Friday, January 17, 2025
Novel

അഷ്ടപദി: ഭാഗം 2

രചന: രഞ്ജു രാജു

അച്ഛാ… എന്നാൽ പിന്നെ ഞാന് ഇന്ന് ഓഫീസിലേക്ക് പൊയ്ക്കോട്ടേ…. ഒരു ഹൽവ യുടെ പീസ് വായിൽ ഇട്ടു കൊണ്ട് കാർത്തു അച്ഛന്റെ അരികിലേക്ക് വന്നു. “ഹമ്… പൊയ്ക്കോളൂ…. വെറുതെ ഒരു ദിവസത്തെ ക്ലാസ്സ്‌ മുടക്കേണ്ട അച്ചു… മോളും ജോലിക്ക് പൊയ്ക്കോ… എന്തിനാ ലീവ് എടുക്കുന്നെ…” അതു കേട്ടതും അച്ചു വിന്റെ മുഖം വാടി. അവൾക്ക് ആണെങ്കിൽ ഇന്ന് ഒരു എക്സാം ഉണ്ടായിരുന്നു…

കാർത്തു ന്റെ പെണ്ണ് കാണൽ ചടങ്ങ് പ്രമാണിച്ചു ഇന്നത്തെ ദിവസം ലീവ് എടുത്തോളാൻ അമ്മ പറഞ്ഞത് കൊണ്ട് അവൾ ആണെങ്കിൽ ഒന്നും പഠിച്ചതും ഇല്ല.. മറ്റു ഗത്യന്തരം ഒന്നും ഇല്ലാതെ m മുഖം വീർപ്പിച്ചു കൊണ്ട് അച്ചുവും ചേച്ചിടെ പിന്നാലെ പോയി. “ശോ… എന്നാലും നമ്മുടെ പട്ടാളക്കാരൻ….. എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു….കാദംബരി യിൽ ഹൽധി സെലിബ്രേഷൻ, പിന്നെ നമ്മുടെ കിഴക്ക് വശത്തു പന്തൽ ഇട്ടിട്ട്, അവിടെ വെച്ചു മൈലാഞ്ചി,…

ഗുരുവായൂര് വെച്ചു താലിക്കെട്ട്. സരോവരത്തിൽ സദ്യ, പിന്നെ ബീച്ച് ന്റെ തീരത്തു വെച്ചു റിസപ്ഷൻ…… ഹമ്… അങ്ങനെ ഒടുക്കം പവനായി ശവം ആയി… ല്ലെടി ലെച്ചുവെ….” ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ എല്ലാം കാർത്തു അതാണ് പറഞ്ഞത്… “ശോ…. ആ വൃത്തികെട്ടവൻ ഇങ്ങനെ പോക്രിത്തരം കാണിക്കും എന്ന് നമ്മൾ ഓർത്തോ തുമ്പി… അവനെ എങ്ങാനും എന്റെ കൈയിൽ കിട്ടിയിരുന്നു എങ്കിൽ….. ഞാൻ അവനെ കൊന്നു അവന്റെ രക്തം കുടിച്ചിട്ട്, അവന്റെ കൊടല് മാല എന്റെ കഴുത്തിൽ ഇട്ടേനെ….”

അച്ചു ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി.. ങ്ങേ……. ഇവൾക്ക് ഇതു എന്ത് പറ്റി.. എന്നെ കാൾ വയലന്റ് ആയതു ഇവളാണല്ലോ.. കാർത്തു അനുജത്തിയെ സൂക്ഷിച്ചു നോക്കി. “നിനക്ക് എന്താ പറ്റിയേ….” അപ്പോളാണ് അച്ചുവും താൻ പറഞ്ഞത് ലേശം കൂടി പോയല്ലോ എന്ന് ഓർത്തത്. “ഒന്നുല്ല്യ… എനിക്ക് ഇന്ന് അക്കൗണ്ടാൻസി ടെ ടെസ്റ്റ്‌ പറഞ്ഞിട്ടുണ്ട്.. അതാ തുമ്പിയെ…” അച്ചു ബി കോം സെക്കന്റ്‌ ഇയർ ആണ്…. സെയിന്റ ആൻസ് കോളേജിൽ.. “ഓഹ്… അതാണോ കാര്യം.. ഞാൻ പേടിച്ചു പോയി.. നിനക്ക് എന്ത് പറ്റിയത് എന്ന് ഓർത്തു പോയി….”

കാർത്തു റോഡിന്റെ നടുക്ക് നിന്നു കൊണ്ട് അവളോടായി പറഞ്ഞു. പെട്ടന്ന് ഒരു കാർ വന്നു പിന്നിൽ നിന്നും ഹോൺ മുഴക്കി. കാർത്തു അപ്പോളും റോഡിൽ തന്നെ നിന്നു. അച്ചു അവളുടെ കൈയിൽ പിടിച്ചു വലിച്ചു. “ഇതു ആരാടി ഇവൻ.. കുറച്ചു നേരം ആയല്ലോ തുടങ്ങിട്ട്…” അവളുടെ കൈ തട്ടി എറിഞ്ഞു കൊണ്ട് കാർത്തു കാറിന്റെ അടുത്തേക്ക് ചെന്നു. പെട്ടന്ന് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു. അവനെ കണ്ടതും കാർത്തൂന്റെ കിളി പോയി…

കാലത്തെ അമ്പലത്തിൽ വെച്ചു കണ്ട ആള്. പീച്ചു നിറം ഉള്ള ഷർട്ടും, ക്രീം ന്റെ കുറച്ചു കടുപ്പം കുറഞ്ഞ പാന്റും ആണ് വേഷം.. കാലത്തെ അമ്പലത്തിൽ നിന്ന് കിട്ടിയ ചന്ദനം ആണെന്ന് തോന്നുന്നു, നെറ്റിയിൽ ഇപ്പോളും ഉണ്ട്… മുടി ഒക്കെ നന്നായി ചീവി ഒതുക്കി വെച്ചിരിക്കുന്നു… കാർത്തു അവനെ നോക്കി നിന്നു പോയി.. “ടി….എവിടെ നോക്കിയാടി നിയൊക്കെ നടക്കുന്നത്… വണ്ടി ഹോൺ അടിച്ചിട്ടും പോലും മാറാതെ എന്ത് കിന്നാരം പറയുക ആയിരുന്നു നീയ്… ” അവൻ ആണെങ്കിൽ കാർത്തു നെ നോക്കി ഒച്ച വെച്ചു. “എടി ന്നോ….. താൻ ആരാടോ എന്നെ എടി പോടീ….എന്ന് വിളിക്കാൻ…. ങ്ങേ…..”

അവൾക്ക് ദേഷ്യം വന്നു…. “പിന്നെ നിന്നേ ഒക്കെ എന്താ വിളിക്കേണ്ടത്… കൊച്ചു തമ്പുരാട്ടി എന്നാ…..” അവനും വിട്ടുകൊടുത്തില്ല… “ദേ ദേ…. എന്റെ നാട്ടിൽ വന്നിട്ട് എന്നോട് ആളകാൻ നോക്കിയാലെ, താൻ വിവരം അറിയും.. കേട്ടല്ലോ… ഞാൻ ഒന്ന് ഒച്ച വെച്ചാൽ പിന്നെ എന്താ നടക്കുന്നത് എന്ന് കാണണോ…” അവന്റെ അടുത്തേക്ക് അല്പം കൂടി നീങ്ങി നിന്നു കൊണ്ട് കാർത്തു പറഞ്ഞു. “ഹമ്… നി ഈ ടൈപ്പ് ആണെന്ന് എനിക്ക് കണ്ടപ്പോൾ തന്നെ തോന്നി…. നി ഒച്ച വെച്ചു ആളെ കൂട്ട്… എന്നിട്ട് ബാക്കി ഞാൻ നോക്കിക്കോളാം ”

“താൻ ആരാടോ… ഏത് നാട്ടിൽ നിന്നു ഉള്ള ഇറക്കുമതി ആണ്…. കണ്ടാൽ സുന്ദരൻ… വായിൽ നിന്ന് വീഴുന്നതോ…” “നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല….. വെറുതെ മനുഷ്യന്റെ സമയം മെനക്കെടുത്താൻ ആയിട്ട് ഇറങ്ങിക്കോളും…. മാറെടി വഴീന്ന്…” അവൻ വീണ്ടും ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങിയതും കാർത്തു മനഃപൂർവം കുറച്ചു ചെളി വെള്ളം അവന്റെ പാന്റിലേക്ക് തെറിപ്പിച്ചു… അത് കണ്ടതും അവനു കലി കയറി.. “ടി….” അലറി കൊണ്ട് അവൻ വന്നതും കാർത്തു ഓടി.. “തുമ്പി… നിനക്ക് ഇത്തിരി കൂടുന്നുണ്ട് കേട്ടോ…ആരാണെന്ന് പോലും അറിയില്ല.. വെറുതെ അയാളും ആയിട്ടു ഉടക്കി സീൻ ആക്കി…

വല്യച്ഛൻ എങ്ങാനും അറിഞ്ഞാൽ തീർന്നു ” “ഹമ്… അവനെ ഒരെല്ല് കൂടുതൽ ആണ്… അതോണ്ടല്ലേ…നി വാ ദേ ബസ് വന്നു ” രണ്ടാളും കൂടി ബസിൽ കയറി. കോളേജ് പടി എത്തിയതും അച്ചു അവളോട് യാത്ര പറഞ്ഞു ഇറങ്ങി.. പിന്നെയും അര മണിക്കൂർ മിച്ചം ഉണ്ട് അവിടക്ക്ക്…. ഓഫീസിൽ എത്തിയപ്പോൾ കണ്ടു തന്റെ അടുത്തേക്ക് ഓടി വരുന്ന ഗിരിയെ.. “എന്താടാ….” “എടി..നി ഇന്ന് ലീവ് ആണെന്ന് പറഞ്ഞിട്ടോ… ആഹ് പിന്നേ .ഞാനേ ഇപ്പൊ വരാമേ… ഒരു ബോക്കെ മേടിക്കാൻ ആണ്…” “അതെന്തിനാ….” അവൾക്ക് സംശയം ഏറി. “അതേ… നമ്മുടെ പുതിയ എം ഡി ഇന്ന് ചാർജ് എടുക്കുവാ…. ധരൻ കൃഷ്ണൻ …”

“ഓഹ്..അതു ഇന്നാണോ… “യെസ് മോളെ ” “എന്നിട്ട് ഞാൻ അറിഞ്ഞില്ലാലോ…” “നിനക്ക് മെയിൽ അയച്ചിരുന്നു… നോക്കിയില്ലേ ” . “ആഹ് തിരക്കിനടിയിൽ വിട്ടു പോയി… അതാണ് ” അവൾ ഓഫീസിലേക്ക് കയറി പോയി. വൃന്ദ യും പവിയും ഡെന്നിസും ഒക്കെ ആകെ ബിസി ആയി ഓടി നടക്കുന്നു.. “കാർത്തു…. നി ഇന്ന് വരില്ലെന്ന് പറഞ്ഞിട്ട്… നിന്റെ പട്ടാളക്കാരൻ വന്നിട്ട് പോയോ ഇത്ര വേഗo ” മിഥുൻ ചോദിച്ചപ്പോൾ അവൾ അവനെ ഒന്ന് ഇളിച്ചു കാണിച്ചു.. അയാൾക്ക് വരാൻ പറ്റിയില്ല ടാ ” .

“അതെന്താ ടി ” “അതിർത്തി വരെ ഒന്ന് പോകേണ്ടി വന്നു…. സൊ…. പെണ്ണ് കാണൽ വേറൊരു ദിവസത്തേക്ക്…” “പുതിയ എം ഡി വരുവാ അല്ലേ…” “അതേടി.. ഷാർപ് 10 എ എം നു എത്തും എന്നൊക്കെ പറഞ്ഞതാ.. പക്ഷെ സാറിന് എന്തോ അസൗകര്യം..” അനു ആണ് അവളോട് പറഞ്ഞത്. “മ്മ്.. വരട്ടെ… നോക്കാം അല്ലേ… രമേഷ് സാർ ഒരു പാവം ആയിരുന്നു…” അതും പറഞ്ഞു കൊണ്ട് കാർത്തു തന്റെ ക്യാബിനിലേക്ക് കയറി പോയി… കോഫി ബ്രൗൺ നിറം ഉള്ള ഒരു സൽവാർ ആയിരുന്നു അവളുടെ വേഷം..

മുടി ഒക്കെ ഒന്നുടെ കൈ കൊണ്ട് മാടി ഒതുക്കി യിട്ട് അവൾ തന്റെ ചെയറിലേക്ക് പോയി ഇരുന്നു.. ലാപ് ഓൺ ചെയ്തു.. മെയിൽസ് ഒക്കെ ചെക്ക് ചെയ്തു. “കാർത്തിക…. സാർ എത്തി.. വെൽക്കം ചെയ്യാൻ വാടി ” അനു വന്നു വിളിച്ചത് കാർത്തു എഴുനേറ്റ് അവളുടെ പിന്നാലെ ചെന്നു… സ്ത്രീജനങ്ങൾ ഒക്കെ അവനെ കണ്ട് പുളകിതരായി നിൽക്കുന്നത പോലെ അവൾക്ക് തോന്നി.. “ഗുഡ്മോർണിംഗ് ടു ഓൾ… ഞാൻ ലേശം ലേറ്റ് ആയി പോയി…. ”

ഗംഭീര്യം ഉള്ള ശബ്ദം. എവിടെയോ കേട്ട പരിചയം പോലെ. കാർത്തു എത്തി വലിഞ്ഞു നോക്കിയതും അവളുടെ കിളി പോയി….. തൊണ്ട ഒക്കെ വറ്റി വരണ്ടു.. ഈശ്വരാ… ഇയാളോ….. അവൾ പിന്നിലേക്ക് അല്പം മാറി. ധരൻ അകത്തേക്ക് പ്രവേശിച്ചു… വേഷം ഒക്കെ മാറിയിരിക്കുന്നു മൊത്തം 27സ്റ്റാഫ്‌ ആണ് ഇവിടെ ഉള്ളത്… ഓരോ സെക്ഷൻ ആയി വിശദീകരിച്ചു കൊടുക്കുക ആണ് ഗിരി… നാല് സെക്ഷൻ…അതിന്റെ ഓരോ ഹെഡ്… അവരുടെ കിഴിൽ ഉള്ള ബാക്കി മെംബേർസ്…

“ഹമ്….. ശരി ശരി… എല്ലാവരെയും പരിചയപ്പെടാം… ഇന്ന് ഞാൻ എത്തിയത് തന്നെ കുറച്ചു ലേറ്റ് ആയി പോയി… Ok ഡിയേർസ്…. നമ്മൾക്ക് മീറ്റ് ചെയ്യാം…. അവൻ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരി ച്ചു കൊണ്ട് അകത്തേക്ക് കയറി പോയി… കാർത്തു ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് അവളുടെ റൂമിലേക്കും. ……തുടരും……

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…