Tuesday, April 30, 2024
LATEST NEWSTECHNOLOGY

സാമൂഹികമാധ്യമ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രം

Spread the love

ന്യൂഡൽഹി: ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിന് പിന്നാലെ, സോഷ്യൽ മീഡിയ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. ആഗോളതലത്തിൽ, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തം ചർച്ച ചെയ്യപ്പെടുകയാണെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Thank you for reading this post, don't forget to subscribe!

ഫോണിലെ ഇന്‍റർനെറ്റും സോഷ്യൽ മീഡിയയും വളരെയധികം മാറ്റങ്ങൾ കൊണ്ടുവന്നു. എന്നിരുന്നാലും, അവരുടെ ഉത്തരവാദിത്തങ്ങൾ വിസ്മരിക്കരുത്. ഏത് മേഖലയിലും ഏത് കമ്പനിയായാലും, ഇന്ത്യയിലെ നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. പാർലമെന്‍റ് പാസാക്കിയ നിയമങ്ങൾ അനുസരിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ എല്ലാ വിദേശ ഇന്റർമീഡിയറികൾക്കും കോടതിയെ സമീപിക്കാൻ അവകാശമുണ്ട്, പക്ഷേ, അതുപോലെ തന്നെ, ഇവിടുത്തെ നിയമങ്ങൾ അനുസരിക്കാൻ അവർ ബാധ്യസ്ഥരാണെന്ന് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉള്ളടക്കം നീക്കം ചെയ്യുന്നില്ലെന്ന് ഐടി വകുപ്പ് ചൂണ്ടിക്കാട്ടി. മന്ത്രാലയം ട്വിറ്ററിന് അന്ത്യശാസനം നൽകിയിരുന്നു. തുടർന്ന് ട്വിറ്റർ ഉള്ളടക്കം നീക്കം ചെയ്യുകയും കേന്ദ്രത്തിന്‍റെ ഇടപെടലിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഉത്തരവുകൾ ഏകപക്ഷീയമാണെന്നാണ് ട്വിറ്റർ ആരോപിക്കുന്നത്.