Saturday, April 27, 2024
LATEST NEWS

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ രണ്ട് തവണ സ്വർണ വില ഉയർന്നിരുന്നു. രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 240 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 37760 രൂപയായി ഉയർന്നു.

Thank you for reading this post, don't forget to subscribe!

22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. രാവിലെ പവന് 35 രൂപയും ഉച്ചകഴിഞ്ഞ് 30 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 4720 രൂപയും 18 കാരറ്റ് സ്വർണത്തിന് 10 രൂപയുമാണ് വർധിച്ചത്.  18 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന് 3,900 രൂപയാണ് വിപണി വില. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. സാധാരണ വെള്ളിക്ക് 4 രൂപ ഉയർന്നു. രു ഗ്രാം സാധാരണ വെള്ളിയുടെ വില  64 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ് .