Friday, November 22, 2024
Novel

അസുരന്റെ മാത്രം: ഭാഗം 1

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


ഇന്ന് മേലേടത്തു തറവാട്ടിൽ ഇന്നൊരു വിശേഷം നടക്കുക ആണ് എന്റെ അച്ചു ഏട്ടന്റെ വിവാഹം.

താല പോലിയുടെ അകമ്പടിയോടു കൂടി വധു മണ്ഡപത്തിനു മൂന്നു വലം വെച്ച് അച്ചു ഏട്ടന്റെ വാമഭാഗത്തായി വന്നിരുന്നു

അഗ്നിയേയും ശിവപര്വതീശ്വരൻ മാരേയും ബന്ധുജനങ്ങളെയും സാക്ഷി ആക്കി അച്ഛനമ്മമാരുടെ അനുഗൃഹത്തോടു കൂടെ അച്ചു ഏട്ടൻ വധുവിന്റെ കഴുത്തിൽ മഞ്ഞ ചരടിൽ കോർത്ത താലി ചാർത്തി

ആ രംഗം നിറകണ്ണുകളോടെ ഞാൻ നോക്കി നിന്നു

എല്ലാവരുടെയും മുഖത്തു സന്തോഷത്തോടൊപ്പം സങ്കടവും ഉണ്ട്

ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞാൻ സ്നേഹിച്ച പുരുഷൻ ആണ് അച്ചു എന്നു. എങ്കിൽ അല്ലട്ടോ

മേലേടത്തു തറവാട്ടിലെ ചന്ദ്രശേഖറിന്റെയും രാധയുടെയും മൂത്ത പുത്രൻ ആനന്ദ് എന്ന അച്ചു അച്ചു മാത്രം അല്ലാട്ടോ ഒരാൾ കൂടി ഉണ്ട് കാലന്റെ വേറൊരു ഐറ്റം എന്നു വേണേൽ പറയാം അച്ചു ഒരു പൂവാണെങ്കിൽ അടുത്തത് തനി കനൽ കട്ടയാ ഞാൻ അസുരൻ എന്നു വിശേഷിപ്പിക്കുന്ന അശ്വിൻ എന്ന ഉണ്ണി ഞങ്ങൾ തമ്മിൽ അത്ര രസത്തിൽ അല്ല ചെറിയൊരു പ്രശ്നം ഉണ്ട് ചെറുതല്ല അത്യാവശ്യം വലിയൊരു പ്രശ്നം അതൊക്കെ വഴിയേ പറയാം
ഇനി ഞാൻ ആരാണെന്നു അറിയേണ്ടേ
കൃഷ്ണമഗലം തറവാട്ടിലെ രാജേന്ദ്രന്റെയും ലക്ഷ്മിയുടെയും ഇളയ സന്താനം അനുശ്രീ അനു എന്നു വിശേഷണം എനിക്ക് മൂത്തത് ഒരാൾ ഉണ്ട് കേട്ടോ അഭിജിത്ത് എന്ന അഭി
ഇപ്പൊ ഏകദേശം ഞങ്ങളെ പിടികിട്ടിലോ അല്ലേ ബാക്കി വഴിയേ☺️

ഇപ്പോൾ കല്യാണം ആയിട്ട് എല്ലാവരും എന്താ ഇങ്ങനെ വിഷമിച്ചിരിക്കുന്നതു എന്നറിയേണ്ടേ ഇപ്പൊ അവിടെ കല്യാണ മണ്ഡപത്തിൽ നിക്കണ്ട ഞാൻ ഇപ്പൊ വേറൊരിടത്താണ് അതിൽ ഏറ്റവും സങ്കടം എന്റെ അച്ചു ഏട്ടനാണ് ഏട്ടന്റെ ഏറ്റവും വലിയൊരു ആഗ്രഹം ആയിരുന്നു ഏട്ടന്റെ കല്യാണത്തിന് ഏട്ടന്റെ ഒപ്പം ഞാൻ ഉണ്ടാവണം എന്നത് പക്ഷേ എന്തു ചെയ്യാൻ യോഗമില്ലാണ്ട് പോയി ഞാൻ ഇവിടെ വീഡിയോ കാൾലുടെ എല്ലാം കണ്ടു കൊടിരിക്ക
പക്ഷേ ഒരുത്തന്റെ മുഖത്തു മാത്രം ഒരു വിഷമവുമില്ല ഞാൻ ഇല്ലാത്തതുകൊണ്ട് തകർത്തു ആഘോഷിക്കുകയാണ്😞

അച്ചു ഏട്ടന്റെയും ഏട്ടത്തിയുടെയും മുഖത്തോട്ടു നോക്കി രണ്ടും പേരെയും കാണാൻ നല്ല ഭംഗിഉണ്ട് അച്ചു ഏട്ടൻ കസവിന്റെ മുണ്ടും ഗോൾഡൻ നിറത്തിൽ ഉള്ള കുർത്തയും ആണ് നെറ്റിയിൽ ഒരു കുറി ഉണ്ട് ഏട്ടത്തി ചുവന്ന നിറം ഉള്ള പട്ട് സാരിയും ആണ് ഏട്ടത്തി മൂടി പുറകിൽ വട്ടത്തിൽ കെട്ടി മൂല്ലപ്പൂവ് അതിനൊത്ത രീതിയിൽ വെച്ചിട്ടുണ്ട് ഇപ്പോൾ കാണാൻ ഒരു ദേവതയെ പോലെ ഉണ്ട് ഇടയ്ക്കിടെ എന്റെ നോട്ടം ഏട്ടന്റെ ഒപ്പം നിൽക്കുന്ന അസുരനിൽ ചെന്നു നിൽക്കും കരിനീല നിറത്തിൽ ഉള്ള ഷർട്ടും അതിന്റെ അതേ കര ഉള്ള മുണ്ടും ആണ് നെറ്റിയിൽ ഒരു ചന്ദന കുറിയും ഉണ്ട് അഭി ഏട്ടനും അതുപോലെ തന്നെ ആണ് ഡ്രസ്സ്‌ ചെയ്തേക്കുന്നതു

അവൾ ആ ചുറ്റും മറന്നു അസുരനെ തന്നെ നോക്കി ഇരുന്നു

“ഡീീ”അതൊരു അലർച്ച ആയിരുന്നു പെട്ടെന്ന് കേട്ടപ്പോൾ അവളുടെ കൈയിൽ ഇരുന്ന ഫോൺ താഴേക്കു വീണു അവൾ ഞെട്ടി തിരിഞ്ഞു നോക്കി പുറകിൽ കത്തി നിൽക്കുന്ന ആളെ കണ്ടു ലെച്ചുവിൽ ഒരു കൊള്ളിയാൻ മിന്നി
(തുടരും )