Wednesday, January 22, 2025
LATEST NEWSSPORTS

ഏഷ്യൻ താരത്തിന്റെ സൈനിങ് പൂർത്തിയാക്കി മുംബൈ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിനായി തയ്യാറെടുക്കുന്ന മുംബൈ സിറ്റി ഏഷ്യൻ താരത്തിന്റെ സൈനിങ് പൂർത്തിയാക്കി. ഓസ്ട്രേലിയയുടെ റോസ്റ്റിൻ ഗ്രിഫിത്ത് മുംബൈ ഇന്ത്യൻസിന്‍റെ ഭാഗമാകും. ഓസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റി താരം ഗ്രിഫിത്ത്സ് മുംബൈയിലേക്ക് മാറിയതായി സ്ഥിരീകരിച്ചു.

34 കാരനായ ഗ്രിഫിത്ത്സ് ഒരു സെന്‍റർ ബാക്കാണ്. എന്നിരുന്നാലും, ഗ്രിഫിത്ത്സ് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറായി കളിക്കാൻ കഴിവുള്ള കളിക്കാരനാണ്. ഇംഗ്ലണ്ടിൽ ജനിച്ച ഗ്രിഫിത്ത്സ് ബ്ലാക്ക്ബേൺ റോവേഴ്സിന്‍റെ അക്കാദമി താരമാണ്. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും കളിച്ച ഗ്രിഫിത്ത്സ് 2008 ൽ അഡ്ലെയ്ഡ് യുണൈറ്റഡിലൂടെയാണ് ആദ്യമായി ഓസ്ട്രേലിയയിലെത്തിയത്.

ഓസ്ട്രേലിയയ്ക്ക് പുറമെ നെതർലാൻഡ്സ്, ഉസ്ബെക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിലും ഗ്രിഫിത്ത്സ് ക്ലബ് ഫുട്ബോൾ കളിച്ചു. 2018 മുതൽ മെൽബൺ സിറ്റിക്ക് വേണ്ടിയാണ് ഗ്രിഫിത്ത്സ് കളിക്കുന്നത്. മെൽബൺ സിറ്റിയുടെ സഹപരിശീലകനായിരുന്ന ഡെസ് ബക്കിംഗ്ഹാം ആണ് നിലവിൽ മുംബൈയുടെ പരിശീലകൻ.