അഷ്ടപദി: ഭാഗം 41
രചന: രഞ്ജു രാജു
കാർത്തു ഉണർന്ന് വന്നപ്പോൾ ധരൻ റൂമിൽ ഇല്ലായിരുന്നു. തലേ രാത്രിയിൽ നടന്ന കാര്യങ്ങൾ അപ്പോളാണ് അവൾക്ക് തന്റെ മനസിലേക്ക് കടന്ന് വന്നത്. ഈശ്വരാ….. ഇയാള് രണ്ടും കല്പ്പിച്ചു ഉള്ള പുറപ്പാടാണോ ആവോ…കൂടുതൽ വിളച്ചിൽ എടുത്താൽ അയാളെ തട്ടി ക്കളയും ഞാന്.. അല്ല പിന്നേ… പിറു പിറുത്തു കൊണ്ട് ഇറങ്ങി വരിക ആയിരുന്നു കാർത്തു. . അപ്പോളാണ് കണ്ടത് ദേവമ്മ യുടെ മടിയിൽ തല വെച്ചു കിടക്കുന്ന ധരനെ…. മകന്റെ മുടിയിഴകളിൽ കൂടി വിരലോടിച്ചു കൊണ്ട് സെറ്റിയിൽ ചാരി കണ്ണുകൾ അടച്ചു ഇരിക്കുക ആണ് അമ്മ… അമ്മയുടെ വാത്സല്യം ആവോളം അനുഭവിച്ചുകൊണ്ട് കിടക്കുക ആണ് ധരൻ.. അമ്മയ്ക്ക് അറിയോ…
എത്രമാത്രം ഞാൻ കൊതിച്ചിട്ടുണ്ടെന്ന് ഇങ്ങനെ ഒരു നിമിഷത്തിനായി……. ധരൻ പറയുന്നത് കേട്ട് കൊണ്ട് കാർത്തു പിന്നിലേക്ക് ഒതുങ്ങി നിന്നു. “പോട്ടെ മോനെ… സാരല്യ… ഒക്കെയും നമ്മുടെ വിധി ആണ്…. അങ്ങനെ കരുതിയാൽ മതി… ” ദേവമ്മ അവനെ അശ്വസിപ്പിച്ചു… എന്റെ അമ്മയുടെ മടിയിൽ ഇങ്ങനെ കിടക്കാൻ ഒരിക്കൽ എങ്കിലും കഴിയണേ എന്ന് ഞാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട് അമ്മേ….. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്…. അവന്റ ശബ്ദം ഇടറി. “ഭഗവാൻ അതു ഒക്കെ യും സാധിച്ചു തന്നല്ലോ ദേവാ…. ഇതൊക്ക കാണാൻ മോന്റെ അച്ഛൻ ഇല്ലാതെ പോയ്…. ആ ഒരു ദുഃഖം മാത്രം ഒള്ളു അമ്മയ്ക്ക്…..” അല്പം സമയത്തേയ്ക്ക് അമ്മയുടെയും മകന്റെ യും യാതൊരു ശബ്ദവും കേൾക്കാതെ വന്നു. ഇരുവരും വല്ലാത്ത വിഷമത്തിൽ ആണെന്ന് അവൾക്ക് തോന്നി..
കല്ലു അവരുട അടുത്തേക്ക് വന്നു. ദേവമ്മേ…. അവളുടെ വിളിയൊച്ച കേട്ടതും ധരൻ ആണ് ആദ്യം മുഖം ഉയർത്തിയത് അവന്റെ കണ്ണൊക്കെ ചുവന്നു കിടക്കുന്നത് കണ്ടപ്പോൾ,കാർത്തു വിന് വിഷമം ആയി. “ആഹ് മോളുണർന്നോ….” ദേവമ്മ അവളെ നോക്കി പുഞ്ചിരി ച്ചു.. ധരൻ അപ്പോളും അമ്മയുടെ മടിയിൽ കിടക്കുക ആണ്. . “ഇവിടെ വന്നു ഇരിക്കു മോളെ ” ദേവമ്മ വിളിച്ചു എങ്കിലും കാർത്തു അവിടെ തന്നെ നിന്നു. “മോളെ…..നീ എന്താ ഇങ്ങനെ നിൽക്കുന്നെ… ഇങ്ങട് വരു കുട്ടി…” “ഞാൻ… ഞാൻ കോഫി എടുക്കാം…” പെട്ടന്ന് തന്നെ അവൾ അടുക്കളയിലേക്ക് പോയ്. അവരുടെ രണ്ടാളുടെയും ലോകത്തു താൻ ഒരു അധിക പറ്റായോ എന്ന് കാർത്തു ചിന്തിച്ചു…
അമ്മയും മകനും കുറച്ചു സമയം തനിച്ചു ഇരിക്കട്ടെ… ഫ്രിഡ്ജിൽ നിന്നും പാൽ എടുത്തു അവൾ പൊട്ടിച്ചു ഒഴിച്ച് തിളപ്പിക്കാനായി വെച്ചു. ഹാഫ് കുക്കട് ചപ്പാത്തി ഇരിപ്പുണ്ട്.. പിന്നെ ഇന്നലെ രാത്രിയിൽ വാങ്ങിയ കറികളുടെ ബാക്കിയും.. അതൊക്കെ വെച്ചു ബ്രേക്ക് ഫാസ്റ്റ് അഡ്ജസ്റ്റ് ചെയ്യാം എന്ന് അവൾ തീരുമാനിച്ചു. പാൽ തിളച്ചു വന്നപ്പോൾ പൊടിയും പഞ്ചസാര യും ചേർത്ത് ഇളക്കി യോജിപ്പിച്ചു.. മൂന്നു കപ്പിലായി കാപ്പി പകർന്നു എടുത്തു കൊണ്ട് കാർത്തു വീണ്ടും സ്വീകരണ മുറിയിലേക്ക് ചെന്നു. ധരൻ ആരെയോ ഫോൺ വിളിക്കുന്നുണ്ട് തങ്ങളുടെ ബെഡ് റൂമിൽ നിന്നു കൊണ്ട്..
അവൾ ദേവമ്മ ക്ക് ഉള്ളത് അവരുടെ കൈയിൽ കൊടുത്ത ശേഷം ധരന്റെ അടുത്തേക്ക് ചെന്നു,… കോഫി മേശമേൽ വെച്ച ശേഷം അവനെ ഒന്ന് നോക്കി… പെട്ടന്ന് അവൻ അവളോട് അവിടെ നിൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഫോണിൽ സംസാരിക്കുന്നത് ഗിരി യോട് ആണെന്ന് അവൾക്ക്ക് അപ്പോള് മനസിലായി.. ഫോൺ വെച്ച ശേഷം ധരൻ കർത്തുവിന്റെ അടുത്തേക്ക് ചെന്നു “നിനക്ക് ഓഫീസിൽ ജോലി തുടരണം എന്ന് നിർബന്ധം ഉണ്ടോ…”? “ങ്ങേ….” “നിനക്ക് ഇനിയും ജോലിക്ക് വരാൻ താല്പര്യം ഉണ്ടോ എന്ന്….മനസിലായില്ലേ ” “ഇല്ല…..” പെട്ടന്ന് തന്നെ അവൾ മറുപടി കൊടുത്തു. “Hm…… ഓക്കേ….” അവൻ വീണ്ടും ഫോൺ എടുത്തു ആരെയോ വിളിച്ചു. ഹെലോ…. ആഹ്,ഗിരി….അലoകൃത യേ എന്നാൽ എന്റെ പി എസ് ആയിട്ട് appoint ചെയ്യാം അല്ലേ…
കാർത്തിക ഇനി വരുന്നില്ല എന്നാണ് പറയുന്നത് ” . ഡോറിന്റെ അടുത്ത് എത്തിയപ്പോൾ ആണ് കാർത്തു അതു കേട്ടത്.. പെട്ടന്നവൾ പിന്തിരിഞ്ഞു നിന്നു.. “അതേയ്…ഞാൻ ജോലി നിറുത്തുന്നില്ല…. രണ്ട് വർഷം കൂടി കഴിഞ്ഞേ രാജി വെയ്ക്കുന്നുള്ളു..ഗിരി യോട് പറയു…..” തന്നെ നോക്കി തെല്ലു കുറുമ്പോടെ പറയുന്നവളെ നോക്കി ധരൻ അല്പം സമയം നിന്നു…. “നീ അല്ലേ ഇപ്പൊ പറഞ്ഞത്, ഇനി മുതൽ വരുന്നില്ല എന്ന്….” “ആഹ്.. അത് പിന്നെ.. ഞ… ഞാൻ ഓർക്കാതെ പറഞ്ഞതാ..പെട്ടന്ന് ആലോചിച്ചപ്പോൾ തോന്നി, വെറുത വീട്ടിൽ ഇരുന്നു ബോർ അടിക്കാതെ പോരാം എന്ന്…കിട്ടുന്ന സാലറി കരയുകയും വേണ്ട…” “ഇതൊന്നും കുറച്ചു മുന്നേ ആലോചിച്ചില്ലേ ”
“എങ്ങനെ ആയാലും ഇപ്പൊ എന്താ….” “എന്നാൽ പെട്ടന്ന് റെഡി ആവൂ…” അവൻ ക്ലോക്കിലേക്ക് നോക്കി.. കാർത്തു വേഗം ദേവമ്മ യുടെ അടുത്തേക്ക് പോയ്. ദേവമ്മേ…. എന്താ മോളെ.. അമ്മയ്ക്ക് ഇവിടെ ഒറ്റയ്ക്ക് ഇരിക്കാൻ പേടി ഉണ്ടോ….? “എന്തെ. കുട്ടി ” “അല്ല… ഞാൻ അങ്ങട് ജോലിക്ക്പോയാലോ എന്നോർക്കുക ആയിരുന്നു… ധരൻ പറഞ്ഞു വേഗം റെഡി ആവാൻ..” “മോള് പൊയ്ക്കോ…. ഞാൻ ഇവിടെ ഇരുന്നോളാം….” “അമ്മ ഒറ്റയ്ക്ക് ഇരിക്കേണ്ട… ഞാൻ ലക്ഷ്മി അമ്മയുടെ അടുത്ത് കൊണ്ട് വിടാം… റെഡി ആയിക്കോളു” അവരുട സംഭാഷണം കേട്ട് കൊണ്ട് വരുക ആയിരുന്നു ധരൻ.. “അതിന്റെ ഒന്നും ആവശ്യം ഇല്ല മോനെ…എനിക്ക് പേടി ഒന്നും ഇല്ല … ഇവിടെ അടുത്ത് ഒക്കെ വീടുകൾ ഉണ്ട് താനും…തന്നെയുമല്ല ഇവിടെ സാധനങ്ങൾ അറേഞ്ച് ചെയ്യണ്ടേ…” “പറഞ്ഞ പോലെ അതു ശരിയാണല്ലോ…..
എങ്കിൽ പിന്നെ ഞാൻ രണ്ട് ദിവസം കഴിഞ്ഞു ജോലിക്ക് പോയ്കോളാം അമ്മേ…” കാർത്തു പറഞ്ഞു. “വേണ്ട മോളെ…നീ പൊയ്ക്കോ ന്നേ…. ” “അമ്മേ… കാർത്തിക പറഞ്ഞത് പോലെ അവള് രണ്ട് ദിവസം കഴിഞ്ഞു ജോലിക്ക് വന്നോളും… അമ്മ ഒറ്റയ്ക്ക് എല്ലാം കൂടി ചെയ്തു കഷ്ടപ്പെടേണ്ട…” “അത് മതി ദേവമ്മേ…. ധരൻ പറഞ്ഞത് പോലെ ചെയ്യാം….” അതും പറഞ്ഞു കൊണ്ട് അവൾ ധരനെ നോക്കിയതും കണ്ടു ആ മുഖത്തെ ദേഷ്യം.. വെട്ടി തിരിഞ്ഞു കൊണ്ട് അവൻ റൂമിലേക്ക് കയറി പോയി പെട്ടന്ന് അവൾക്ക് ഒന്നും മനസിലായില്ല… കാർത്തിക……എന്റെ സോക്സ് എവിടെ അവൻ ഉറക്കെ വിളിച്ചു. “ഇതെന്താ ഇപ്പോ…. ഇതൊന്നും പതിവില്ലാലോ എന്ന് കരുതി അവൾ റൂമിലേക്ക് ചെന്നു. അകത്തേക്ക് കയറിയതും ഡോർ ലോക്ക് ചെയ്ത ശേഷം ധരൻ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു..
പിന്നിൽ നിന്നും അവളെ ഇറുക്കി പുണർന്നു കൊണ്ട്,ധരൻ അവളുടെ പിൻ കഴുത്തിൽ ആഞ്ഞു കടിച്ചു. ആഹ്… ദേവമ്മേ….. അവൾ ഉറക്കെ നിലവിളിക്കാൻ തുടങ്ങി യതും അവൻ അവളുടെ വായ മൂടി ടി….നിന്നോട് ഞാൻ ഇന്നലെ രാത്രിയിൽ എന്താണ് പറഞ്ഞെ…. ധരൻ അവളെ പിടിച്ചു തനിക്ക് അഭിമുഖം ആയി നിറുത്തി.. എന്ത് പറഞ്ഞുന്നാ…നിങ്ങള്…. ഹോ… നിക്ക് വേദനിക്കുന്നു.. അവൾ കൈ പുറകോട്ട് വെച്ചു തന്റെ പിൻ കഴുത്തിലേക്ക് തൊട്ടു.. “ഇനി മേലിൽ എന്നെ നീ പേര് വിളിക്കണ്ട…. കേട്ടല്ലോ….”
ഓഹ് അതാണോ കാര്യം… ആഹ് അതെ.. അതങ്ങട് പറഞ്ഞാൽ പോരേ… ഇങ്ങനെ ഒക്കെ ചെയ്യണോ ധരൻ… അവൾക്ക് ചെറുതായി ദേഷ്യം വന്നു. ടി….. നീ പിന്നേ…… അയ്യോ സോറി…. എന്ന് പറഞ്ഞു കൊണ്ട് അവൾ ഡോർ തുറന്നു ഓടാൻ ഭാവിച്ചു. നീ എങ്ങോട്ടാ ഈ പായുന്നെ, അവിടെ നിക്കെടി…. ധരൻ അവളെ തടഞ്ഞു .. ദേ… ഞാൻ ദേവമ്മയോട് പറഞ്ഞു കൊടുക്കും കേട്ടോ…. മകൻ കാണിക്കുന്ന വഷളത്തരം….. ഹ്മ്മ്… ചെല്ല്… ചെന്നു പറഞ്ഞു കൊടുക്ക്… കൂട്ടത്തിൽ ഇതും കൂടെ……….തുടരും……