Friday, January 23, 2026
LATEST NEWSSPORTS

ഏഷ്യ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിൽ

ദുബായ്: ഏഷ്യാ കപ്പ് ടി20 മത്സരത്തിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരം അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തമ്മിലാണ്. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.

രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിലെ അന്തരീക്ഷം വഷളായതിനെ തുടർന്നാണ് ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്. അഞ്ച് തവണ ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്ക ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെയാണ് മത്സരിക്കുന്നത്. ഓസ്ട്രേലിയയ്ക്കും പാകിസ്ഥാനുമെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് ശ്രീലങ്ക ഏഷ്യാ കപ്പിലേക്ക് ഇറങ്ങുന്നത്. 

ശ്രീലങ്ക കഴിഞ്ഞ ഏഷ്യാ കപ്പിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.