Sunday, April 28, 2024
LATEST NEWS

വമ്പൻ ഇടിവിന് ശേഷം സ്വർണവിലയിൽ ഉയർച്ച

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 38,040 രൂപയാണ്. രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 960 രൂപയുടെ ഇടിവാണ് ഉണ്ടായത്.

Thank you for reading this post, don't forget to subscribe!

ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 40 രൂപയാണ് വർധിച്ചത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,755 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല.  വെള്ളിയുടെ വില ഗ്രാമിന് 100 രൂപയായി തുടരുന്നു.