Friday, January 3, 2025
LATEST NEWSSPORTS

ഏഷ്യാ കപ്പ്; വൈറലായി ഹോങ്കോങ് താരത്തിന്റെ വിവാഹാഭ്യർഥന

ദുബായ്: ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ ഹോങ്കോങ്ങിനായില്ല. തോല്‍വികളുമായാണ് മടങ്ങുന്നത് എങ്കിലും ഇതിനിടയില്‍ ഹൃദയം തൊടുന്നൊരു നിമിഷം സൃഷ്ടിച്ചിരിക്കുകയാണ് ഒരു ഹോങ്കോങ് താരം. ഇന്ത്യൻ വംശജനായ ഹോങ്കോങ് താരം കിൻചിത് ഷായാണ് ആരാധകരുടെ ഹൃദയം കവർന്നത്. മത്സരം കഴിഞ്ഞ് പവലിയനിലെത്തിയ ഹോങ്കോംഗ് താരം മുട്ടുകുത്തി കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി. കൂട്ടുകാരി സമ്മതം അറിയിച്ചതോടെ കയ്യിലിരുന്ന മോതിരം അണിയിച്ച് കെട്ടിപ്പുണർന്നു.

26 കാരനായ ഷാ ഇതുവരെ ഹോങ്കോങ്ങിനായി 43 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഷായുടെ കുടുംബം മുംബൈയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് കുടിയേറിയതാണ്.