അഷ്ടപദി: ഭാഗം 52
രചന: രഞ്ജു രാജു
കാർത്തു എവിടെ….? കുളിക്കാൻ കേറിയത് ആണ് മോനെ… നിനക്ക് ചായ എടുക്കട്ടെ. ഇപ്പോ വേണ്ടാ… അമ്മ വിളക്ക് കൊളുത്തിയ്ക്കോ….. അതും പറഞ്ഞു കൊണ്ട് ഒരു കള്ള ച്ചിരിയോടെ അവൻ തന്റെ റൂമിലേക്ക് കയറി വാതിൽ അടച്ചു. വാഷ് റൂമിന്റെ വെളിയിൽ വന്ന ശേഷം മെല്ലെ ഡോറിൽ തട്ടി. എന്താ ദേവമ്മേ…. “ആഹ് ഒന്നൂല്ല കാർത്തു, നി കളിച്ചു കഴിയാറായോ…” “ആഹ് ദേവേട്ടാ.. എപ്പോ എത്തി ” .. “വന്നു കേറിയതേ ഒള്ളു…” “ഹ്മ്മ്… ഒരു സെക്കന്റ്.. ഞാൻ ഇപ്പൊ ഇറങ്ങാം കെട്ടോ ” “മ്മ് വേഗം ആവട്ടെ, എനിക്ക് കുറച്ചു കാര്യങ്ങൾ നിന്നോട് സംസാരിക്കാൻ ഉണ്ട്….
.” യ്യോ… എന്ത് പറ്റി ഏട്ടാ, എന്ന് ചോദിച്ചു കൊണ്ട് അവൾ മെല്ലെ ഡോർ അല്പം തുറന്നു കഴുത്തു വെളിയിലേക്ക് നീട്ടിയതും ധരൻ വാഷ് റൂമിലേക്ക് ഒറ്റ കുതിപ്പിന് കേറി കഴിഞ്ഞു. ആഹ് കൊള്ളാലോ കാർത്തുവെ, എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു ട്ടോ….. മൊത്തത്തിൽ ആകമാനം അവളെ ഒന്ന് നോക്കിയ ശേഷം അവൻ പറഞ്ഞതും ഉടുത്തിരിക്കുന്ന ടവൽ ഒന്നുടെ മുറുക്കി ഉടുത്തു കൊണ്ട് അവൾ അവനെ നോക്കി ദേഷ്യപ്പെട്ടു. “അഴിഞ്ഞു പോയാൽ പോട്ടെടി, നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ….” എന്ന് ചോദിച്ചു കൊണ്ട് അവളുടെ അഴിഞ്ഞുലഞ്ഞു കിടന്ന നനഞ്ഞ മുടി എല്ലാം കൂടി,
ഒരു വശത്തേക്ക് മാറ്റിയ ശേഷം പിൻകഴുത്തിൽ തന്റെ അധരം ചേർത്തു. അയ്യേ… ഇതെന്താ ഈ കാണിക്കുന്നേ… മാറി പോകുന്നുണ്ടോ ദേവേട്ട… അവൾ ഒച്ച വെച്ചതും ധരൻ പിന്നിൽ നിന്നും പെട്ടന്ന് അവളുടെ വായ മൂടി. മിണ്ടാതെടി കാർത്തുവെ … അമ്മ അപ്പുറത്ത് ഉണ്ട്.. ഇറങ്ങി പൊയ്ക്കെ പെട്ടന്ന് .. ഇല്ലെങ്കിൽ ഞാൻ അമ്മയെ വിളിക്കും കേട്ടോ…. അവളുടെ ശബ്ദം അല്പം കൂടി ഉയർന്നു.. നനഞ്ഞിറങ്ങിയില്ലേ.. ഇനി കുളിച്ചു കേറാം പെണ്ണേ… അവളുടെ കാതോരം മൊഴിഞ്ഞു കൊണ്ട് അവൻ ഷർട്ട് ന്റെ ബട്ടൺ ഒന്നൊന്നായി അഴിച്ചു കൊണ്ട് ഒരു വഷളൻ ചിരിയോടെ കൂടി അവളെ നോക്കി.
പെട്ടന്ന് ആയിരുന്നു അവന്റെ ഫോൺ ശബ്ദിച്ചത്. ആ തക്കം നോക്കി കാർത്തു അവനെ തള്ളി മാറ്റിയ ശേഷം പുറത്തേക്ക് പാഞ്ഞു. പ്ധും… ഒപ്പം അമ്മേ എന്നൊരു അലർച്ച ആ വീടാകേ മുഴങ്ങി. ധരൻ വേഗത്തിൽ ഇറങ്ങി വന്നപ്പോൾ കണ്ടു നിലത്തു വീണു കിടക്കുന്ന കാർത്തുവിനെ.അഴിയാറായ ടവൽ ഒരു കൈ കൊണ്ട് ചുറ്റി പിടിക്കാൻ ശ്രെമിക്കുക ആണ് അവള്. യ്യോ… വീണോടി.. എന്ന് പറഞ്ഞു കൊണ്ട് അവൻ വന്നു അവളെ പിടിച്ചു എഴുനേൽപ്പിക്കാൻ നോക്കി.. പക്ഷെ പറ്റുന്നില്ല. ആഹ്…. വേദന കൊണ്ട് അവൾ തന്റെ ഇടുപ്പിൽ കൈ ത്തലം ചേർത്ത് വിതുമ്പി.
ട.. കാർത്തു,,, ഭയങ്കര വേദന ആണോടാ എന്ന് ചോദിച്ചു കൊണ്ട് അവളെ തന്റെ കൈകളിൽ കോരി എടുത്തു ബെഡിലേക്ക് കിടത്തി.. പെട്ടന്ന് ആണ് ഡോറിൽ മുട്ട് കേട്ടത്.. മോളെ… കാർത്തു,,, ദേവമ്മ വിളിച്ചതും അവൾ നടുങ്ങി.. ഞാൻ പോയി വാതിൽ തുറക്കാം എന്ന് പറഞ്ഞു കൊണ്ട് അവൻ ഡോറിന്റെ അടുത്തേക്ക് പോയതും അവൾ അവനെ തിരികെ വിളിച്ചു. എന്താടാ.. എനിക്ക് ഏതെങ്കിലും ഒരു ടോപ് എടുത്തു താ… അവൾ പിറു പിറുത്തു. പെട്ടന്ന് ആണ് അവൻ പോലും അതു ഓർത്തത്, വേഗം ചെന്നിട്ട് അവൻ ഏതോ ഒരു ടോപ് വലിച്ചെടുത്തു കൊണ്ട് വന്നു അവളുടെ തലയിലൂടെ ഇട്ട് കൊടുത്തു.. ബാക്കി ഒക്കെ പിന്നേ ഇടാം കേട്ടോ..
അവൻ പിറുപിറുത്തപ്പോൾ അവൾ ചുണ്ട് കൂർപ്പിച്ചു ഒരു നോട്ടം നോക്കി. മോളെ… വീണ്ടും അമ്മയുടെ ശബ്ദം. അവളെ ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട്, അവൻ വേഗം ചെന്നു ഡോർ തുറന്നു. എന്താട… മോളെന്തിനാ കരഞ്ഞേ.. എന്ന് ചോദിച്ചു കൊണ്ട് അവർ തിടുക്കത്തിൽ അകത്തേക്ക് വന്നു. വാഷ് റൂമിൽ നിന്നും ഇറങ്ങി വന്നപ്പോൾ ഒന്ന് സ്ലിപ്പ് ആയതാ അമ്മേ…. കാലൊന്നു മടിഞ്ഞു. ന്റെ കൃഷ്ണാ ഇത് എന്തൊക്കെ ആണ് കേൾക്കുന്നെ … എന്നിട്ട് എന്തേലും പറ്റിയോ മോളെ.. ദേവമ്മ വന്നു അവളുടെ അരികത്തായി ഇരുന്നു. “ഹേയ്.. കുഴപ്പമില്ല ന്നേ.. മാറിക്കോളും….” ഒരു വരണ്ട ചിരിയോടെ അവൾ അവരുടെ മുഖത്തേക്ക് നോക്കി. കാലിനു നല്ല വേദന ഉണ്ട്,
നേരെ നിൽക്കുന്ന കാര്യം ഇനി കണ്ടറിയണം എന്ന് അവൾ മനസ്സിൽ ഓർത്തു.. ദേവമ്മ അവളുടെ കാലിൽ ഒന്ന് പിടിക്കാൻ നോക്കിയതും, കാർത്തു കരയാൻ തുടങ്ങി. യ്യോ.. അമ്മേ.. വേണ്ട…എനിക്ക് വല്ലാണ്ട് വേദനിക്കുന്നു. ഈശ്വരാ…. പൊട്ടലോ മറ്റൊ ഉണ്ടോ ആവൊ ഹോസ്പിറ്റലിൽ ഒന്ന് പോയിട്ട് വരാം… എന്ന് പറഞ്ഞു കൊണ്ട് അവർ വേഗത്തിൽ എഴുനേറ്റ്. “അമ്മേ.. ആ തൈലം ഒന്നെടുത്തു കൊണ്ട് തന്നാൽ മതി, ഞാൻ അതു പുരട്ടാം. എന്നിട്ട് കുറഞ്ഞില്ലെങ്കിൽ പോയാൽ പോറേ ” “ഹ്മ്മ്… എന്നാലേ അങ്ങനെ ചെയ്യാം മോളെ… എന്നിട്ട് ഒന്നൂടെ നോക്കാം അല്ലേ”
“ആഹ്…. അത് മതി, അമ്മ പോയി നാമം ജപിക്കൂന്നേ.. നേരം വൈകി ” എന്ന് പറഞ്ഞു കൊണ്ട് കാർത്തു ചാരി ഇരുന്നു. ദേവാ… നീ ഇങ്ങട് വന്നേ വേഗം… ആ തൈലം എടുത്തു തരാം… കുപ്പിയുടെ അടപ്പ് തുറന്നു അവൻ അല്പം തൈലം കൈലേക്ക് ഇറ്റിച്ചു ഒഴിച്ച്, കൈകൾ രണ്ടും ഒന്ന് കൂട്ടി തിരുമ്മി. അവളുടെ ടോപിന്റെ മുകൾ ഭാഗം ഉയർത്തിയ ശേഷം അതു ഒന്ന് തേച്ചു പിടിപ്പിച്ചു. ആഹ്.. പതുക്കെ.വേദനിക്കുന്നു ദേവേട്ടാ.. അവളുടെ ശബ്ദം ഇടറി. അപ്പോളേക്കും ദേവമ്മ ഒരു പാത്രത്തിൽ ചൂട്വെള്ളം ഉപ്പിട്ടു കൊണ്ട് വന്നു. ഒരു ടവൽ എടുത്തു അതിലേക്ക് മുക്കി പിഴിഞ്ഞ് ആവി കൊള്ളിച്ചു. അല്പം ആശ്വാസം പോലെ കാർത്തു നു തോന്നി.
ഇപ്പൊ എങ്ങനെ ഉണ്ട് മോളെ.. മാറ്റം ഉണ്ടോ.. മ്മ്… ഉണ്ട്… ആഹ് കുറഞ്ഞില്ലെങ്കിൽ നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം കേട്ടോ.. ഹ്മ്മ്…. അവൾ ഒന്ന് മൂളി. അവളുടെ നനഞ്ഞ മുടി എല്ലാം ഒന്നൂടെ അഴിച്ചു തോർത്തി ചുറ്റി കെട്ടി വെച്ച് കൊടുക്കുക ആണ് ദേവമ്മ.. അത് കണ്ടതും അവളെ ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് ധരൻ കുളിക്കാനായി കയറി പോയി. അമ്മേ…. എന്താ കുട്ടി.. ഞാൻ കുളിച്ചു കഴിഞ്ഞു വേഷം ഒന്നും നേരെ ചൊവ്വേ മാറിയില്ലട്ടോ… അതെയോ…. ഞാൻ എടുത്തു കൊണ്ട് വരാം… എന്ന് പറഞ്ഞു കൊണ്ട് ദേവമ്മ ചെന്നു അവൾക്ക് ആവശ്യം ഉള്ളത് എല്ലാം എടുത്തു കൊണ്ട് വന്നു കൊടുത്തു.
കാർത്തുവിന് കാലിനു വേദന ഉണ്ടായിരുന്നത് കൊണ്ട് അവർ ആണ് അവളെ വേഷം മാറാൻ സഹായിച്ചത്. ധരൻ ഇറങ്ങി വന്നപ്പോളുണ്ട്, കാർത്തു ഒരു പാവാടയും അതിനോട് ചേർന്ന ടോപ്പും ഒക്കെ ഇട്ട് ഇരിക്കുന്നു. അമ്മ അപ്പോളേക്കും ഇറങ്ങി പോയിരിന്നു. ചെ.. ഇത്ര വേഗന്ന് ഡ്രെസ് എല്ലാം മാറിയോ കാർത്തു… എന്ന് ചോദിച്ചു കൊണ്ട് അവൻ കാർത്തു വിന്റെ അടുത്തേക്ക് വന്നു… മിണ്ടരുത് നിങ്ങൾ.. പെട്ടന്ന് അവൾ പറഞ്ഞതും അവൻ സ്തംഭിച്ചു പോയി. “എ.. എന്താടി പറ്റിയേ” അവൻ അവളുടെ അരികത്തായി വന്നിരുന്നു. “ദേവേട്ടൻ കാരണം അല്ലേ എനിക്ക് ഇപ്പൊ ഈ അവസ്ഥ വന്നത്…. എന്തൊരു വേദന ആണെന്ന് അറിയാമോ…” കരഞ്ഞു കൊണ്ട് തന്നെ നോക്കി പറയുന്നവളെ കാൺകേ അവനും വിഷമം ആയി…….തുടരും……