്കലേക്കു രാജൻ ഓടി

“ചന്ദ്ര ഡോക്ടർ എന്തു പറഞ്ഞു”

“രാജ പേടിക്കാൻ ഒന്നുമില്ല അവക്കൊരു കുഴപ്പോമില്ല മോളേ നാളെ ഡിസ്ചാർജ് ചെയ്യും അവരെ ഒന്നു കേറ്റി കാണിക്കാം”
അതു കേട്ടപാതി കേക്കാത്തപാതി അവർ രണ്ടു പേരും അനുവിന്റെ അടുക്കലേക്കു ഓടി

പിറ്റേന്ന് അനുവും ആയ്യി വീട്ടിൽ ചെല്ലുമ്പോൾ കുറ്റബോധത്താൽ തല താഴ്ത്തി ഉണ്ണി മുൻപിൽ ഉണ്ടാരുന്നു അവനെ കണ്ടതും ചന്ദ്രൻ അവന്റെ തലയിൽ വാത്സല്യത്തോടെ തലോടി അവൻ അനുവിനെ നോക്കി വാടിയ താമരമൊട്ടു പോലുള്ള അവളുടെ കിടപ്പു കണ്ടതും ഉണ്ണിയുടെ കണ്ണ് നിറഞ്ഞു പിന്നീടങ്ങോട്ട് അവളുടെ ഇടവും വലവും ആയി ഉണ്ണി നടന്നു അവന്റെ മാത്രം അനു ആയി അവളും മാറി

അങ്ങനെ അവർ രണ്ടും വളർന്നു അങ്ങനെ അനു പത്തിലെ പരിക്ഷ കഴിഞ്ഞു അവൾ നല്ലമാർക്കോട് കൂടി തന്നേ വിജയിച്ചു നല്ലൊരു സ്കൂളിൽ അഡ്മിഷൻ കിട്ടി നല്ലരീതിയിൽ ക്ലാസ്സ്‌ പോയിക്കൊടിരിക്കുമ്പോഴാണ് ഒരു കുട്ടി ട്രാൻസ്ഫർ വാങ്ങി അനുവിന്റെ സ്കൂളിൽ വരുന്നത് മാളവിക എന്ന മാളു എല്ല രീതിയിലും അവളുടെ എതിരാളി ആയി അവൾ മാറി ഒരു ദിവസ ഉണ്ണിയുടെ വീട്ടിൽ എത്തിയ അവൾ കാണുന്നത് ഉണ്ണിയുമിയുമായി സംസാരിക്കുന്ന മാളുവിനെ കണ്ടതും അനുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അവൾ ഉണ്ണിയെ നോക്കാതെ അകത്തേക്ക് കയറി

“ആഹാ രാധമ്മയുടെ കാന്താരി വന്നോ ”

അനു ചിരിച്ചു കൊണ്ട് ഓടി ചെന്നു രാധയെ വട്ടം കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു അപ്പോഴാണ് അവിടെ വന്നിരിക്കുന്നവരെ അനു കാണുന്നത്

“ആരാ രാധമ്മേ ഇവരൊക്കെ ”

“അതു നമ്മുടേ കമ്പനിയിലെ പുതുതായി ജോലിക്കു വന്നതാ അപ്പുറെ വീട്ടിൽ ആണ് താമസിക്കുന്നെ”
അനു അവരെ നോക്കി ചിരിച്ചു

അമ്മേ അച്ചു ഏട്ടൻ എവിടെ”

“അവൻ റൂമിൽ കാണുഡാ”
അനു ഒന്നും മിണ്ടാതെ അച്ചുവിന്റെ റൂമിലേക്ക് ഓടി അവിടെ ചെന്നപ്പോൾ അച്ചു ഒരു ബുക്കും വായിച്ചു കട്ടിലിൽ ഇരിക്കാരുന്നു അനു ഓടി ചെന്നു അച്ചുവിന്റെ മടിയിൽ തലവെച്ചു കണ്ണടച്ച് കിടന്നു

“എന്റെ മോക്കിത് എന്തു പറ്റി മുഖം ഒരു കോട്ട ഉണ്ടാലോ”

“ഒന്നുമില്ല അച്ചു ഏട്ടാ”അവൾ കണ്ണ തുറക്കാതെ പറഞ്ഞു

“അതു വെറുതെ എന്റെ കുറുമ്പിയുടെ മുഖം ഒന്നു വടിയാൽ ഈൗ അച്ചുവേട്ടനറിയാം”

അനു ഒന്നു ചിരിച്ചു അല്ലേലും അവളുടെ വിഷമങ്ങൾ എല്ലാം ആദ്യം മനസിലാക്കുന്നത് അച്ചു ആണ്

“എന്റെ അച്ചു ഏട്ടാ ഒന്നുല്ലന്നെ വെറുതെ തോന്നണതാ”അതും പറഞ്ഞു അച്ചുവിന്റെ അടുത്ത് നിന്നും അവൾ താഴേക്ക് ഓടി

അവൾ താഴെ ചെന്നപ്പോഴും ഉണ്ണിയും മാളുവും ഭയങ്കര സംസാരത്തിൽ ആന്നു അതു കണ്ടതും അവക്കവിടെ പിന്നെ നിക്കാൻ തോന്നിയില്ല

അമ്മേ ഞാൻ ഇറങ്ങുവ”
“അയ്യോ മോളു പോവണോ എന്താ പെട്ടെന്നു ഇവടെ വന്നാൽ അരു വിളിച്ചാലും പോവാത്ത പെണ്ണാ”

“ഒന്നുല്ല അമ്മയോട് ഞാൻ പറഞ്ഞില്ല അമ്മ അന്വേഷിക്കും”

“എന്ന മോളു ഇതുടെ കൊണ്ട് പോയിക്കോ അഭിക്ക് ഇഷ്ട്ട പെട്ട ഇലഅടയാ’

അവൾ അതും വാങ്ങി പുറത്തേക്കു നടന്നു അവൾ ഇറാകിയപ്പോഴും ഉണ്ണിക്കിട്ട നോക്കി അവൻ അവളെ മൈന്റ് പോലും ചെയ്തില്ല അനുവിന്റെ കണ്ണ് നിറഞ്ഞു

അവൾ വീട്ടിലേക്ക് നടക്കാൻ തുടങ്ങിയതും അനുട്ടി എന്നുള്ള വിളി കെട്ടിടത്തേക്ക് തിരിഞ്ഞു നോക്കി ഉണ്ണി ആണെന്ന് അറിഞ്ഞതും അവൾ തിരിഞ്ഞു നടന്നു അവൻ ഓടി വന്നു അവളുടെ കൈയിൽ കയറി പിടിച്ചു

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3