അഷ്ടപദി: ഭാഗം 37
രചന: രഞ്ജു രാജു
കണ്ണീർ ചാലിച്ച കവിളിൽ അവൾ മെല്ലെ തലോടി… ധരനെ ഒന്ന് പാളി നോക്കിയപ്പോൾ, അവൻ എന്താണ് എന്ന് ചോദിച്ചു. ഒന്നുമില്ല ന്നു ചുമൽ കൂപ്പി കാണിച്ചു കൊണ്ട്, അവൾ മുന്നോട്ട് നോക്കി കൊണ്ട് വണ്ടിയിൽ ഇരിന്നു. . ടൗണിൽ ഉള്ള ഒരു റെസ്റ്റോറന്റ് ലേക്ക് ആയിരുന്നു അവന്റെ കാറ് ചെന്നു നിന്നത്.. “ഇറങ്ങു ” ധരൻ ആണ് തന്റെ ഡോർ തുറന്ന് ആദ്യം കൊണ്ട് വെളിയിലേക്ക് ഇറങ്ങിയത്. “ഇവിടെ എന്താ…..” അവളുടെ ചോദ്യത്തിന് അവൻ കനപ്പിച്ചു ഒരു നോട്ടം ആയിരുന്നു മറുപടിയായ് നൽകിയത്.. ”
എനിക്ക് ഒന്നും വേണ്ടാ…..” അവന്റെ എതിർവശത്തു ആയുള്ള കസേരയിൽ ഇരുന്ന് കൊണ്ട് കാർത്തു പറഞ്ഞു. “രണ്ട് വെജ് പുലാവ്, വിത്ത് ഗോബി മസാല ” ഓർഡർ കൊടുത്ത ശേഷം ധരൻ ഒന്ന് ഇളകി ഇരുന്നു.. “എനിക്ക് വിശപ്പില്ല ധരൻ… അതുകൊണ്ട് ആണ്….” . ഭക്ഷണം തൊണ്ടയിൽ നിന്നും ഇറക്കാൻ പറ്റാതെ കൊണ്ട് കാർത്തു അവനെ ദയനീയമായി നോക്കി.. നീ ഇതു മുഴുവൻ ആയും കഴിച്ചു തീരാതെ കൊണ്ട് ഇവിടെ നിന്നും എഴുനേൽക്കാൻ പോലും ഞാൻ സമ്മതിക്കില്ല.. ആസ്വദിച്ചു ഇരുന്ന് കഴിക്കുന്നവന്റെ നാവിൽ നിന്നും വന്നത് അതാണ്. ഒരു തരത്തിൽ അവൾ ഇരുന്ന് അൽപാല്പം ആയി കഴിച്ചു തീർത്തു. “വീട്ടിലേക്ക് വേണ്ട സാധങ്ങൾ ഇനി നാളെ മേടിക്കാം….
ഇപ്പോൾ തന്നെ സമയം 9കഴിഞ്ഞു…” വാച്ചിലേക്ക് നോക്കി കൊണ്ട് അവൻ കാർത്തു കേൾക്കാൻ പാകത്തിന് പറഞ്ഞു.. അവൾ പക്ഷേ അതിനു മറുപടിയൊന്നും പറഞ്ഞിരുന്നില്ല.. ധരന്റെ വണ്ടി വന്നു നിന്നതും ലക്ഷ്മി അമ്മ യും മേനോൻ അങ്കിളും കൂടി ഓടി ഇറങ്ങി വന്നു. “എത്ര തവണ ഫോൺ വിളിച്ചു…. എന്താ മോനെ എടുക്കാഞ്ഞത്….” . “അത് പിന്നേ… അമ്മേ… എനിക്ക് ഓഫീസിൽ നിന്നും ഒരുപാട് കാൾ വന്നു… അതുകൊണ്ട് ആണ്…. തന്നെയുമല്ല ഫോണിൽ ചാർജ് കുറവായിരുന്നു… അവൻ ഹോളിലേക്ക് കയറി ക്കൊണ്ട് പറഞ്ഞു *.
“എന്നാലും എന്റെ ദേവാ.. ഞങ്ങൾ ഒരുപാട് വിഷമിച്ചു കെട്ടോ….” ദേവമ്മ ആയിരുന്നു അതു. എന്തെങ്കിലും കഴിച്ചോ മക്കളെ….. ദേവമ്മ വന്നു കർത്തുവിന്റെ കൈ പിടിച്ചു.. “പിന്നേ….. ഭാര്യ വീട്ടിൽ നിന്നും പപ്പടം പഴം പായസം കൂട്ടി ആയിരുന്നു സദ്യ… വയറു നിറഞ്ഞു… ഇനി യാതൊന്നും വേണ്ട.. എല്ലാവരെ യും നോക്കി ഉറക്കെ ചിരിച്ചുകൊണ്ട് അവൻ തന്റെ മുറിയിലേക്ക് പോയി. ആ തക്കം നോക്കി ദേവമ്മ കാർത്തുവിന്റെ അരികിലേക്ക് വന്നു. മോളെ….. നിങ്ങൾ രണ്ടാളും എന്ത് ചെയ്യുക ആയിരുന്നു അവിടെ… സംഭവിച്ച കാര്യങ്ങൾ എല്ലാം കരഞ്ഞു കൊണ്ട് ആണ് കാർത്തു ദേവമ്മ യെ പറഞ്ഞു കേൾപ്പിച്ചത്. ന്റെ മഹാദേവാ…..
എന്നിട്ട് അവർ എല്ലാവരും എവിടേയ്ക്ക് പോയോ ആവോ… അറിയില്ല ദേവമ്മേ…. നിക്ക് ഒന്നും അറിയില്ല…. അവൾ കരയുക ആണ്. “കാർത്തികേ……” മുകളിൽ നിന്നും ധരന്റെ ശബ്ദം കേട്ടതും അവൾ പിടഞ്ഞെഴുനേറ്റു.. “ചെല്ല് മോളെ… നേരം ഒരുപാട് ആയി ” ലക്ഷ്മി ആന്റി പറഞ്ഞപ്പോൾ അവൾ മുകളിലേക്ക് കയറി പോയി. ധരൻ അപ്പോൾ വാഷ് റൂമിൽ ആയിരുന്നു.. കാർത്തു ആണെങ്കിൽ അവിടെ കിടന്നിരുന്ന ഒരു കസേരയിൽ വെറുതെ ഇരുന്നു. അല്പം കഴിഞ്ഞതും ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. ധരൻ വേഷം ഒക്കെ മാറ്റിയ ശേഷം ഇറങ്ങി വരുന്നുണ്ടായിരുന്നു. “നീ കിടക്കുന്നില്ലേ….”…
അവൻ തന്റെ കൈയിൽ ഇരുന്ന ടവൽ എടുത്തു ഹാങ്ങ് ചെയ്തു കൊണ്ട് അവളോട് ചോദിച്ചു. “ഹ്മ്മ്…..” “എന്നാൽ വന്നു കിടക്കാൻ നോക്ക്….” അവൻ ബെഡിലേക്ക് കയറി കിടന്നു…. അല്പ സമയം മടിച്ചു നിന്നിട്ട് കാർത്തു വും അവന്റെ അരികിലായി പോയി കിടന്നു. ** രാവിലെ ആദ്യം ഉണർന്നത് ധരൻ ആയിരുന്നു.. നോക്കിയപ്പോൾ കണ്ടു ചുവരിന് അഭിമുഖം ആയി കിടന്ന് ഉറങ്ങുന്ന കാർത്തു വിനെ കൈ എത്തി പിടിച്ചു കൊണ്ട്, പുതപ്പിന്റെ ഒരറ്റം എടുത്തു അവൻ അവളുടെ ദേഹത്തേക്ക് ഇട്ടു പുതപ്പിച്ചു. എന്നിട്ട് എഴുനേറ്റ് താഴേക്ക് ഇറങ്ങി പോയി. ദേവമ്മ യും ലക്ഷ്മി യും കൂടി ഇരുന്നു കാര്യമായ ചർച്ച യിൽ ആയിരുന്നു..
അവനെ കണ്ടതും അവർ സംസാരം അവസാനിപ്പിച്ചു. മ്മ്… എന്തെ നിർത്തിയെ… എന്നെ കണ്ടോണ്ട് ആണോ അമ്മേ…. അവൻ ഒരു പുഞ്ചിരി യോട് കൂടി അവരുടെ അടുത്തേക്ക് വന്നു. അതിനു മറുപടി ഒന്നും പറയാതെ കൊണ്ട്,,ദേവമ്മ മുഖംതാഴ്ത്തി ഇരിക്കുകയാണ് ചെയ്തത്. “അമ്മേ… എന്താ പറ്റിയെ? എന്താ രണ്ടാളും വല്ലാതെ ഇരിക്കുന്നേ…” ” മോനെ….. ഒരിക്കലും പൊറുക്കാൻ ആവാത്ത തെറ്റാണ്, കാർത്തുവിന്റെ അച്ഛനും ചെറിയച്ഛനും മുത്തശ്ശിയും ഒക്കെ ചേർന്ന് നമ്മളോട് ചെയ്തത്….. എന്റെ മകന്റെ ബാല്യമായിരുന്നു അവർ എന്നിൽ നിന്നും പറിച്ചു മാറ്റിയത്…… നിന്നെയോർത്ത് തേങ്ങാത്ത ഒരു രാത്രി പോലും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല…..
എന്നിരുന്നാലും ഇന്നലെ അവരെ ഇറക്കി വിട്ടത് ഓർക്കുമ്പോൾ അമ്മയ്ക്ക് ഒരു വിഷമം…… സത്യം പറഞ്ഞാൽ അതിനെക്കുറിച്ച് ആയിരുന്നു ഞാനും ലക്ഷ്മി അമ്മയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നത് ” അതിനു മറുപടിയൊന്നും അവരോട് ഇരുവരോടും പറയാതെ കൊണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങി…. ന്യൂസ് പേപ്പർ എടുത്തുകൊണ്ടുവന്നു വീണ്ടും സിറ്റൗട്ടിലേക്ക് ഇരുന്നു…. എല്ലാം ഒന്ന് ഓടിച്ചു വായിച്ച ശേഷം അകത്തേക്ക് ചെന്നു.. അമ്മ എടുത്തു വെച്ച ചായയും എടുത്തു കൊണ്ട് നേരെ മുകളിലേക്ക് പോയി അപ്പോളും കാർത്തു അവിടെ സുഖനിദ്രയിൽ ആയിരുന്നു… ടി……… അവന്റെ വിളിയോച്ച,കേട്ടിട്ടും അവൾ അറിഞ്ഞില്ല…. ധരൻ ചെന്ന് അവളെ കുലുക്കി വിളിച്ചു…..
അപ്പോഴേക്കും അവൾ ഇരു കൈകളും മേൽപ്പോട്ട് ഉയർത്തി,ഒന്ന് മേല്പോട്ട് ഉയർന്നു നിവർന്നു… കണ്ണു തുറന്നു നോക്കിയതും ധരനെ…. ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് അവളെ തന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു അവൻ. പെട്ടന്ന് അവൾ ചാടി എഴുനേറ്റ്.. ” എട്ടു മണിയാകുമ്പോഴാണോ നീ എന്നും ഉണരുന്നത്….” അവനത് ചോദിച്ചപ്പോഴേക്കും അവളുടെ മിഴികൾ അടുത്തുള്ള ചുവരിലെ ക്ലോക്കിലേക്ക് ആയിരുന്നു… “യ്യോ… ഇത്രയും നേരം ആയോ…” പിറുപിറുത്തുകൊണ്ട് അവൾ പുതപ്പ് ദേഹത്തുനിന്നും മാറ്റിയിട്ട്, പതിയെ എഴുന്നേറ്റ്… ധരൻ ആരെയോ ഫോൺ ചെയ്യുവാനായി മൊബൈൽ കയ്യിലെടുത്തു… കാർത്തുവിന്റെ പാദങ്ങൾ ജനാലയുടെ അരികിലേക്ക് നീങ്ങി… അവിടെ നിന്ന് നോക്കിയാൽ തന്റെ തറവാട് കാണാം….
ആരെങ്കിലും അവിടെ എത്തിയിട്ടുണ്ടോ എന്ന് അറിയുവാൻ ആയിരുന്നു അവളുടെ നീക്കം.. തലേദിവസത്തെ സംഭവവികാസങ്ങൾ ഒന്നൊന്നായി മനസ്സിലേക്ക് കടന്നു വന്നതും, അവൾക്ക് വീണ്ടും ഹൃദയം നൊന്തു. കാർത്തിക… ധരൻ വിളിച്ചപ്പോൾ അവൾ ഞെട്ടിപ്പിടിഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി… ” നീ നേരത്തെ റെഡി ആയിക്കോണം… വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ പർച്ചേസ് ചെയ്യാനായി നമുക്ക് നേരത്തെ ഇറങ്ങേണ്ടതാണ്” കാർത്തുവിന് അവനെ ദയനീയമായി ഒന്ന് നോക്കുവാൻ മാത്രമേ സാധിച്ചുള്ളൂ… ” എന്താ…. എന്തു പറ്റി… നിനക്ക് എന്തെങ്കിലും എന്നോട് പറയുവാൻ ഉണ്ടോ ” തന്റെ മുഖത്തേക്ക് ഉറ്റുനോക്കി നിൽക്കുന്നവളെ നോക്കി ധരൻ ചോദിച്ചു..
“ധരൻ…… തറവാട്ടിലേക്ക്, ഇനി തിരിച്ചു പോകുവാൻ, എനിക്ക് വിഷമം ഉണ്ട്…. നമ്മൾക്ക് ഇവിടെ താമസിച്ചാൽ പോരെ…..” വല്ലവിധേയും അവനോട് കാർത്തു പറഞ്ഞു നോക്കി.. ” അതിന് നിന്നെ അവിടെ കെട്ടിമ്മയായി വാഴിക്കുവാൻ ഒന്നുമല്ല ഞാൻ കൊണ്ടുപോകുന്നത്… നിന്റെ തന്തയും വീട്ടുകാരും ചേർന്ന് എന്നോട് ചെയ്തതിനുള്ള ഒരു മറുപടി….. അത് അവർക്ക് കൊടുക്കണം എന്ന് മാത്രമേ ഞാൻ കരുതിയിട്ടുള്ളൂ…. ” ” ധരൻ തരുന്ന ഏത് ശിക്ഷയും അനുഭവിക്കുവാൻ ഞാൻ തയ്യാറാണ്… പക്ഷേ എന്റെ വീട്ടുകാരെ ഒന്നു ഒഴിവാക്കണം….. ഞാൻ ധരന്റെ കാലു പിടിക്കാം… അതും പറഞ്ഞുകൊണ്ട് അവൾ അവന്റെ കാൽക്കലേക്ക് വീണ് പോയിരിന്നു..….തുടരും……