അഷ്ടപദി: ഭാഗം 54
രചന: രഞ്ജു രാജു
“കാർത്തുട്ടാ… എന്റെ കുട്ടി ഇങ്ങനെ കരഞ്ഞു കിടന്നത് കൊണ്ട് ഒരു കാര്യവും ഇല്ലന്നേ.. എഴുന്നേറ്റു വാ.. എന്നിട്ട് എന്തേലും കഴിക്ക് നീയ്.” പതിനൊന്നു മണി ആയിട്ടും ഒരു ചായ പ്പോലും കുടിക്കാതെ ഒരേ കിടപ്പ് കിടക്കുക ആണ് കാർത്തു. അവളുടെ കിടപ്പ് കണ്ടപ്പോളേക്കും ദേവമ്മയ്ക്ക് കാര്യങ്ങൾ ഏറെ കുറെ മനസിലായിരുന്നു. ആദ്യം ഒക്കെ അവളെ ശല്യപ്പെടുത്താൻ പോയിരുന്നില്ല. പക്ഷേ നേരം പിന്നിടും തോറും, അവർക്കും സങ്കടമായി. എന്ത് ചെയ്യാനാണ്, ഈ കണ്ണീരിൽ ഒരു ഫലം കൊടുക്കേണ്ടത് സാക്ഷാൽ ഈശ്വരൻ തന്നെയല്ലേ, നേർച്ചയും വഴിപാടുകളും പ്രാർത്ഥനകളും, ഒപ്പം, ഒരുപാട് മരുന്നുകളും….
എത്ര നാളായി തന്റെ കുട്ടി ഇങ്ങനെ ചങ്ക് പൊട്ടി ജീവിക്കാൻ തുടങ്ങിയിട്ട്… അവര് വന്നു അവളുടെ നെറുകയിൽ തഴുകി.. ദേവമ്മേ… ചങ്ക് പൊട്ടി അവൾ വിളിച്ചു. എന്താ മോളെ… നീ ഇങ്ങനെ കിടന്ന് കരയാതെന്നേ. എഴുന്നേറ്റു മുഖം കഴുകിക്കേ… എനിക്ക് സഹിക്കാൻ പോലും പറ്റുന്നില്ലമ്മേ….ഒരുപക്ഷെ എന്റെ അമ്മയുടെ ശാപം ആണോ എനിക്ക് ഈശ്വരൻ കുഞ്ഞിനെ തരാത്തത്….എന്തൊരു പരീക്ഷണം ആണെന്റെ പര ദൈവങ്ങളെ.. വിങ്ങിപൊട്ടി കൊണ്ട് തന്നോട് ചോദിക്കുന്നവളെ കാൺകേ അവരുടെ നെഞ്ചകം വിങ്ങി നാലഞ്ചു വർഷങ്ങൾക്കു മുൻപേ, ദേവമ്മയും കാർത്തുവും കൂടി, ഒരു ഡോക്ടറെ കാണുവാനായി പോയതായിരുന്നു.
പുതിയ ഒരു ഡോക്ടർ ചാർജ് എടുത്തിരിക്കുന്നു ടൗണിലെ ഹോസ്പിറ്റലിൽ.കുട്ടികൾ ഇല്ലാത്തവർക്ക് വേണ്ടി സ്പെഷ്യലൈസ് ചെയ്ത ഒരു ഗൈനക്കോളജിസ്റ്റ് ആണ് അവരെന്നുംഒരുപാട് പേർക്ക് അവരുടെ ചികിത്സയിലൂടെ കുഞ്ഞുങ്ങൾ ഉണ്ടായെന്നും ടൗണിലുള്ള ഒരു ഹോസ്പിറ്റലിൽ പുതിയതായി അവർ ചാർജ് എടുത്തു എന്നും ഒക്കെ, അടുത്ത വീട്ടിലെ രാധ ചേച്ചി പറഞ്ഞായിരുന്നു അവർ അറിഞ്ഞത്. അതിൻപ്രകാരം ആ ഡോക്ടറെ കാണുവാനായി ഇരുവരും കൂടി പുറപ്പെട്ടിരുന്നു. അവിടെ ചെന്ന്, കുറച്ച് സമയം വെയിറ്റ് ചെയ്യണമായിരുന്നു. നല്ല തിരക്കായിരുന്നു. അങ്ങനെ ദേവമ്മയും കാർത്തുവും കൂടി ഇരുന്നപ്പോഴാണ്,
അച്ചുവിനെയും കൊണ്ട്, കാർത്തുവിന്റെ അമ്മയും, ചെറിയമ്മയും കൂടി ഹോസ്പിറ്റലിൽ എത്തിച്ചേർന്നത്.അച്ചുവിനെ കണ്ടപ്പോഴേ അവർക്ക് മനസ്സിലായി, അവൾക്ക് വിശേഷം ഉണ്ടെന്ന്, കാരണം അവളുടെ വയറൊക്കെ വീർത്തായിരുന്നു ഇരുന്നത്.കുറഞ്ഞത് നാലഞ്ചു മാസമെങ്കിലും ആയിട്ടുണ്ടെന്ന് ദേവമ്മ ഊഹിച്ചു.അച്ചു വിന്റെ അമ്മയുടെ ഒക്കത്തായി അവളുടെ ആദ്യത്തെ കുഞ്ഞും ഉണ്ട്. അവരും മൂന്നുപേരും കൂടി വന്ന് , ഇരുന്നത് കൃത്യം, കാർത്തുവിന്റെയും ദേവമ്മയുടെയും അരികിലായി കിടന്ന കസേരകളിലാണ്.. കാർത്തുവിനെ കണ്ടതും അവളുടെ അമ്മയ്ക്ക് കലി കയറി.
ആരൊക്കെയോ പറഞ്ഞ് അവർക്ക് അറിയുകയും ചെയ്യാമായിരുന്നു കാർത്തുവിന് ഇതേവരെയും വിശേഷമൊന്നും ആയിട്ടില്ലെന്ന്.വല്ലപ്പോഴും അമ്പലത്തിൽ വെച്ച് എങ്ങാനും മാത്രമേ കാർത്തു അവരെ ഒക്കെ കാണുന്നുള്ളയിരുന്നു താനും. അവർക്ക് മുഖം കൊടുക്കാതെ കൊണ്ട് കാർത്തു ഒഴിഞ്ഞു മാറുകയും ചെയ്യുമായിരുന്നു. ഇതിപ്പോ നേർക്ക് നേർ… അതും കുറെ ഏറെ കാലങ്ങൾക്ക് ശേഷം.. ഭാഗ്യത്തിന് അപ്പോഴേക്കും കാർത്തുവിന്റെ ടോക്കൺ എത്തിയിരുന്നു. രണ്ട് പേരും വേഗം തന്നെ അവർക്ക് കാണുവാനുള്ള ഡോക്ടറുടെ അടുത്തേക്ക് പോയി.കാർത്തുവിന്റെ വിവരങ്ങൾ ഒക്കെ പറഞ്ഞു ധരിപ്പിച്ച ശേഷം,
ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച കൊണ്ട് വേഗം തന്നെ പുറത്തേക്ക് ഇറങ്ങി. പെട്ടന്ന് ആയിരുന്നു കാർത്തുവിന്റെ അമ്മ വിമല അവളെ പിന്നിൽ നിന്നും വിളിച്ചത്. എന്താടി നേർച്ച കോഴീടെ കൂട്ട് കേറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷം മൂന്നാല് ആയല്ലോ.. ഇതേ വരെ ആയിട്ടും നിനക്ക് ഒന്നും ആയില്ലേ… അവരുട ചോദ്യം കേട്ടതും കാർത്തു ഞെട്ടിത്തരിച്ചു നിൽക്കുക ആണ്. ഒരു വാക്ക് പോലും മറുപടി പറയാതെ കൊണ്ട്. “വിമലേ…. വെറുതെ ഇവിടെ കിടന്ന് ഓരോ പ്രശ്നം ഉണ്ടാക്കി കൊണ്ട് കൊച്ചിനെ വിഷമിപ്പിക്കരുത് കേട്ടോ… ഇതൊരു ഹോസ്പിറ്റൽ ആണ് അത് മറന്നേക്കരുത്,നീ വന്ന വഴിയേ വേഗം പോകാൻ നോക്ക് ” ദേവമ്മ അല്പം കടുപ്പത്തിൽ പറഞ്ഞു.
“ഓഹോ… നിങ്ങളാണോ ഇവൾക്ക് വേണ്ടി ഇപ്പൊ സംസാരിക്കുന്നത്, എന്ത് പറ്റി ഇവളുടെ നാവ് താഴ്ന്നു പോയോ..അതോ കെട്ടിയോന്റെ അമ്മയെ പേടിയാണോടി നിനക്ക്.. വിമല യും വിട്ടു കൊടുക്കുവാൻ ഉള്ള ഭാവത്തിൽ അല്ലായിരുന്നു. ദേവമ്മേ… വാ പോകാം നമ്മൾക്ക്, അവരുട കൈയിൽ പിടിച്ചു കൊണ്ട് കാർത്തു ദൃതി യിൽ പോകാനായി മുന്നോട്ട് തുനിഞ്ഞു. ടി കാർത്തുവെ…. സ്വന്തം അച്ഛനെയും അമ്മയെയും ഒക്കെ നിഷ്കരുണം ഉപേക്ഷിച്ചു, തള്ളി പറഞ്ഞു കൊണ്ട് ഏതോ ഒരുത്തന്റെ പുറകെ പോയപ്പോൾ നീ ഓർത്തിരുന്നില്ല അല്ലേ നിനക്കും ഈശ്വരൻ കാത്തുവെച്ചിരിക്കുന്നത് വലിയൊരു ദുരിതം ആണെന്ന് ഉള്ളത്.നീ പ്രസവിക്കണമെങ്കിൽ ഇത്തിരി പാട് പെടണം മോളെ…
അങ്ങനെ ചുമ്മാതെ ഒന്നും ഒരു കുഞ്ഞിനെ ഈശ്വരൻ നിനക്ക് തരില്ല.. കുറച്ചു കണ്ണീരൊക്കെ അങ്ങട് പൊഴിക്കുന്നേ.. എങ്കിലല്ലേ ഈശ്വരൻ നിനക്ക് മാതാപിതാക്കളുടെ വില എത്രയാണെന്ന് അറിയിച്ചു തരുവൊള്ളൂ. കാർത്തുവിന്റെ മുന്നിലേക്ക് തടസമായി നിന്നു കൊണ്ട് വിമല അവളെ നോക്കി പുച്ഛത്തോടെ ചോദിച്ചു. വിമലേ… നിന്റെ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കു. വെറുതെ ഓരോന്ന് വിളിച്ചു കൂവിയിട്ട്, പിന്നെ ഇതൊന്നും തിരിച്ചെടുക്കാൻ മേലാത്തത് ആണെന്ന് ഓർത്തോണം കെട്ടോ..എന്റെ കാർത്തു മോൾക്ക് ഈശ്വരൻ വിധിച്ച സമയത്ത് തന്നെ കുഞ്ഞിനെ കൊടുക്കും..
അത് പറഞ്ഞു കൊണ്ട്, കർത്തുവിന്റെ കൈ തണ്ടയിൽ മുറുക്കി പിടിച്ചു കൊണ്ട് ദേവമ്മ അവളേയും കൊണ്ട് ഹോസ്പിറ്റലിൽ നിന്നു പുറത്തേക്ക് ഇറങ്ങി പോകുക ആണ് ചെയ്തത്. വീട്ടിൽ വന്ന ശേഷം തന്നെ കെട്ടിപിടിച്ചു പൊട്ടിക്കരയുക ആയിരുന്നു കാർത്തു. അതൊക്കെ ഓർക്കും തോറും ദേവമ്മയ്ക്ക് കണ്ണ് നിറഞ്ഞു വന്നു. പാവം എന്റെ കുട്ടി,,എത്രമാത്രം വേദന തിന്നുന്നുണ്ട് ഈശ്വരാ.. ഇപ്പോളും ഈ കാര്യങ്ങൾ ഒന്നും തന്നേ തന്റെ മകന് പോലും അറിയില്ല.. അവൻ അറിഞ്ഞിരുന്നു എങ്കിൽ വിമലയെ വെട്ടി തുണ്ടം ആക്കി കളഞ്ഞേനെ എന്ന് ദേവമ്മക്ക് വ്യക്തമായി അറിയാം.
“കാർത്തു… ന്റെ മോള് കരയാതെ.. ആരുടേയും ഒരു ശാപവും എന്റെ കുട്ടിക്ക് വരില്ല.. ഒക്കെ ഓരോ വിധി ആണ്.. ഇങ്ങനെ വിഷമിച്ചു ഇരിക്കാതെ നീ എഴുനേറ്റ് വാ… ഉള്ളിൽ ആർത്തനാദം പെയ്യുമ്പോഴും, കാർത്തുവിന്റെ കണ്ണീർ ഒപ്പി തുടച്ചു കൊണ്ട്, ദേവമ്മ അവളെയും കൂട്ടി മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങി. ഒരുപാട് അവളോട് തുറന്നു സംസാരിക്കുമ്പോഴും കാർത്തുവിന്റെ മനം ഇവിടെ ഒന്നും അല്ലെന്ന് ദേവമ്മയ്ക്ക് വ്യക്തമായി അറിയുകയും ചെയ്യാം. ജോലി കഴിഞ്ഞു ധരൻ വന്നപ്പോളും കാർത്തുവിന്റെ അവസ്ഥ അതേപോലെ ആയിരുന്നു.
കുറച്ചു ദേഷ്യത്തോടെ അവളോട് സംസാരിച്ചു കഴിഞ്ഞാണ് അവനു ഒരു സമാധാനം ആവുന്നത്. അപ്പോളേക്കും അവളൊന്നു relax ആകും എന്ന് അവനു അറിയാം. *** പീരിയഡ് ആയതിന്റെ രണ്ടാമത്തെ ദിവസം കാർത്തുവും ധരനും കൂടി ഡോക്ടറുടെ അടുത്തേക്ക് പോയി.അവരെ വീണ്ടും കാണുവാനായി.അങ്ങനെ ആയിരുന്നു പതിവ് നിറമിഴികളോടെ ഇരിക്കുന്ന കാർത്തുവിനെ കണ്ടപ്പോൾ ഡോക്ടർ അരുന്ധതിയ്ക്ക് പോലും ഒരുപാട് സങ്കടം ആയിരുന്നു.കാരണം അവരും വിചാരിച്ചത് കാർത്തു പ്രെഗ്നന്റ് ആണെന്ന് തന്നെ ആയിരുന്നു. ട്രീറ്റ്മെന്റ് ഒക്കെ നല്ലത് പോലെ നടക്കുന്നുണ്ട്.എല്ലാ റിസൾട്ട് um അവർക്ക് അനുകൂലം ആണ് താനും. കാർത്തു പ്രെഗ്നന്റ് ആവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് അവരെ കണ്ടപ്പോൾ ഡോക്ടറു ഓർത്തത്.
പക്ഷെ.. ശാസ്ത്രം പോലും തോറ്റു പിന്മാറുന്ന നിമിഷങ്ങൾ ഉണ്ട്, അവിടെ ദൈവത്തിന്റെ കൈയൊപ്പ് കൂടി വേണം.. അതു തന്നെ ആവും ഇവിടെയും നടക്കാൻ പോകുന്നത്. പതിവ് പോലെ തന്നെ കുറച്ചു മെഡിസിൻ ഒക്കെ കുറിച്ചുകൊണ്ട്, അവർക്ക് ഒരുപാട് പ്രചോദനങ്ങൾ വാക്കാൽ പറഞ്ഞു, കാണിച്ചു കൊടുത്തുമൊക്കെ ഡോക്ടർ അരുന്ധതി അവരെ യാത്ര ആക്കിയത്. *** ആ മാസവും പിന്നിട്ടു. പതിവ് പോലെ ആ തവണ യും കാർത്തുവിന് പീരിയഡ്സ് മിസ് ആയി.. ഇതൊക്കെ പതിവ് ഉള്ളത് ആയത് കൊണ്ട് കാർത്തു അതു അത്ര കാര്യമാക്കി എടുത്തില്ല താനും.…….തുടരും……